Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
തൊടുന്നതെല്ലാം പൊന്നാകും, സാമ്പത്തിക ഉന്നതി; ബുധന്റെ വക്രഗതി സഞ്ചാരം 5 രാശിക്ക് ഭാഗ്യം
ജ്യോതിഷത്തിലെ ബുധനെ വളരെ സവിശേഷവും പ്രധാനപ്പെട്ടതുമായ ഒരു ഗ്രഹമായി കണക്കാക്കപ്പെടുന്നു. അതിന്റെ ഓരോ ചലനവും പ്രധാനമാണ്. ഏപ്രില്‍ 21 ന് ചൊവ്വയുടെ ഉന്നതമായ രാശിയായ മേടത്തില് ബുധന്‍ ഈ സമയം വക്രഗതിയില്‍ സഞ്ചരിച്ചു തുടങ്ങും. ബുധന്‍ വക്രഗതിയിലേക്ക് കടക്കുമ്പോള്‍ ഓഹരി വിപണിയില്‍ കുതിച്ചുചാട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം, ഇത് ഓരോ രാശിചിഹ്നങ്ങളിലും നേരിട്ട് സ്വാധീനവും ചെലുത്തും. ബുധന്റെ ഈ സ്ഥാനമാറ്റം എല്ലാവരുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു.
ആളുകളുടെ സാമ്പത്തിക സ്ഥിതി, ബുദ്ധി, സംസാരം, ബിസിനസ്സ് എന്നിവയില്‍ പോസിറ്റീവ്-നെഗറ്റീവ് സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് ബുധന്‍. പ്രതിലോമ ഘട്ടത്തില്‍ ആയിരിക്കുമ്പോള്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരേയൊരു ഗ്രഹമാണ് ബുധന്‍. അതിനാല്‍ അതിന്റെ മൂലകങ്ങള്ക്കനുസരിച്ച് ഫലങ്ങള്‍ നല്‍കാനുള്ള കഴിവ് അതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. വക്രത്തില്‍ തുടരുന്ന ഏതൊരു ഗ്രഹത്തിന്റെയും സ്വാധീനം എല്ലായ്പ്പോഴും പ്രതികൂലമാണെന്ന് ഒരു വിശ്വാസമുണ്ട്. എന്നാല്‍ ഇത് എല്ലാ രാശികളുടെയും കാര്യത്തില്‍ ശരിയല്ല. ബുധന്റെ വക്രഗതി സഞ്ചാരം മൂലം ഗുണം ചെയ്യുന്ന ചില രാശികളെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. ബുധന്റെ വക്രഗതി സഞ്ചാരം ഏതൊക്കെ രാശികള്‍ക്ക് ഗുണകരമാകുമെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം മൂലം ജീവിതത്തില്‍ അനുകൂലമായ ഫലങ്ങള്‍ ലഭിക്കാന്‍ തുടങ്ങും. നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. മികച്ച തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലി ചെയ്യുന്നവര്‍ക്ക് മികച്ച പ്രോത്സാഹനങ്ങളും ലഭിക്കും. ബിസിനസ്സിലും പുരോഗതി ദൃശ്യമാകും. പാഴ്ച്ചെലവുകള് വലിയ അളവില്‍ നിയന്ത്രിക്കും. ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്നതിനാല്‍ നിങ്ങളുടെ ശമ്പളം വര്‍ദ്ധിക്കും. നിങ്ങളുടെ മേല്‍ ധാരാളം കുടുംബ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകുമെങ്കിലും നിങ്ങളുടെ ധാരണയോടെ എല്ലാം നന്നായി നിറവേറ്റും. ദോഷപരിഹാരമായി ബുധനാഴ്ച പച്ചനിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം ഗുണം ചെയ്യും. നിങ്ങളുടെ പുരോഗതിക്ക് തടസ്സമായി വരുന്ന കാര്യങ്ങള്‍ നീങ്ങുകയും നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങുകയും ചെയ്യും. കഠിനാധ്വാനത്തിന്റെ ശക്തിയില്‍ നിങ്ങള്‍ക്ക് പുരോഗതി ലഭിക്കാന്‍ തുടങ്ങും. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം മുമ്പത്തേതിനേക്കാള്‍ മികച്ചതായിരിക്കും. ബിസിനസുകാര്‍ക്ക് ലാഭകരമായ ഒരു ഇടപാട് നടത്താന്‍ കഴിയും. ഇത് നിങ്ങളുടെ ബിസിനസ്സിന് പുതിയ ജീവന് നല്‍കും. സാമ്പത്തികമായും ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും. മുമ്പത്തേക്കാള്‍ കൂടുതല്‍ പണം ലാഭിക്കാന്‍ കഴിയും. ബുധന്റെ വക്രഗതി നിങ്ങളുടെ പ്രണയ ജീവിതത്തില്‍ സന്തോഷം നല്‍കും. പുതിയ വീടോ വാഹനമോ വാങ്ങാനുള്ള ആഗ്രഹങ്ങള്‍ സാധ്യമാകും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. അസുഖം ബാധിച്ചവരുടെ അവസ്ഥ മെച്ചപ്പെടും. പ്രതിവിധിയായി ഓം നമോ ഭഗവതേ വാസുദേവായ മന്ത്രം ദിവസവും 11 തവണ ജപിക്കുക.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. കരിയറില്‍ വലിയ വിജയം കൈവരിക്കും. ജോലിയില്‍ നിങ്ങളുടെ ആത്മവിശ്വാസം ശക്തമാകും. കരിയറില്‍ നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളിലും നല്ല ഫലങ്ങള്‍ ലഭിക്കും. വിദേശയാത്രയ്ക്ക് ഏറെ നാളായി ശ്രമിച്ചിരുന്നവര്ക്കും വിജയം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും നിങ്ങളുടെ ബാങ്ക് ബാലന്‍സും വര്‍ദ്ധിക്കുകയും ചെയ്യും. കുടുംബ ജീവിതത്തില്‍ മാധുര്യവും സമാധാനവും ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. എല്ലാ ജോലികളും വളരെ ഉത്സാഹത്തോടെ പൂര്‍ത്തിയാക്കും. പ്രതിവിധിയായി എല്ലാ ബുധനാഴ്ചയും ദുര്‍ഗ്ഗാ സപ്തശതി പാരായണം ചെയ്യുക.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സമയത്ത് ജീവിതത്തില്‍ പുരോഗതി കാണാന്‍ കഴിയും. ഈ സമയത്ത് നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് പ്രത്യേക വിജയം ലഭിക്കും. വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ജോലി പൂര്‍ത്തിയാക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. നിങ്ങളുടെ ആത്മവിശ്വാസം വളരെ ശക്തമാകും. പുതിയ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താനാകും. ബിസിനസ്സില്‍ വലിയ ലാഭം പ്രതീക്ഷിക്കാം. പൂര്‍വ്വിക സ്വത്തില്‍ നിന്ന് പ്രയോജനം നേടും. ദാമ്പത്യജീവിതത്തില്‍ പങ്കാളിയുമായുള്ള നിങ്ങളുടെ ഏകോപനം മികച്ചതായിരിക്കും. കുടുംബത്തിലും ഐശ്വര്യം ഉണ്ടാകും. ആരോഗ്യം നന്നായിരിക്കും,.എന്നാല്‍ ചര്‍മ്മ അണുബാധയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

മീനം
മീനം രാശിക്കാര്‍ക്ക് ഈ സമയം കരിയറില്‍ പ്രത്യേക വിജയം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് നല്ല ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത്, നിങ്ങളുടെ പ്രമോഷനും ഇന്ക്രിമെന്റിനും സാധ്യതകളുണ്ട്. എവിടെ നിന്നെങ്കിലും നിങ്ങള്‍ക്ക് ജോലിക്കായി ഓഫറും വന്നേക്കാം. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്താനാകും. അതിന്റെ ഗുണം ലഭിക്കും. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ കാലയളവില്‍ നിങ്ങളുടെ സമ്പാദ്യം വര്‍ദ്ധിക്കും. ബിസിനസ്സില്‍ വിദേശ സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം നല്ല സമയം ചെലവഴിക്കാനാകും. അവധിക്കാലത്ത് കുട്ടികളുമായി എവിടെയെങ്കിലും പോകാനാകും. നിങ്ങളുടെ ആത്മവിശ്വാസം വളരെ ശക്തമാകും. പ്രതിവിധിയായി നിങ്ങള്‍ ദിവസവും ഓം നമഃ ശിവായ മന്ത്രം 21 തവണയെങ്കിലും ജപിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

