For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുധന്റെ വക്രഗതി മകരം രാശിയില്‍: 12 രാശിക്കും ഗുണദോഷഫലങ്ങളിങ്ങനെ

|

ഓരോ രാശിക്കാരും ഓരോ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് എന്ന് നമുക്കെല്ലാം അറിയാം. ഇതില്‍ തന്നെ ഗ്രഹങ്ങളുടെ മാറ്റം അനുസരിച്ച് 12 രാശിക്കാരിലും മാറ്റം സംഭവിക്കുന്നുണ്ട്. ഈ ജനുവരി 14-ന് ബുധന്റെ വക്രഗതി സഞ്ചാരം നടക്കുകയാണ് മകരം രാശിയില്‍. ജ്യോതിഷത്തില്‍ ആശയവിനിമയത്തിന്റെ അധിപന്‍ എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമാണ് ബുധന്‍. അതുകൊണ്ട് തന്നെ ഗ്രഹങ്ങളുടെ കാര്യത്തില്‍ രാജകുമാരനായാണ് ബുധനെ കണക്കാക്കുന്നത്. എന്നാല്‍ ജാതകത്തില്‍ ബുധന്റെ സ്ഥാനം ശക്തമാണെങ്കില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മികച്ച ഫലങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ ബുധന്‍ ബലഹീനനാണെങ്കില്‍, നിങ്ങള്‍ക്ക് പ്രതികൂല ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്.

Mercury Retrograde

ബുധന്റെ വക്രഗതി സഞ്ചാരം സാധാരണയായി വര്‍ഷത്തില്‍ മൂന്ന് തവണ സംഭവിക്കുന്നു, ഭൂമിയെയും സൂര്യനെയും അപേക്ഷിച്ച് വേഗതയിലെ ആപേക്ഷിക വ്യത്യാസം കാരണം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ബുധന്‍ വിപരീത ദിശയിലേക്ക് നീങ്ങുന്നു. 2022 ജനുവരി 14 വെള്ളിയാഴ്ച വൈകുന്നേരം 46:42 ന് മകരരാശിയിലാണ് ബുധന്റെ വക്രഗതി സഞ്ചാരം സംഭവിക്കുന്നത്. അത് 2022 ഫെബ്രുവരി 4, രാവില 9:16 വരെ സംഭവിക്കുന്നുണ്ട്. 12 രാശിക്കാരില്‍ എന്തൊക്കെയാണ് ഈ ബുധന്റെ വക്രഗതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക്, ബുധന്‍ അവരുടെ തൊഴില്‍, പേര്, പ്രശസ്തി എന്നിവയുടെ പത്താം ഭാവത്തില്‍ മോശം ഫലങ്ങള്‍ നല്‍കുന്നു. അതിനാല്‍, ബുധന്റെ ഈ വക്രഗതി സമയത്ത് കരിയറിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ തൊഴിലിനെക്കുറിച്ചോ മറ്റേതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനെക്കുറിച്ചോ പരസ്യമായി ഒന്നും പറയരുത്. അതിന്റെ കാര്യത്തില്‍ നിങ്ങള്‍ ചില അപമാനങ്ങള്‍ നേരിടേണ്ടി വന്നേക്കാം. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

പ്രതിവിധി: ആരാധനാലയങ്ങളില്‍ അരിയും പാലും സമര്‍പ്പിക്കുക.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക്, ആത്മീയത, അന്താരാഷ്ട്ര യാത്രകള്‍, ഭാഗ്യം എന്നിവയുടെ ഒമ്പതാം ഭാവത്തില്‍ ബുധന്‍ പുറകിലേക്ക് പോവുന്നു. നിങ്ങള്‍ ആത്മീയതയിലേക്ക് കൂടുതല്‍ ഇടപെടുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് നിന്ന് ജോലി ലഭിക്കുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധിച്ച് മാത്രമേ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുകയുള്ളൂ. നിങ്ങളുടെ ഭാഗ്യത്തിന്റെ പിന്തുണ വളരെയധികം കുറയും. അതിനാല്‍ ഈ ഘട്ടത്തില്‍ ഭാഗ്യത്തെ മാത്രം ആശ്രയിച്ച് നില്‍ക്കരുത്. ഈ കാലയളവില്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ചിലവുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

പ്രതിവിധി: ബുധനാഴ്ചകളില്‍ ക്ഷേത്രത്തില്‍ ഒരു പച്ച തുണിയോ മധുരപലഹാരമോ സമര്‍പ്പിക്കുക.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്ക്, ബുധന്‍ നിഗൂഢത, പെട്ടെന്നുള്ള നഷ്ടം/ലാഭം, അനന്തരാവകാശം എന്നിവയെ പ്രതിനിധീകരിക്കുന്ന എട്ടാം ഭാവത്തില്‍ പുറകിലേക്ക് പോവുന്നുണ്ട്. രോഗത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ട് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ ഘട്ടത്തില്‍ ആശയങ്ങളുടെ ശൂന്യത കാരണം നിങ്ങള്‍ക്ക് സമ്മര്‍ദ്ദമോ ബുദ്ധിമുട്ടോ അനുഭവപ്പെടാം. ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം അല്‍പം ഭേദപ്പെട്ടതായിരിക്കും. നിങ്ങള്‍ മുമ്പ് ഏതെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍, അത് ഭേദമാകും. എങ്കിലും ഓഫീസിലെ നിങ്ങളുടെ പേപ്പര്‍വര്‍ക്കില്‍ ചില പ്രശ്നങ്ങളുണ്ടാകാം, ഏത് പേപ്പറിലും ഒപ്പ് ഇടുന്നതിനുമുമ്പ് എല്ലാ രേഖകളും ശ്രദ്ധാപൂര്‍വ്വം വായിക്കുക.

പ്രതിവിധി: ഒരു മണ്‍പാത്രത്തില്‍ തേന്‍ നിറച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിടുക.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടക രാശിക്കാര്‍ക്ക്, വിവാഹത്തിന്റെയും പങ്കാളിത്തത്തിന്റെയും ഏഴാം ഭാവത്തില്‍ ബുധന്‍ നില്‍ക്കുന്നതിനാല്‍ കാര്യങ്ങളില്‍ താമസം നേരിടുന്നുണ്ട്. അതിനാല്‍ ജോലിസ്ഥലത്തും പങ്കാളിയുമായും നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ ഘട്ടത്തില്‍, നിങ്ങളുടെ ബന്ധത്തില്‍ ഒരു പ്രശ്‌നം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ആശയവിനിമയം വളരെ ശക്തമായി നിലനിര്‍ത്താനും എല്ലാ പ്രശ്‌നങ്ങളും വൈരുദ്ധ്യങ്ങളും പരിഹരിക്കാനും ശ്രമിക്കുക. ഏത് തര്‍ക്കങ്ങളും പരിഹരിക്കാനുള്ള ഏറ്റവും നല്ല കാലഘട്ടം കൂടിയാണിത്. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് വേണ്ടി ശ്രമിക്കരുത്. ഇത് ധനനഷ്ടം ഉണ്ടാവുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്.

പ്രതിവിധി: എല്ലാ ബുധനാഴ്ചകളിലും പശുക്കള്‍ക്ക് പച്ചപ്പുല്ല് നല്‍കുക.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് കടം, വ്യവഹാരം, രോഗം എന്നീ ആറാം ഭാവത്തില്‍ ബുധന്‍ പുറകിലേക്ക് നില്ക്കും. ബുധന്റെ ഈ മാറ്റം നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കുമിടയില്‍ ചില ആശയക്കുഴപ്പങ്ങളും ആശയവിനിമയ വിടവുകളും സൃഷ്ടിച്ചേക്കാം. കൂടാതെ ഈ കാലയളവില്‍ നിങ്ങള്‍ അല്‍പം ദേഷ്യക്കാരായിരിക്കാം. അതിനാല്‍, ഈ കാലയളവില്‍ ശാന്തത പാലിക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതെങ്കിലും നിയമപരമായ കാര്യങ്ങളില്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍, കോടതിയില്‍ നിന്ന് അനുകൂലഫലം ഉണ്ടാവുന്നില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ നേരിയ പുരോഗതി കാണുന്നുണ്ട്.

പ്രതിവിധി: പ്രധാനപ്പെട്ട എന്തെങ്കിലും ജോലികള്‍ ആരംഭിക്കുന്നതിന് മുമ്പ് പൂക്കള്‍ ക്ഷേത്രത്തില്‍ നല്‍കുക

കന്നിരാശി

കന്നിരാശി

കന്നി രാശിക്ക്, സ്‌നേഹം, കുട്ടികള്‍, ദീക്ഷകള്‍ എന്നിവയുടെ അഞ്ചാം ഭാവത്തില്‍ ബുധന്‍ പിന്നോക്കം പോകുന്നു. ഈ ഘട്ടത്തില്‍, നിങ്ങളുടെ ബന്ധത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം, നിങ്ങള്‍ക്ക് ചില തെറ്റി ധാരണകള്‍ പല കാര്യങ്ങളിലും നേരിടേണ്ടി വന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ച് മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക്. കുട്ടികളുള്ള കന്നി രാശിക്കാര്‍ ഈ കാലയളവില്‍ അവരെക്കുറിച്ച് അല്‍പം ആശങ്കയില്‍ എത്തുന്നുണ്ട്. നിങ്ങളുടെ പ്രൊഫഷണല്‍ മേഖലയിലെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ പറ്റിയ സമയമാണ് ഇപ്പോഴുള്ളത്. നിങ്ങളുടെ കുട്ടികളുമായി നിങ്ങള്‍ ചങ്ങാത്തം കൂടുകയും ശ്രദ്ധയോടെയും ചിന്താപൂര്‍വ്വം അവരെ കേള്‍ക്കാന്‍ ശ്രമിക്കുകയും വേണം. ഊഹക്കച്ചവടത്തിന് നില്‍ക്കരുത്.

പ്രതിവിധി: സന്തോഷത്തിനും ഭാഗ്യത്തിനും വേണ്ടി പശുക്കളെ സേവിക്കുന്നത് പ്രതിവിധിയാണ്

തുലാം രാശി

തുലാം രാശി

തുലാം രാശിയെ സംബന്ധിച്ചിടത്തോളം, പൊതു സന്തോഷം, സുഖം, മാതാവ് എന്നിവയുടെ നാലാം ഭാവത്തില്‍ ബുധന്‍ പുറകോട്ട് നില്‍ക്കുന്നുണ്ട്. ഈ കാലയളവില്‍, നിങ്ങള്‍ എല്ലാ വീട്ടുകാര്യങ്ങളിലും മികവ് പുലര്‍ത്തുന്നു. നിങ്ങളുടെ വീട്ടില്‍ എന്തെങ്കിലും നിര്‍മ്മാണമോ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ വീടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാവുമെങ്കിലും പണച്ചിലവ് വളരെയധികം വര്‍ദ്ധിക്കുന്നു. ഗാര്‍ഹിക വസ്തുക്കള്‍ക്ക് ചില അനാവശ്യ ചിലവുകള്‍ നേരിടേണ്ടി വരാനുള്ള സാധ്യതയും ഉണ്ട്. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ ചില വൈരുദ്ധ്യങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളുടെ മാതാപിതാക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും വരാം.

പ്രതിവിധി: മനസമാധാനത്തിന് വെള്ളി ചെയിന്‍ ധരിക്കുക, സമ്പത്തും സ്വത്തും ലഭിക്കാന്‍ സ്വര്‍ണ്ണ ചെയിന്‍ ധരിക്കുക.

 വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക്, ബുധന്‍ സഹോദരങ്ങള്‍, ചെറു യാത്രകള്‍, യാത്രകള്‍ എന്നിവയുടെ മൂന്നാം ഭാവത്തില്‍ പുറകോട്ട് പോവുന്നു. ഈ കാലയളവില്‍, ബുധന്‍ നിങ്ങളുടെ യാത്രയെയും ആശയവിനിമയത്തെയും അപ്രതീക്ഷിതമായി ബാധിച്ചേക്കാം. ഇത് കൂടാതെ പല പ്രധാനപ്പെട്ട യാത്രകളും മാറ്റി വെക്കേണ്ടി വന്നേക്കാം. ചില സാങ്കേതിക തകരാര്‍ കാരണം നിങ്ങളുടെ പ്രധാനപ്പട്ട പല വിവരങ്ങളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഈ സമയത്ത് വിനോദയാത്രയ്ക്ക് പോകരുത്. സഹോദരനെ സഹായിക്കാന്‍ ശ്രദ്ധിക്കണം.

പ്രതിവിധി: പക്ഷികള്‍ക്ക് തീറ്റ കൊടുക്കുക, സാധ്യമെങ്കില്‍ ഒരു ആടിനെ ദാനം ചെയ്യുക,

ധനു രാശി

ധനു രാശി

ധനു രാശിയിലുള്ള ആളുകള്‍ക്ക്, കുടുംബം, സമ്പത്ത്, സംസാരം എന്നിവയുടെ രണ്ടാം ഭാവത്തില്‍ ബുധന്‍ പുറകിലേക്ക് പോവുന്നു. ധനു രാശിക്കാരില്‍ പങ്കാളിത്തത്തോടെയുള്ള തൊഴില്‍ ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഈ കാലയളവില്‍, നിങ്ങളുടെ ബജറ്റ് കൈകാര്യം ചെയ്യാനും നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കുന്ന പണം നിക്ഷേപിക്കാനുള്ള വഴികള്‍ കണ്ടെത്താനും അങ്ങേയറ്റം പ്രയത്‌നിക്കേണ്ടതായി വരും. ആവേശകരമായ തീരുമാനങ്ങള്‍ എടുക്കരുതെന്നത് ശ്രദ്ധിക്കേണ്ടതാണ്. തെറ്റിദ്ധാരണകളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും അകന്നു നില്‍ക്കേണ്ട സമയമാണിത്.

പ്രതിവിധി: മുട്ട, മാംസം, മദ്യം എന്നിവ ഒഴിവാക്കുക.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക്, ബുധന്‍ അവസരങ്ങളിലും സ്വഭാവത്തിന്റെയും കാര്യത്തില്‍ ഒന്നാം ഭവനത്തില്‍ നിന്ന് പുറകിലേക്ക് പോവും. ഈ കാലയളവില്‍, നിങ്ങളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ പലതും ഉണ്ടാവുന്നുണ്ട്. എന്നിരുന്നാലും, മുഴുവന്‍ പ്രക്രിയയിലും ഒരു കാലതാമസം ഉണ്ടാകാം, അത് നിരാശയ്ക്കും ദേഷ്യത്തിനും കാരണമാകും, എന്നാല്‍ എന്തെങ്കിലും പുതിയ പ്ലാന്‍ ആരംഭിക്കുന്നതിന് മുമ്പ് ശാന്തമായും ക്ഷമയോടെയും തുടരുന്നതിന് വളരെയധികം ശ്രദ്ധിക്കണം. സമയമെടുത്ത് വേണം ഓരോ കാര്യവും ചെയ്യുന്നതിന്. ഈ കാലയളവില്‍ നിങ്ങളുടെ സമൂഹത്തിലെ സ്ഥാനത്തെക്കുറിച്ച് വളരെ ശ്രദ്ധാലുവായിരിക്കണം.

പ്രതിവിധി: ബുധനാഴ്ച പച്ച വസ്ത്രം ധരിക്കുന്നത് നിങ്ങളെ ബോധവാന്മാരാക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക്, മോക്ഷം, ചെലവ്, ആശുപത്രിവാസം എന്നിവയുടെ 12-ാം ഭാവത്തില്‍ ബുധന്‍ പുറകിലേക്ക് നില്‍ക്കുന്നു. അതുകൊണ്ട് തന്നെ ഈ ഘട്ടത്തില്‍, യാത്രകള്‍ ഫലപ്രദമായിരിക്കും, പ്രത്യേകിച്ചും അത് ജോലിയുമായി ബന്ധപ്പെട്ടതോ ബിസിനസ്സുമായി ബന്ധപ്പെട്ടതോ ആണെങ്കില്‍ മികച്ചതായിരിക്കും. ഒരു കാര്യവും കണ്ണടച്ച് വിശ്വസിക്കരുത്. ഈ കാലയളവില്‍, ഒരു നീണ്ട യാത്രയ്ക്കായി പോകാന്‍ നിങ്ങള്‍ ശ്രമിച്ചേക്കാം. എന്നാല്‍ ഒരു കാരണവശാലും ഇതിന് വേണ്ടി തയ്യാറെടുക്കരുത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെവളരെയധികം ശ്രദ്ധിക്കണം. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതായിരിക്കും ഇവര്‍.

പ്രതിവിധി: ബുധന്റെ ബീജമന്ത്രം ദിവസവും 108 തവണ ചൊല്ലുക

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക്, ബുധന്‍ വരുമാനം, ആഗ്രഹം എന്നിവയുടെ പതിനൊന്നാം ഭാവത്തില്‍ പുറകോട്ട് പോവുന്നുണ്ട്. ഈ കാലയളവില്‍, നിങ്ങളുടെ തെറ്റായ തീരുമാനം കാരണം പലപ്പോഴും വരുമാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചില വിദ്യാഭ്യാസ തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. എല്ലാ കാര്യവും വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ഈ കാലയളവില്‍ നിങ്ങള്‍ ക്ഷമ വളരെ കൂടുതലായിരിക്കും.

പ്രതിവിധി: തെറ്റായ തീരുമാനങ്ങളിലേക്ക് നയിച്ചേക്കാവുന്ന അമിത ചിന്തയെ മറികടക്കാന്‍ വേണ്ടി ധ്യാനം ചെയ്യുക

Chothi Nakshatra 2022: നിര്‍ബന്ധബുദ്ധിക്കാര്‍, ദാനശീലര്‍ - പക്ഷേ 2022 കടക്കാന്‍ അല്‍പം കഠിനംChothi Nakshatra 2022: നിര്‍ബന്ധബുദ്ധിക്കാര്‍, ദാനശീലര്‍ - പക്ഷേ 2022 കടക്കാന്‍ അല്‍പം കഠിനം

ഏഴരശനിയില്‍ 2022-ല്‍ പെടാപാടുപെടും 4 രാശിക്കാര്‍ഏഴരശനിയില്‍ 2022-ല്‍ പെടാപാടുപെടും 4 രാശിക്കാര്‍

English summary

Mercury Retrograde in Capricorn On 14 January 2022 Effects on Zodiac Signs in Malayalam

Budh Vakri 2022 in Makara Rashi: Mercury Retrograde in Capricorn Effects on Zodiac Signs in malayalam. The Mercury Retrograde in Capricorn will take place on 14 January 2022. Learn about remedies to perform in malayalam.
Story first published: Tuesday, January 11, 2022, 14:37 [IST]
X
Desktop Bottom Promotion