Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
ഇല്ലായ്മയില്‍ നിന്ന് ഉയര്‍ത്തെണീക്കും, ലക്ഷ്മീനാരായണ രാജയോഗം; സമ്പന്നതയിലേക്ക് കുതിക്കുന്ന 4 രാശി
ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശിചിഹ്നം മാറുന്നു. ഇത് എല്ലാ രാശിചിഹ്നങ്ങളിലെയും ആളുകളുടെ ജീവിതത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നു. ഫെബ്രുവരി മാസത്തില്‍ ബുദ്ധിശക്തി നല്കുന്ന ബുധനും അസുരന്മാരുടെ ഗുരുവായ ശുക്രനും തങ്ങളുടെ രാശികള്‍ മാറുന്നതിനാല്‍ രണ്ട് ഗ്രഹങ്ങളുടെയും ഒരു കൂടിച്ചേരല്‍ നടക്കുന്നു. രണ്ട് ഗ്രഹങ്ങളുടെയും കൂടിച്ചേരല്‍ കൊണ്ട് ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നു. ഈ മംഗളകരമായ യോഗത്തിന്റെ രൂപീകരണം പല രാശിക്കാരുടെയും ജീവിതത്തില്‍ സന്തോഷം നല്‍കും.
ജ്യോതിഷ പ്രകാരം, സന്തോഷത്തിന്റെയും സമ്പത്തിന്റെയും ഘടകമായ ശുക്രന് ഫെബ്രുവരി 12 ന് പുലര്‍ച്ചെ 4.41 ന് മകരം രാശിയിലേക്ക് പ്രവേശിക്കുന്നു. ബുദ്ധിയുടെ ദാതാവായ ബുധന്‍ ഇവിടെയുണ്ടാകും. ഇത്തരമൊരു സാഹചര്യത്തില്‍ മകരരാശിയില്‍ രണ്ട് ഗ്രഹങ്ങളും കൂടിച്ചേര്‍ന്ന് ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നു. ഈ യോഗം 4 രാശിക്കാര്‍ക്ക് ഈ സമയം സമ്പത്തും സമൃദ്ധിയും സമ്മാനിക്കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയില്‍ പത്താം ഭാവത്തില്‍ ലക്ഷ്മീ നാരായണ യോഗ രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് ഇപ്പോള്‍ ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വലിയ വിജയം നേടാന്‍ കഴിയും. നിങ്ങള്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഈ കാലയളവില്‍ അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് തീര്‍ച്ചയായും നേട്ടങ്ങള്‍ നേടാനാകും. ശുക്രന്റെ സ്വാധീനത്താല്‍ നിങ്ങളുടെ ബന്ധങ്ങള്‍ ദൃഢമാകും. ഇതോടൊപ്പം ജീവിതത്തില്‍ നല്ല സ്വാധീനവും ഉണ്ടാകും. ആരോഗ്യവും നല്ലതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ലക്ഷ്മീനാരായണ യോഗത്താല്‍ സ്ഥാനക്കയറ്റത്തിന്റെയും വിജയത്തിന്റെയും സാധ്യതകളുണ്ട്. മിഥുന രാശിക്കാര്‍ക്ക് ഈ യോഗം വളരെ അനുകൂലമാണ്. നിങ്ങള്‍ക്ക് ബിസിനസ്സില്‍ നല്ല ലാഭം നേടാനും അപൂര്‍ണ്ണമായ എല്ലാ ജോലികളും ഉടന്‍ പൂര്‍ത്തിയാക്കാനും കഴിയും. ആത്മവിശ്വാസവും ഊര്‍ജവും വര്‍ദ്ധിക്കുന്നതിനാല്‍ തൊഴില്‍രംഗത്ത് നിങ്ങള്‍ക്ക് പുരോഗതിക്ക് സാധ്യതയുണ്ട്.
കന്നി
കന്നി രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ യോഗം വളരെയേറെ ഗുണം ചെയ്യും. നിങ്ങള്‍ ആത്മീയതയിലേക്ക് കൂടുതല്‍ ചായ്വുള്ളവരായിരിക്കും. ശുക്രനും ബുധനും നിങ്ങളുടെ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ നല്‍കും. ഈ സമയം ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നത് ലാഭകരമാണെന്ന് തെളിയു. ഇതോടൊപ്പം സാമ്പത്തിക നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് വലിയ വിജയത്തോടെ സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥരും സന്തുഷ്ടരായിരിക്കാം. ഇക്കാരണത്താല്‍, നിങ്ങളുടെ ശമ്പള വര്‍ദ്ധനവിനൊപ്പം നിങ്ങള്‍ക്ക് ചില വലിയ ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം. കുടുംബജീവിതവും നല്ലതായിരിക്കും. സന്താനങ്ങളില്‍ നിന്നും പല നല്ല വാര്‍ത്തകളും ലഭിക്കും. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും. ജീവിതത്തില്‍ സന്തോഷം അനുഭവിച്ചറിയും.
മകരം
നിങ്ങളുടെ ലഗ്നത്തില്‍ ലക്ഷ്മീ നാരായണയോഗം രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ശുക്രനോടൊപ്പം ബുധന്‍ ഗ്രഹവും മകരം രാശിക്കാരുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തും. കരിയറില്‍ നല്ല മാറ്റങ്ങള്‍ കാണും. കരിയര്‍ വളര്‍ച്ചയ്ക്കൊപ്പം പുരോഗതിയും ഉണ്ടാകും. നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. നിങ്ങളുടെ അര്‍പ്പണബോധവും കഠിനാധ്വാനവും കണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയേക്കാം. ബിസിനസ്സ് മേഖലയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം നിങ്ങള്‍ക്ക് പുരോഗതി കൈവരിക്കാനാകും. ലക്ഷ്മീദേവിയുടെ കൃപയാല്‍ ബിസിനസ്സില്‍ വലിയ വളര്‍ച്ചയുണ്ടാകും. ഇതോടൊപ്പം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. വീട്ടിലെ അന്തരീക്ഷം പ്രസന്നമായിരിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് നല്ല സമയം ആസ്വദിക്കാനാകും.
ലക്ഷ്മീ നാരായണ യോഗം
ജ്യോതിഷ പ്രകാരം ലക്ഷ്മീ നാരായണ യോഗം മനുഷ്യ ജീവിതത്തെ വ്യത്യസ്തമായി സ്വാധീനിക്കുന്ന ശക്തമായ യോഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ബുധന്റെയും ശുക്രന്റെയും കൂടിച്ചേരല്‍ മൂലമാണ് ഈ യോഗം രൂപപ്പെടുന്നത്. ജാതകത്തില്‍ ഈ യോഗത്തിന്റെ സാന്നിദ്ധ്യം ഉള്ളവര്‍ക്ക് അവരുടെ വ്യക്തിജീവിതത്തിലും തൊഴില്‍പരമായും എല്ലാ വിജയങ്ങളും ലഭിക്കും. അത് ജീവിതത്തില്‍ സാമ്പത്തിക അഭിവൃദ്ധി കൊണ്ടുവരും. ജാതകത്തില്‍ ലക്ഷ്മീ നാരായണ യോഗമുള്ളവര്‍ തീര്‍ച്ചയായും വിജയത്തിന്റെ പാതയിലായിരിക്കും.
ജാതകത്തില്‍ ലക്ഷ്മീ നാരായണ യോഗമുള്ള വ്യക്തികള്‍ക്ക് അവരുടെ ജീവിതത്തില്‍ വ്യത്യസ്ത നേട്ടങ്ങള്‍ ലഭിക്കും. എന്നാല്‍ ആളുകള്‍ക്ക് ഈ നേട്ടങ്ങള്‍ ശരിയായി വിനിയോഗിക്കാന്‍ കഴിയുന്നില്ലെങ്കിലോ നിങ്ങളുടെ ജാതകത്തില്‍ യോഗം രൂപപ്പെട്ടിട്ടില്ലെങ്കിലോ അതില്‍ നിരാശപ്പെടരുത്. അത്തരമൊരു സാഹചര്യത്തില്‍, ആഗ്രഹിച്ച അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിന്, വിഷ്ണുഭഗവാനെയും ലക്ഷ്മി ദേവിയെയും പതിവായി ആരാധിക്കുക. വ്യാഴാഴ്ച മഹാവിഷ്ണുവിനെ ഭജിച്ച് വ്രതം ആചരിക്കുക, തുടര്‍ന്ന് വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ ഭജിച്ച് വ്രതം അനുഷ്ഠിക്കുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ വിജയത്തിന്റെയും സാമ്പത്തിക അഭിവൃദ്ധിയുടെയും അനുഗ്രഹം നേടിത്തരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications