Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബുധന്‍ കന്നി രാശിയില്‍ നേര്‍രേഖയില്‍; ഈ 3 രാശിക്ക് കഷ്ടതകള്‍ വരുന്ന കാലം
ഗ്രഹങ്ങളുടെ രാജകുമാരന് എന്ന് വിളിക്കപ്പെടുന്ന ഗ്രഹമാണ് ബുധന്‍. കന്നി രാശിയുടെ ഭരണഗ്രഹം കൂടിയാണിത്. ഒക്ടോബര്‍ 2ന് ബുധന്‍ കന്നി രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിച്ചുതുടങ്ങും. ബുധന്റെ ചലനം മാറുന്നത് എല്ലാവരുടെയും സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു. ചിലര്‍ക്ക് അതില്‍ നിന്ന് പ്രയോജനം ലഭിക്കും, ചിലര്‍ക്ക് കഷ്ടപ്പാടും ഉണ്ടാകാം.
12 രാശിക്കും ബുധന്റെ സ്ഥാനമാറ്റത്തിന്റെ ഫലം അവരുടെ ജീവിതത്തില്‍ ദൃശ്യമാകും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഈ സമയം ചില കഷ്ടപ്പാടുകള്‍ നേരിടേണ്ടി വന്നേക്കാം. ബുധന്‍ കന്നി രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നതിനാല്‍ ഈ സമയം കഷ്ടതകള്‍ നേരിടേണ്ടി വരുന്ന 3 രാശിക്കാര്‍ ഇവരാണ്. ഇതില്‍ നിങ്ങളുമുണ്ടോ എന്നു നോക്കൂ.

മേടം
രോഗത്തെ പ്രതീകപ്പെടുത്തുന്ന നിങ്ങളുടെ രാശിയുടെ ആറാം ഭാവത്തിലൂടെയാണ് ബുധന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് അല്‍പ്പം ക്ഷീണം അനുഭവപ്പെട്ടേക്കാം. മത്സര പരീക്ഷകളില്‍ മികച്ച പ്രകടനം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ ഈ സമയം പതിവിലും കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്. ഈ സമയത്ത്, ചില ആളുകള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം.

തുലാം
ഒക്ടോബര്‍ 2ന് ബുധന്‍ തുലാം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങും. ഈ സമയത്ത് നിങ്ങളുടെ ചെലവുകളില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ടായേക്കാം. ഇറക്കുമതി-കയറ്റുമതി ബിസിനസില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ സമയത്ത് ഇടപാടുകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങള്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യാന്‍ അവസരമുണ്ടായേക്കാം. എങ്കിലും നിങ്ങളുടെ പണം ധാരാളം ചെലവഴിക്കേണ്ടി വരും.

കുംഭം
ബുധന്‍ നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിലൂടെ കടന്നുപോകും. അതുകാരണം ഈ സമയത്ത് വെല്ലുവിളികള്‍ കൈകാര്യം ചെയ്യുമ്പോള്‍ കുംഭം രാശിക്കാര്‍ അല്‍പ്പം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. പെട്ടെന്ന് നിങ്ങള്‍ക്ക് ചില കഷ്ടതകള്‍ നേരിടാന്‍ സാധ്യതയുണ്ട്. അപകടങ്ങള്‍ എളുപ്പത്തില്‍ വന്നേക്കാം, ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യവും ഈ സമയം ശ്രദ്ധിക്കേണ്ടതായുണ്ട്. നന്നായി ഭക്ഷണം കഴിക്കാനും ശരീരത്തിന് ആവശ്യത്തിന് വിശ്രമം നല്‍കാനും ശ്രദ്ധിക്കുക.

ജ്യോതിഷ പരിഹാരങ്ങള്‍
* ഒരു നാല് മുഖ രുദ്രാക്ഷം ധരിക്കുന്നത് നിങ്ങള്‍ക്ക് വളരെ ഭാഗ്യമായിരിക്കും.
* നിങ്ങള്‍ ഒരു മരതകം രത്നം ധരിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
* ജോലിസ്ഥലത്ത് വിജയം നേടാനായി നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ഒരു ബുധയന്ത്രം വയ്ക്കുക.
* ബുധനാഴ്ച ദിവസം പാവപ്പെട്ട ഒരു വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ സാമഗ്രികള്‍ ദാനം ചെയ്യുക.
* പശുവിനെ സേവിക്കുക, പുല്ല് തിന്നാന്‍ കൊടുക്കുക.
* ഗണപതിയെ ആരാധിക്കുക.
* നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, നിങ്ങളുടെ പോക്കറ്റില്‍ ഒരു പച്ച തൂവാലയോ തുണിയോ സൂക്ഷിക്കുക.



Click it and Unblock the Notifications
