Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Mercury Combust 2022 : ബുധന്‍ കുഭത്തില്‍ അസ്തമിക്കുന്നു; ഈ രാശിക്കാരുടെ സമയം മാറും
മനുഷ്യരുടെ ജീവിതത്തില്‍ ഗ്രഹങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. ഗ്രഹങ്ങളുടെ സ്ഥാനമാറ്റം ആളുകളെ നേരിട്ട് ബാധിക്കുന്നു. ബുധന്‍ ഗ്രഹം കുംഭ രാശിയില്‍ അസ്തമിക്കാന്‍ പോകുന്നു. മാര്‍ച്ച് 18 ന് ബുധന്‍ ഗ്രഹം കുംഭത്തില്‍ അസ്തമിക്കും. ബുദ്ധി, ആശയവിനിമയം, വ്യാപാരം, ബിസിനസ്സ്, ഗതാഗതം തുടങ്ങിയവയുടെ സൂചകമാണ് ബുധന്‍. ബുധനെ കൂടാതെ ഒരാള്‍ക്ക് അവരുടെ ജീവിതത്തിന് അനുയോജ്യമായ വിശകലനം നടത്താനും ചിന്തിക്കാനും പ്രായോഗികമായ തീരുമാനങ്ങള്‍ എടുക്കാനും കഴിയില്ല.
ബുധന്‍ ബലവാനായാല്‍ നല്ല കാര്യങ്ങളെല്ലാം സാധ്യമാകും. ഒരു വ്യക്തിക്ക് ജാതകത്തില്‍ ബുധന്‍ ദുര്‍ബലമാണെങ്കില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിലും ആശയവിനിമയത്തിലെ വീഴ്ചകളും അവരെ ബുദ്ധിമുട്ടിക്കും. മാര്‍ച്ച് 18 ന് അസ്തമിക്കുന്ന ബുധന്‍ ഏപ്രില്‍ 8 ന് തിരിച്ചെത്തും. ശേഷം, ബിസിനസ്സ്, വ്യാപാരം, മറ്റ് ഇടപാടുകള്‍ എന്നിവയില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ തുടങ്ങും. ദൈനംദിന ജീവിതത്തില്‍ മൊത്തത്തില്‍ സ്ഥിരത വരും. ബുധന്‍ അസ്തമിക്കുന്നതിനാല് ഈ സമയം പന്ത്രണ്ട് രാശികളില് അതിന്റെ സ്വാധീനം എന്തെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ മനസ്സില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ഈ കാലയളവില്‍ അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. പിതാവിന്റെ പിന്തുണ ലഭിക്കും. കുട്ടിയുടെ ഭാഗത്ത് നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇടവം
ഈ കാലയളവില്‍ ആത്മീയതയോടുള്ള നിങ്ങളുടെ ചായ്വ് വര്‍ദ്ധിക്കും. നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും കലഹം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുരോഗതിക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ ഒരു വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ആഗ്രഹം സഫലമാകും.

മിഥുനം
മിഥുന രാശിക്കാര്‍ സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. വ്യക്തിജീവിതത്തില്‍ സാഹചര്യം അനുകൂലമായിരിക്കും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ജോലിഭാരം കൂടുതലായിരിക്കും. മതപരമായ പരിപാടികളില്‍ നിങ്ങള്‍ സജീവമായിരിക്കും.

കര്‍ക്കടകം
ബുധന്റെ അസ്തിത്വം നിങ്ങള്‍ക്ക് ഫലദായകമായിരിക്കും. കുട്ടിയുടെ ഭാഗത്ത് നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. യാത്ര ചെയ്യാനാകും. നിങ്ങള്‍ക്ക് ചില തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകാം. ബിസിനസ്സുകാര്‍ അവരുടെ തീരുമാനങ്ങള്‍ വിവേകത്തോടെ എടുക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം നല്ലതായിരിക്കും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും. നിങ്ങള്‍ സ്വാധീനമുള്ള ഒരു വലിയ വ്യക്തിയെ കണ്ടുമുട്ടിയേക്കാം. നിങ്ങള്‍ ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഒരു നല്ല അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ സമയം വിശേഷമായിരിക്കില്ല. അച്ഛന്റെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ക്ഷമയോടെ തുടരാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ സമയം വളരെ നല്ലതായിരിക്കും. നിങ്ങളില്‍ ആത്മവിശ്വാസക്കുറവ് ഉണ്ടാകില്ല. കുടുംബത്തില്‍ സാഹചര്യം അനുകൂലമായിരിക്കും. ഭൗതിക സുഖസൗകര്യങ്ങള്‍ക്കായി പണം ചെലവഴിക്കാം.

വൃശ്ചികം
മനസ്സില്‍ എന്തിനെക്കുറിച്ചും ഭയം നിലനില്ക്കും. നിങ്ങള്‍ ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒരു നല്ല അവസരം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്.

ധനു
ധനു രാശിക്കാര്‍ക്ക് ഈ സമയം സുഖകരമായിരിക്കും. ആത്മീയമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ താല്പര്യം വര്‍ദ്ധിക്കും. ബിസിനസ്സുകാര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. വിദേശയാത്രകള്‍ക്ക് അവസരമുണ്ടാകും.

മകരം
ജോലിയുമായി ബന്ധപ്പെട്ട് സ്ഥലംമാറ്റം ലഭിക്കും. ഓഫീസില്‍ നല്ല അന്തരീക്ഷമായിരിക്കും. സഹപ്രവര്‍ത്തകരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. വാഹനം വാങ്ങാന്‍ സാധ്യതയുണ്ട്.

കുംഭം
വ്യക്തിജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കും. ക്ഷമയോടെ തുടരാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഉന്നതവിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് വിജയം ലഭിക്കും.

മീനം
കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം. നിങ്ങള്‍ ഒരു ബുദ്ധിപരമായ തീരുമാനം എടുക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം വീടിന്റെ അവസ്ഥ വഷളായേക്കാം. സാമ്പത്തികമായി, നിങ്ങള്‍ക്ക് കുറച്ച് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.



Click it and Unblock the Notifications
