മേടം രാശിയില്‍ ബുധ ഉദയം: മാര്‍ച്ച് 31-ന് ശേഷം വിധി മാറി മറിയും രാശിക്കാര്‍ ഇവര്‍

മേടം രാശിയില്‍ ബുധന്റെ സംക്രമണം നടക്കുകയാണ്. മാര്‍ച്ച് 31-നാണ് ബുധന്‍ മേടം രാശിയില്‍ ഉദയം ചെയ്യുന്നത്. ഈ സമയം ജീവവിതത്തില്‍ കൃത്യമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഓരോ രാശിക്കാര്‍ക്കും സാധിക്കുന്നു. നിങ്ങളുടെ വ്യക്തിജീവിതത്തില്‍ ഇത് എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു കരിയറില്‍ ഇതെങ്ങനെ സ്വാധീനിക്കുന്നു സാമ്പത്തിക മാറ്റങ്ങള്‍ എപ്രകാരം ആയിരിക്കും എന്നതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാവുന്നതാണ്.

ഗ്രഹങ്ങള്‍ക്കിടയില്‍ സര്‍വ്വസൗഭാഗ്യം നല്‍കുന്ന ഗ്രഹമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. ആശയവിനിമയവും യുക്തിസഹമായ കഴിവും എല്ലാം ബുധന്‍ പ്രദാനം ചെയ്യുന്നു. എന്നാല്‍ വളരെ സെന്‍സിറ്റീവ് ആയ ഗ്രഹം ആയതിനാല്‍ അല്‍പം ശ്രദ്ധയോടെ വേണം ഈ സമയം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. ബുദ്ധി, പഠന ശേഷി, സംസാരം, റിഫ്‌ലെക്‌സുകള്‍, കമ്മ്യൂണിക്കേഷന്‍, ഗാഡ്ജെറ്റുകള്‍, വാണിജ്യം, ബാങ്കിംഗ്, വിദ്യാഭ്യാസം, ആശയവിനിമയം, എഴുത്ത്, പുസ്തകങ്ങള്‍, നര്‍മ്മം തുടങ്ങിയവവ എല്ലാം തന്നെ ബുധന്‍ നിയന്ത്രിക്കുന്നതാണ്.

Mercury Rise

ഇപ്പോള്‍ 2023 മാര്‍ച്ച് 31-ന് 14:44 -ന് ബുധന്‍ മേടം രാശിയില്‍ ഉദയം ചെയ്യുന്നു. ഈ സമയം നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. സ്വാഭാവികമയാ ബുധന്റെ രാശി മാറ്റം നല്‍കുന്ന ഫലങ്ങളേക്കാള്‍ അനുകൂല പ്രതികൂല ഫലങ്ങള്‍ ബുധന്‍ മേടം രാശിയില്‍ ഉദയം ചെയ്യുന്നതിന്റെ ഫലമായി ഉണ്ടാവുന്നു. ഓരോ രാശിക്കാരിലും ബുധന്റെ രാശിമാറ്റം എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

മേടം രാശി

Mercury Rise

മേടം രാശിക്കാര്‍ക്ക് ബുധന്‍ മൂന്നാം ഭാവത്തിലും ആറാം ഭാവത്തിലുമാണ് സഞ്ചരിക്കുന്നത് എന്നാല്‍ ഉദയം ചെയ്യുന്നത് ലഗ്നത്തിലായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ഇത് സമ്മിശ്രഫലങ്ങളാണ് നല്‍കുന്നത്. പൊതുവേ ലഗ്നത്തിലെ ബുധന്റെ സംക്രമണം അനുകൂല ഫലങ്ഹളാണ് നല്‍കുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ പ്രതികൂല ഫലങ്ങളും നല്‍കുന്നു. ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ എന്ത് കാര്യവും ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പക്ഷേ നിങ്ങള്‍ക്ക് അനുകൂലമായ ഫലമല്ല ഉണ്ടാവുന്നത്. ഇക്കാര്യം അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നു. നിങ്ങള്‍ക്ക് ചില ദഹനപ്രശ്‌നങ്ങളോ ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങളോ ഉ്ണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ദോഷപരിഹാരം- ബുധന്റെ ബീജമന്ത്രം ദിവസവും ചൊല്ലുക.

ഇടവം രാശി

Mercury Rise

ഇടവം രാശിക്കാര്‍ക്ക് ബുധന്‍ അവരുടെ രണ്ടാമത്തേയും അഞ്ചാമത്തേയും ഭാവത്തിലാണ് സംക്രമണം ചെയ്യുന്നത്. എന്നാല്‍ ഉദയം ചെയ്യുന്നത് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ്. ഇത് നിങ്ങളില്‍ വിദേശത്ത് പഠിക്കുന്നതിനുള്ള സാഹചര്യം കൂടുതല്‍ അനുകൂലമാക്കുന്നു. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയവും ആയിരിക്കും. ജോലി ലഭിക്കുന്നതിനും കരിയറില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്. ഒരിക്കലും രണ്ടാമത് ഒരു ചിന്തയുടെ ആവശ്യമില്ല എന്നതാണ് സത്യം. കുടുംബത്തോടൊപ്പം തന്നെ വിദേശത്ത് യാത്ര നടത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതത്തില്‍ ഏറ്റവും അനുകൂല സമയമാണ്.

ദോഷപരിഹാരം- ഗണപതി ഭഗവാനെ ആരാധിക്കുകയും വഴിപാടുകള്‍ സമര്‍പ്പിക്കുകയും ചെയ്യുക

മിഥുനം രാശി

Mercury Rise

മിഥുനം രാശിക്കാര്‍ക്ക് ബുധന്‍ ലഗ്നത്തിലും നാലാം ഭാവത്തിലാുമാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ പതിനൊന്നാം ഭാവത്തിലാണ് ഉദയം സംഭവിക്കുന്നത്. ഇത് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം നല്‍കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മൂത്ത സഹോദരങ്ങളുമായി മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. ഇത് കൂടാതെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയുടെ കാര്യത്തിലും യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും പ്രശ്‌നങ്ങളും അനുഭവിക്കേണ്ടി വരുന്നില്ല. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയം തന്നെയാണ്.

ദോഷപരിഹാരം- മരതക രത്‌നം കൈയ്യില്‍ ധരിക്കുന്നതിന് ശ്രദ്ധിക്കുക

കര്‍ക്കിടകം രാശി

Mercury Rise

കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലും മൂന്നാം ഭാവത്തിലുമാണ് ബുധന്റെ സ്ഥാനം. എന്നാല്‍ ഇപ്പോള്‍ ഉദയം നടക്കുന്നത് പത്താം ഭാവത്തിലാണ്. ഇത് ജോലിയിലും മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും ജീവിതത്തില്‍ ഉണ്ടാവുന്നു. എല്ലാ വിധത്തിലുള്ള അനുകൂല ഫലങ്ങളും ചൊരിയുന്ന സമയം കൂടിയാണ് ഇത്. ബുധന്‍ ബ ഹുമുഖമായി മാറുന്ന അവസ്ഥയുള്ളതിനാല്‍ കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഭാഗ്യവും നേട്ടവും ലഭിക്കുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു.

ദോഷപരിഹാരം- വീട്ടിലും ജോലിസ്ഥലത്തും ബുദ്ധ യന്ത്രം സ്ഥാപിക്കുക.

ചിങ്ങം രാശി

Mercury Rise

ചിങ്ങം രാശിക്കാര്‍ക്ക് ബുധന്‍ സാമ്പത്തികഫലം നല്‍കുന്ന രണ്ടാമത്തേയും പതിനൊന്നാമത്തേയും ഭാവത്തിലാണ് ഭരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഒന്‍പതാം ഭാവത്തിലാണ് ഉദയം നടക്കുന്നത്. ഇവരില്‍ ഭാഗ്യം വളരെയധികം മികച്ച് നില്‍ക്കുന്ന സമയം തന്നെയാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. രോഗാവസ്ഥയില്‍ മാറ്റം വരുന്നു. സമ്പാദ്യത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാവുന്നു. മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവരില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ല എന്നതും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ്. സമ്പാദ്യം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

ദോഷപരിഹാരം- നിങ്ങളുടെ പിതാവിന് പച്ച നിറത്തിലുള്ള വസ്തുക്കള്‍ നല്‍കുക

കന്നിരാശി

Mercury Rise

കന്നി രാശിക്കാര്‍ക്ക് പത്താം ഭാവത്തിലും ലഗ്നാധിപനായുമാണ് ബുധന്‍ സഞ്ചരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ഉദയം നടക്കുന്നത് എട്ടാം ഭാവത്തിലാണ്. ഇത് നിങ്ങളുടെ ദീര്‍ഘായുസ്സിന് കാരണമാകുന്നു. കൂടാതെ ജോലിയില്‍ നേട്ടങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ചെറിയ രീതിയിലുള്ള അസ്വസ്ഥതകളും നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ചെറിയ രീതിയില്‍ വെല്ലുവിളികള്‍ നിറഞ്ഞ സമയമാണ് എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ചര്‍മ്മത്തിലും തൊണ്ടയുമായി ബന്ധപ്പെട്ടുണ്ടാവുന്ന മാറ്റങ്ങളെ ഒരു കാരണവശാലും അവഗണിക്കരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മാനസികമായ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും.

ദോഷ പരിഹാരം- മുതിര്‍ന്നവരെ ബഹുമാനിക്കുക സാധ്യമെങ്കില്‍ അവര്‍ക്ക് പച്ച നിറമുള്ള വസ്ത്രങ്ങള്‍ നല്‍കുക

തുലാം രാശി

Mercury Rise

തുലാം രാശിക്കാര്‍ക്ക് ബുധന്‍ അവരുടെ പന്ത്രണ്ട് ഒന്‍പത് എന്നീ ഭാവങ്ങളിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഉദയം ചെയ്യുന്നത് ഏഴാം ഭാവത്തിലാണ്. ഇത് നിങ്ങളുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങളെ എല്ലാം തന്നെ മുന്നിലേക്ക് എത്തിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തന്നെ തീരുമാനം ആവുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതിരിക്കുന്നതിന് ശ്രദ്ധിക്കുക.. അവധിക്കാലം സന്തോഷത്തിന്റേതായിരിക്കും. പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ അത് ശക്തമായി മുന്നോട്ട് കൊണ്ട് പോവുന്നതിനുള്ള സമയാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

ദോഷ പരിഹാരം- നിങ്ങളുടെ കിടപ്പുമുറിയില്‍ സസ്യങ്ങള്‍ സൂക്ഷിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുക.

വൃശ്ചികം രാശി

Mercury Rise

വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്‍ അവരുടെ പതിനൊന്നാമത്തേയും എട്ടാമത്തേയും ഭാവങ്ങളെയാണ് ഭരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ബുധന്‍ ഉദയം ചെയ്തിരിക്കുന്നത് എട്ടാം ഭാവത്തിലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഈ സമയക്ക് കിഡ്‌നി സ്റ്റോണ്‍, കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ അശ്രദ്ധ പാടില്ല. കരിയറില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ഒരു തരത്തിലും ജീവിതത്തില്‍ തിരിഞ്ഞ് നോക്കേണ്ടി വരില്ല. കുടുംബത്തില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവും.

ദോഷ പരിഹാരം- പശുക്കള്‍ക്ക് ദിവസവും പച്ചപ്പുല്ല് കൊടുക്കുക.

ധനു രാശി

Mercury Rise

ധനു രാശിക്കാര്‍ക്ക് അവരുടെ ഏഴ്, പത്ത് ഭാവങ്ങളുടെ അധിപനായാണ് ബുധനെ കണക്കാക്കുന്നത്. എന്നാല്‍ ബുധന്‍ ഉദയം ചെയ്യുന്നത് അഞ്ചാം ഭാവത്തിലാണ്. ഇത് നിങ്ങളുടെ വിദ്യാഭ്യാസം, സ്‌നേഹബന്ധം, സന്താനസൗഭാഗ്യം എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്. പഠനത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഗവേഷണം, എഴുത്ത് എന്നീ മേഖലകളില്‍ ശോഭിക്കാന്‍ സാധിക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്.

ദോഷ പരിഹാരം- നിര്‍ദ്ധനരായ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകങ്ങള്‍ ദാനം ചെയ്യുക

മകരം രാശി

Mercury Rise

മകരം രാശിക്കാര്‍ക്ക് ബുധന്‍ ആറ് ഒന്‍പത് എന്നീ ഭാവങ്ങളെയാണ് ഭരിക്കുന്നത്. എന്നാല്‍ ഉദയം ചെയ്യുന്നതാകട്ടെ നാലാം ഭാവത്തിലാണ്. ഇത് നിങ്ങളുടെ മാതൃസ്ഥാനം, വീട്, വാഹനം, സ്വത്ത എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്. ബുധന്റെ മേടം രാശിയിലെ സംക്രമണം സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് നല്‍കിയേക്കാം. മതപരമായ പല ചടങ്ങുകളും വീട്ടില്‍ സംഘടിപ്പിക്കാം. സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും മകരം രാശിക്കാര്‍ക്ക് ഈ സമയം നേരിടേണ്ടി വരുന്നില്ല. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.

ദോഷ പരിഹാരം- ദിനവും വിളക്ക് കത്തിച്ച് തുളസിയെ പൂജിക്കുക.

കുംഭം രാശി

Mercury Rise

കുംഭം രാശിക്കാര്‍ക്ക് ബുധന്‍ അവരുടെ അഞ്ചാം ഭാവത്തിലും എട്ടാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ മൂന്നാം ഭാവത്തിലാണ് ബുധന്റെ സംക്രമണം സംഭവിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ആശയവിനിമയത്തിലുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നു. ചെറിയ യാത്രകള്‍ നടത്തേണ്ടതായി വരുന്നു. അതിലെല്ലാം പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സഹോദരങ്ങളോടൊപ്പം പലപ്പോഴും പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നത് നിങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നു. സൗഹൃദം കൂടുതല്‍ ദൃഢമാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം ആവുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.

ദോഷ പരിഹാരം- നിങ്ങളുടെ ഇളയ സഹോദരനോ ബന്ധുവിനോ സമ്മാനം നല്‍കാവുന്നതാണ്

മീനം രാശി

Mercury Rise

മീനം രാശിക്കാര്‍ക്ക് ബുധന്‍ നാലാമത്തേയും ഏഴാമത്തേയും ഭാവത്തിന്റെ അധിപനായാണ് കണക്കാക്കുന്നത്. ഇത് നിങ്ങളുടെ രണ്ടാം ഭാവത്തിലും ഉദയം ചെയ്യുന്നു. സമ്പാദ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ എപ്പോഴും മുന്നില്‍ തന്നെയായിരിക്കും. സംസാരത്തിലൂടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബുധന്‍ ആശയവിനിമയത്തിന് സഹായിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും നേരിടേണ്ടി വരുന്നില്ല. വിവാഹത്തിന്റെ കാര്യത്തിലും അനുകൂലമായ സമയമാണ് എന്നതാണ് സത്യം. കുടുംബത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കുന്നു.

ദോഷ പരിഹാരം- തുളസി ചെടി ദിവസവും നനയ്ക്കുക, ദിവസവും 1 ഇല കഴിക്കുന്നതും നല്ലതാണ്

Story first published: Saturday, April 1, 2023, 11:29 [IST]
X
Desktop Bottom Promotion