Just In
- 3 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 12 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 13 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്‍ത്തുമെന്നത് ഗ്യാരണ്ടി
- 13 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന്‍ വഴിയുണ്ട്
Don't Miss
- Movies
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
- News
ഈ 3 രാശിക്കാർക്ക് ശശ് മഹാപുരുഷ രാജയോഗവും ധന രാജയോഗവും; ജീവിതത്തിന്റെ ഗതിമാറും, വെച്ചടികയറ്റം
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്‍ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന്‍ പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ബുധന്‍ കന്നി രാശിയില്‍ വക്രത്തില്‍; ഈ 4 രാശിക്ക് ഭാഗ്യം തിളങ്ങും
ജ്യോതിഷത്തിലെ എല്ലാ ഗ്രഹങ്ങളിലും വച്ച് ബുധനെ വളരെ സവിശേഷവും പ്രധാനപ്പെട്ടതുമായ ഒരു ഗ്രഹമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് അതിന്റെ ഓരോ സംക്രമണവും പ്രധാനമാകുന്നത്. സെപ്റ്റംബര്‍ 10ന് ശനിയാഴ്ച രാവിലെ കന്നി രാശിയില്‍ ബുധന്‍ ഗ്രഹം വക്രഗതിയില്‍ നീങ്ങിത്തുടങ്ങും. ഒക്ടോബര്‍ 2 ഞായറാഴ്ച വരെ ബുധന്‍ ഈ സ്ഥിതിയില്‍ വക്രത്തില്‍ തുടരും, തുടര്‍ന്ന് അതിന്റെ പരിവര്‍ത്തന ഘട്ടത്തില്‍ കന്നി രാശിയിലേക്ക് മടങ്ങും.
Most
read:
തൃക്കാക്കരയപ്പന്,
ഓണത്തപ്പന്;
ആരാണിതെന്ന്
നിങ്ങള്‍ക്കറിയാമോ?
ചരിത്രം
ഇതാ
പ്രതിലോമ ഘട്ടത്തില്‍ ആയിരിക്കുമ്പോള്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരേയൊരു ഗ്രഹമാണ് ബുധന്‍. അതിനാല്‍ അതിന്റെ മൂലകങ്ങള്ക്കനുസരിച്ച് ഫലങ്ങള്‍ നല്‍കാനുള്ള കഴിവ് അതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. വക്രത്തില്‍ തുടരുന്ന ഏതൊരു ഗ്രഹത്തിന്റെയും സ്വാധീനം എല്ലായ്പ്പോഴും പ്രതികൂലമാണെന്ന് ഒരു വിശ്വാസമുണ്ട്. എന്നാല്‍ ഇത് എല്ലാ രാശികളുടെയും കാര്യത്തില്‍ ശരിയല്ല. നിങ്ങളുടെ ജാതകത്തില്‍ ബുധന്റെ സാന്നിധ്യം ശക്തവും ശുഭകരവുമാണെങ്കില്, അതിന്റെ പ്രതിലോമഫലം നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ മാത്രമേ നല്‍കൂ. കന്നി രാശിയില്‍ ബുധന്‍ വക്രത്തില്‍ സഞ്ചരിക്കുന്നതിനാല്‍ നേട്ടങ്ങള്‍ ലഭിക്കുന്ന ചില രാശിക്കാരുണ്ട്. അത്തരം രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം
ഈ സമയം ബുധന്‍ നിങ്ങളുടെ രാശിയില്‍ നാലാം ഭാവത്തില്‍ പിന്നോക്കം നില്ക്കും. തല്‍ഫലമായി, ഈ രാശിചിഹ്നത്തിലെ ആളുകള്‍ക്ക് സമൂഹത്തില്‍ അവരുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനാകും. സ്വാധീനമുള്ള നിരവധി ആളുകളെ തങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള അവസരം ലഭിക്കും. ബുധന്റെ ഈ സ്ഥാനം മിഥുനം രാശിക്കാരുടെ കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ, വീടിന്റെ നിര്‍മ്മാണം നടത്താനോ നിങ്ങളുടെ താമസസ്ഥലം പുതുക്കിപ്പണിയാനോ നിങ്ങള്‍ ആലോചിക്കുന്നുണ്ടെങ്കില്‍, ഈ സമയം നിങ്ങളുടെ പദ്ധതികളില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്.

വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ പതിനൊന്നാം ഭാവത്തില്‍ ബുധന്‍ വക്രത്തില്‍ പോകും. അതിനാല്‍ നിങ്ങള്‍ക്ക് പതിവിലും കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കും. കാരണം ബുധന്റെ ഈ സ്ഥാനം കുടുംബവുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള സമ്മര്‍ദങ്ങളില്‍ നിന്നും മുക്തി നേടുന്നതിന് നിങ്ങളെ സഹായിക്കും. വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷം ഉണ്ടായിരിക്കും. ഈ സമയം നിങ്ങള്‍ക്ക് ജീവിതത്തിലെ സന്തോഷകരമായ ചില നിമിഷങ്ങള്‍ ആസ്വദിക്കാനും കഴിയും.
Most
read:ഓണത്തിന്
പൂക്കളമിടുന്നതിന്
ഒരുപാട്
അര്‍ത്ഥങ്ങള്‍;
ഇതറിയുമോ
നിങ്ങള്‍ക്ക്?

ധനു
സെപ്തംബര്‍ 10ന് ധനു രാശിക്കാരുടെ പത്താം ഭാവത്തില്‍ ബുധന്‍ വക്രത്തില്‍ നീങ്ങും. ഈ സമയത്ത് നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി ശക്തമായ ഒരു ബന്ധമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അവരുടെ പിന്തുണയോടെ, നിങ്ങളുടെ ജോലികളില്‍ നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. നിങ്ങള്‍ ബിസിനസ്സുകാരനാണെങ്കില്‍ ബുധന്റെ ഈ സ്ഥാനം നിങ്ങള്‍ക്ക് പരമാവധി വിജയം നേടാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കും.

മകരം
ഒമ്പതാം ഭാവത്തില്‍ ബുധന്‍ പിന്തിരിഞ്ഞ് നിങ്ങളുടെ ഭാഗ്യത്തിന് ഉയര്‍ച്ച നല്‍കും. കോടതി സംബന്ധമായ എന്തെങ്കിലും കേസ് നിലനില്ക്കുന്നുണ്ടെങ്കില്, നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായേക്കാം. ബുധന്‍ നിങ്ങളുടെ വീടിനും കുടുംബത്തിനും സന്തോഷം നല്‍കും. ചിലര്‍ക്ക് ഈ സമംയ ജോലി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടിവരാം, അതില്‍ നിന്ന് നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും.