Latest Updates
-
ചിങ്ങം ഒന്നിന് വീട്ടിൽ ലോക്കർ എവിടെ വെക്കണം? ഈ ചെറിയ മാറ്റം വരുത്തിയാൽ പണം കുമിഞ്ഞു കൂടും! -
മഴക്കാലത്തെ ദുർഗന്ധവും ഈർപ്പവും മാറ്റണോ? വാസ്തു പ്രകാരം കല്ലുപ്പ് വെക്കേണ്ടത് ഇവിടെയാണ് -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; കണ്ണാടി വെക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ഐശ്വര്യം കുറയും! -
വാടകവീടുകളിൽ കണ്ണാടി വെക്കുമ്പോൾ ശ്രദ്ധിക്കണം; വാസ്തുദോഷം മാറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഓണം ആഘോഷിക്കുന്നുണ്ടോ? ഐശ്വര്യവും പോസിറ്റീവ് എനർജിയും നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ! -
ഓണത്തിന് പൂക്കളമിടുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം നിറയാൻ ചെയ്യേണ്ടത് ഇതാണ്! -
അത്തം ആഘോഷങ്ങളിൽ തിളങ്ങാം: വെയിലും വിയർപ്പും തടഞ്ഞ് മേക്കപ്പ് ഫ്രഷ് ആക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ -
ചന്ദ്രൻ കന്നി രാശിയിലേക്ക്: ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടത്തിനും ശുഭകാര്യങ്ങൾക്കും ഈ സമയം ശ്രദ്ധിക്കൂ -
ആഗസ്റ്റ് 16-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ്വ സന്ധ്യാക്കാഴ്ച കാണാം! -
ഓഗസ്റ്റ് 16: സർവാർത്ഥ സിദ്ധി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും!
സുന്ദരി ഭാര്യയ്ക്കു യോഗമുള്ള പുരുഷ നക്ഷത്രങ്ങള്‍
ഈ നക്ഷത്രക്കാര്‍ക്ക് സുന്ദരിയായ ഭാര്യ ഫലം
സൗന്ദര്യം ആഗ്രഹിയ്ക്കാത്തവര്‍ ഉണ്ടാകില്ല. ഇത് സ്ത്രീയെങ്കിലും പുരുഷനെങ്കിലും. ഇതു കൊണ്ടാണ് ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ മുതല്‍ കുഞ്ഞിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുമെന്നു കരുതി കുങ്കുമപ്പൂ ചേര്‍ത്ത പാലു കുടിയ്ക്കുന്നതും ഇത്തരം ചില വഴികള്‍ അവലംബിയ്ക്കുന്നതും. കുഞ്ഞു ജനിച്ചാലും ചെറുപ്പം മുതലേ എന്തെല്ലാം സൗന്ദര്യ സംരക്ഷണ വഴികള്‍ അവലംബിയ്ക്കുന്നു.
പങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും മറ്റു പല കാര്യങ്ങള്‍ക്കൊപ്പം സൗന്ദര്യവും പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. ചെറുക്കന് അല്ലെങ്കില്‍ പെണ്ണ് കാണാന്‍ എങ്ങനെ എന്ന ചോദ്യം മിക്കവാറും പേര് ചോദിയ്ക്കുന്നതുമാണ്.
ഒരാളുടെ ജീവിതത്തിലെ പല കാര്യങ്ങളേയും സ്വാധീനിയ്ക്കുന്ന ഒന്നാണ് നക്ഷത്ര ഫലം, അതായത് ഒരാള്‍ ജനിച്ച നക്ഷത്രം. ഇതനുസരിച്ച് രൂപവും സ്വഭാവവും ഭാവി, ഭൂതവുമെല്ലാം ജ്യോതിഷം വിവരിയ്ക്കുന്നുമുണ്ട്.
പുരുഷന്മാര് വിവാഹത്തിനൊരുങ്ങുമ്പോള്‍ സൗന്ദര്യമുള്ള വധു എന്നത് ആദ്യത്തെ പരിഗണനകളില്‍ ഒന്നായിരിയ്ക്കും. ആഗ്രഹിയ്ക്കുന്ന മറ്റേതു ഗുണങ്ങളുമുണ്ടെങ്കിലും ഈയൊരു ഗുണമില്ലാത്തതു കാരണം ആ വിവാഹാലോചന വേണ്ടെന്നു വയ്ക്കുന്ന എത്രയോ പേരുണ്ട്.
ചില പ്രത്യേക പുരുഷ നക്ഷത്രങ്ങള്‍ക്ക് സൗന്ദര്യമുള്ള സ്ത്രീകളെ പങ്കാളികളായി ലഭിയ്ക്കാനുള്ള ഭാഗ്യമുണ്ട്. ഇത് പൊതുവായ നക്ഷത്ര ഫലമാണ്. അതായത് ഈ നാളുകാര്‍ക്ക് സൗന്ദര്യമുള്ള വധു ഫലമാണ്. ഗ്രഹ നില പ്രകാരം ഇതില്‍ വീണ്ടും വ്യത്യാസങ്ങള്‍ വന്നേക്കാം.
ഇത്തരം ചില പുരുഷ നക്ഷത്രങ്ങളെ കുറിച്ചറിയൂ, സൗന്ദര്യമുള്ള വധുവിനെ സ്വന്തമാക്കാന്‍ സാധിയ്ക്കുന്ന പുരുഷ നക്ഷത്രങ്ങള്‍.

അശ്വതി
ആദ്യ നക്ഷത്രമായ അശ്വതി ഇത്തരത്തില്‍ ഒന്നാണ്. അശ്വതി നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്ക്ക് സൗന്ദര്യമുള്ള വധുവെന്നതാണ് പൊതുഫലം പറയുന്നത്.

ഭരണി
ഇതുപോലെയാണ് ഭരണി നക്ഷത്രവും. ഭരണിയില്‍ ജനിച്ച പുരുഷന്മാര്ക്ക് സൗന്ദര്യമുള്ള വധുവിനെ ലഭിയ്ക്കാന്‍ യോഗമുണ്ട്. ഇതും പൊതു നക്ഷത്ര ഫലം തന്നെയാണ്. ഗ്രഹനില അനുസരിച്ചു വ്യത്യാസപ്പെടാമെന്നും ഓര്‍ക്കുക.

പുണര്‍തം, ആയില്യം
പുണര്‍തം, ആയില്യം എന്നിവയും സൗന്ദര്യമുള്ള വധുവിനെ ലഭിയ്ക്കാന്‍ പൊതു ഭാഗ്യമുള്ള നക്ഷത്രങ്ങളാണ്. അതായത് പുരുഷ നക്ഷത്രങ്ങള്‍. ഈ നക്ഷത്രക്കാരായ പുരുഷന്മാരുടെ പങ്കാളി സൗന്ദര്യവതിയാകുമെന്നര്ത്ഥം.

പൂരം, ഉത്രം
പൂരം, ഉത്രം നക്ഷത്ര ജാതരായ പുരുഷന്മാരും നല്ല സൗന്ദര്യമുള്ള പങ്കാളികളെ ലഭിയ്ക്കാന്‍ യോഗമുള്ളവരാണ്. ഇവരുടെ പൊതു നക്ഷത്ര ഫലമാണ് ഇത്.

അത്തം, ചിത്തിര, ചോതി, വിശാഖം
അത്തം, ചിത്തിര, ചോതി, വിശാഖം എന്നിങ്ങനെ അടുത്തു കിടക്കുന്ന നക്ഷത്രങ്ങളില്‍ പെടുന്ന പുരുഷന്മാര്ക്കും പൊതുവേ സൗന്ദര്യമുള്ള ജീവിത പങ്കാളികളെ ലഭിയ്ക്കാനുള്ള ഭാഗ്യമുണ്ടാകും.

കേട്ട അഥവാ തൃക്കേട്ട
കേട്ട അഥവാ തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്ക്കും സൗന്ദര്യവതികളായ സ്ത്രീകളെ വിവാഹം ചെയ്യാന്‍ യോഗമുണ്ടെന്ന് ജ്യോതിഷം പറയുന്നു.

പൂരാടം, ഉത്രാടം
പൂരാടം, ഉത്രാടം പുരുഷ നക്ഷത്രക്കാര്‍ക്കും സൗന്ദര്യമുള്ള സ്ത്രീകള വിവാഹം ചെയ്യുവാന്‍ യോഗമുണ്ട്. ഇവരുടെ നക്ഷത്രവശാലുള്ള യോഗമാണിത്.

തിരുവോണം, ചതയം, ഉത്രട്ടാതി
തിരുവോണം, ചതയം, ഉത്രട്ടാതി നക്ഷത്രക്കാര്‍ക്കും, അതായത് പുരുഷ നക്ഷത്രക്കാര്‍ക്ക് സൗന്ദര്യമുളള സ്ത്രീകളെ വിവാഹം ചെയ്യുവാന്‍ യോഗമുണ്ട്. ഇവര്‍ക്കും ഇത് നക്ഷത്രം പൊതുവായി പറയുന്ന ഫലം തന്നെയാണ്.



Click it and Unblock the Notifications