For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുധന്‍ വക്രഗതിയില്‍; മെയ് 10 മുതല്‍ ഈ രാശിക്കാരുടെ ചിലവുകള്‍ ഉയരും

|

ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനായും അറിവിന്റെയും ബുദ്ധിയുടെയും ഗ്രഹമായും കണക്കാക്കുന്നു. നിങ്ങളുടെ മനസ്സ്, ചര്‍മ്മം, ബിസിനസ്സ് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നതാണ് ബുധന്‍. ഒരാളുടെ ജാതകത്തില്‍ നല്ല സ്ഥാനത്ത് തുടരുന്ന ബുധന്‍ അവരുടെ ബൗദ്ധിക കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഒരാളുടെ ജാതകത്തില്‍ ദുര്‍ബല സ്ഥാനത്ത് നില്‍ക്കുന്ന ബുധന്‍ അവരുടെ ബുദ്ധിയെ പ്രതികൂലമായി സ്വാധീനിക്കുകയും ചര്‍മ്മവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

Most read: ജാതകത്തിലെ ശനിദോഷത്തിന് ലാല്‍ കിതാബ് പറയും ഉത്തമ പ്രതിവിധി

മെയ് 10 മുതല്‍ ബുധന്‍ ഇടവ രാശിയില്‍ വക്രഗതിയില്‍ സഞ്ചരിച്ചു തുടങ്ങും. ബുധന്റെ ഈ മാറുന്ന ചലനം സ്റ്റോക്ക് മാര്‍ക്കറ്റ്, ബിസിനസ്സ്, സമ്പദ്വ്യവസ്ഥ എന്നിവയിലും എല്ലാ രാശിചിഹ്നങ്ങളിലും സ്വാധീനം ചെലുത്തും. ബുധന്റെ വക്രഗതി സഞ്ചാരം മൂലം ചില രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടങ്ങളും സങ്കീര്‍ണതകളും നേരിടേണ്ടിവരും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്റെ വക്രഗതി സഞ്ചാര സമയം പ്രതികൂലമാകുന്നത് എന്ന് നമുക്ക് നോക്കാം.

മിഥുനം

മിഥുനം

ബുധന്‍ പന്ത്രണ്ടാം ഭാവത്തില്‍ നിങ്ങളുടെ രാശിയില്‍ നിന്ന് പിന്നോക്കം നീങ്ങും. അതിനാല്‍, മിഥുന രാശിക്കാര്‍ ഈ കാലയളവില്‍ അവരുടെ സാമ്പത്തിക വശം ശ്രദ്ധിക്കേണ്ടതുണ്ട്. വലിയ തുകകള്‍ ഇടപാടുകള്‍ നടത്തുമ്പോള്‍, വിശ്വസ്തരായ ആളുകളെ നിങ്ങളോടൊപ്പം നിര്‍ത്തുക, ആരെയും അമിതമായി വിശ്വസിക്കരുത്. ആരോഗ്യരംഗത്തും ഈ കാലയളവില്‍ ഉയര്‍ച്ച താഴ്ചകള്‍ കാണാം. ഈ രാശിയിലുള്ള ചിലര്‍ക്ക് തലവേദന പ്രശ്നമുണ്ടാകാം. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ചില സാധനങ്ങള്‍ നഷ്ടപ്പെട്ടേക്കാം, അതിനാല്‍ ശ്രദ്ധിക്കുക.

കന്നി

കന്നി

ബുധന്‍ ഗ്രഹം നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് ഒന്‍പതാം ഭാവത്തില്‍ പിന്നോക്ക ചലനം നടത്തും. ഈ സമയത്ത്, കന്നി രാശിക്കാര്‍ ഭാഗ്യത്തെ ആശ്രയിച്ച് ഇരിക്കരുത്, കഠിനാധ്വാനം ചെയ്യണം. കഠിനാധ്വാനത്തിലൂടെ മാത്രമേ നിങ്ങള്‍ക്ക് വിജയം ലഭിക്കൂ. ഈ സമയത്ത് നിങ്ങള്‍ നിങ്ങളുടെ അധ്യാപകരോട് ശരിയായ ബഹുമാനം കാണിക്കണം. ഈ രാശിയിലുള്ള ചിലര്‍ക്ക് പിതാവുമായി കലഹമുണ്ടാകാം. നിങ്ങളുടെ മനസ്സ് വ്യതിചലിച്ചേക്കാം. ജോലിസ്ഥലത്ത് എല്ലാം ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ടിവരും.

