Just In
- 31 min ago ശുക്രനുദിച്ച സൗഭാഗ്യകാലം; മേടമാസത്തില്‍ ലോട്ടറിഭാഗ്യം തേടിവരുന്ന 7 നക്ഷത്രക്കാര്‍
- 2 hrs ago നിസ്സാര കാര്യങ്ങളില്‍ മുന്നില്‍ തടസ്സം, ശത്രുക്കള്‍ കൂടും; ഇന്നത്തെ രാശിഫലം
- 7 hrs ago വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- 8 hrs ago പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും
Don't Miss
- Sports IPL 2024: സിഎസ്കെയുടെ വില്ലന്‍ ജഡേജയല്ല, അത് ധോണി! കളി തോല്‍പ്പിച്ച മണ്ടന്‍ തീരുമാനം ഇതാ
- News ലോക്സഭ തിരഞ്ഞെടുപ്പ് പോര്; ഇന്ന് കൊട്ടിക്കലാശം, വെള്ളിയാഴ്ച വോട്ടെടുപ്പ്
- Movies റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ബുധന്‍ കന്നി രാശിയില്‍ നേര്‍രേഖയില്‍; 12 രാശിക്കും ഗുണദോഷ ഫലം
ബിസിനസ്സിനും കരിയറിനും ഒരു പ്രധാന ഗ്രഹമായി കണക്കാക്കപ്പെടുന്ന ബുധന്‍ അതിന്റെ സഞ്ചാരപാത മാറുന്നു. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ഒക്ടോബര്‍ 2 മുതല്‍ കന്നി രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കും. ജ്യോതിഷത്തില്‍, ഗ്രഹങ്ങളുടെ നേര്പാതയും വക്രഗതിയുമെല്ലാം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു.
Most read: നവരാത്രി വ്രതം എടുക്കേണ്ട വിധം; വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ബുധന്റെ സഞ്ചാരപാതയിലെ മാറ്റം മൂലം ഈ സമയം ചില രാശിക്കാര്‍ക്ക് ശുഭഫലങ്ങളും ചില രാശിക്കാര്‍ക്ക് അശുഭ ഫലങ്ങളും ലഭിക്കും. ബുധന്‍ കന്നി രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നതിലൂടെ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും കൈവരുന്ന ഫലങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.
മേടം
ഈ സമയം നിങ്ങള്‍ അജ്ഞാതമായ ഭയത്താല്‍ അസ്വസ്ഥരാകും. അനാവശ്യ വഴക്കുകളും തര്‍ക്കങ്ങളും ഒഴിവാക്കാന്‍ ശ്രമിക്കുക. ബിസിനസ്സില്‍ തിരക്ക് കൂടും. ബിസിനസ്സില്‍ ലാഭ സാധ്യതകള്‍ ഉണ്ടാകും. ജോലിയില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം. ചെലവുകള്‍ വര്‍ദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.
ഇടവം
ഈ സമയം നിങ്ങളുടെ മനസ്സ് സന്തോഷിക്കും. മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. വാഹന സുഖം കുറയും. വസ്ത്രങ്ങള്‍ക്കായുള്ള ചെലവ് വര്‍ദ്ധിക്കും. വസ്തുവില്‍ നിന്നും വരുമാനം ഉണ്ടാകും. ജോലിയില്‍ ഉത്സാഹം കാണും. നിങ്ങള്‍ക്ക് കുടുംബത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായേക്കാം. ഈ സമയം ചില പ്രതീക്ഷയുടെയും നിരാശയുടെയും വികാരങ്ങള്‍ ഉണ്ടാകും. ജീവിതപങ്കാളിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും.
Most read:നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യം
മിഥുനം
ഈ സമയം നിങ്ങള്‍ കോപം ഒഴിവാക്കുക. ജോലിസ്ഥലത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. തൊഴില്‍ മേഖലയില്‍ മാറ്റത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കുക. ചികിത്സാച്ചെലവുകള്‍ കൂടുതലായിരിക്കും. ജോലിയില്‍ ഉദ്യോഗസ്ഥരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ധിച്ചേക്കാം.
കര്‍ക്കടകം
ഈ സമയം നിങ്ങള്‍ക്ക് മനസ്സമാധാനം ഉണ്ടാകും. കുടുംബത്തില്‍ ഭൗതിക സുഖങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായേക്കാം. ബിസിനസ്സില്‍ ലാഭ സാധ്യതകള്‍ ഉണ്ടാകും. ആത്മവിശ്വാസക്കുറവ് ശ്രദ്ധിക്കുക. മതപരമായ പരിപാടികളില്‍ താല്‍പ്പര്യമുണ്ടാകും. വരുമാനം കുറയുകയും ചെലവ് വര്‍ദ്ധിക്കുകയും ചെയ്യും. വസ്ത്രങ്ങള്‍ സമ്മാനമായി ലഭിക്കും. സുഹൃത്തുക്കളെ കാണാനാകും.
Most read:നവരാത്രി പൂജയില്‍ ഇക്കാര്യം ശ്രദ്ധിക്കൂ; ദുര്‍ഗാ ദേവിയുടെ കോപം ഒഴിവാക്കാം
ചിങ്ങം
ജോലിയില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരാം. അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. വാഹന സുഖം കുറയും. ആരോഗ്യം ശ്രദ്ധിക്കുക. ജോലിയില്‍ ഭിന്നതകള്‍ വര്‍ദ്ധിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ സമയം മനസ്സ് അസ്വസ്ഥമാകും. അനാവശ്യ കോപങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കുക. ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാനാകും. യാത്രകള്‍ക്ക് അവസരം ലഭിക്കും. വസ്ത്രങ്ങളോട് ഭ്രമം കൂടും. പ്രവര്‍ത്തന മേഖല വിപുലീകരിക്കും. ജോലി കൂടുതല്‍ ആയിരിക്കും. വരുമാനത്തില്‍ കുറവുണ്ടായേക്കാം.
Most read:നവരാത്രിയില്‍ വീട്ടില്‍ ഈ വാസ്തു പരിഹാരം ചെയ്താല്‍ ഐശ്വര്യവും ഭാഗ്യവും കൂടെ
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ സമയം ആത്മവിശ്വാസം നിറയും. മനസ്സ് അസ്വസ്ഥയേക്കും. ജോലിയില്‍ മാറ്റത്തിന് സാധ്യത കാണുന്നു. സ്ഥലം മാറ്റവും ഉണ്ടായേക്കാം. ചെലവുകള്‍ വര്‍ദ്ധിക്കും. ക്ഷമ കുറയും. ചിലര്‍ക്ക് പുരോഗതിക്കുള്ള അവസരങ്ങള്‍ ലഭ്യമാകും. അമ്മയില്‍ നിന്ന് പണം ലഭിക്കും. ഈ സമയം ചില ദൂരയാത്രകള്‍ക്കും സാധ്യതയുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ഈ സമയം മാനസിക സമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കുക. കുടുംബത്തില്‍ ചില ചടങ്ങുകള്‍ നടത്താനാകും. വസ്ത്രങ്ങള്‍ക്കായുള്ള ചെലവ് വര്‍ദ്ധിക്കും. അലസത നിങ്ങളെ പിടികൂടും. കുടുംബജീവിതം ദുഷ്കരമായേക്കാം. നിരാശയുടെയും അതൃപ്തിയുടെയും വികാരങ്ങള്‍ മനസ്സില്‍ നിലനില്ക്കും. പങ്കാളിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം. കുട്ടികളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും.
ധനു
ഈ സമയം നിങ്ങള്‍ക്ക് സമ്പത്തില്‍ വര്‍ധനയുണ്ടാകും. കുടുംബത്തില്‍ മതപരമായ ചടങ്ങുകള്‍ നടത്താനാകും. ബിസിനസ്സില്‍ ശ്രദ്ധാലുവായിരിക്കുക. തടസ്സങ്ങള്‍ ഉണ്ടായേക്കാം. ജോലിയില്‍ അധിക ചുമതലകള്‍ കൈവരും. ജോലി കൂടുതലായിരിക്കും. സഹോദരങ്ങളുമായി തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. കുടുംബ പ്രശ്നങ്ങളും നിങ്ങളെ അലട്ടും. പങ്കാളിയുടെ പിന്തുണ ലഭിക്കും.
Most read:സെപ്റ്റംബര്‍ 24 മുതല്‍ ശുക്രന് കന്നി രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ശുക്രദശ
മകരം
ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകും. ജോലി കൂടുതല്‍ ആയിരിക്കും. ബിസിനസ്സ് വിപുലീകരിക്കാനാകും. വരുമാനം വര്‍ദ്ധിക്കും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. മനസ്സമാധാനമുണ്ടാകുമെങ്കിലും സംസാരത്തില്‍ മൃദുത്വം പാലിക്കുക. ആരോഗ്യം ശ്രദ്ധിക്കുക. സഹോദരീ സഹോദരന്മാരുടെ പിന്തുണ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ സമയം മനസ്സില്‍ അലസതയുണ്ടാകാം. ക്ഷമയോടെയിരിക്കുക, എല്ലാം ശരിയാകും. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. സാമ്പത്തികമായി നിങ്ങളുടെ വരുമാനം കുറയുകയും അധികച്ചെലവ് സംഭവിക്കുകയും ചെയ്യും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. പൂര്‍വ്വിക സ്വത്തില്‍ നിന്നും നേട്ടം ലഭിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കുക.
Most read:October 2022 Vrat And Festivals: ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും
മീനം
ഈ സമയം മീനം രാശിക്കാര്‍ക്ക് ജോലിയില്‍ പുരോഗതിക്ക് സാധ്യതയുണ്ട്. യാത്രാ ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബത്തില്‍ നിന്ന് അകന്നു നില്‍ക്കേണ്ടി വന്നേക്കാം. വരുമാനം വര്‍ദ്ധിക്കും. സ്ഥലം മാറ്റം സാധ്യമാണ്. പ്രവര്‍ത്തന മേഖല വിപുലീകരിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക.