Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സൗഹൃദ ഗ്രഹങ്ങളുടെ സംയോജനം, ബുധന്‍-ശനി നല്‍കും ഭാഗ്യം 3 രാശിക്ക്, ധനയോഗം
2024 വര്‍ഷം ആരംഭിക്കാന്‍ ഇനി ഏതാനും ദിനങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇത്തരമൊരു സാഹചര്യത്തില്‍ വരുന്ന വര്‍ഷം എങ്ങനെയായിരിക്കും ജീവിതം എന്ന ചോദ്യം എല്ലാവരുടെയും മനസ്സിലുണ്ടായിരിക്കും. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍, 2024-ല്‍ നിരവധി ശുഭകരമായ യോഗങ്ങളും ഗ്രഹങ്ങളുടെ സംയോജനവും രൂപപ്പെടും.
ഇതില്‍ ബുധന്‍, ശനി എന്നിവരും ഉള്‍പ്പെടുന്നു, 2024 വര്‍ഷത്തിന്റെ തുടക്കത്തില്‍, കുംഭ രാശിയില്‍ സൗഹൃദ ഗ്രഹങ്ങളായ ശനിയും ബുധനും കൂടിച്ചേരാന്‍ പോകുന്നു. ഇതുപ്രകാരം ചില രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യമുണ്ടാകും. ഈ ആളുകള്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. ബുധന്റെയും ശനിയുടെയും സംയോജനത്തോടെ ഭാഗ്യം കൈവരുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മകരം
ബുധന്റെയും ശനിയുടെയും സംയോജനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയിലെ സമ്പത്തിന്റെ ഗൃഹത്തിലാണ് ഈ സംയോഗം ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിതമായി പലയിടത്തുനിന്നും പണം ലഭിച്ചേക്കാം. കൂടാതെ ബുധന്റെ സ്വാധീനം കാരണം നിങ്ങളുടെ സംസാരശൈലി വളരെയേറെ മെച്ചപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് അവസരങ്ങള്‍ വരും.
ദാമ്പത്യജീവിതം സുഗമമായി മുന്നോട്ടുപോകുന്നതിനും സാധ്യതയുണ്ട്. ഈ സമയത്ത്, വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ ആഗ്രഹിച്ച വിജയം നേടാനാകും. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ്ണമായ നേട്ടം നിങ്ങള്‍ക്ക് ലഭിക്കും. മാര്‍ക്കറ്റിംഗ്, ബാങ്കിംഗ്, കല, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയം വളരെ മികച്ചതാണ്. നിങ്ങള്‍ക്ക് മുന്നേറാനായി ധാരാളം അവസരങ്ങള്‍ ലഭിച്ചേക്കാം.
ഇടവം
ബുധന്റെയും ശനിയുടെയും സംയോജനം ഇടവം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയും. കാരണം ഈ സംയോഗം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ കര്‍മ്മ ഭവനത്തില്‍ സംഭവിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടായേക്കാം. കൂടാതെ, ഇടവം രാശിക്കാരുടെ ജീവിതത്തില്‍ മംഗളകരമായ ഫലങ്ങള്‍ വര്‍ദ്ധിക്കും.
നിങ്ങള്‍ക്ക് കരിയറുമായി ബന്ധപ്പെട്ട ശുഭ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ബിസിനസ്സിലെ വരുമാനം വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് അപ്രതീക്ഷിത ലാഭം ലഭിക്കുകയും ചെയ്യും. ഈ കാലയളവില്‍ ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ്സില്‍ നല്ല ഓര്‍ഡറുകള്‍ ലഭിക്കും. അതുവഴി വരുമാനം വര്‍ദ്ധിക്കും. ജോലിക്കാര്‍ക്ക് പ്രമോഷന് ലഭിക്കും. ശമ്പളവര്ധനവിനും ഈ സമയം നല്ല സാധ്യതയുണ്ട്.
മിഥുനം
ബുധന്റെയും ശനിയുടെയും സംയോജനം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ ഒമ്പതാം ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നത്. ഈ കാലയളവില്‍ ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം. കൂടാതെ, നിങ്ങള്‍ ആലോചിച്ച് ചെയ്യുന്ന പദ്ധതികളെല്ലാം വിജയിക്കും. നിങ്ങളുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുകയും നിങ്ങളുടെ കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷമുണ്ടാകുകയും ചെയ്യും. ശനിദേവന്റെ കൃപയാല്‍ നിങ്ങള്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും.നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും. കൂടാതെ, ഈ കാലയളവില്‍, തൊഴില്‍-ബിസിനസ്സുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൈവരും.
ജ്യോതിഷത്തിലെ ശനി
ജ്യോതിഷത്തില്‍ ശനിയെ ഒരു പ്രവര്‍ത്തന ഗ്രഹം എന്ന് വിളിക്കുന്നു. ശനി ദേവന്റെ മകരം രാശിക്ക് പത്താം ഭാവത്തില്‍ അധികാരവും കുംഭം രാശിയില്‍ ലാഭ ഗൃഹത്തില്‍ അധികാരമുണ്ട്. കര്‍മ്മഫലം നല്കുന്ന ഗ്രഹമാണ് ശനി. എട്ടാം ഭാവാധിപനായ ശനി ദേവന് ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെയും ജീവിതത്തിന്റെയും ഘടകമാണ്. എട്ടാം ഭാവത്തില്‍ നില്‍ക്കുന്നതിന്റെ പഴി കേള്‍ക്കാത്ത ഒരേയൊരു ഗ്രഹമാണ് ശനി. ശനിയുടെ സ്വാധീനമുള്ള ആളുകള്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നു.
ഇരുമ്പ് പണി, ഖനികള്‍, സ്ക്രാപ്പ് വര്‍ക്ക്, ഓയില്‍ മില്ലുകള്‍ ഇവയെല്ലാം ശനിദേവിന്റെ സ്വാധീന ഘടകങ്ങളായി കണക്കാക്കപ്പെടുന്നു. ജാതകത്തില്‍ ശനി നല്ലതല്ലെങ്കില്‍ ഒരു വ്യക്തിക്ക് ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. ശനിദോഷം പുലര്‍ത്തുന്ന ആളുകള്‍ ജീവിതത്തിന്റെ 32-ാം വര്‍ഷത്തിനുശേഷം ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടുകയും കഠിനാധ്വാനികളായിരിക്കുകയും ചെയ്യും. സൂര്യന്, ചൊവ്വ, രാഹു, കേതു, ശുക്രന് എന്നിവരോടൊപ്പം ശനി ശുഭകരമല്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
