For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകരം രാശിയിലെ ബുധന്റെ ജ്വലനം: 12 രാശിക്കും ഫലങ്ങള്‍ ഇപ്രകാരം

|

മകരം രാശിയിലെ ബുധന്റെ ജ്വലനം (17 ജനുവരി 2022) രാശിചക്രത്തിലെ ഓരോ രാശിക്കാര്‍ക്കും നല്‍കുന്ന ഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ സമയം ഓരോ രാശിക്കാര്‍ക്കും എത്ര വെല്ലുവിളി നിറഞ്ഞതാണ് എന്നും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഇവയെ എങ്ങനെ കണക്കാക്കുന്നു എന്നും നമുക്ക് വായിക്കാവുന്നതാണ്. നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും ചെറുതും വേഗമേറിയതുമായ ഗ്രഹമാണ് ബുധന്‍, വേദ ജ്യോതിഷമനുസരിച്ച്, ബുധന്‍ ഗ്രഹത്തെ ഒരു രാജകുമാരനായാണ് കണക്കാക്കുന്നത്. ബുദ്ധിശക്തിയും യുക്തിസഹമായ കഴിവും നല്ല ആശയവിനിമയ വൈദഗ്ധ്യവുമുള്ള ഒരു ഗ്രഹമായാണ് ബുധനെ കണക്കാക്കുന്നത്. നമ്മുടെ ബുദ്ധി, ഓര്‍മ്മ, പഠന ശേഷി എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് ബുധന്‍.

Mercury Combust in Capricorn

എന്നാല്‍ ഇതിന്റെ ജ്വലനം എന്ന് പറയുമ്പോള്‍ ഒരു ഗ്രഹത്തിന്റെ ജ്വലനം ഒരു ഗ്രഹം സൂര്യനോട് ഒരു നിശ്ചിത പരിധിക്കുള്ളില്‍ വരുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥയാണെന്ന് പറയാം. സൂര്യനോട് വളരെ അടുത്ത് നില്‍ക്കുന്നതിനാല്‍ ഈ ഗ്രഹത്തിന് അതിന്റെ ശക്തി കുറയുന്നു, ഇതിനെ ജ്വലന ഗ്രഹം എന്ന് വിളിക്കുന്നു. മകരരാശിയിലെ ബുധന്‍ ജ്വലനത്തെക്കുറിച്ച് നമുക്ക് ചില കാര്യങ്ങള്‍ നോക്കാവുന്നതാണ്. 2022 ജനുവരി 17-ന്, ബുധന്‍ മകരരാശിയില്‍ 19:07-ന് ജ്വലനം നടത്തുകയും 2022 ജനുവരി 29-ന് ജ്വലനത്തില്‍ നിന്ന് പുറത്തുവരുകയും ചെയ്യും. ഒരേ സമയം പിന്തിരിഞ്ഞ് ജ്വലിക്കുന്ന ഈ അവസ്ഥ രണ്ട് ഗ്രഹങ്ങളില്‍ മാത്രമേ സംഭവിക്കൂ, അതായത് ബുധനിലും ശുക്രനിലും മാത്രമാണ് ഇത് സംഭവിക്കുന്നത്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങളാണ് രാശികളില്‍ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ബുധന്‍ മൂന്നാമത്തെയും ആറാമത്തെയും ഭാവങ്ങളെ ഭരിക്കുകയും പത്താം ഭാവത്തില്‍ ജ്വലന ഗ്രഹമായിത്തീരുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ തൊഴിലിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആവര്‍ത്തിച്ചുള്ള തടസ്സങ്ങള്‍, ആശയവിനിമയത്തിലെ ആശയക്കുഴപ്പം, പേപ്പര്‍ വര്‍ക്ക് പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഇവര്‍ കൈകാര്യം ചെയ്യേണ്ടതായി വരുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍, ആശയവിനിമയം നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോവുന്നതിനും നിങ്ങളുടെ കരിയറിലെ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ ഈ ഘട്ടം പ്രയോജനപ്പെടുത്താനും ശ്രദ്ധിക്കേണ്ടതാണ്.

പ്രതിവിധി - ദിവസവും ബുധന്റെ ബീജമന്ത്രം ചൊല്ലുക.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ബുധന്‍ രണ്ടാം ഭാവത്തിലും അഞ്ചാം ഭാവത്തിലും ഭരിക്കുന്നു, ഒന്‍പതാം ഭാവത്തിലാണ് ഈ ജ്വലനം നടക്കുന്നത്. തല്‍ഫലമായി, ഉപരിപഠനത്തിനോ ചില പ്രൊഫഷണല്‍ കോഴ്സുകളില്‍ ഏര്‍പ്പെടാനോ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരിക്കല്‍ കൂടി ചിന്തിച്ച് ശരിയായ തീരുമാനമെടുക്കുന്നതിന് ശേഷം മാത്രം അതിന് വേണ്ടി ഇറങ്ങിപ്പുറപ്പെടേണ്ടതാണ്. മുതിര്‍ന്നവരുമായും കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്തുമ്പോള്‍, നിങ്ങളുടെ വാക്കുകള്‍ അവരെ വേദനിപ്പിക്കുന്നതിനാല്‍ സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

പ്രതിവിധി - ക്ഷേത്രത്തില്‍ പച്ച നിറത്തിലുള്ള മധുരപലഹാരങ്ങള്‍ ദാനം ചെയ്യുക.

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക്, ബുധന്‍ നിങ്ങളുടെ ലഗ്‌നാധിപനും നാലാം ഭാവാധിപനുമാണ്, എട്ടാം ഭാവത്തില്‍ ബൂധന്റെ ജ്വലനം നടക്കുന്നു. മിഥുനം രാശിക്കാര്‍ തങ്ങളുടെ ആരോഗ്യം പോലെ അമ്മയുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ട കാലഘട്ടമാണ്. ചര്‍മ്മ സംബന്ധമായ ചില അണുബാധകളോ പെട്ടെന്നുള്ള ആരോഗ്യപ്രശ്‌നങ്ങളോ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം. ഭക്ഷ്യവിഷബാധക്കുള്ള സാധ്യതയുണ്ട്. ചില തെറ്റായ ആശയവിനിമയങ്ങള്‍ കാരണം നിങ്ങളുടെ ഭര്‍ത്താവിന്റെ അമ്മയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാവാം. അതിനാല്‍ അതിനായി ജാഗ്രത പുലര്‍ത്തുകയും തര്‍ക്കങ്ങളും അനുബന്ധ ചര്‍ച്ചകളും ഒഴിവാക്കുകയും ചെയ്യുക.

പ്രതിവിധി - ട്രാന്‍സ്ജെന്‍ഡര്‍മാരെ ബഹുമാനിക്കുക, സാധ്യമെങ്കില്‍ അവര്‍ക്ക് പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ സമ്മാനിക്കുക.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക്, ബുധന്‍ പന്ത്രണ്ടാം ഭാവത്തിന്റെയും മൂന്നാം ഭാവത്തിന്റെയും അധിപന്‍, ജീവിത പങ്കാളി, ബിസിനസ് പങ്കാളിത്തം എന്നീ ഏഴാം ഭാവത്തിലാണ് ഈ ജ്വലനം നടക്കുന്നത്. അതിനാല്‍, കര്‍ക്കിടക രാശിക്കാര്‍, ബിസിനസ്സില്‍ പുതിയ പങ്കാളിത്തം ആരംഭിക്കുന്നതിന് അനുകൂലമായ സമയമായിരിക്കില്ല. അതുകൊണ്ട് അല്‍പം ശ്രദ്ധിച്ച് വേണം ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ ചെയ്യുന്നതിന്. ജോലിസ്ഥലത്തെ അദ്ധ്വാനവും അധിക ജോലി സമ്മര്‍ദ്ദവും കാരണം പലപ്പോഴും പ്രണയവും ജോലിയും പ്രശ്‌നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഇത് രണ്ടും ഒരുമിച്ച് കൊണ്ട് പോവുന്നതിന് വേണ്ടി ശ്രദ്ധിക്കുക.

പ്രതിവിധി- ഗണപതി ഭഗവാനെ ആരാധിക്കുക

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ബുധന്‍ രണ്ടാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും ആണ്. ബുധന്റെ ജ്വലനം നടക്കുന്നത് ആറാമത്തെ ഭാവത്തിലാണ്. തല്‍ഫലമായി, ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ സംഭവിക്കാം. നിങ്ങളിലുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കൂടുതല്‍ ചെലവുകള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. ഓണ്‍ലൈന്‍ വഴിയോ പേപ്പര്‍ വര്‍ക്കുകള്‍ വഴിയോ ചില പണമിടപാടുകള്‍ നടത്തുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാരണത്താല്‍, നിങ്ങള്‍ പറ്റിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതിന്റെ ഫലമായി നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടിവരും, അതിനാല്‍ വളരെയധികം ശ്രദ്ധിക്കണം. തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പ്രതിവിധി- പശുവിന് ദിവസവും പച്ചപ്പുല്ല് കൊടുക്കുക.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് പത്താം ഭാവാധിപനും ലഗ്‌നാധിപനുമായ ബുധന്‍ അഞ്ചാം ഭാവത്തില്‍ ആണ് വരുന്നത്. ഈ സമയത്ത്, നിങ്ങള്‍ക്ക് ആത്മവിശ്വാസക്കുറവ് നേരിടേണ്ടിവരുന്നുണ്ട്. മികച്ച ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പക്ഷേ നിരാശയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ കാലക്രമേണ കാര്യങ്ങള്‍ മെച്ചപ്പെടും എന്നതിനാല്‍ നിങ്ങള്‍ ക്ഷമയോടെയിരിക്കേണ്ടതാണ്. ഒരു പ്രൊഫഷണല്‍ രംഗത്ത് പോലും പലപ്പോഴും മോശം മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ബുധന്‍ നിങ്ങളുടെ ലഗ്‌നാധിപനായതിനാല്‍, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ നിങ്ങള്‍ പ്രധാനമായും ഉപദേശിക്കുന്നു.

പ്രതിവിധി - കൂടുതലും പച്ച വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുക

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക്, ബുധന്‍ പന്ത്രണ്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ്. എന്നാല്‍ ബുധന്റെ ജ്വലനം നാലാം ഭാവത്തിലാണ് നടക്കുന്നത്. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് അവര്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ അല്ലെങ്കില്‍ തകരാറുകള്‍ കാരണം കൂടുതല്‍ പണം ചിലവഴിക്കുന്നതിന് സാധ്യതയുണ്ട്. നിങ്ങള്‍ വിദേശത്തേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിടുകയാണെങ്കില്‍ അല്‍പം പ്രയാസങ്ങള്‍ പല വിധത്തിലും ഉണ്ടാവുന്നുണ്ട്.

പ്രതിവിധി- ദിവസവും ഒരു വിളക്ക് കത്തിച്ച് തുളസി ചെടി പൂജിക്കുക.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക്, ബുധന്‍ നിങ്ങളുടെ പതിനൊന്നാമത്തെയും എട്ടാമത്തെയും ഭാവത്തെ ഭരിക്കുകയും മൂന്നാം ഭാവത്തില്‍ ബുധ ജ്വലനം നടത്തുകയും ചെയ്യുന്നു. നിങ്ങള്‍ ഏതെങ്കിലും ചെറിയ ദൂര യാത്രയ്ക്ക് പദ്ധതിയിടുകയാണെങ്കില്‍, അവസാന നിമിഷം പെട്ടെന്ന് അത് ക്യാന്‍സലാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബ പ്രശ്‌നം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് അമിതവഴക്കിലേക്ക് എത്തുന്നതിന് സാധ്യതയുണ്ട്. അധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ഗാഡ്ജെറ്റുകളില്‍ നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം, അതിനാല്‍ നിങ്ങള്‍ ഒരു അധിക ബാക്കപ്പുമായി തയ്യാറായി നില്‍ക്കുന്നത് നന്നായിരിക്കും.

പ്രതിവിധി - 'ഓം നമോ ഭഗവതേ വാസുദേവായ' ദിവസവും 108 തവണ ജപിക്കുക.

ധനു

ധനു

ധനു രാശിക്കാര്‍ക്ക് ബുധന്‍ ഏഴാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപനാണ്, ഇപ്പോള്‍ നിങ്ങളുടെ രണ്ടാം ഭാവത്തില്‍ ആണ് ബുധന്‍ ജ്വലനാവസ്ഥയിലാവുന്നത്. പ്രൊഫഷണല്‍ രംഗത്ത്, ഇത് നിങ്ങള്‍ക്ക് വളരെ അനുയോജ്യമായ സമയമായിരിക്കില്ല. നിങ്ങള്‍ എന്തെങ്കിലും സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കില്‍, അത് വൈകുന്നതിനുള്ള സാധ്യതയുണ്ട്. ഒരു ബിസിനസ് പങ്കാളിത്തത്തിന്റെ കാര്യത്തില്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ജീവിത പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക. ആശയവിനിമയം നടത്തുമ്പോള്‍, നിങ്ങളുടെ വാക്കുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പറയുന്ന കാര്യങ്ങള്‍ പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

പ്രതിവിധി - തുളസി ചെടി ദിവസവും നനയ്ക്കുക, ദിവസവും ഒരു ഇല കഴിക്കുക.

