For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടവം രാശിയില്‍ ബുധന്‍ വക്രഗതിയില്‍; 12 രാശിക്കും ഫലം

|

സാധാരണയായി 22 ദിവസങ്ങള്‍ക്ക് ശേഷം ബുധന്‍ ഗ്രഹം രാശി മാറി സഞ്ചരിക്കുന്നു. എന്നാല്‍ പലപ്പോഴും അത് ഒരേ ദിശയില്‍ നീങ്ങിയെന്ന് വരില്ല. ചില സമയം ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നു. മെയ് 10ന് ബുധന്‍ ഇടവം രാശിയില്‍ പിന്തിരിപ്പനായി സഞ്ചരിക്കും.

Most read: ജ്യോതിഷപ്രകാരം മൂന്ന് ഗണങ്ങള്‍; ഇവ നോക്കി അറിയാം ഒരാളുടെ സ്വഭാവംMost read: ജ്യോതിഷപ്രകാരം മൂന്ന് ഗണങ്ങള്‍; ഇവ നോക്കി അറിയാം ഒരാളുടെ സ്വഭാവം

ജൂണ്‍ 3ന് അത് നേര്‍രേഖയിലേക്ക് നീങ്ങി ഇതിനുശേഷം, ജൂലൈ 2ന് അത് മിഥുനത്തില്‍ വരും. അത്തരമൊരു സാഹചര്യത്തില്‍, മെയ് 10 മുതല്‍ 54 ദിവസം വരെ ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കും. ഇത് ചില രാശിചിഹ്നങ്ങള്‍ക്ക് ഗുണം ചെയ്യും, ചിലരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലാക്കും. ബുധന്റെ ഇടവം രാശിയിലെ വക്രഗതി സഞ്ചാരത്തില്‍ 12 രാശിക്കും കൈവരുന്ന ഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

ഈ സമയത്ത്, സംസാരവും പെരുമാറ്റവും മെച്ചപ്പെടും. നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കുകയും സാമൂഹിക ബന്ധങ്ങള്‍ ശക്തമാകുകയും ചെയ്യും. നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ നിങ്ങള്‍ പരിപാലിക്കുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുകയും ചെയ്യും. കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, സഹോദരങ്ങളുമായി ചില തെറ്റിദ്ധാരണകള്‍ വര്‍ദ്ധിച്ചേക്കാം.

ഇടവം

ഇടവം

ബുധന്‍ നിങ്ങളുടെ രാശിചിഹ്നത്തിന്റെ ഒന്നാം ഭാവത്തില്‍ സഞ്ചരിക്കാന്‍ പോകുന്നു. ഈ സമയത്ത്, നിങ്ങളുടെ കഴിവുകളില്‍ വളരെയധികം പുരോഗതി ഉണ്ടാകും, ഭാവിയിലേക്കുള്ള പദ്ധതികളും വിജയിക്കും. സാമ്പത്തികമായി ബുധന്റെ പിന്തിരിപ്പന്‍ ചലനം നിങ്ങള്‍ക്ക് അനുകൂലമാണെന്ന് തെളിയും. ചില നിക്ഷേപങ്ങള്‍ നല്ല സാമ്പത്തിക നേട്ടം ലഭിക്കുകയും ചെയ്യും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം വളരെ പ്രയോജനകരമായിരിക്കും.

Most read;ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്‌Most read;ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്‌

മിഥുനം

മിഥുനം

ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് 12ാം ഭാവത്തില്‍ സംക്രമിക്കാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങള്‍ വ്യത്യസ്ത തരത്തിലുള്ള ജോലികള്‍ ചെയ്യാന്‍ ആഗ്രഹിക്കും. നിങ്ങളുടെ കഴിവുകളില്‍ നല്ല പുരോഗതിയും കാണും. എന്നിരുന്നാലും, നിങ്ങള്‍ക്ക് തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെടാം. ജോലി സമയത്ത് നിങ്ങളുടെ ആരോഗ്യം പൂര്‍ണ്ണമായും ശ്രദ്ധിക്കുകയും മനസ്സിന് പൂര്‍ണ്ണ വിശ്രമം നല്‍കുകയും ചെയ്യുക. ബുധന്റെ വിപരീത ചലനം കാരണം, നിങ്ങള്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെ ശ്രദ്ധാലുവായിരിക്കണം.

