Just In
- 17 min ago 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- 1 hr ago കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- 2 hrs ago വായുവേഗത്തില്‍ പ്രസാദിക്കും പവനപുത്രന്, ആഗ്രഹസാഫല്യം നല്‍കും ഹനുമാന് ജയന്തി ആരാധന
- 2 hrs ago മീനത്തില്‍ ബുധന്റെ ഉദയം; ജീവിതം മാറുന്ന കാലം, മേടം-മീനം ഫലങ്ങള്‍
Don't Miss
- News ഒരു കലക്കൻ പോസ്റ്റ് ഓഫീസ് പദ്ധതി; പ്രതിമാസം 9250 രൂപ വരെ സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- Movies ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
ബുധാദിത്യയോഗം; ഈ മാസം 4 ദിവസം ഈ രാശിക്കാര്‍ക്ക് രാജയോഗതുല്യ ഫലം
ഏതെങ്കിലും ഗ്രഹത്തിന്റെ സംക്രമണമോ അല്ലെങ്കില്‍ സംയോജനമോ കാരണം 12 രാശിക്കാരുടെയും ജീവിതത്തില്‍ ശുഭകരമോ അശുഭകരമായ ആയ ഫലങ്ങള്‍ കാണാന്‍ കഴിയും. ബുധന്‍ ഗ്രഹം ഓഗസ്റ്റ് 1 ന് ചിങ്ങം രാശിയില്‍ പ്രവേശിച്ചുകഴിഞ്ഞു. ഇനി ഓഗസ്റ്റ് 17 ന് സൂര്യദേവന് ഈ രാശിയിലേക്ക് പ്രവേശിക്കാന്‍ പോകുന്നു.
Most read: സൂര്യന് ചിങ്ങം രാശിയിലേക്ക്; 12 രാശിക്കും ഗുണദോഷഫലം
അത്തരത്തില്‍ ചിങ്ങത്തില് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ജ്യോതിഷ പ്രകാരം സൂര്യനും ബുധനും ഏതെങ്കിലും രാശിയില്‍ ഒരുമിച്ചു ചേരുമ്പോള്‍ ബുധാദിത്യയോഗം രൂപപ്പെടുന്നു. ഈ യോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ആഗസ്റ്റ് 17 മുതല്‍ ഓഗസ്റ്റ് 21 വരെ ചിങ്ങത്തില് ബുധാദിത്യയോഗം നിലനില്ക്കും. ഏതൊക്കെ രാശിക്കാര്‍ക്ക് ഈ യോഗം ഗുണം ചെയ്യുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.
കര്‍ക്കടകം
ബുധാദിത്യ യോഗം ഈ സമയ കര്‍ക്കിടക രാശിക്കാര്‍ക്ക് ചില ജോലികളില്‍ വലിയ വിജയം നല്‍കും. പണമൊഴുക്ക് നല്ലതായിരിക്കും. നിങ്ങളുടെ ജോലി എല്ലായിടത്തും വളരെയേറെ വിലമതിക്കപ്പെടും. ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്.
ചിങ്ങം
ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാര്‍ക്കും ഈ സമയം അനുകൂലമാണ്. ഇക്കാലയളവില്‍ പ്രത്യേക ധനസമ്പാദനത്തിന് സാധ്യതയുണ്ട്. ബുദ്ധാദിത്യയോഗം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. സാമ്പത്തികം ശക്തമാകും. പണത്തിന്റെ വരവിനായി പല പുതിയ വഴികളും തുറക്കും. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടും. സ്ഥാനമാനങ്ങള്‍ വര്‍ദ്ധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. അതേസമയം കച്ചവടക്കാര്‍ക്കും ഈ സമയം അനുകൂലമായിരിക്കും.
Most read:അറിയുമോ, വള ഇടുന്നതിനു പിന്നിലെ ഈ ജ്യോതിഷ കാരണം?
തുലാം
തുലാം രാശിയുടെ 11ാം ഭാവത്തില്‍ ബുധാദിത്യയോഗം സൃഷ്ടിക്കപ്പെടുന്നു. ഈ വീടിനെ വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥലം എന്ന് വിളിക്കുന്നു. ഈ കാലയളവില്‍ നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. പുതിയ വരുമാന സ്രോതസ്സുകളില്‍ നിന്ന് പണം സമ്പാദിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ബിസിനസ്സില്‍ പണം നിക്ഷേപിക്കാം. ഈ സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട ഏത് തീരുമാനവും ഈ കാലയളവില്‍ എടുക്കാം. വിദേശത്ത് നിന്ന് പണം സമ്പാദിക്കുന്നതിലും നിങ്ങള്‍ വിജയിക്കും.
വൃശ്ചികം
ജ്യോതിഷപ്രകാരം ചിങ്ങം രാശിയില്‍ ഓഗസ്റ്റ് 21 വരെ ബുദ്ധാദിത്യയോഗം രൂപപ്പെടുന്നു. ഈ രാജയോഗം കൊണ്ട് വൃശ്ചിക രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസ്സിലും പ്രതീക്ഷിച്ച വിജയം ലഭിക്കും. ഈ രാശിയുടെ പത്താം ഭാവത്തില്‍ ബുധാദിത്യയോഗം രൂപപ്പെടും. ഇതിനെ തൊഴില്‍ മേഖലയെന്നും ജോലി സ്ഥലമെന്നും വിളിക്കുന്നു. ഈ കാലയളവില്‍ ജോലി വാഗ്ദാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസ്സിലും നിങ്ങള്‍ക്ക് ലാഭം ലഭിക്കും. ബിസിനസ്സ് വര്‍ദ്ധിക്കും. ഈ സമയത്ത് പുതിയ ബിസിനസ്സ് ബന്ധങ്ങള്‍ നിങ്ങള്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ കാലയളവില്‍ മരതകം ധരിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
Most read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതി
മകരം
മകരം രാശിക്കാര്‍ക്ക് ബുധാദിത്യ യോഗം അനുകൂലമാണെന്ന് തെളിയും. എല്ലാ ജോലികളിലും വിജയസാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. പുതിയ ജോലി ഓഫറുകള്‍ ഇക്കാലയളവില്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം.
ബുധന്റെ സ്ഥാനം ശക്തമാക്കാന്‍
ബുധന്റെ സ്വാധീനം ജാതകത്തിലെ വിവിധ ഭവനങ്ങളെ ആശ്രയിച്ച് വ്യത്യസ്ത ഫലങ്ങള്‍ നല്കുന്നു. ശരിയായ പരിഹാരങ്ങള്‍ ഉപയോഗിച്ച് ബുധനില്‍ നിന്ന് എങ്ങനെ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാമെന്ന് നമുക്ക് നോക്കാം.
* പച്ച നിറത്തിലുള്ള ഷേഡുകളിലെ വസ്ത്രങ്ങള്‍ ധരിക്കുക.
* നിങ്ങളുടെ സഹോദരിമാരോടും അമ്മായിമാരോടും ബഹുമാനത്തോടെ പെരുമാറുക
* ബുധന്റെ പ്രധാന ദേവനായ വിഷ്ണുവിനെ ആരാധിക്കുക
* ബുധനാഴ്ചകളില്‍ പൂര്‍ണ്ണ ഭക്തിയോടെ ദാനം ചെയ്യുക. ജ്യോതിഷത്തില്‍, ദാനം ചെയ്യുന്നത് സത്കര്‍മങ്ങള്‍ ചെയ്യുന്നതിനുള്ള ഒരു നല്ല മാര്‍ഗമാണ്.
* ബുധനെ നിങ്ങള്‍ക്ക് അനുകൂലമാക്കാന്‍ മന്ത്രങ്ങള്‍ ചൊല്ലുക. ബുധമന്ത്രം ജപിക്കുന്നത് ബുധനെ പ്രീതിപ്പെടുത്താനുള്ള ഒരു മാര്‍ഗമാണ്.
* ശുഭ ഫലങ്ങള്‍ക്കായി ബുദ്ധ യന്ത്രം ധരിക്കുക അല്ലെങ്കില്‍ ഉപയോഗിക്കുക.
* മരതക രത്നം ധരിക്കുക.
Most read:ഫ്രണ്ട്ഷിപ്പ് ഡേ, സ്വാതന്ത്ര്യദിനം; 2022 ഓഗസ്റ്റിലെ പ്രധാന ദിവസങ്ങളും ആഘോഷ ദിനങ്ങളും