മകരം

മകരം

മകരം രാശിക്കാര്‍ക്ക്, ബുധന്‍ ആറാം, ഒമ്പത് ഭാവങ്ങളുടെ അധിപനാണ്, ലഗ്‌നത്തിലോ ഒന്നാം ഭാവത്തിലോ ആണ് ബുധന്റെ ജ്വലനം സംഭവിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ദിനചര്യയില്‍ യോഗയും ധ്യാനവും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. നാഡീവ്യൂഹം, ചര്‍മ്മം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ആരോഗ്യ പ്രശ്‌നങ്ങള്‍ അല്‍പം കൂടുതല്‍ ഇതിലുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഡോക്ടറെ കാണുന്നതിന് ഒരു കാരണവശാലും മടി കാണിക്കരുത്. ഈ കാലയളവിലുടനീളം നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കേണട്താണ്.

പ്രതിവിധി- എല്ലാ ദിവസവും ഒരു വിളക്ക് കത്തിച്ച് തുളസി ചെടിയെ ആരാധിക്കുക.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക്, ബുധന്‍ അഞ്ചാം ഭാവത്തിലും എട്ടാം ഭാവത്തിലും അധിപനായി നില്‍ക്കുന്നു, ഇപ്പോള്‍ പന്ത്രണ്ടാം ഭാവത്തില്‍ ആണ് ബുധന്റെ ജ്വലനം സംഭവിക്കുന്നത്. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ലക്ഷ്യങ്ങളില്‍ നിന്ന് അല്‍പ്പം വ്യതിചലിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പരീക്ഷകള്‍ വൈകുകയോ അല്ലെങ്കില്‍ മാറ്റിവെക്കുകയോ ചെയ്യാം. അതുകൊണ്ട് കൃത്യമായി മനസ്സിലാക്കി വേണം പരീക്ഷക്ക് തയ്യാറെടുക്കുന്നതിന്. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുക, അവര്‍ക്ക് പെട്ടെന്ന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം.

പ്രതിവിധി - ഒഴുകുന്ന വെള്ളത്തില്‍ മത്തങ്ങ ഒഴുക്കി വിടുക

മീനം

മീനം

മീനം രാശിക്കാര്‍ക്ക്, ബുധന്‍ നാലാമത്തെയും ഏഴാമത്തെയും ഭാവങ്ങളുടെ അധിപനാണ്, ഇപ്പോള്‍ സാമ്പത്തിക നേട്ടങ്ങളുടെ പതിനൊന്നാം ഭാവത്തിലാണ് ബുധ ജ്വലനം സംഭവിക്കുന്നത്. അതിനാല്‍ ഈ സമയത്ത്, ചില തെറ്റായ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും നിങ്ങളെ അല്‍പം അസ്വസ്ഥമാക്കാം. അതിനാല്‍ ഇപ്പോള്‍ നിക്ഷേപം നടത്തുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. പതിനൊന്നാം ഭാവത്തില്‍ ബുധന്‍ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതിനാല്‍, അതില്‍ നിന്ന് കരകയറാനുള്ള ഏറ്റവും നല്ല മാര്‍ഗം സുതാര്യമായി ആശയവിനിമയം നടത്തുകയും മറ്റൊരാളുടെ അഭിപ്രായത്തിന് പ്രാധാന്യം കൊടുക്കുകയും ആണ്.

പ്രതിവിധി - കുട്ടികള്‍ക്ക് ഇഷ്ടമുള്ള വാങ്ങി നല്‍കുക

ഇരുമുടിക്കെട്ടുമായ് കയറും പതിനെട്ട് പടികള്‍ സൂചിപ്പിക്കുന്നത്ഇരുമുടിക്കെട്ടുമായ് കയറും പതിനെട്ട് പടികള്‍ സൂചിപ്പിക്കുന്നത്

Anizham Nakshatra 2022 : സര്‍വ്വസൗഭാഗ്യം 2022-ല്‍ അനിഴം നക്ഷത്രക്കാരെ തേടി വരുംAnizham Nakshatra 2022 : സര്‍വ്വസൗഭാഗ്യം 2022-ല്‍ അനിഴം നക്ഷത്രക്കാരെ തേടി വരും

English summary

Mercury Combust in Capricorn on 17th January 2022 Effects on Zodiac Signs in Malayalam

Mercury Combust in Capricorn on 17th January 2022 on Effects on Rashis: How Mercury being in a combust state will change your life and what all remedies must be performed in malayalam.
Story first published: Monday, January 17, 2022, 12:46 [IST]
X
Desktop Bottom Promotion