Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബുധന്‍ സൃഷ്ടിക്കും ഭദ്ര രാജയോഗം; 2023 പുതുവര്‍ഷം സമ്പത്തും നേട്ടവും നല്‍കും ഈ 3 രാശിക്ക്
പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ് നാം. 2023 പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നിരവധി ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം സംഭവിക്കുകയും നിരവധി ശുഭകരമായ യോഗങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. അത്തരത്തില്‍ ബുധന്റെ സ്ഥാനമാറ്റം കാരണം രൂപപ്പെടുന്ന ഒരു യോഗമാണ് ഭദ്ര രാജയോഗം. വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ബുധന്‍ ധനു രാശിയിലായിരിക്കും. പിന്നീട് അത് ഫെബ്രുവരി 7ന് മകരം രാശിയിലേക്കും ഫെബ്രുവരി 27ന് കുംഭം രാശിയിലേക്കും മാര്‍ച്ച് 16ന് മീനം രാശിയിലേക്കുമെല്ലാമായി സംക്രമിക്കും.
എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും ഇതിന്റെ സ്വാധീനം കാണപ്പെടും. ബുധന്‍ സൃഷ്ടിക്കുന്ന ഭദ്ര രാജയോഗത്തിന്റെ ഫലത്താല്‍ 3 രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത് അവര്‍ക്ക് നല്ല ലാഭവും ജീവിതത്തില്‍ പുരോഗതിയും ലഭിക്കുന്നു. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം
ഭദ്ര രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയും. നിങ്ങളുടെ ജാതകത്തിലെ ഏഴാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തിലും പുരോഗതിയുണ്ടാകും. പങ്കാളിത്ത പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് ഈ സമയത്ത് നല്ല ലാഭം ലഭിക്കും. ഈ സമയത്ത് അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നേക്കാം.

കന്നി
ഭദ്ര രാജയോഗത്തിന്റെ രൂപീകരണം കന്നി രാശിക്കാര്‍ക്ക് ഗുണകരമാണെന്ന് തെളിയും. നിങ്ങളുടെ രാശിയില്‍ നിന്ന് എട്ടാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഈ സമയത്ത് നിങ്ങള്‍ക്ക് കിട്ടാതെ കിടക്കുന്ന പണം തിരികെ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഭാഗ്യത്തിന്റെ സഹായത്തോടെ നിങ്ങളുടെ ജോലിയില്‍ വിജയം കൈവരിക്കാനാകും. ഈ സമയത്ത് കന്നി രാശിക്കാര്‍ക്ക് പെട്ടെന്ന് ധനലാഭങ്ങള്ക്ക് അവസരം ലഭിക്കും. പിതാവുമായുള്ള ബന്ധത്തില്‍ പുരോഗതിയുണ്ടാകും.

ധനു
ഭദ്ര രാജയോഗം ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ജോലി, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഒരു യാത്ര പോകേണ്ടി വന്നേക്കാം. ഈ യാത്ര നിങ്ങള്‍ക്ക് വളരെ ശുഭകരമാണെന്ന് തെളിയും. ഷെയര്‍ മാര്‍ക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ പണം നിക്ഷേപിച്ച് നിങ്ങള്‍ക്ക് ലാഭം നേടാനാകും. കോടതി കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ബിസിനസ്സില്‍ നേട്ടം ലഭിക്കും.

ജ്യോതിഷത്തിലെ ബുധന്‍
ജ്യോതിഷത്തില്‍, ബുധന്‍ ഗ്രഹത്തെ ബുദ്ധിയുടെയും യുക്തിയുടെയും സൗഹൃദത്തിന്റെയും സംസാരത്തിന്റെയും ഘടകമായി കണക്കാക്കുന്നു. സൂര്യനും ശുക്രനും ബുധന്റെ സുഹൃത്തുക്കളാണ്, ചന്ദ്രനും ചൊവ്വയും ശത്രു ഗ്രഹങ്ങളാണ്. ബുധന്‍ ലഗ്നഭാവത്തില്‍ സ്ഥിതി ചെയ്യുന്ന വ്യക്തി ശാരീരികമായി സുന്ദരനായിരിക്കും. അത്തരം വ്യക്തികള്‍ സ്വഭാവത്താല്‍ യുക്തിസഹവും ബുദ്ധിയുള്ളവനും കാര്യക്ഷമതയുള്ളവനുമായിരിക്കും. ഒരു വ്യക്തിയുടെ ജാതകത്തില്‍ ബുധന്‍ അനുകൂലമാണെങ്കില്‍ അവരുടെ ആശയവിനിമയ ശൈലി വളരെ കാര്യക്ഷമമായിരിക്കും. അത്തരം ആളുകള്‍ വാണിജ്യത്തിലും ബിസിനസ്സിലും വിജയിക്കുന്നു. ബുധന്‍ ജാതകത്തില്‍ അനുകൂല സ്ഥാനത്തല്ലെങ്കില്‍ അത്തരം വ്യക്തിക്ക് ശാരീരികമായും മാനസികമായും പ്രശ്നങ്ങള്‍ ഉണ്ടാകാം. ബുധന്റെ സ്വാധീനത്താല്‍ ബിസിനസ്സില്‍ നഷ്ടം സംഭവിക്കുന്നു.

ഭദ്ര രാജയോഗം
ജാതകത്തിലെ ഒരുതരം പഞ്ചമഹാപുരുഷ രാജ യോഗമാണ് ഭദ്ര രാജയോഗം. ജാതകത്തില്‍, ബുധന്‍ കേന്ദ്രത്തിലോ കോണിലോ (ഒന്നാം, നാലാം, ഏഴാം, പത്താം ഭാവം), സ്വന്തം രാശിയായ മിഥുനം, കന്നി എന്നീ രാശികളിലോ കന്നി രാശിയിലോ സ്ഥിതി ചെയ്യുന്നുവെങ്കില്‍, ഭദ്രയോഗം രൂപപ്പെടുന്നു. ജാതകത്തില്‍ ഭദ്രരാജയോഗം രൂപപ്പെടുമ്പോള്‍, അത്തരം വ്യക്തി വളരെ വിശാല ചിന്താഗതിയുള്ളവരും മികച്ച സ്വഭാവമുള്ളവരും ആഡംബര ജീവിതം നയിക്കുന്നവരുമായിത്തീരും. അത്തരം ആളുകള്‍ക്ക് നല്ല ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ക്ലാര്‍ക്ക്, എഡിറ്റര്‍, പബ്ലിഷര്‍, പ്രൊഫഷണല്‍ സ്പീക്കര്‍, ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍, റീട്ടെയില്‍ ഷോപ്പ് അല്ലെങ്കില്‍ ജനറല്‍ സ്റ്റോര്‍ മാനേജര്‍, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, സ്കിന്‍കെയര്‍ സ്പെഷ്യലിസ്റ്റ്, വാര്‍ത്താ അവതാരകന്, സംഗീതസംവിധായകന് തുടങ്ങിയവരാകാന് യോഗമുണ്ട്.



Click it and Unblock the Notifications
