Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
ഇവിടെ വില പെണ്ണിന് മാത്രം; ആണുങ്ങള്‍ക്ക് കയറാന്‍ വിലക്കുള്ള ഇന്ത്യന്‍ ക്ഷേത്രങ്ങള്‍
Temple In India: ക്ഷേത്രങ്ങളുടെ നാടായാണ് ഇന്ത്യ അറിയപ്പെടുന്നത്. വളരെ ഗംഭീരവും ആഢംബരവും പ്രൗഢിയും നിറഞ്ഞ ഈ വിശ്വാസത്തിന്റെ പ്രതീകങ്ങള്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലും കാണാന്‍ കഴിയും. എന്നാല്‍, ഇന്ത്യയില്‍ പുരുഷന്മാര്ക്ക് പ്രവേശന വിലക്കുള്ള ചില ക്ഷേത്രങ്ങളുള്ളത് നിങ്ങള്‍ക്ക് അറിയാമോ? അതെ, ഇന്ത്യയിലെ ചില ക്ഷേത്രങ്ങളില്‍ ചില സമയത്ത് സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. ചില പ്രത്യേക ദിവസങ്ങളില്‍ പൂജ നടത്താന്‍ സ്ത്രീകള്‍ക്ക് മാത്രമേ അവകാശമുള്ളൂ. സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള അത്തരം ചില ക്ഷേത്രങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ നിങ്ങളോട് പറയുന്നത്.

കാമാഖ്യ ക്ഷേത്രം
അസമിലെ ഗുവാഹത്തിയില്‍ നീലാഞ്ചല പര്‍വതത്തിലാണ് കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവിയുടെ എല്ലാ ശക്തിപീഠങ്ങളിലും വച്ച് കാമാഖ്യ ശക്തിപീഠം ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ദേവിയുടെ മാസമുറ ദിവസങ്ങളിലാണ് ഇവിടെ ഉത്സവം നടക്കുന്നത്. ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പുരുഷന്മാര്ക്കുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. ഈ സമയത്ത് ഇവിടെ പൂജ നടത്തുന്നതും ഒരു സ്ത്രീയാണ്.
ബ്രഹ്മദേവ ക്ഷേത്രം
രാജസ്ഥാനിലെ പുഷ്കറിലാണ് ബ്രഹ്മദേവ ക്ഷേത്രം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ മാത്രമേ നിങ്ങള്‍ക്ക് ബ്രഹ്മദേവന്റെ ക്ഷേത്രം കാണാനാകൂ. പതിനാലാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണിതത്. വിവാഹിതരായ പുരുഷന്മാര്ക്ക് ഇവിടെ പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. സരസ്വതി ദേവിയുടെ ശാപത്താല്‍ വിവാഹിതരായ പുരുഷന്മാര്ക്ക് ഇതിനുള്ളില്‍ കയറാന്‍ കഴിയില്ലെന്നാണ് വിശ്വാസം. അതിനാല്‍, പുരുഷന്മാര് ക്ഷേത്ര മുറ്റത്ത് നില്‍ക്കുകയും സ്ത്രീകള്‍ ക്ഷേത്രത്തിനകത്ത് പോയി ആരാധന നടത്തുകയും ചെയ്യുന്നു.
ഭഗവതി ദേവി ക്ഷേത്രം
കന്യാകുമാരിയിലെ ഈ ക്ഷേത്രത്തില്‍ ഭഗവതിയെ ആരാധിക്കുന്നു. പരമശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ വേണ്ടി ഒരിക്കല്‍ ദേവി ഇവിടെ തപസ്സനുഷ്ഠിച്ചതായി പറയപ്പെടുന്നു. ദേവിയെ സന്ന്യാസ ദേവി എന്നും വിളിക്കുന്നു. സന്യാസിമാര്‍ക്ക് ക്ഷേത്ര കവാടം വരെ മാത്രമേ മാതൃദേവിയെ ദര്‍ശിക്കാന്‍ കഴിയൂ. കൂടാതെ, വിവാഹിതരായ പുരുഷന്മാര്ക്കും ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുവാദമില്ല.
ആറ്റുകാല്‍ ദേവീക്ഷേത്രം
പുരുഷന്മാര്ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമാണ് ആറ്റുകാല്‍ ദേവീക്ഷേത്രം. കേരളത്തിലെ ഈ ക്ഷേത്രത്തിന്റെ പേര് ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം പൊങ്കാല ഉത്സവത്തില്‍ പങ്കെടുക്കാന്‍ 30 ലക്ഷത്തിലധികം സ്ത്രീകളാണ് ഇവിടെ ഒരുമിച്ച് ഒത്തുകൂടുന്നത്. വലിയ ആഘോഷത്തോടെയാണ് ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല ഉത്സവം ആഘോഷിക്കുന്നത്. ക്ഷേത്രത്തില്‍ ഭദ്രകാളി ദേവിയെയാണ് ആരാധിക്കുന്നത്. പൊങ്കാല നാളുകളില്‍ ഭദ്രകാളി ദേവി പത്തുദിവസം ക്ഷേത്രത്തില്‍ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ഈ സമയം പുരുഷന്മാര് ക്ഷേത്രത്തില്‍ വരുന്നതിന് വിലക്കുണ്ട്.
ചക്കുളത്തുകാവ് ക്ഷേത്രം
കേരളത്തിലെ ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ദുര്‍ഗ്ഗാ ദേവിയെയാണ് ആരാധിക്കുന്നത്. എല്ലാ വര്‍ഷവും പൊങ്കാല നാളില്‍ ഇവിടെ നാരീപൂജ നടത്താറുണ്ട്. ഇത് 10 ദിവസം നീണ്ടുനില്‍ക്കും, ഈ കാലയളവില്‍ പുരുഷന്മാര് ഇവിടെ വരുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. പൂജയുടെ അവസാന ദിനത്തില്‍ പുരുഷന്മാരും പൂജാരികളും സ്ത്രീകളുടെ പാദങ്ങള്‍ കഴുകുന്ന ഒരു ആചാരവുമുണ്ട് ഇവിടെ.
സന്തോഷി മാതാ ക്ഷേത്രം
ജോധ്പൂരിലെ സന്തോഷി മാതാ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുരുഷന്മാര്ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. മറ്റ് ദിവസങ്ങളില്‍ പുരുഷന്മാര്ക്ക് ക്ഷേത്രത്തില്‍ പോകാമെങ്കിലും അവര്‍ക്ക് ദേവിയെ ദര്‍ശിക്കാന്‍ മാത്രമേ കഴിയൂ, ആരാധിക്കാന്‍ കഴിയില്ല. വെള്ളിയാഴ്ച ദിനം സന്തോഷി ദേവിയുടെ ദിവസമായി കണക്കാക്കുന്നു. ഈ പ്രത്യേക ദിനത്തില്‍ സ്ത്രീകള്‍ ഉപവസിക്കുന്നു. അതുകൊണ്ടാണ് ഈ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുരുഷന്മാര്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
രാജരാജേശ്വരി ദേവി ക്ഷേത്രം
ബിഹാറിലെ മുസാഫര്‍പൂരിലെ ഈ ദേവീ ക്ഷേത്രം പൊതുവെ എല്ലാ ഭക്തജനങ്ങള്‍ക്കും പ്രവേശനമുണ്ട്. എന്നാല്‍ ക്ഷേത്രത്തില്‍ ഷോഡശി ദേവി കന്യകയാണെന്ന് വിശ്വസിക്കപ്പെടുന്നു. മാസത്തില്‍ 4 ദിവസം ദേവിക്ക് ആര്‍ത്തവം വരുമെന്നും ഈ കാലയളവില്‍ ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്നുമാണ് വിശ്വാസം. ഈ കാലയളവില്‍ ക്ഷേത്ര പൂജാരി പോലും ശ്രീകോവിലില്‍ കയറാറില്ല. ബീഹാറിലെ പ്രധാന ശക്തിപീഠങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.
കുമാരി അമ്മന്‍ ക്ഷേത്രം
കന്യാകുമാരിയില്‍ സ്ഥിതി ചെയ്യുന്ന കുമാരി അമ്മന്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ദുര്‍ഗ്ഗാദേവിയുടെ വിഗ്രഹമുണ്ട്. ഇവിടെ ബ്രഹ്മചാരികള്ക്കും സന്ന്യാസിമാര്‍ക്കും ക്ഷേത്ര കവാടം വരെ മാത്രമേ പ്രവേശനമുള്ളൂ. വിവാഹിതരായ പുരുഷന്മാര്ക്ക് ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നത് വിലക്കുണ്ട്. പരമശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ പാര്‍വ്വതി ദേവി തപസ്സനുഷ്ഠിച്ചെന്നാണ് ഈ ക്ഷേത്രത്തെപ്പറ്റിയുള്ള വിശ്വാസം. സ്ത്രീകള്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പോകാനാകൂ. ദേവിയുടെ ബാലികാരൂപമാണ് ഇവിടെ ആരാധിക്കപ്പെടുന്നത്.



Click it and Unblock the Notifications
