Latest Updates
-
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്!
സുവര്‍ണ്ണ നാളുകള്‍ മുന്നില്‍, ഭാഗ്യം നല്‍കും ബുധന്റെ ഉദയം; സമ്പന്നതയിലേക്ക് ഉദിച്ചുയരുന്ന 3 രാശിക്കാര്‍
ദീപാവലിക്ക് ശേഷം പ്രധാനപ്പെട്ട പല ഗ്രഹങ്ങളുടെയും ചലനത്തില്‍ മാറ്റമുണ്ടാകാന്‍ പോകുന്നു. ഇതില്‍ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിസിനസിന്റെ ഗുണകാംക്ഷിയായ ബുധന്‍, ദീപാവലിക്ക് ഒരു ദിവസം കഴിഞ്ഞ് നവംബര്‍ 13ന് ഉദയം ചെയ്യും. എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും ഇതിന്റെ സ്വാധീനം കാണപ്പെടും. എന്നാല്‍ ബുധന്റെ ഉദയത്തില്‍ നിന്ന് പ്രത്യേക ഗുണം ലഭിക്കുന്ന 3 രാശികളുണ്ട്.
ഇവരുടെ ഭാഗ്യം ഈ സമയം പ്രകാശിക്കും. വൃശ്ചിക രാശിയിലെ ബുധന്റെ ഉദയം എല്ലാ രാശിക്കാരുടെയും തൊഴിലിലും ബിസിനസ്സിലും വലിയ സ്വാധീനം ചെലുത്തും. ഇതില്‍ 3 രാശികള്‍ക്ക് ബുധന്റെ ഉദയം പ്രത്യേക ഗുണങ്ങള്‍ നല്‍കും. ഈ ആളുകളുടെ ജീവിതത്തില്‍ ഒരു സുവര്‍ണ്ണ കാലഘട്ടം ആരംഭിക്കും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

വൃശ്ചികം
ബുധന്റെ ഉദയം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കാരണം ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ലഗ്നത്തില്‍ ഉദിക്കും. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. നിങ്ങളുടെ പ്രവര്‍ത്തന ശൈലിയും മികച്ചതായിരിക്കും. നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് പല നല്ല തീരുമാനങ്ങളും എടുക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ഈ തീരുമാനങ്ങള്‍ നിങ്ങളുടെ ഭാവി വിജയത്തിലേക്ക് നയിക്കും. നിങ്ങളുടെ കരിയറില്‍ ബുധന്‍ നിങ്ങളെ വളരെയധികം പിന്തുണയ്ക്കും.
ഈ സമയത്ത് നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവത്തിന്റെയും കര്‍മ്മ ഗൃഹത്തിന്റെയും അധിപനാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും നല്ല പുരോഗതി ലഭിക്കും. ബിസിനസുകാര്‍ക്ക് ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം ശുഭകരമാണെന്ന് തെളിയും. കാരണം ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥാനത്ത് ഉദിക്കും. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും. ഈ കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. ബിസിനസ്സുകാര്‍ക്കും ഇത് മികച്ച സമയമാണ്.
നിക്ഷേപത്തില്‍ നിന്ന് ലാഭം ഉണ്ടാകും. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ നിങ്ങള്‍ക്ക് നല്ല ലാഭം നേടാനാകും. ബുധന്‍ നിങ്ങളുടെ രാശിയുടെ അധിപനായ ശനി ദേവന്റെ സുഹൃത്താണ്. അതിനാല്‍ ബുധന്റെ ഉദയം നിങ്ങള്‍ക്ക് ജീവിതത്തില്‍ അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും.
കന്നി
ബുധന്റെ ഉദയം നിങ്ങള്‍ക്ക് ഈ സമയം ഗുണം ചെയ്യും. നിങ്ങളുടെ സംക്രമ ജാതകത്തിന്റെ മൂന്നാം സ്ഥാനത്ത് ബുധന്‍ ഉദിക്കാന്‍ പോകുന്നതിനാല്‍ ഇവിടെ ബുധന്‍ ശക്തി പ്രാപിക്കുന്നു. അതിനാല്‍, ഈ സമയത്ത് പല കാര്യങ്ങളിലും നിങ്ങളുടെ സഹോദരങ്ങളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. കൂടാതെ, ഈ കാലയളവില്‍ നിങ്ങള്‍ നിങ്ങളുടെ കരിയറില്‍ എന്ത് കാര്യം ചെയ്താലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും.
ഈ സമയത്ത്, നിങ്ങളില്‍ നല്ല ഊര്‍ജ്ജവും ധൈര്യവും കാണപ്പെടും. ഈ കാലയളവില്‍, നിങ്ങള്‍ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും കാണും. ബിസിനസുകാര്‍ക്ക് സമയം നില്ലതാണ്. നിങ്ങളുടെ ബിസിനസ്സ് വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടതാണെങ്കില്‍, നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. അതേസമയം ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് പത്താം ഭാവത്തിന്റെ അധിപനാണ്. അതിനാല്‍, നിങ്ങള്‍ക്ക് ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും.
ജ്യോതിഷത്തിലെ ബുധന്‍
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ബുധനാണ്. ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കപ്പെടുന്നു. സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമാണ് ബുധന്‍. ബുദ്ധിയുടെ ദേവനായി ബുധനെ കണക്കാക്കുന്നു. പ്രകൃതിയെ സ്നേഹിക്കുന്ന ഒരു ഗ്രഹമാണിത്. ജാതകത്തില്‍ ബുധന്‍ ഗ്രഹത്തിന് മിഥുനം, കന്നി എന്നിവയില്‍ അധികാരമുണ്ട്. ഇത് കന്നിരാശിയില്‍ ഉയര്‍ന്നതും മീനരാശിയില്‍ താഴ്ന്നതുമാണ്. സൂര്യനും ശുക്രനും മിത്രങ്ങളാണെങ്കിലും ചൊവ്വയ്ക്കും ചന്ദ്രനും ശത്രുക്കളാണ്. വ്യാഴവും ശനിയും അതിന്റെ തുല്യ ഗ്രഹങ്ങളാണ്. ബുധന്‍ മഹാദശ 17 വര്‍ഷം നീണ്ടുനില്‍ക്കും.
നാഡികളുടെ ഘടകമാണ് ബുധന്‍. വിജയകരമായ ബിസിനസ്സ് ചെയ്യാനുള്ള കഴിവ് ബുധന്‍ നല്കുന്നു. ബുധന്‍ ഗ്രഹം ഒരു വ്യക്തിക്ക് ഏത് സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവ് നല്കുന്നു. ബിസിനസ്സ്, സഹോദരി, അമ്മായി, അക്കൗണ്ട്, ഗണിതം, ജ്യോതിഷം എന്നിവ ബുധനില്‍ അന്തര്‍ലീനമാണ്. അതിന്റെ ഗുണങ്ങള്‍ക്കൊപ്പം, ബുധന്‍ അത് ഇരിക്കുന്ന ഗ്രഹത്തിന്റെ ഫലങ്ങളും നല്കുന്നു. ചെറിയ ഗ്രഹമാണെങ്കിലും വേഗത്തില്‍ ചലിക്കുന്ന ഗ്രഹമാണിത്. ജാതകത്തില്‍ ശക്തമായ സ്ഥാനത്ത് ബുധന്‍ ഉള്ള ആളുകള്‍ സംഭാഷണത്തിലും ആശയവിനിമയത്തിലും വിജയം കൈവരിക്കുന്നു. അത്തരം ആളുകള്‍ ബുദ്ധിമാനും നയതന്ത്രജ്ഞരും രാഷ്ട്രീയ വൈദഗ്ധ്യമുള്ളവരുമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications