Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഭാഗ്യനാളുകള്‍ എത്തിക്കഴിഞ്ഞു; മഹാവിപരീത രാജയോഗം തിരുത്തിയെഴുതും 3 രാശിക്കാരുടെ ജീവിതം
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ നിശ്ചിത ഇടവേളകളില്‍ രാശിചിഹ്നങ്ങള്‍ മാറുകയും, മനുഷ്യജീവിതത്തെ ബാധിക്കുന്ന ശുഭ, അശുഭകരമായ യോഗകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ഓഗസ്റ്റ് 24ന് വക്രഗതിയില്‍ നീങ്ങുന്നുണ്ട്. അതുമൂലം ഈ സമയം വിപരീത രാജയോഗം രൂപം കൊള്ളുന്നു.
ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലേയും ആളുകളില്‍ കാണപ്പെടും. എന്നാല്‍ ഈ സമയത്ത് ബുധന്റെ അനുഗ്രഹം ലഭിക്കുന്ന 3 രാശികളുണ്ട്. വസ്തു, ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയിലും ഈ രാശിക്കാര്‍ക്ക് നേട്ടമുണ്ടാകും. വിപരീത രാജയോഗത്താല്‍ ഈ സമയം ഭാഗ്യം തിളങ്ങുന്ന 3 രാശികള്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മീനം
വിപരീത രാജയോഗത്തിന്റെ രൂപീകരണം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിഞ്ഞേക്കാം. നിങ്ങളുടെ സംക്രമ ജാതകത്തില്‍ ബുധന്‍ നാലാം ഭാവത്തിന്റെയും ഏഴാം ഭാവത്തിന്റെയും അധിപനാണ്. ഈ സമയത്ത് നിങ്ങള്‍ക്ക് വസ്തുവകകളും വാഹനങ്ങളും സമ്പാദിക്കാന്‍ അവസരങ്ങള്‍ ലഭിക്കും. ഇതോടൊപ്പം ശാരീരിക സുഖങ്ങളും കൈവരും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. ബുധന്‍ സൂര്യനോടൊപ്പം പ്രതിലോമത്തിലാണ്. ഇതോടൊപ്പം ശനിയുടെ ഭാവവും കാണുന്നു. അതുകൊണ്ട് ഈ സമയത്ത് മീനം രാശിക്കാര്‍ക്ക് പ്രത്യേകിച്ചും പ്രയോജനം ലഭിക്കും.
മകരം
വിപരീത രാജ്യയോഗത്തിന്റെ രൂപീകരണം മകരം രാശിക്കാര്‍ക്ക് സാമ്പത്തികമായി പ്രയോജനകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തില്‍ ബുധന്‍ ഭാഗ്യാധിപനായും ആറാം ഭാവമായും ഇരിക്കുന്നു. കൂടാതെ, ഇപ്പോള്‍ എട്ടാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നത്. കൂടാതെ വക്രഗതിയിലും കൂടിയാണ്.
ഇതോടൊപ്പം ശനി, രാഹു എന്നിവരുടെ ദര്‍ശനവും ദൃശ്യമാണ്. അതുകൊണ്ട് ഈ കാലയളവില്‍ നിങ്ങളുടെ ചില ആഗ്രഹങ്ങളും സഫലമാകാന്‍ പോകുന്നു. ഓഹരി വിപണിയിലും വാതുവെപ്പിലും ലോട്ടറിയിലും ലാഭത്തിന്റെ സൂചനകളുണ്ട്. സ്വര്‍ണവും വെള്ളിയും വില്‍ക്കുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ, കമ്മീഷന്, വസ്തു ഇടപാട് ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഈ സമയം നേട്ടം ലഭിച്ചേക്കാം.

കന്നി
വിപരിത രാജയോഗയുടെ രൂപീകരണം എല്ലാ മേഖലയിലും നിങ്ങള്‍ക്ക് വിജയകരമാണെന്ന് തെളിയും. കാരണം ബുധന്‍ നിങ്ങളുടെ രാശിയുടെ തൊഴിലിന്റെയും പ്രായത്തിന്റെയും അധിപനായതിനാല്‍ 12ാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നു. കൂടാതെ, ഇത് വക്രഗതിയിലുമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ബുധന്‍ അസ്തമിക്കും. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. എന്നാല്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും.
പുതിയ വരുമാന സ്രോതസ്സുകളില്‍ നിന്ന് പണം സമ്പാദിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ചരക്ക്, ഓഹരി വിപണി, സ്വര്‍ണ്ണം-വെള്ളി, വസ്തുവകകള്‍ എന്നിവയില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് ലാഭം ലഭിക്കും. ഈ കാലയളവില്‍ ബിസിനസുകാര്‍ക്ക് നല്ല ലാഭത്തിന്റെ സൂചനകളുണ്ട്. പുതിയ ഓര്‍ഡറുകള്‍ ലഭിക്കും.
ജ്യോതിഷത്തില്‍ ബുധന്റെ സ്വാധീനം
ജ്യോതിഷമനുസരിച്ച്, നവഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ബുധനെ ഭരിക്കുന്നത് ഭഗവാന് വിഷ്ണുവാണ്. ജ്യോതിശാസ്ത്രപരമായി, സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമാണ് ബുധന്‍. ചില ഗ്രഹങ്ങളുമായി സംയോജിച്ച് ബുധന്‍ ഒരാളുടെ ജീവിതത്തില്‍ ദോഷകരമായ സ്വാധീനം ചെലുത്തുന്നു. അതുപോലെ തന്നെ സൗഹൃദ ഗ്രഹങ്ങളുമൊത്ത് ചേരുമ്പോള്‍ നിരവധി ആനുകൂല്യങ്ങളും നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
