Latest Updates
-
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്?
ശുക്രദശ തെളിയുന്ന കാലം, ലക്ഷ്മീ നാരായണ രാജയോഗം; 4 രാശിക്ക് അളവറ്റ സമ്പത്തും നേട്ടങ്ങളും
ജ്യോതിഷപ്രകാരം, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറുകയും ഗ്രഹങ്ങളുടെ സംയോഗം രൂപപ്പെടുകയും ചെയ്യുന്നു. ഗ്രഹങ്ങളുടെ സംയോജനത്താല്‍ ശുഭമോ അശുഭമോ ആയ യോഗങ്ങളും രൂപപ്പെടുന്നു. അത്തരത്തിലൊരു സംയോഗം അല്പ നാളുകള്‍ക്കകം രൂപപ്പെടുന്നുണ്ട്. ജൂലൈ മാസത്തില്‍ പണം, ബിസിനസ്സ്, ബുദ്ധി, സംസാരം എന്നിവയുടെ ദാതാവായ ബുധന്റെയും സമ്പത്ത്, ആഡംബരം, സന്തോഷം, സ്നേഹം എന്നിവയുടെ ഘടകമായ ശുക്രന്റെയും സംയോജനം ഉണ്ടാകും.
ജൂലൈ രണ്ടാം വാരത്തില്‍ ബുധനും ശുക്രനും കൂടിച്ചേര്‍ന്ന് ലക്ഷ്മീ നാരായണ യോഗമുണ്ടാക്കും. ഈ സംയോഗം കര്‍ക്കടക രാശിയില്‍ ആയിരിക്കും. ലക്ഷ്മീ നാരായണയോഗം 12 രാശികളുടെയും ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കും. എന്നാല്‍ 4 രാശിക്കാര്‍ക്ക് ഈ യോഗം ധാരാളം ഗുണങ്ങളും നേട്ടങ്ങളും നല്‍കും. ലക്ഷ്മീ നാരായണ രാജയോഗത്താല്‍ ശുഭഫലങ്ങള്‍ ലഭിക്കുന്ന 4 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ബുധനും ശുക്രനും ചേര്‍ന്ന് രൂപപ്പെടുന്ന ലക്ഷ്മീ നാരായണയോഗം മേടം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ നല്‍കും. പുതിയ വീടോ വാഹനമോ വാങ്ങാനുള്ള അവസരങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് കൈവരും. നിങ്ങളുടെ ജീവിതത്തില്‍ ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. ഈ സമയം നിങ്ങള്‍ക്ക് ചില ആഡംബര വസ്തുക്കളും വാങ്ങാനാകും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനോ ഇന്‍ക്രിമെന്റോ ലഭിക്കും. ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാകും. റിയല്‍ എസ്റ്റേറ്റ്, വസ്തുവകകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സമയ മികച്ച നേട്ടങ്ങള്‍ ലഭിക്കും.
തുലാം
ജൂലൈയില്‍ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം തുലാം രാശിക്കാരുടെ വിധി മാറ്റും. ഈ സമയം നിങ്ങള്‍ക്ക് തൊഴിലിലും വ്യാപാരത്തിലും വലിയ നേട്ടം ലഭിക്കും. ചില വലിയ വിജയങ്ങളോ നേട്ടങ്ങളോ നിങ്ങളെ തേടിയെത്തും. പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും. പുതിയ ആളുകളെ കണ്ടുമുട്ടാന്‍ കഴിയും. അതിലൂടെ നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ പിന്നീട് ലഭിക്കും. വ്യവസായികള്‍ക്ക് ഈ സമയം ബിസിനസില്‍ നിന്ന് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും.
മകരം
ലക്ഷ്മീ നാരായണ രാജയോഗം മകരം രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കും. ജോലിയില്‍ ധാരാളം നേട്ടങ്ങള്‍ ഉണ്ടാകും. ഈ സമയം വ്യവസായികള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് ചില മികച്ച ബന്ധങ്ങള്‍ വരും. നിങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാക്കാനാകും. ബിസിനസുകാര്‍ക്ക് ഈ സമയം പുതിയ ബിസിനസ് തുടങ്ങാനാകും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം ഉണ്ടാകും.

കുംഭം
ബുധനും ശുക്രനും ചേര്‍ന്ന് രൂപപ്പെടുന്ന ലക്ഷ്മീ നാരായണയോഗം കുഭം രാശിക്കാര്‍ക്ക് ഉയര്‍ച്ച നല്‍കും. നിങ്ങളുടെ ബഹുമാന വര്‍ധിക്കും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ ചില തീരുമാനങ്ങളെടുക്കാനാകും. പങ്കാളിയില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കും. ഉദ്യോഗത്തില്‍ പ്രതീക്ഷിച്ചപോലെ സ്ഥാനക്കയറ്റം ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങള്‍ കൈവരും.
ജ്യോതിഷത്തിലെ ലക്ഷ്മീനാരായണ യോഗം
ജ്യോതിഷത്തില്‍ സമ്പത്തിന്റെ കാര്യത്തില്‍ ലക്ഷ്മീ നാരായണ യോഗം വളരെ സവിശേഷമായി കണക്കാക്കുന്നു. ജ്യോതിഷത്തിലെ ഏറ്റവും ഭാഗ്യകരമായ യോഗകളിലൊന്നായാണ് ലക്ഷ്മി നാരായണ യോഗത്തെ കണക്കാക്കുന്നത്. ബുധനും ശുക്രനും കൂടിച്ചേര്‍ന്നാണ് ഈ യോഗം രൂപപ്പെടുന്നത്.
ബുദ്ധി, യുക്തി, ആശയ വിനിമയം എന്നിവ നല്കുന്ന ഗ്രഹമായി ബുധനെ കണക്കാക്കുന്നു. നേരെമറിച്ച് ശുക്രന്, ഭൗതിക സന്തോഷം, ദാമ്പത്യ സുഖം, പ്രശസ്തി, ആഡംബരം, കല, സൗന്ദര്യം, പ്രണയം എന്നിവയുടെ ഘടകമാണെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷ്മീ നാരായണ യോഗം മഹാലക്ഷ്മിയുമായി ബന്ധപ്പെട്ടതാണ്. ഈ യോഗം സൃഷ്ടിക്കപ്പെടുമ്പോള്‍ ചിലര്‍ക്ക് ലക്ഷ്മീ ദേവിയുടെ പ്രത്യേക കൃപ ലഭിക്കുന്നു. ജീവിതത്തില്‍ സന്തോഷം, സമൃദ്ധി, സമാധാനം എന്നിവ കൈവരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
