Latest Updates
-
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം -
മെയ് 25 മുതൽ രോഹിണി കാർത്തി: കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ! -
ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: മകം നക്ഷത്രത്തിന്റെ അപൂർവ്വ മാറ്റം, ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം? -
2026 മെയ് 23-ലെ രവി യോഗം: ഈ 3 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, നിക്ഷേപത്തിന് സ്വർണ്ണ സമയം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ മാറ്റങ്ങൾ; ഭാഗ്യം കൂടെയുണ്ടാകുമോ? -
ശനിയാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് വൻ ധനയോഗം! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: 22 മെയ് 2026-ലെ രാശിഫലം നിങ്ങളുടെ ജീവിതം മാറ്റുമോ?
Budh Margi 2023 : ബുധന്‍ ധനു രാശിയില്‍ നേര്‍രേഖയില്‍; 12 രാശിക്കും ജീവിതത്തില്‍ മാറ്റങ്ങളുടെ കാലം
ഓരോ വ്യക്തികളുടെയും ജീവിതത്തില്‍ ഗ്രഹങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. ജീവിതത്തില്‍ സംഭവിക്കുന്ന ശുഭമോ, അശുഭകരമോ ആയ സംഭവങ്ങള്‍ക്ക് ഗ്രഹങ്ങളുടെ സ്ഥാനവും ഒരു പങ്ക് വഹിക്കുന്നുണ്ട്. ഒരോ ഗ്രഹത്തിന്റെ രാശിചക്രത്തിലെ മാറ്റങ്ങള്‍ 12 രാശികളിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ജ്യോതിഷത്തില്‍ ബുധനെ ഒരു ശുഭഗ്രഹമായി കണക്കാക്കുന്നു. ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന് എന്നും വിളിക്കുന്നു.
ജ്യോതിഷ പ്രകാരം ജനുവരി 18ന് വൈകുന്നേരം 6.18ന് ബുധന്‍ ധനു രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കും. ഇത് 12 രാശിക്കാരുടെ ജീവിതത്തെയും ബാധിക്കും. ധനു രാശിയില്‍ ബുധന്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നതിന്റെ ഫലമായി 12 രാശിക്കും കൈവരുന്ന ഗുണദോഷ ഫലങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം
തൊഴില്‍ രംഗത്ത് മേടം രാശിക്കാര്‍ക്ക് ഈ സമയം നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ വളരെക്കാലമായി ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നുവെങ്കില്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയര്‍ ഒരു പുതിയ ദിശയിലേക്ക് നീങ്ങും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സുഖകരമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും. സഹോദരീ സഹോദരന്മാരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും.

ഇടവം
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. ഈ സമയത്ത് ചില ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ വളരെ ശ്രദ്ധയോടെ എടുക്കേണ്ടതുണ്ട്.

മിഥുനം
ദാമ്പത്യ ജീവിതത്തില്‍ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മറികടക്കും. ഇണയുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. നിങ്ങള്‍ ഒരു പ്രണയവിവാഹം ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ കുടുംബാംഗങ്ങളുടെ സമ്മതം നേടാനാകും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തില്‍ വലിയ പുരോഗതി കാണും.

കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധന്റെ സഞ്ചാരം കാരണം തൊഴില്‍മേഖലയില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയറില്‍ ചില നല്ല മാറ്റങ്ങള്‍ കാണാന്‍ കഴിയും. സാമ്പത്തിക കാര്യത്തില്‍ ഈ സമയം വളരെ ചെലവേറിയതായിരിക്കും. ഇതുകൂടാതെ, നിങ്ങള്‍ക്ക് വളരെ ചെലവേറിയ നിരവധി യാത്രകളും നടത്തേണ്ടിവരും. ആരോഗ്യം കുറയുന്നതിന്റെ ലക്ഷണങ്ങളുണ്ട്. നിങ്ങള്‍ക്ക് ഈ സമയം കരളുമായി ബന്ധപ്പെട്ട ഒരു പ്രശ്നമുണ്ടായേക്കാം.

ചിങ്ങം
ബുധന്റെ കൃപയാല്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ മികച്ച വിജയം നേടാന്‍ കഴിയും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും നിങ്ങള്‍ക്ക് വിജയം നേടാനാകും. ബന്ധങ്ങളില്‍ നിലനിന്നിരുന്ന വിള്ളല്‍ കുറയും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ മികച്ചതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നീങ്ങും.

