Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ജൂണ്‍ 3ന് ബുധന്റെ സ്ഥാനമാറ്റം; ഈ രാശിക്കാരുടെ ജിവിതത്തില്‍ പ്രശ്നങ്ങള്‍
ബുദ്ധിയുടെ അധിപന് എന്ന് വിളിക്കപ്പെടുന്ന ബുധന്‍ ജൂണ്‍ 3ന് അതിന്റെ സഞ്ചാരപാത മാറുന്നു. ജൂണ്‍ 3ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ഇടവം രാശിയിലേക്ക് സഞ്ചരിക്കും. ഇതുകഴിഞ്ഞ് ജൂലൈ രണ്ടിന് ബുധന്‍ മിഥുന രാശിയില്‍ പ്രവേശിക്കും. ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ ബുധന്‍ കടന്നുപോകുന്നതിനാല്‍ പല രാശിക്കാര്‍ക്കും ധാരാളം നേട്ടങ്ങള്‍ ലഭിക്കും. അതേ സമയം ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ബുധന്റെ ഈ സഞ്ചാരപാതയിലെ മാറ്റം ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷകരമാകുന്നതെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മിഥുനം
മിഥുനം രാശിയില്‍ ബുധന്‍ പന്ത്രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മിഥുനം രാശിക്കാര്‍ക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അനാവശ്യ ചെലവുകള്‍ നേരിടേണ്ടി വരും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. കോടതി കേസുകള്‍ പുറത്ത് നിന്ന് പരിഹരിക്കുന്നതാണ് നല്ലത്. ഈ സമയം നിങ്ങള്‍ക്ക് ബിസിനസ്സില്‍ വലിയ നഷ്ടം സംഭവിക്കാം.

തുലാം
നിങ്ങളുടെ രാശിയില്‍, എട്ടാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്നത് തുലാം രാശിക്കാര്‍ക്ക് നിരവധി ഉയര്‍ച്ച താഴ്ചകള്‍ കൊണ്ടുവരും. കുറച്ചു നാളുകളായി കരുതിയിരുന്ന പദ്ധതികള്‍ അല്പം ശ്രദ്ധയോടെ പൂര്‍ത്തിയാക്കുക. ഏതൊരു ജോലിയും ചെയ്യണമെങ്കില്‍ കഠിനാധ്വാനം വേണം. കാരണം നിങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ നേരിടേണ്ടിവരും. തൊഴില്‍ മേഖലകളില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളില്‍ നിന്ന് അകന്നു നില്ക്കുക, അല്ലാത്തപക്ഷം ഒരു കാരണവുമില്ലാതെ നിങ്ങള്‍ പ്രശ്നങ്ങളില്‍ അകപ്പെട്ടേക്കാം.

ധനു
ധനു രാശിയില്‍ ബുധന്‍ ആറാം ശത്രു ഭാവത്തില്‍ സഞ്ചരിക്കും. അതിനാല്‍, ഈ രാശിക്കാര്‍ക്ക് ബുധന്റെ പാത ശുഭകരമാകില്ല. ആരോഗ്യകാര്യത്തില്‍ അല്പം ജാഗ്രത പുലര്‍ത്തുക. ആര്‍ക്കെങ്കിലും പണം കടം നല്‍കുന്നത് ഒഴിവാക്കുക. ബന്ധുക്കളില്‍ നിന്ന് ചില മോശം വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കോടതി കേസുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും.

മീനം
മീനം രാശിയിലെ മൂന്നാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കും. ഇക്കാരണത്താല്‍, മീനം രാശിക്കാര്‍ ഈ സമയം അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് അല്‍പ്പം ചിന്തിക്കുക. ഈ സമയം നിങ്ങള്‍ക്ക് ആത്മീയതയില്‍ താല്പര്യം വര്‍ദ്ധിക്കും.

ബുധന്റെ പ്രതിവിധികള്‍
* പച്ച നിറത്തിലുള്ള ഷേഡുകളിലെ വസ്ത്രങ്ങള്‍ ധരിക്കുക.
* നിങ്ങളുടെ സഹോദരിമാരോടും അമ്മായിമാരോടും ബഹുമാനത്തോടെ പെരുമാറുക
* ബുധന്റെ പ്രധാന ദേവനായ വിഷ്ണുവിനെ ആരാധിക്കുക
* ബുധനാഴ്ചകളില്‍ പൂര്‍ണ്ണ ഭക്തിയോടെ ദാനം ചെയ്യുക. ജ്യോതിഷത്തില്‍, ദാനം ചെയ്യുന്നത് സത്കര്‍മങ്ങള്‍ ചെയ്യുന്നതിനുള്ള ഒരു നല്ല മാര്‍ഗമാണ്.
* ബുധനെ നിങ്ങള്‍ക്ക് അനുകൂലമാക്കാന്‍ മന്ത്രങ്ങള്‍ ചൊല്ലുക. ബുധമന്ത്രം ജപിക്കുന്നത് ബുധനെ പ്രീതിപ്പെടുത്താനുള്ള ഒരു ദ്രുത മാര്‍ഗമാണ്.
* ശുഭ ഫലങ്ങള്‍ക്കായി ബുദ്ധ യന്ത്രം ധരിക്കുക അല്ലെങ്കില്‍ ഉപയോഗിക്കുക.
* മരതക രത്നം ധരിക്കുക.



Click it and Unblock the Notifications
