Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തിരിച്ചടികളും സാമ്പത്തിക പ്രശ്നവും; ബുധന്‍ വക്രഗതിയില്‍, 7 രാശിക്ക് പ്രശ്നങ്ങള്‍ വിട്ടൊഴിയില്ല
ജ്യോതിഷത്തില്‍ ജ്ഞാനത്തിന്റെയും വിജ്ഞാനത്തിന്റെയും അധിപനായി കണക്കാക്കപ്പെടുന്ന ഗ്രഹമാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് ബുധനെ വിളിക്കുന്നത്. ബുധന്‍ ഏകദേശം 28 ദിവസം ഒരു രാശിയില്‍ നിലകൊള്ളുന്നു. ഈ സമയം ബുധന്‍, ഏപ്രില്‍ 21 ന് മേടം രാശിയില്‍ പ്രതിലോമ ദിശയില്‍ സഞ്ചരിക്കും. ചൊവ്വയുടെ ഉന്നതമായ രാശിയാണ് മേടം.
ബുധന്റെ ഈ വക്രഗതി സഞ്ചാരത്തിന്റെ പ്രഭാവം രാജ്യത്തിനും ലോകത്തിനും നല്ലതോ ചീത്തയോ ആയ ഫലങ്ങള്‍ നല്‍കും. ഇതോടൊപ്പം 12 രാശികളിലും അതിന്റെ നേരിട്ടുള്ള സ്വാധീനം ഉണ്ടാകും. ബുധന്റെ വക്രഗതി സഞ്ചാരം കാരണം ഈ സമയം ചില രാശിക്കാര്‍ക്ക് ദോഷസമയമാണ്. ഇവര്‍ക്ക് ജീവിതത്തിന്റെ ചില മേഖലകളില്‍ തിരിച്ചടി നേരിടേണ്ടിവരും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
വക്രഗതിയിലെ ബുധന്‍ ഇടവം രാശിയ്ക്ക് പ്രയാസകരമായ സമയങ്ങള്‍ കൊണ്ടുവരും. കഠിനാധ്വാനത്തിന് ശേഷവും നിങ്ങള്‍ക്ക് ആഗ്രഹിച്ച ഫലങ്ങള്‍ ലഭിച്ചേക്കില്ല. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം മറ്റുള്ളവര്‍ക്ക് ലഭിച്ചേക്കാം. സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാലഘട്ടം ഉണ്ടാകും. വീട്ടുകാരുമായി അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും പാടില്ല. ബിസിനസ്സിലും ജോലിയിലും ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ബിസിനസ്സില്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക, കാരണം അത് നഷ്ടത്തിലേക്ക് നയിച്ചേക്കാം. അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് അല്പം ശ്രദ്ധ വേണം.

കര്‍ക്കടകം
വക്രഗതിയിലുള്ള ബുധന്‍ കര്‍ക്കടക രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ പ്രശ്നങ്ങള്‍ കൊണ്ടുവരും. ബിസിനസ്സിലും നഷ്ടം വരാന്‍ സാധ്യതയുണ്ട്. സമയത്തിനനുസരിച്ച് പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതാണ് നല്ലത്. ജോലിഭാരം വളരെ കൂടുതലായിരിക്കും. വരുമാനം കുറഞ്ഞേക്കാം. ഈ സമയം നിങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ മൂലം വിഷമിക്കും. അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ യാത്രയിലും അല്പം ജാഗ്രത പുലര്‍ത്തുക. ദാമ്പത്യ ജീവിതത്തിലും ഈ സമയം ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. കുടുംബവുമായി ചില കലഹങ്ങള്‍ സാധ്യമാണ്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വരാനിരിക്കുന്ന സമയം വളരെ ബുദ്ധിമുട്ടായിരിക്കും. ജോലിസ്ഥലത്ത് വര്‍ദ്ധിച്ചുവരുന്ന പ്രശ്നങ്ങള്‍ കാരണം നിങ്ങള്‍ അസ്വസ്ഥരായേക്കാം. ജോലി ഉപേക്ഷിക്കേണ്ട ചിന്ത മനസ്സില്‍ വന്നേക്കാം. അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കും. ബിസിനസുകാര്‍ ഈ സമയം ചിന്താപൂര്‍വ്വം പ്രവര്‍ത്തിക്കേണ്ടതുണ്ട്.

കന്നി
ഈ രാശിയില്‍, എട്ടാം ഭാവത്തില്‍ ബുധന്‍ വക്രഗതിയിലായിരിക്കും. കന്നിരാശിയിലെ ഒന്നാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപന് ബുധനാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലികളില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. കുടുംബത്തില്‍ ചില പ്രശ്നങ്ങള്‍ സാധ്യമാണ്.

തുലാം
തുലാം രാശിക്കാര്‍ക്ക് ബുധന്റെ പ്രതിലോമ സംക്രമം ദോഷഫലം നല്‍കും. പിതാവിന്റെ ആരോഗ്യം ഈ സമയം വഷളായേക്കാം. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ ശ്രദ്ധിക്കണം, അല്ലാത്തപക്ഷം തട്ടിപ്പിന് ഇരയായേക്കാം. ഈ സമയം നിങ്ങള്‍ക്ക് മൈഗ്രേന്, രക്ത സംബന്ധമായ അസുഖങ്ങള്‍ എന്നിവ നേരിടേണ്ടിവന്നേക്കാം, കരുതിയിരിക്കുക.

ധനു
ധനു രാശിക്കാര്‍ക്ക് ഈ സമയം ബുധന്‍ മോശം ഫലങ്ങള്‍ നല്‍കും. അനാവശ്യ ചെലവ് മൂലം നിങ്ങള്‍ക്ക് സാമ്പത്തിക ഞെരുക്കം നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും നിങ്ങള്‍ക്ക് വായ്പ എടുക്കേണ്ടി വന്നേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് വളരെയധികം സമ്മര്‍ദ്ദം ഉണ്ടാകും. കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ മൂലം പിരിമുറുക്കം വര്‍ധിക്കും.

മകരം
മകരം രാശിയില്‍ നാലാം ഭാവത്തില്‍ ബുധന്‍ വക്രഗതിയിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മകരം രാശിക്കാര്‍ക്ക് തിരിച്ചടി നേരിടേണ്ടിവരും. ജോലിയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബവുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അനാവശ്യമായി ദേഷ്യപ്പെടുന്നത് ഒഴിവാക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