കന്നി
വ്യക്തിജീവിതത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. ഈ സമയത്ത് നിങ്ങള്‍ മികച്ച മാനസികാവസ്ഥയിലായിരിക്കും. ജോലിയില്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ നീങ്ങും. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ജോലിയോ ബിസിനസ്സോ ആകട്ടെ, ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ആരോഗ്യത്തില്‍ വലിയ പുരോഗതി ഉണ്ടാകും. നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലമായിരിക്കും.

തുലാം
എഴുത്ത്, മാധ്യമം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയം വളരെ ഭാഗ്യമായിരിക്കും. നിങ്ങളുടെ ജോലിയില്‍ വരുന്ന എല്ലാ തടസ്സങ്ങളും നീങ്ങും. നിങ്ങള്‍ക്ക് മികച്ച വിജയം ലഭിക്കും. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. ഈ കാലയളവില്‍, നിങ്ങളുടെ സംസാരവും പെരുമാറ്റവും വളരെയധികം വിലമതിക്കപ്പെടും. നിങ്ങളുടെ പിതാവുമായുള്ള ബന്ധം മെച്ചപ്പെടും.

വൃശ്ചികം
പങ്കാളിത്തത്തില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ പ്രയോജനപ്രദമായിരിക്കും. നിങ്ങള്‍ക്ക് ഒരു വലിയ നിക്ഷേപം നടത്താനാകും. അത് നിങ്ങള്‍ക്ക് ശരിയായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഈ സമയത്ത് വീടിന്റെ അന്തരീക്ഷം മെച്ചപ്പെടും. ആരോഗ്യ കാര്യങ്ങളില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും പാടില്ല. തൊണ്ട സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം.

ധനു
ഔദ്യോഗിക ജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. പങ്കാളിത്തത്തോടെ വ്യാപാരം നടത്തുന്നവര്‍ക്ക് പങ്കാളിയുടെ പൂര്‍ണ സഹകരണം ലഭിക്കും. ഈ സമയത്ത്, നിങ്ങള്‍ ഏന്ത് ജോലി ആരംഭിച്ചാലും അതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ സമയം പങ്കാളിയുമായി വളരെ മികച്ച സമയം ചെലവഴിക്കും. നിങ്ങള്‍ തമ്മിലുള്ള സ്നേഹം വളരും. പ്രതികൂല സാഹചര്യങ്ങളില്‍, പങ്കാളിയുടെ പിന്തുണ ലഭിക്കും.

മകരം
നിലവിലെ ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില നല്ല ഓഫറുകള്‍ ലഭിക്കും. നിങ്ങള്‍ വിദേശത്ത് പോയി ജോലി ചെയ്യണമെന്ന് സ്വപ്നം കാണുന്നുവെങ്കില്‍, നിങ്ങളുടെ ആഗ്രഹം ഉടന്‍ സഫലമാകും. ഈ സമയത്ത് വിദേശയാത്രയ്ക്ക് അവസരങ്ങള്‍ ലഭിക്കും. പണത്തിന്റെ കാര്യത്തില്‍, ഈ സമയം സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. പിതാവിന്റെ ആരോഗ്യനില വഷളായേക്കാം.

കുംഭം
ഈ രാശിയിലെ വിവാഹിതര്‍ക്ക് നല്ല സമയമായിരിക്കും. പ്രത്യേകിച്ച് സന്താനങ്ങളെ ആഗ്രഹിക്കുന്ന ആളുകളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ അടുപ്പം വര്‍ദ്ധിക്കുകയും പരസ്പരം മതിയായ സമയം നല്‍കുകയും ചെയ്യും. സാമ്പത്തിക സ്ഥിതി ശക്തമാകും. വിവിധ സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് പണം ലഭിക്കാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ മികച്ച വിജയം നേടാനാകും.

മീനം
കുടുംബജീവിതത്തില്‍ സന്തോഷം നിലനില്ക്കും. വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, ഈ കാലയളവില്‍ നിങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയും. അവിവാഹിതര്‍ക്ക് ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ ലഭിക്കും. ബിസിനസുകാര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കും.



Click it and Unblock the Notifications