ബുധന്‍ ഇടവം രാശിയില്‍: 12 രാശിക്കാരിലും സ്വാധീനം ഇപ്രകാരം

ബുധന്‍ ഇടവം രാശിയില്‍ ജൂണ്‍ 3-ന് നേരിട്ട് പ്രവേശിക്കുന്നു. ഈ സമയം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് ഫലങ്ങള്‍ എന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടതും എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ജൂണ്‍ 3-ന് നടക്കുന്ന ഈ രാശിമാറ്റത്തില്‍ 12 രാശിക്കാരിലും ബുധന്‍ സ്വാധീനം ചെലുത്തുന്നുണ്ട്. നവഗ്രഹങ്ങളില്‍ പ്രധാനിയായത് കൊണ്ട് തന്നെ ഒരു തരത്തിലും മാറ്റങ്ങള്‍ അംഗീകരിക്കാതിരിക്കാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ്.

Mercury Direct in Taurus

ബുധന്റെ രാശിമാറ്റ പ്രകാരം ഓരോ രാശിക്കാര്‍ക്കും അനുകൂല പ്രതികൂല ഫലങ്ങള്‍ ഉണ്ടാവാം. ഇത്തരം സാഹചര്യത്തില്‍ അനുകൂല ഫലങ്ങള്‍ ഉള്ളവരും പ്രതികൂല ഫലങ്ങള്‍ ഉള്ളവരും ചെയ്യേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ജ്യോതിശാസ്ത്രത്തിന് ഒരിക്കലും അവഗണിക്കാന്‍ കഴിയാത്ത ഒരു ഗ്രഹമാണ് ബുധന്‍. ഈ ഗ്രഹം അതിന്റെ വക്രഗതി അവസാനിപ്പിച്ച് 2022 ജൂണ്‍ 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:07 ന് ബുധന്‍ നേരിട്ട് ഇടവം രാശിയില്‍ എത്തുന്നു.അതുകൊണ്ട് തന്നെ നിങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹമുള്ളവരെങ്കില്‍ ഈ ലേഖനം വായിക്കൂ.

മേടം രാശി

മേടം രാശി

മേടം രാശിക്കാരില്‍ ബുധന്‍ അവരുടെ മൂന്നാമത്തെയും ആറാമത്തെയും ഭാവാധിപനായി കണക്കാക്കപ്പെടുന്നുണ്ട്. ഈ കാലയളവില്‍, ഇത് മേടത്തിന്റെ രണ്ടാം ഭാവമായിരിക്കും. ഈ സമയം ബുധന്റെ മാറ്റം നിങ്ങളില്‍ മികച്ച ഫലങ്ങള്‍ കൊണ്ട് വരുന്നു. ഇത് കൂടാതെ ജീവിതത്തില്‍ മികച്ച നേട്ടങ്ങളും കൊണ്ട് വരുന്നു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. കുടുംബത്തില്‍ നിലനില്‍ക്കുന്ന ഏതെങ്കിലും പഴയ തര്‍ക്കങ്ങള്‍ പരിഹരിക്കാനും നിങ്ങള്‍ക്ക് സാധിക്കും. ഇതുമൂലം കുടുംബത്തിലെ അംഗങ്ങള്‍ക്കിടയില്‍ സാഹോദര്യവും സൗഹാര്‍ദ്ദവും വര്‍ധിക്കും. സാമ്പത്തികം മികച്ചതായിരിക്കും. ആരോഗ്യവും മികച്ച് നില്‍ക്കും.

പ്രതിവിധി: കാത്യായനി ദേവിയെ ആരാധിക്കുക.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ബുധന്‍ അവരുടെ രണ്ടാമത്തെയും അഞ്ചാമത്തെയും അധിപനാണ്, ഈ കാലയളവില്‍ അത് നിങ്ങളുടെ സ്വന്തം രാശിയില്‍ അതായത് നിങ്ങളുടെ ആദ്യ ഭാവത്തില്‍ ആയിരിക്കും ഗ്രഹം നിലകൊള്ളുന്നത്. ഇവര്‍ക്ക് സമ്മിശ്രഫലങ്ങള്‍ ആയിരിക്കും ഉണ്ടായിരിക്കുക. ഒരിക്കലും അമിതമായി പണം ചിലവാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് വലിയ നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അമിതമായി പണം ചിലവഴിക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ആരോഗ്യം മികച്ചതായിരിക്കും. ആളുകള്‍ക്കിടയില്‍ അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കുന്നു. മനസമാധാനം ഉണ്ടാവുന്നു.

പ്രതിവിധി: ലക്ഷ്മിയെ ആരാധിച്ച് നെയ്യ് വിളക്ക് തെളിയിക്കുക.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാരില്‍ ബുധന്‍ ലഗ്നാധിപനും നാലാം ഭാവത്തിന്റെയും അധിപനുമായി കണക്കാക്കപ്പെടുന്നു. ഈ സമയം മിഥുനം രാശിക്കാര്‍ക്ക് പോസിറ്റീവ് ഫലങ്ങളാണ് ഉണ്ടാവുക എന്നതാണ് സത്യം. പക്ഷേ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. രോഗബാധയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. സാമ്പത്തികം ശ്രദ്ധിക്കണം. ജോലിയില്‍ ചെറിയ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുത്. അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും.

പ്രതിവിധി: ഗണപതി ഭഗവാനെ ആരാധിക്കുകയും മോദകം സമര്‍പ്പിക്കുകയും ചെയ്യുക.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കടക രാശിക്കാര്‍ക്ക്, ബുധന്‍ പന്ത്രണ്ടാം ഭാവത്തിന്റെയും മൂന്നാം ഭാവത്തിന്റെയും അധിപനാണ്. എന്നാല്‍ ഈ സമയം ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങുന്നു. വരുമാനം വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഇത് മൂലം ഉണ്ടാവുന്നത്. വളരെ ശുഭകരമായ ഫലമാണ് ബുധന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. പണത്തിന്റെ കാര്യത്തില്‍ ആരേയും ആശ്രയിക്കേണ്ടി വരുന്നില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ പുരോഗതി ഉണ്ടാവും. മാനസിക സമ്മര്‍ദ്ദം നിങ്ങളില്‍ വര്‍ദ്ധിക്കുന്നു. ഏത് ജോലിയും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. കുടുംബ ജീവിതത്തില്‍ പ്രിയപ്പെട്ടവരുടെ പിന്തുണയും ലഭിക്കുന്നുണ്ട്.

പ്രതിവിധി: ശിവനെ ആരാധിക്കുകയും ശിവലിംഗത്തിന്റെ ജലധാര നടത്തുകയും ചെയ്യുക.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക്, ബുധന്‍ ഗ്രഹം അവരുടെ പതിനൊന്നാം ഭാവത്തിന്റെയും രണ്ടാം ഭാവത്തിന്റെയും അധിപനായി കണക്കാക്കപ്പെടുന്നു. ഇപ്പോള്‍ പത്താം ഭാവത്തിലേക്ക് ബുധന്‍ നീങ്ങും. തൊഴിലില്‍ അനുകൂല സാഹചര്യം ഉണ്ടായിരിക്കും. ഒരിക്കലും തൊഴിലിന്റെ കാര്യത്തില്‍ പ്രശ്‌നം അനുഭവിക്കേണ്ടതായി വരുന്നില്ല. അനുകൂലഫലങ്ങള്‍ ധാരാളം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഭാഗ്യം നിങ്ങളോടൊപ്പം തന്നെ നില്‍ക്കുന്ന സമയമാണ് എന്നതാണ് സത്യം. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

പ്രതിവിധി: ദിവസവും രാവിലെ ഒരു ചെമ്പ് പാത്രം ഉപയോഗിച്ച് സൂര്യന് ജലാഭിഷേകം നടത്തുക

കന്നിരാശി

കന്നിരാശി

കന്നി രാശിക്കാര്‍ക്ക്, ബുധന്‍ ഒന്നാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപനായിരിക്കും. എന്നാല്‍ ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തിലേക്ക് നീങ്ങുന്ന സമയമാണ്. നിങ്ങള്‍ക്ക് മ്മിശ്രഫലങ്ങളാണ് ഉണ്ടാവുന്നത്. ജീവിതത്തില്‍ ആഗ്രഹിക്കുന്ന പദവിയില്‍ എത്തിച്ചേരുന്നു. കര്‍മ്മങ്ങള്‍ക്ക് ഫലം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷ്യ വിഷബാധക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അതീവശ്രദ്ധ വേണം. സാമ്പത്തികം സൂക്ഷിച്ച് കൈകാര്യം ചെയ്യുക. വിവാഹിതരായ ആളുകള്‍ക്ക് സമയം വളരെ നല്ലതാണ്.

ദോഷപരിഹാരം: ഗണപതി ഭഗവാനെ പൂജിക്കുക

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക്, ബുധന്‍ ഗ്രഹം അവരുടെ പന്ത്രണ്ട്, ഒമ്പത് ഭാവങ്ങളുടെ അധിപന്‍ ആയിരിക്കും. എന്നാല്‍ പിന്നീട് ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് എട്ടാം ഭാവത്തിലേക്ക് നീങ്ങും. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെയാണ് ഇത് സൂചിപ്പിക്കുന്നത്. ലാഭം പല വിധത്തില്‍ നിങ്ങളെ തേടി എത്തും. കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ശമ്പളം വര്‍ദ്ധിക്കുകയും ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാവുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ബിസിനസ് ചെയ്യുന്നവര്‍ക്ക്അവര്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നുണ്ട്. ഓരോ നിക്ഷേപവും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു.

പ്രതിവിധി: അമ്മക്ക് പച്ച വസ്ത്രങ്ങള്‍ സമ്മാനിക്കുക.

 വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് എട്ടാം ഭാവത്തിന്റെയും പതിനൊന്നാം ഭാവത്തിന്റെയും അധിപന്‍ ബുധനായാണ് വര്‍ത്തിക്കുന്നത്. എന്നാല്‍ ഈ സമയം ബുധന്‍ ഏഴാം ഭാവത്തിലേക്ക് നീങ്ങും. ബുധന്റെ ഈ മാറ്റം നിങ്ങള്‍ക്ക് സമ്മിശ്രഫലങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവുക. പങ്കാളിയുമായി ചെറിയ രീതിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴം ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും മുന്നോട്ട് പോവാന്‍ സാധിക്കാതെ വരുകയും ചെയ്യുന്നു. ആരോഗ്യവും അല്‍പം ശ്രദ്ധിക്കണം.

പ്രതിവിധി: വീടിന് പുറത്തിറങ്ങുമ്പോള്‍ പച്ച നിറത്തിലുള്ള തൂവാല കൈയ്യില്‍ കരുതുക

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക്, ബുധന്‍ ഏഴാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപനാണ്, ഇപ്പോള്‍ ബുധന്‍ നിങ്ങളുടെ ചന്ദ്രരാശിയില്‍ നിന്ന് ആറാം ഭാവത്തിലേക്ക് നീങ്ങുന്നു. നിങ്ങള്‍ക്ക് വളരരെ മോശം ഫലങ്ങളാണ് ഈ സമയം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് വിജയം ലഭിക്കുന്നതിനും പക്ഷേ അതില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനും ഉള്ള സാധ്യത കാണുന്നുണ്ട്. ചെറിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് അനാവശ്യ ചിലവുകള്‍ പരമാവധി ഒഴിവാക്കുക. അല്ലാത്തപക്ഷം ഭാവിയില്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും.

പ്രതിവിധി: ഏതൊരു ജോലിയും ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങളുടെ അമ്മയുടെ അനുഗ്രഹം വാങ്ങുക

മകരം രാശി

മകരം രാശി

മകരം രാശിയില്‍ ഉള്ളവര്‍ക്ക് ബുധന്‍ ഗ്രഹം അവരുടെ ആറ്, ഒമ്പത് ഭാവങ്ങളുടെ അധിപനായാണ് സ്ഥിതി ചെയ്യുന്നത്. അത് ഇപ്പോള്‍ നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. മകരം രാശിക്കാര്‍ക്ക് ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. അതുകൊണ്ട് തന്നെ ജീവിതത്തിലെ മാറ്റങ്ങള്‍ ഇവരെ സംബന്ധിച്ചിടത്തോളം നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കേണ്ടതായി വരും. ഒരു തരത്തിലും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കരുത്. മറ്റുള്ളവരുടെ അഭിപ്രായത്തിന് കൂടി വില കൊടിക്കേണ്ടതാണ്. പങ്കാളികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തില്‍ മികച്ച ഫലം ഉണ്ടായിരിക്കും.

പ്രതിവിധി: പശുവിന് പതിവായി പുല്ല് കൊടുക്കുക

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ഇവരുടെ അഞ്ച്, എട്ട് ഭാവങ്ങളുടെ അധിപന്‍ ബുധന്‍ ആയിരിക്കും. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അവര്‍ നിങ്ങളുടെ രാശിയില്‍ നിന്ന് നാലാം ഭാവത്തിലേക്ക് നീങ്ങും. കുടുംബത്തിന്റെ കാര്യത്തില്‍ ഈ സ്ഥാനം മികച്ചതായിരിക്കും. അത് മാത്രമല്ല ജീവിതത്തില്‍ അവര്‍ ആഗ്രഹിക്കുന്ന ജീവിതം ലഭിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നല്ല ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പരീക്ഷകളില്‍ മികച്ച ഫലം നിങ്ങളെ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും ചെറിയ ചില വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ മികച്ച സമയമാണ്.

ദോഷപരിഹാരം: ഗണപതിയെ ക്ഷേത്രത്തില്‍ സന്ദര്‍ശിച്ച് വഴിപാട് കഴിക്കുക

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് അവരുടെ നാലാമത്തെയും ഏഴാമത്തെയും ഭാവാധിപന്‍ ആണ് ബുധന്‍. ഇപ്പോള്‍ ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് മൂന്നാം ഭാവത്തിലേക്ക് നീങ്ങുന്നു. ഇവര്‍ക്ക് ഉത്സാഹം വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ ആരോഗ്യത്തിലെ ഈ പോസിറ്റീവ് മാറ്റങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കണം. പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ് ഇവര്‍ക്കുണ്ടാവുന്നത്. പഠനത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

പ്രതിവിധി: പാവപ്പെട്ടവര്‍ക്ക് വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക

most read:June 2022 Monthly Horoscope: 2022 ജൂണ്‍ മാസം 12 രാശിയുടേയും സമ്പൂര്‍ണഫലം

Story first published: Monday, May 30, 2022, 18:14 [IST]
X
Desktop Bottom Promotion