Latest Updates
-
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം
ബുധാദിത്യയോഗത്തോടൊപ്പം ഇരട്ടിഭാഗ്യവുമായി ഭദ്രരാജയോഗവും: സമ്പൂര്‍ണഫലം 12 രാശിക്കും
ബുധന്റെ രാശി മാറ്റം ജൂണ്‍ 24-ന് സംഭവിച്ച് കഴിഞ്ഞു. മിഥുനം രാശിയിലേക്കാണ് ബുധന്‍ സംക്രമിച്ചത്. ഇതിന്റെ ഫലമായി 12 രാശിക്കാരിലും അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ബുധന്റെ രാശിമാറ്റം പൊതുവേ സന്തോഷകരമായ ഫലങ്ങളാണ് നല്‍കുന്നത്. എന്നാല്‍ ചിലരിലെങ്കിലും അത് പ്രതികൂല മാറ്റങ്ങളും നല്കുന്നു. ജ്യോതിഷത്തില്‍ ബുദ്ധി, സംസാരം, ബിസിനസ് എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമായാണ് ബുധനെ കണക്കാക്കുന്നത്.
ബുധന്റെ സംക്രമണത്തിന്െ ഫലമായി ബുധന്‍ ഭദ്രരാജയോഗത്തിന് രൂപം കൊടുക്കുന്നു. അത് കൂടാതെ സൂര്യനുമായി സംയോജിക്കുന്നതിന്റെ ഫലമായി ബുധാദിത്യ യോഗവും രൂപം കൊള്ളുന്നു. ഈ രണ്ട് യോഗങ്ങളും ചില രാശിക്കാരില്‍ അനുകൂല ഫലങ്ങള്‍ നല്കുമ്പോള് ചില രാശിക്കാരില്‍ പ്രതികൂല ഫലങ്ങളാണ് നല്‍കുന്നത്. 12 രാശിക്കാരിലും ഈ രണ്ട് യോഗഫലങ്ങളും എപ്രകാരം ബാധിക്കുന്നു എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ രണ്ട് യോഗങ്ങളും രൂപം കൊള്ളുന്നതിന്റെ ഫലമായി ജീവിതത്തില്‍ ഇന്ന് വരെ ഇല്ലാതിരുന്ന മാറ്റങ്ങള്‍ രൂപം കൊള്ളുന്നു. തൊഴില്‍ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നു. എന്നാല്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ അനുകൂലമായ സന്തോഷകരമായ വാര്‍ത്തകള്‍ ജീവിതത്തില്‍ കേള്ക്കാനിടവരുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണ ഫലമായി രൂപം കൊള്ളുന്ന ഈ രണ്ട് യോഗങ്ങളുടേയും ഫലമായി ചെറിയ ചില വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും ബിസിനസിലെ നഷ്ടങ്ങള്‍ നിങ്ങളെ പ്രശ്നത്തിലാക്കുന്നു. സാമ്പത്തിക നേട്ടം നിങ്ങള്‍ക്കുണ്ടാവും. ജോലിയില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ രണ്ട് യോഗങ്ങളും ഗുണഫലങ്ങള്‍ നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം ഒഴിയുകയും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ജോലി സംബന്ധമായി മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. സാമ്പത്തികം മികച്ചതാണ്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമഫലമായി രൂപം കൊള്ളുന്ന ഈ രണ്ട് യോഗങ്ങളും അത്യപൂര്‍വ്വ ഗുണഫലങ്ങളാണ് നല്‍കുന്നത്. ഇത് നിങ്ങളുടെ ബിസിനസില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സഹോദരന്മാരുമായുള്ള ബന്ധത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. തൊഴില്‍ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. സാമ്പത്തികം ശക്തമാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. ബിസിനസിലുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ മികച്ച നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. ബുധാദിത്യ യോഗവും ഭദ്രരാജയോഗവും ചേര്‍ന്ന് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളാണ് ജീവിതത്തില്‍ കൊണ്ട് വരുന്നത്. വരുമാനം വര്‍ദ്ധിക്കുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു.

കന്നിരാശി
ജ്യോതിഷ പ്രകാരം മുകളില്‍ പറഞ്ഞ രണ്ട് യോഗങ്ങളും നിങ്ങളുടെ ബിസിനസില്‍ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാക്കുന്നു. വിദേശത്തേക്ക് യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇതിലൂടെ ലാഭകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ സാധിക്കുന്നു. ആരോഗ്യം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബുധന്റെ മിഥുനം രാശി സംക്രമണത്തിന്റെ ഫലമായി രൂപം കൊള്ളുന്ന എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ അനുകൂലമായ സാഹചര്യം ഉണ്ടാക്കുന്നു. എങ്കിലും ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളെ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് സഹായിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റത്തിന്റെ ഫലമായി രൂപം കൊള്ളുന്ന ഈ രണ്ട് യോഗങ്ങളും അഭിവൃദ്ധി നല്കുന്നു. പലപ്പോഴും ചെറിയ തോതില്‍ പ്രശ്നങ്ങള്‍ രൂപപ്പെടാമെങ്കിലും അല്പം ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ഗൗരവമായി കാര്യങ്ങള്‍ എടുക്കണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ രണ്ട് യോഗവും അനുകൂലമായ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ മികച്ചതായിരിക്കും. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരത നല്കുന്നു. കൂടാതെ രണ്ട് യോഗവും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ബുധന്റെ മിഥുനം രാശി സംക്രമണത്താല്‍ രൂപം കൊള്ളുന്ന രണ്ട് യോഗവും അല്പം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതിനെയാണ് സൂചിപ്പിക്കുന്നത്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവണം എന്നില്ല. അത് മാത്രമല്ല സുഹൃത്തുക്കളുടെ സഹായത്താല്‍ മാത്രമേ നിങ്ങള്‍ക്ക് സാമ്പത്തികമായി മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളൂ. ആരോഗ്യവും അല്പം ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റത്തിന്റെ ഫലമായി രൂപം കൊള്ളുന്ന ഈ യോഗ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ബന്ധത്തില്‍ പോലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പരസ്പരം സഹവര്‍ത്തിത്വത്തോടെ ഏത് മേഖലയിലും മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. വലിയ അനുകൂലമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.
മീനം രാശി
ഈ രണ്ട് യോഗങ്ങളും നല്കുന്ന അനുകൂല ഫലമായി നിങ്ങള്‍ക്ക് സ്വത്ത് സമ്പാദനത്തിന് ഏറ്റവും മികച്ച സമയമാണ്. സമ്പത്തിന്റെ കാര്യത്തില്‍ ഇവര്‍ രണ്ടാമതൊന്ന് തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ജോലിയില്‍ സ്ഥലം മാറ്റവും അനുകൂല നേട്ടങ്ങളും രണ്ട് യോഗങ്ങളും നിങ്ങള്‍ക്ക് നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
