Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഭാഗ്യമല്ലാതെ മറ്റൊന്നുമില്ല, തലവര തെളിയുന്ന സമയം; ബുധന്‍ ചൊവ്വ ഗ്രഹസംഗമം, ജീവിതം മാറും 3 രാശിക്ക്
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ ചില ഇടവേളകളില്‍ രാശിചിഹ്നങ്ങള്‍ മാറ്റുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യുന്നു. അതിന്റെ സ്വാധീനം മനുഷ്യജീവിതത്തിലും രാജ്യത്തിലും ലോകത്തിലും കാണപ്പെടുന്നു. 5 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ വൃശ്ചിക രാശിയില്‍ ബുധന്റെയും ചൊവ്വയുടെയും സംയോജനം രൂപപ്പെടുന്നു. അതിന്റെ ഫലം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും കാണപ്പെടും.
എന്നാല്‍ 3 രാശിക്കാര്‍ക്ക് ഈ സമയം പെട്ടെന്ന് സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. ഈ രാശിക്കാരുടെ നല്ല ദിവസങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു എന്നുതന്നെ പറയാം. അപ്രതീക്ഷിതമായ സൗഭാഗ്യങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. ബുധന്‍ ചൊവ്വ സംയോഗത്തിന്റെ ഫലമായി നേട്ടങ്ങള്‍ ലഭിക്കുന്ന ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചിങ്ങം
ചൊവ്വയുടെയും ബുധന്റെയും സംയോജനം ചിങ്ങം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് നാലാമത്തെ ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടുന്നത്. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ സുഖസൗകര്യങ്ങളും മറ്റും വര്‍ദ്ധിക്കും. വാഹനങ്ങളും വസ്തുവകകളും വാങ്ങാനാകും. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും.
നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കൂടാതെ, ഈ സംയോജനത്തിന്റെ ദര്‍ശനം നിങ്ങളുടെ രാശിയില്‍ നിന്ന് കര്‍മ്മ ഭവനത്തില്‍ പതിക്കുന്നു. അതിനാല്‍, ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് ഈ സമയം നല്ല വിജയം നേടാന്‍ കഴിയും. നിങ്ങളുടെ പല പദ്ധതികളും പൂര്‍ത്തിയാക്കാന്‍ കഴിയും. റിയല്‍ എസ്റ്റേറ്റ്, മെഡിക്കല്‍, വസ്തുവകകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സമയത്ത് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.
കര്‍ക്കിടകം
ചൊവ്വയുടെയും ബുധന്റെയും സംയോജനം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായേക്കാം. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടുന്നത്. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ആത്മീയത, ചിന്തകര്‍, ജ്യോതിഷം, മതം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയം അത്ഭുതകരമാണെന്ന് തെളിയും. ഈ കാലയളവില്‍ കര്‍ക്കടക രാശിയിലുള്ള ആളുകള്‍ക്ക് നിക്ഷേപങ്ങളില്‍ നിന്ന് നല്ല ലാഭം നേടും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കും. പ്രണയബന്ധങ്ങളില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും.
മകരം
ചൊവ്വയുടെയും ബുധന്റെയും സംയോജനം നിങ്ങളുടെ വരുമാനത്തിന്റെ കാര്യത്തില്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ രാശിയില്‍ നിന്നുള്ള വരുമാനവും ലാഭവും ഉള്ള സ്ഥലത്താണ് ഈ സംയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകാം. ഈ സമയത്ത്, ഏതെങ്കിലും വസ്തുവോ വാഹനമോ വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. നിങ്ങള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ, നിങ്ങള്‍ക്ക് ഓഹരി വിപണിയിലും വാതുവെപ്പിലും ലോട്ടറിയിലും നിക്ഷേപം നടത്തണമെങ്കില്‍ സമയം നല്ലതാണ്. ബുധന്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയുടെ അധിപനായ ശനിയുടെ സുഹൃത്താണ് ബുധന്‍.
ജ്യോതിഷത്തിലെ ബുധനും ചൊവ്വയും
ബുധന്‍ പൊതുവേ ജ്യോതിഷത്തില്‍, വിദ്യാഭ്യാസം, എഴുത്ത്, കഴിവ്, ബിസിനസ്സിലെ വളര്‍ച്ച, ആശയവിനിമയം, വാക്കാലുള്ള കഴിവുകള്‍ എന്നിവ നിയന്ത്രിക്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ ബുധന്‍ നിങ്ങളുടെ യുക്തി, വിശകലന വൈദഗ്ദ്ധ്യം, നിങ്ങളുടെ ബുദ്ധിശക്തി എന്നിവയെയും കൂടി പ്രതിനിധീകരിക്കുന്നുണ്ട്. ജാതകത്തില്‍ ഉണ്ടെങ്കില്‍ മനുഷ്യന് ഓരോ സമയത്തും അനുഭവിക്കേണ്ട ഫലങ്ങള്‍ അനുഭവിച്ചേ മതിയാവൂ എന്നുള്ളതാണ്.
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ചൊവ്വ, ആക്രമണാത്മകതയെ പ്രതിനിധീകരിക്കുന്നു. ആളുകള്‍ പൊതുവെ ചൊവ്വയെ ഒരു മോശം ഗ്രഹമായി തെറ്റിദ്ധരിക്കുന്നു. ഒരു വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍, പ്രേരണകള്‍, വ്യക്തിത്വം എന്നിവയെക്കുറിച്ച് അതിന്റെ സ്ഥാനം വെളിപ്പെടുത്താന്‍ കഴിയും. ചൊവ്വ ഗ്രഹം വൃശ്ചികം, മേടം എന്നീ രാശികളെ നിയന്ത്രിക്കുന്നു. വികാരാധീനനും, നിശ്ചയദാര്‍ഢ്യമുള്ളതും, ആക്രമണാത്മകവുമായ ചൊവ്വ ഗ്രഹം വ്യത്യസ്ത വീടുകളില്‍ ആയിരിക്കുമ്പോള്‍ അത് വ്യത്യസ്തമായി സ്വാധീനിക്കുന്നു. കായികക്ഷമത, ശാരീരിക ഊര്‍ജ്ജം, ലൈംഗികാഭിലാഷം എന്നിവയെ അത് കൂടുതല്‍ നിയന്ത്രിക്കുന്നു. ചൊവ്വ ഗ്രഹം നമ്മെ മുന്നോട്ട് നയിക്കുന്ന ശക്തിയെ സൂചിപ്പിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
