Latest Updates
-
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ!
കാത്തുവച്ച സ്വപ്നങ്ങള്‍ പൂവണിയും, വൃശ്ചികത്തില് ബുധന്‍ നേര്‍രേഖയില്‍; ഭാഗ്യനേട്ടം കൈവരുന്ന 6 രാശി
ജ്യോതിഷത്തില്‍ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന് എന്ന് വിളിക്കുന്നു. ജനുവരി 2 ന് ബുധന്‍ വൃശ്ചിക രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിച്ചുതുടങ്ങിയിരിക്കുന്നു. ബുധന്റെ ഈ സംക്രമണത്തോടെ ലക്ഷ്മീ നാരായണ യോഗത്തിന്റെ പ്രഭാവം കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുന്നു. ബുധന്‍, ശുക്രന് എന്നീ രണ്ട് ഗ്രഹങ്ങളും ഇപ്പോള്‍ നേരിട്ട് വൃശ്ചിക രാശിയിലേക്ക് നീങ്ങും.
ചൊവ്വയുടെ രാശിയായ വൃശ്ചിക രാശിയില്‍ രണ്ട് ശുഭഗ്രഹങ്ങളും ഒന്നിച്ച് സഞ്ചരിക്കുന്നത് ചില രാശിക്കാര്‍ക്ക് വളരെ ശുഭകരമായി മാറും. ഈ രാശിക്കാരെ സംബന്ധിച്ചിടത്തോളം, 2024 വര്‍ഷത്തിന്റെ ആദ്യവാരം ലാഭത്തിന്റെയും പുരോഗതിയുടെയും അവസരങ്ങള്‍ കൈവരും. വൃശ്ചിക രാശിയില്‍ ബുധന്റെ നേര്‍രേഖയിലുള്ള സഞ്ചാരം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണകരമാകുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവത്തില്‍ നേരിട്ട് സഞ്ചരിക്കുന്നു. നിങ്ങളുടെ രാശിയുടെ അധിപന് ശുക്രനാണ്. ശുക്രന് ബുധനുമായി ചേര്‍ന്ന് ലക്ഷ്മീ നാരായണ യോഗത്തിന് രൂപം നല്‍കുകയും നിങ്ങളുടെ രാശിയെ നിരീക്ഷിക്കുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ പ്രണയ ജീവിതം മെച്ചപ്പെടും. നിങ്ങളുടെ വരുമാനത്തിലും ജോലിസ്ഥലത്തെ പുരോഗതിയിലും നിങ്ങള്‍ സന്തുഷ്ടരാകും. കലാ-വ്യാപാര മേഖലകളുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം പ്രത്യേകിച്ചും പ്രയോജനകരമാണ്. സ്ത്രീ സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടങ്ങളും പിന്തുണയും ലഭിക്കും. ഈ സമയം ഒരു വിദേശയാത്രക്കും സാധ്യതയുണ്ട്.
കര്‍ക്കടകം
ബുധന്‍ നേരിട്ട് തിരിഞ്ഞ് വൃശ്ചിക രാശിയിലേക്ക് മാറുന്നത് കര്‍ക്കടക രാശിക്കാര്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ ലക്ഷ്മീ നാരായണ യോഗത്തിന്റെ സ്വാധീനം കാണും. ഇതുമൂലം വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ നിങ്ങള്‍ക്ക് പ്രത്യേക വിജയം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം വര്‍ദ്ധിക്കും. കലാരംഗത്തുള്ളവരുടെ കഴിവുകള്‍ മെച്ചപ്പെടും. മത്സര പരീക്ഷകളില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. ബുധന്‍ നേരിട്ട് നില്ക്കുന്നതിനാല് ഈ സമയം സന്താനങ്ങളെ ആഗ്രഹിക്കുന്നവര്‍ക്ക് സന്താന സൗഭാഗ്യവും ലഭിക്കും. പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പ്രത്യേക സന്തോഷവും പിന്തുണയും ലഭിക്കും. അവരോടുള്ള നിങ്ങളുടെ അടുപ്പവും വര്‍ദ്ധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വൃശ്ചിക രാശിയിലെ ബുധന്റെ സംക്രമം വളരെ ശുഭകരമായിരിക്കും. നിങ്ങളുടെ രാശിയില്‍ നിന്ന് സന്തോഷഭവനത്തില് സംക്രമിക്കുന്ന ബുധന്‍ ശുക്രനുമായി ചേര്‍ന്ന് ലക്ഷ്മീ നാരായണ യോഗത്തിന് രൂപം നല്കുന്നു. ഇത് നിങ്ങള്‍ക്ക് നേട്ടങ്ങളും സന്തോഷവും നല്‍കും. നിങ്ങളുടെ തീര്‍പ്പാക്കാത്തതും പ്രധാനപ്പെട്ടതുമായ എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ ശ്രമിക്കും. നിങ്ങള്‍ക്ക് വിജയം ലഭിക്കും. പിതാവില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ അമ്മയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. വൃശ്ചിക രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നല്ല പണം സമ്പാദിക്കാന്‍ അവസരം ലഭിക്കും. വാഹന സുഖം ലഭിക്കാനും സാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം.
കന്നി
കന്നി രാശിയുടെ അധിപനായ ബുധന്‍ ജനുവരി 2 ന് വൃശ്ചിക രാശിയിലേക്ക് നീങ്ങിയിരിക്കുന്നു. ബുധന്‍ നേരിട്ട് നില്ക്കുന്നതിനാല് നിങ്ങളുടെ രാശിയില്‍ നിന്ന് മൂന്നാം ഭാവത്തില്‍ ബുധന്റെയും ശുക്രന്റെയും ശുഭകരമായ ഒരു രാജയോഗം രൂപപ്പെടുന്നു. അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ബുധന്‍ നേരിട്ട് നില്ക്കുന്നതിനാല് അടുത്ത ഒരാഴ്ചയില്‍, ജോലിസ്ഥലത്ത് ധൈര്യവും ഉത്സാഹവും ബുദ്ധിശക്തിയും കൊണ്ട് വിജയം നേടാനാകും. ജോലി അന്വേഷിക്കുന്നവര്‍ വിജയം കൈവരിക്കും. സുഹൃത്തുക്കളിലൂടെയും പരിചയക്കാരിലൂടെയും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിച്ചേക്കാം. നിക്ഷേപത്തിലൂടെയും നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ കുടുംബബന്ധം ഊഷ്മളമായി നിലനില്ക്കും.
വൃശ്ചികം
ഇന്നു മുതല്‍, ബുധന്‍ നിങ്ങളുടെ രാശിയായ വൃശ്ചിക രാശിയില്‍ നേരിട്ട് സഞ്ചരിക്കുകയും ശുക്രനുമായി സംയോജിക്കുകയും ചെയ്യുന്നു. വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ ഈ സംക്രമത്തില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും. ബിസിനസ്സ് വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് ധാരാളം ലാഭവും ബിസിനസ്സില്‍ പുരോഗതിയും ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ കലാപരമായ താല്‍പ്പര്യം വര്‍ദ്ധിക്കാന്‍ പോകുന്നു. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ സ്നേഹവും ഐക്യവും നിലനില്ക്കും. പ്രണയ ജീവിതത്തില്‍, നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി പ്രണയ നിമിഷങ്ങള്‍ ചെലവഴിക്കുകയും നിങ്ങളുടെ ബന്ധം മുന്നോട്ട് നീങ്ങുകയും ചെയ്യും. സാമൂഹിക മേഖലയില്‍ നിങ്ങളുടെ പ്രശസ്തിയും സ്വാധീനവും വര്‍ദ്ധിക്കും. നിങ്ങളുടെ ബിസിനസ്സ് വികസിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും.
മീനം
ജനുവരി 2 മുതല്‍ ബുധന്‍ മീനം രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തിലേക്ക് അതായത് ഭാഗ്യഗൃഹത്തിലേക്ക് നീങ്ങുന്നു. ബുധന്‍ നേരിട്ട് സഞ്ചരിക്കുന്നതിനാല്‍ മീനരാശിക്കാര്‍ക്ക് ഭാഗ്യഫലത്താല് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളിലുള്ള നിങ്ങളുടെ താല്‍പ്പര്യവും വര്‍ദ്ധിക്കും. തീര്‍ത്ഥാടനത്തിനും അവസരമുണ്ടാകാം. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയും. ബന്ധുക്കളില്‍ ആരുടെയെങ്കിലും വിവാഹക്കാര്യത്തില്‍ തീരുമാനമാകും. കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. സന്താനങ്ങളില്‍ നിന്ന് നേട്ടങ്ങളും സന്തോഷവും ലഭിക്കും. നിങ്ങളുടെ പിതാവില്‍ നിന്നും പൂര്‍വ്വിക സ്വത്തില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications