Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ധനു രാശിയില്‍ ബുധന്റെ അസ്തമയം; 12 രാശിക്കും മാസാംരംഭത്തില്‍ ഗുണദോഷ ഫലങ്ങള്‍
പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് നാം. 2023ലെ ആദ്യ മാസം മുതല്‍ ധാരാളം ഗ്രഹമാറ്റങ്ങള്‍ ദൃശ്യമാകും. ഈ വര്‍ഷം ആദ്യം ബുധന്റെ സ്ഥാനചലമാണ് സംഭവിക്കുന്നത്. ജനുവരി 2ന് ബുധന്‍ ധനു രാശിയില്‍ അസ്തമിക്കും. ഇത് 12 രാശികളിലുമുള്ള ആളുകള്‍ക്ക് അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ ഉണ്ടാക്കും. ജനുവരി 13 വരെ ബുധന്‍ ഈ അവസ്ഥയില്‍ തുടരും. ബുധന്‍ ധനു രാശിയില്‍ അസ്തമിക്കുന്നതിന്റെ ഫലമായി 12 രാശിക്കാരുടെയും ജീവിതത്തില്‍ വരുന്ന മാറ്റം എന്താണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
ബുധന്റെ അസ്തമയം മൂലം മേടം രാശിക്കാര്‍ക്ക് പ്രതികൂല സമയങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആരോടെങ്കിലും സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. അല്ലാത്തപക്ഷം പെട്ടെന്ന് തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ജാഗ്രത പുലര്‍ത്തണം.

ഇടവം
ഇടവം രാശിക്കാരായ ആളുകള്‍ ഈ കാലയളവില്‍ നിക്ഷേപത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടം സംഭവിച്ചേക്കാം. ഈ സമയം നിങ്ങള്‍ക്ക് ചില രോഗങ്ങളും ബാധിച്ചേക്കാം. ബന്ധങ്ങളും തകരാറിലായേക്കാം. കരുതിയിരിക്കുക.

മിഥുനം
ഈ കാലയളവില്‍, മിഥുനം രാശിക്കാര്‍ പങ്കാളിത്തത്തില്‍ പുതിയ ബിസിനസ്സ് ആരംഭിക്കരുത്. അല്ലാത്തപക്ഷം പ്രതികൂല ഫലങ്ങള്‍ നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ ഭാര്യയുമായും അമ്മയുമായും നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. അതുമൂലം നിങ്ങള്‍ക്ക് കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും.

കര്‍ക്കടകം
ബുധന്‍ ധനു രാശിയില്‍ നില്‍ക്കുന്നതിനാല്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പ്രൊഫഷണല്‍ ജീവിതത്തിലും നിരവധി വെല്ലുവിളികള്‍ ഉണ്ടാകാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മോശമായേക്കാം. നിങ്ങളെ ചിലര്‍ വഞ്ചിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണം.

ചിങ്ങം
ബുധന്‍ ചിങ്ങം രാശിയുടെ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. ഇക്കാരണത്താല്‍, ഈ കാലയളവില്‍ സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. ഓഹരി വിപണിയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നഷ്ടങ്ങള്‍ക്ക് കാരണമായേക്കാം.

കന്നി
ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളുടെ കുടുംബത്തിലെ ചിലരെ അലട്ടിയേക്കാം. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യവും തകരാറിലായേക്കാം. പ്രൊഫഷണല്‍ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ചുമതലകള്‍ വര്‍ധിക്കും.

തുലാം
ഈ സമയത്ത് നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ഏതെങ്കിലും ചെറിയ യാത്രയോ തീര്‍ത്ഥാടനമോ ആസൂത്രണം ചെയ്യാനാകും. നിങ്ങളുടെ സഹോദരങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം.

വൃശ്ചികം
ഈ സമയം നിങ്ങള്‍ എന്തെങ്കിലും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍, അത് വൈകിയേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് പെട്ടെന്ന് നഷ്ടം നേരിടേണ്ടി വരുമെന്നതിനാല്‍ ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടരുത്. ഇത് നിങ്ങള്‍ക്ക് വളരെ തിരക്കുള്ള സമയമായിരിക്കും. ശ്രദ്ധിച്ചാല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒരു സുഹൃത്തിനെ സഹായിക്കേണ്ടി വന്നേക്കാം. ബിസിനസ് സംബന്ധമായ എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കുക.

ധനു
ഈ സമയത്ത് നിങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങളുണ്ടാകുകം. അപമാനങ്ങള്‍ സഹിക്കേണ്ടിവരും. നിങ്ങളുടെ പെരുമാറ്റവും സംസാരവും നിയന്ത്രിക്കുക.

മകരം
മകരം രാശിക്കാര്‍ക്ക് ഏറെക്കാലമായി ചെയ്തുകൊണ്ടിരുന്ന ജോലികള്‍ പൂര്‍ത്തിയാകും. വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തേക്കാം. ഏതെങ്കിലും തരത്തിലുള്ള വായ്പ എടുക്കുകയോ നല്‍കുകയോ ചെയ്യരുത്. ബിസിനസ്സ് രംഗത്ത് ഒരു എതിരാളിയുമായി തര്‍ക്കമുണ്ടാകാം. ജാഗ്രത പാലിക്കുക. അയല്‍ക്കാരോട് നല്ല രീതിയില്‍ പെരുമാറുക. നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

കുംഭം
ബുധന്‍ നിങ്ങളുടെ രാശിയുടെ പതിനൊന്നാം ഭാവത്തിലേക്ക് പോകും. ഈ സമയ നിക്ഷേപങ്ങള്‍ക്ക് ചില പ്രശ്‌നമുണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന ജോലി ലഭിക്കും.

മീനം
ഈ സമയത്ത് നിങ്ങള്‍ തൊഴില്‍ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ആവര്‍ത്തിച്ചുള്ള തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ സംസാരത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക. ഇണയുമായുള്ള ബന്ധം മികച്ചതായിരിക്കും, അവരുടെ വാക്കുകള്‍ കേട്ട ശേഷം പുതിയ എന്തെങ്കിലും ചെയ്യാന്‍ ചിന്തിക്കും. വ്യവസായികള്‍ക്ക് മികച്ച വിജയം നേടാനാകും.



Click it and Unblock the Notifications