Most read:വാസ്തുവും ഫെങ് ഷൂയിയും തമ്മിലുള്ള വ്യത്യാസം അറിയാമോ?

തുലാം

തുലാം

തുലാം രാശിയിലുള്ളവരില്‍ ഏകാഗ്രതയുടെ അഭാവം കാണാം, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയത്ത് വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ജോലി ചെയ്യുന്നവര്‍ ജോലിസ്ഥലത്തും ജാഗ്രത പാലിക്കണം. കുടുംബ ജീവിതത്തില്‍ വ്യക്തതയോടെ നിങ്ങളുടെ വാക്കുകള്‍ ഉപയോഗിക്കുക. നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുക. അവ മോഷ്ടിക്കപ്പെടാനോ നഷ്ടപ്പെടാനോ സാധ്യതയുണ്ട്.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സമയത്ത് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ പോസിറ്റീവിറ്റി ഉണ്ടാകാം, എന്നാല്‍ ബിസിനസുകാര്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടിവരും. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങളുടെ പങ്കാളിയുടെ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കണം. അതേ സമയം നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നവരും വളരെ ശ്രദ്ധയോടെ വേണം തീരുമാനം എടുക്കാന്‍. കോടതി കേസുകളിലും ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

ധനു

ധനു

ആറാം ഭാവത്തില്‍ ബുധന്‍ നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് പിന്നോക്കം നീങ്ങും, അതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ എതിരാളികള്‍ സജീവമാകുകയും നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുകയും ചെയ്യാം. ധനു രാശിക്കാര്‍ ഈ സമയത്ത് എല്ലാ കാര്യങ്ങളും ആവശ്യത്തിലധികം ശ്രദ്ധയോടെ ചെയ്യണം. അനാവശ്യമായ പിണക്കങ്ങള്‍ ധനു രാശിക്കാരുടെ മാനസിക സമാധാനം തകര്‍ക്കും. കുടുംബത്തിലെ ആരുമായും തര്‍ക്കമുണ്ടാകാം.

Most read:ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്‌

ബുധന്റെ പ്രതിവിധികള്‍

ബുധന്റെ പ്രതിവിധികള്‍

* പച്ച നിറത്തിലുള്ള ഷേഡുകളിലെ വസ്ത്രങ്ങള്‍ ധരിക്കുക.

* നിങ്ങളുടെ സഹോദരിമാരോടും അമ്മായിമാരോടും ബഹുമാനത്തോടെ പെരുമാറുക

* ബുധന്റെ പ്രധാന ദേവനായ വിഷ്ണുവിനെ ആരാധിക്കുക

* ബുധനാഴ്ചകളില്‍ പൂര്‍ണ്ണ ഭക്തിയോടെ ദാനം ചെയ്യുക. ജ്യോതിഷത്തില്‍, ദാനം ചെയ്യുന്നത് സത്കര്‍മങ്ങള്‍ ചെയ്യുന്നതിനുള്ള ഒരു നല്ല മാര്‍ഗമാണ്.

* ബുധനെ നിങ്ങള്‍ക്ക് അനുകൂലമാക്കാന്‍ മന്ത്രങ്ങള്‍ ചൊല്ലുക. ബുധമന്ത്രം ജപിക്കുന്നത് ബുധനെ പ്രീതിപ്പെടുത്താനുള്ള ഒരു ദ്രുത മാര്‍ഗമാണ്.

* ശുഭ ഫലങ്ങള്‍ക്കായി ബുദ്ധ യന്ത്രം ധരിക്കുക അല്ലെങ്കില്‍ ഉപയോഗിക്കുക.

* മരതക രത്‌നം ധരിക്കുക.

English summary

Mercury Retrograde in Taurus On 10 May 2022: People of These Zodiac Signs Should Be Careful

Mercury retrograde in taurus will take place on on 10th May 2022. People of these zodiac signs should be careful.
Story first published: Saturday, May 7, 2022, 11:00 [IST]
X
Desktop Bottom Promotion