കര്‍ക്കടകം

കര്‍ക്കടകം

ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് 11 ാം ഭാവത്തിലേക്ക് സംക്രമിക്കാന്‍ പോകുന്നു. മുന്‍കാലങ്ങളില്‍ മുടങ്ങിക്കിടന്ന പദ്ധതികള്‍ പുനരാരംഭിക്കാനാകും. ഒഴിവുസമയങ്ങളില്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ല സമയം ചെലവഴിക്കാനാകും. ഈ കാലയളവില്‍, സുഹൃത്തുക്കളുടെയും ബിസിനസ്സ് ബന്ധങ്ങളുടെയും സഹായത്തോടെ നിങ്ങള്‍ മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ തേടും. അതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് വീടിന്റെ അറ്റകുറ്റപ്പണികളും നടത്താനാകും.

ചിങ്ങം

ചിങ്ങം

ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് പത്താം ഭാവത്തിലേക്ക് സംക്രമിക്കാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് ബിസിനസ്സില്‍ വളര്‍ച്ച പ്രതീക്ഷിക്കാം. ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കാനും കഴിയും. ഇതോടൊപ്പം, ചില പഴയ സുഹൃത്തുക്കളെ പെട്ടെന്ന് കാണാനാകും. അവരില്‍ നിന്ന് പ്രയോജനം നേടാനും കഴിയും. കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, സഹോദരങ്ങളുമായി നിലനിന്നിരുന്ന അകല്‍ച്ച അവസാനിക്കും, ബന്ധങ്ങളിലും നല്ല പുരോഗതി ഉണ്ടാകും.

Most read:2022 മെയ് മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളുംMost read:2022 മെയ് മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളും

കന്നി

കന്നി

ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തിലേക്ക് സഞ്ചരിക്കാന്‍ പോകുന്നു. ഈ സമയത്ത്, നിങ്ങള്‍ എവിടെയെങ്കിലും നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങള്‍ക്ക് പ്രയോജനകരമായ ഫലങ്ങള്‍ ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക്, മന്ദഗതിയിലെങ്കിലും നല്ല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ പങ്കാളികളെ സൂക്ഷിക്കുക. കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം ചില കുടുംബാംഗങ്ങളുമായി നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം.

തുലാം

തുലാം

ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് എട്ടാം ഭാവത്തില്‍ സംക്രമിക്കാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയായാലും, നിങ്ങള്‍ അത് തികഞ്ഞ ആത്മാര്‍ത്ഥതയോടെയും കഠിനാധ്വാനത്തോടെയും ചെയ്യാന്‍ ശ്രമിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം അത്ര നല്ലതല്ല, കാരണം പഠനത്തില്‍ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. അതേസമയം, ജോലിക്കാര്‍ക്ക് മേലധികാരിയുമായുള്ള ബന്ധം വഷളാകാന്‍ സാധ്യതയുണ്ട്. ഓഫീസില്‍ ചില തടസ്സങ്ങള്‍ നേരിടേണ്ടിവരും.

Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍

വൃശ്ചികം

വൃശ്ചികം

ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവത്തില്‍ സഞ്ചരിക്കാന്‍ പോകുന്നു. ഈ സമയത്ത്, ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് യാത്രകള്‍ സാധ്യമാണ്. ആത്മീയതയിലേക്ക് ചായ്വ് വര്‍ദ്ധിക്കും. ബുധന്റെ വിപരീത ചലനം മൂലം നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നന്നായി സൂക്ഷിക്കുക, അല്ലാത്തപക്ഷം അവ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഓഹരി, ഊഹക്കച്ചവട വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ഈ സമയം ഭാഗ്യം പിന്തുണയ്ക്കില്ല, അതിനാല്‍ കൂടുതല്‍ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കുക.

