Latest Updates
-
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം -
സൂര്യന്റെ തുലാം രാശി പ്രവേശം: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആയുധപൂജ 2026: പൂജയ്ക്ക് ഏറ്റവും ഉത്തമമായ സമയം ഏത്? പ്രധാന നഗരങ്ങളിലെ മുഹൂർത്തങ്ങൾ അറിയാം -
വിജയദശമി 2026: ഈ രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം, അറിയാം നിങ്ങളുടെ രാശിഫലം -
പ്രായപൂർത്തിയായവരുടെ വിവാഹത്തിൽ ഇടപെടരുത്; നിർണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി -
ഒക്ടോബർ 19 നക്ഷത്രഫലം: ഉത്രാടം മാറി തിരുവോണം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ജീവിതത്തില്‍ കഠിനകാലം, ബുധന്റെ അസ്തമയം; ഈ 3 രാശിക്ക് തിരിച്ചടികളുടെ കാലം
സൂര്യനോട് വളരെ അടുത്ത് എത്തുമ്പോഴാണ് ഏതൊരു ഗ്രഹവും അസ്തമയ അവസ്ഥയില്‍ എത്തുന്നത്. ഈ സമയത്ത്, ആ ഗ്രഹത്തിന് അതിന്റെ എല്ലാ ശക്തികളും നഷ്ടപ്പെടും. ഇതിനെ ഗ്രഹത്തിന്റെ അസ്തമയം എന്ന് വിളിക്കുന്നു. ഈ സമയത്ത് ഗ്രഹത്തിന് ശക്തിയുണ്ടാകില്ല. ബുധന്‍ സൂര്യനോട് കൂടുതല്‍ അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രഹമാണ്. അതിനാല്‍ അത് മിക്ക സമയത്തും അസ്തമിക്കുന്ന അവസ്ഥയില്‍ തുടരും.
ജ്യോതിഷത്തില്‍ യുക്തിയുടെയും ബുദ്ധിയുടെയും ഘടകമായാണ് ബുധനെ കണക്കാക്കുന്നത്. ബുധന്റെ സ്ഥാനം ശക്തമാണെങ്കില്‍ എല്ലാ ജോലികളിലും നിങ്ങള്‍ക്ക് വിജയവും നേട്ടവും അനുകൂല ഫലങ്ങളും ലഭിക്കുന്നു. ഏപ്രില്‍ 23ന് ബുധന്‍ മേടം രാശിയില്‍ അസ്തമിക്കും. ബുധന്റെ അസ്തമയം ചില രാശിക്കാരെ ദോഷകരമായി ബാധിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്നും ബുധന്റെ ദോഷസമയം മറികടക്കാനുള്ള വഴികള്‍ എന്തൊക്കെയാണെന്നും അറിയാന്‍ ലേഖനം വായിക്കൂ.

ഇടവം
മേടം രാശിയിലെ ബുധന്റെ അസ്തമയം കാരണം നിങ്ങളുടെ ചെലവുകള്‍ അതിവേഗം വര്‍ദ്ധിക്കും. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം. ജോലിസ്ഥലത്ത്, നിങ്ങള്‍ക്ക് ജോലിയില്‍ ഒരു പുരോഗതിയും ലഭിക്കില്ല. കഠിനാധ്വാനം ചെയ്തിട്ടും, നിങ്ങള്‍ക്ക് ആവശ്യത്തിന് ഫലങ്ങള്‍ ലഭിച്ചേക്കില്ല.
ബുധന്‍ അസ്തമിക്കുന്നതിനാല് ഇടവം രാശിക്കാര്‍ക്ക് ഈ സമയം ധനനഷ്ടത്തിന് സാധ്യതയുണ്ട്. പണം സമ്പാദിക്കുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് തോന്നിയേക്കാം. പങ്കാളിയുമായുള്ള പരസ്പര ഏകോപനം അല്‍പ്പം ദുര്‍ബലമായേക്കാം. ആരോഗ്യരംഗത്തും നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ക്ക് ഉറക്കക്കുറവും ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അനുഭവപ്പെടും. പരിഹാരമായി നിങ്ങള്‍ 'ഓം നമോ നാരായണായ' എന്ന മന്ത്രം ദിവസവും 11 തവണ ജപിക്കുക.

കര്‍ക്കടകം
ബുധന്റെ അസ്തമാനം കര്‍ക്കടക രാശിക്കാരുടെ ജീവിത പുരോഗതിക്ക് തടസ്സമാകും. ഈ സമയത്ത്, നിങ്ങളുടെ കൈകളില്‍ നിന്ന് നിരവധി സുവര്‍ണ്ണാവസരങ്ങള്‍ വന്നേക്കാം. എന്നാല്‍ അവയെല്ലാം അശ്രദ്ധ കാരണം വഴിതിപ്പോയേക്കാം. ചിലര്‍ക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതകളുണ്ട്. ഈ സമയത്ത്, നിങ്ങളുടെ തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് സംതൃപ്തി ലഭിക്കില്ല.
ഈ സമയം കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂലമായിരിക്കില്ല. നിങ്ങള്‍ക്ക് പല വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ തോന്നില്ല. ജോലിമാറ്റത്തെക്കുറിച്ച് ചിന്തിച്ചേക്കാം. ബിസിനസ്സ് ചെയ്യുന്നവര്‍ ഈ കാലയളവില്‍ ജാഗ്രത പാലിക്കണം, അല്ലാത്തപക്ഷം നഷ്ടം സഹിക്കേണ്ടി വരും. നിങ്ങളുടെ ബന്ധങ്ങളില്‍ ഈ സമയം തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം. പരിഹാരമായി നിങ്ങള്‍ 'ഓം ചന്ദ്രായ നമഃ' എന്ന മന്ത്രം ദിവസവും 11 തവണ ജപിക്കുക.

ചിങ്ങം
മേടം രാശിയില്‍ ബുധന്റെ അസ്തമയ കാലത്ത് നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിച്ചേക്കില്ല. ഈ സമയത്ത്, നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുന്നതായി തോന്നുന്നില്ല. നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയില്ല. നിങ്ങളുടെ മേല്‍ ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ജോലികളില്‍ തെറ്റുകള്‍ സംഭവിക്കുകയും ചെയ്യും. കഠിനാധ്വാനം ചെയ്താലും നിങ്ങള്‍ക്ക് ആവശ്യത്തിനനുസരിച്ച് ഫലം ലഭിച്ചേക്കില്ല.
ചിങ്ങം രാശിയുടെ ഒമ്പതാം ഭാവത്തില്‍ ബുധന്‍ നില്‍ക്കുന്നത് സാമ്പത്തിക നഷ്ടം വരുത്തിവച്ചു. ഈ സമയത്ത് നിങ്ങളുടെ ചെലവുകളില്‍ വര്‍ദ്ധനവ് ഉണ്ടായേക്കാം. ദീര്‍ഘദൂര യാത്രകളില്‍ ധനനഷ്ടത്തിന് സാധ്യതയുണ്ട്. പ്രണയ ജീവിതത്തിലും ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള പിരിമുറുക്കം വര്‍ദ്ധിക്കും. പരിഹാരമായി നിങ്ങള്‍ ദിവസവും വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക.

ജ്യോതിഷത്തിലെ ബുധന്‍
ജ്യോതിഷത്തില്‍ ബുധന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അത് നമ്മുടെ ആശയവിനിമയ ശേഷിയെ പ്രതിനിധീകരിക്കുന്നു. ബുധന്‍ ഒരു രാജകുമാരനെപ്പോലെ പ്രവര്‍ത്തിക്കുന്നു. ബുദ്ധിയും സമ്പത്തും നല്കുന്ന ബുധന്‍ എല്ലാവരിലും ശ്രേഷ്ഠനാണ്. ഇത് ആളുകളുടെ മനസ്സില്‍ പോസിറ്റീവ് ചിന്തകള്‍ ഉണര്‍ത്തുന്നു. ഇത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ നേട്ടങ്ങളും സന്തോഷവും നല്കുന്നു, തടസ്സങ്ങള്‍ നീക്കുന്നു, സന്താനങ്ങളെ ലഭിക്കാന്‍ സഹായിക്കുന്നു.
ബുധന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നില്ല. അത് എല്ലായ്പ്പോഴും അത് ഇരിക്കുന്ന രാശിക്കും വീടിനും അനുസരിച്ച് പെരുമാറുന്നു. നിങ്ങളുടെ ജാതകത്തില്‍ ബുധന്‍ പോസിറ്റീവ് ആണെങ്കില്‍ അത് നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സമ്പത്തും സംസാരവും നല്കുന്നു. ദോഷകരമായ ബുധന്‍ നിങ്ങള്‍ക്ക് ദോഷഫലങ്ങള്‍ നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