ധനു

ധനു

ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ആറാമത്തെ ഭാവത്തില്‍ സംക്രമിക്കാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ആരോഗ്യത്തില്‍ പൂര്‍ണ്ണ ശ്രദ്ധ പുലര്‍ത്തുക. ഉപയോഗശൂന്യമായ കാര്യങ്ങളില്‍ നിങ്ങളുടെ ശ്രദ്ധ കൂടുതല്‍ ആകര്‍ഷിക്കപ്പെടും, അവ വാങ്ങുന്നതിന് നിങ്ങള്‍ പണം ചെലവഴിക്കും. കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ബുധന്റെ വിപരീത ചലനം കാരണം, പങ്കാളിയുമായുള്ള ബന്ധത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. കൂടാതെ, അവരുടെ ആരോഗ്യവും തകരാറിലായേക്കാം.

Most read:വാസ്തുവും ഫെങ് ഷൂയിയും തമ്മിലുള്ള വ്യത്യാസം അറിയാമോ?Most read:വാസ്തുവും ഫെങ് ഷൂയിയും തമ്മിലുള്ള വ്യത്യാസം അറിയാമോ?

മകരം

മകരം

ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് സംക്രമിക്കാന്‍ പോകുന്നു. ഈ സമയത്ത് പുറത്തുനിന്നുള്ള ചിലര്‍ മൂലം ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. അവിവാഹിതരായ ആളുകള്‍ക്ക് ചില നല്ല ആലോചനകള്‍ വരാം. ബുധന്റെ വിപരീത ചലനം കാരണം, ഈ സമയത്ത് എവിടെയും നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം അത് നഷ്ടത്തില്‍ കലാശിച്ചേക്കാം.

കുംഭം

കുംഭം

ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് നാലാം സ്ഥാനത്തേക്ക് സംക്രമിക്കാന്‍ പോകുന്നു. ദാമ്പത്യ ജീവിതത്തില്‍ ചില തര്‍ക്കങ്ങളും പിരിമുറുക്കങ്ങളും നേരിടേണ്ടി വന്നേക്കാം. ജീവിതത്തിന്റെ സമാധാനത്തിനുവേണ്ടി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ആളുകളുടെ കഴിവുകളില്‍ നല്ല പുരോഗതി ഉണ്ടാകും, മേലധികാരികളുടെ അഭിനന്ദനവും ലഭിക്കും. വിദ്യാര്‍ത്ഥികളുടെ പഠനത്തില്‍ ഏകാഗ്രത വര്‍ദ്ധിക്കും.

Most read:2022 മെയ് മാസത്തിലെ പ്രധാന ഉത്സവങ്ങളും ആഘോഷങ്ങളുംMost read:2022 മെയ് മാസത്തിലെ പ്രധാന ഉത്സവങ്ങളും ആഘോഷങ്ങളും

മീനം

മീനം

ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് മൂന്നാം ഭാവത്തില്‍ സഞ്ചരിക്കാന്‍ പോകുന്നു. ഈ സമയത്ത്, മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാകും. പരീക്ഷയില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത്, വീടിന്റെ അന്തരീക്ഷം മോശമായേക്കാം, ഇത് കാരണം കുടുംബാംഗങ്ങള്‍ക്കിടയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിക്കും. ഭൂമിയിലും വസ്തുവിലും നിക്ഷേപം നടത്തുന്നതിനുള്ള പദ്ധതി വളരെ അനുകൂലമായിരിക്കും. ഈ കാലയളവ് സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അനുകൂലമാണ്.

English summary

Mercury Retrogrades in Taurus On 10 May 2022 Effects on Zodiac Signs in Malayalam

Mercury Retrogrades 2022: Mercury Retrogrades in Taurus Effects on Zodiac Signs in Malayalam : The Mercury Retrogrades in Taurus will take place on 10th May 2022. Learn about remedies to perform in Malayalam
Story first published: Thursday, May 5, 2022, 11:11 [IST]
X
Desktop Bottom Promotion