For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മീനം; ഈ നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങളുടെ കാലം

|

മാര്‍ച്ച് 15ന് മലയാളമാസമായ മീനത്തിലേക്ക് കടക്കുകയാണ് എല്ലാവരും. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങള്‍ക്ക് ഇടയിലാണ് മീന മാസം വരിക. മീനം കഴിഞ്ഞ് മേടം ഒന്നിന് മലയാളികള്‍ വിഷു ആഘോഷിക്കുന്നു. മീനമാസത്തില്‍ 27 നക്ഷത്രങ്ങള്‍ക്കും എന്തൊക്കെ ഫലങ്ങളാണ് ലഭിക്കുന്നത് എന്നറിയാന്‍ ലേഖനം വായിക്കൂ.

Most read: ശനിദോഷം നീക്കാന്‍ ഉത്തമ നാള്‍; ശനി അമാവാസിയില്‍ ചെയ്യേണ്ടത്Most read: ശനിദോഷം നീക്കാന്‍ ഉത്തമ നാള്‍; ശനി അമാവാസിയില്‍ ചെയ്യേണ്ടത്

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

മീന മാസത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. എങ്കിലും അശ്രദ്ധ കാരണം ധനനഷ്ടം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഈ കാലയളവില്‍ സുഹൃത്ബന്ധങ്ങല്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടും. ബന്ധുക്കളില്‍ നിന്ന് നേട്ടമുണ്ടാകും. കാര്യവിജയവും ഉന്നത സ്ഥാനമാനങ്ങളും സ്വന്തമാക്കാനാകും. പുതിയ കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അപ്രതീക്ഷിതമായ വഞ്ചനകളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. മക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാര്‍ക്ക് ഇക്കാലയളവില്‍ ധനലാഭം പ്രതീക്ഷിക്കാം. സുഹൃത്തുക്കള്‍ നിങ്ങളുടെ സഹായത്തിനായെത്തും. നല്ല കാര്യങ്ങളുടെ ഭാഗമാകാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. മനസന്തോഷം അനുഭവിക്കും. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബന്ധുക്കളുടെ ഭാഗത്തുനിന്ന് സഹായം ലഭിക്കും. ഇക്കാലയളവില്‍ നിങ്ങളുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. വിദേശ ബന്ധങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങളുടെ ചില ആഗ്രഹങ്ങള്‍ ഈ സമയം പൂര്‍ത്തീകരിക്കാനാകും.

Most read:ഫെങ്ഷൂയിപ്രകാരം ബെഡ്‌റൂം ഇങ്ങനെയെങ്കില്‍ വീട്ടില്‍ ഭാഗ്യംMost read:ഫെങ്ഷൂയിപ്രകാരം ബെഡ്‌റൂം ഇങ്ങനെയെങ്കില്‍ വീട്ടില്‍ ഭാഗ്യം

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ കാല്‍)

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ കാല്‍)

നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. ജോലിചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാദ്ധ്യതയുണ്ട്. സമൂഹത്തില്‍ മാന്യതയും അംഗീകാരവും ലഭിക്കും. ജീവിതത്തില്‍ പുരോഗതിക്കായി നിങ്ങള്‍ കൂടുതല്‍ പ്രയത്‌നിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ലഭിക്കും. ജോലിസ്ഥലത്ത് കൂടുതല്‍ ചുമതലകള്‍ വന്നുചേരും. എങ്കിലും നിങ്ങളുടെ മിടുക്കോടെ അതെല്ലാം പൂര്‍ത്തിയാക്കാനാകും. കാരുണ്യ പ്രവത്തനങ്ങളില്‍ താല്‍പര്യം വളരും. ചില സല്‍ക്കര്‍മ്മങ്ങളുടെ ഭാഗമാകാനും നിങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ പ്രതീക്ഷിക്കാതെ ചില കാര്യങ്ങള്‍ക്ക് തടസങ്ങളുണ്ടാകാം. സ്ത്രീകള്‍ കാരണം കലഹത്തിന് സാദ്ധ്യതയുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനാകും. വിദേശ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ഉന്നതി കാണുന്നു. നിയമതര്‍ക്കങ്ങളില്‍ വിജയം ലഭിക്കും. ബന്ധുക്കളില്‍ നിന്ന് നേട്ടം പ്രതീക്ഷിക്കാം. ഈ കാലയളവില്‍ ആത്മീയ താല്‍പര്യം വര്‍ദ്ധിക്കും. ചില ഉത്തരവാദിത്തങ്ങള്‍ നിങ്ങളില്‍ വന്നുചേരും. സാമ്പത്തികമായി വര്‍ദ്ധനവ് ഉണ്ടാകും. സ്ത്രീസുഖവും മന:സുഖവും ലഭിക്കും. സാമൂഹിക രാഷ്ട്രീയ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉത്തരവാദിത്തം വര്‍ദ്ധിക്കും. ഒരു കുടുംബാംഗത്തിന്റെ ആരോഗ്യം വഷളായേക്കാം. ഇത് നിങ്ങള്‍ക്ക് ആശങ്കയ്ക്ക് വഴിവയ്ക്കും.

Most read:ദാരിദ്ര്യവും ദോഷവും വിട്ടുമാറില്ല; ശനിയാഴ്ച ഇതൊന്നും വീട്ടില്‍ കൊണ്ടുവരരുത്Most read:ദാരിദ്ര്യവും ദോഷവും വിട്ടുമാറില്ല; ശനിയാഴ്ച ഇതൊന്നും വീട്ടില്‍ കൊണ്ടുവരരുത്

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍)

ഈ സമയം ചില നല്ല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കാണാന്‍ സാധിക്കും. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും. ബന്ധുക്കളെ കാണാനാകും. ഉത്തരവാദിത്തങ്ങള്‍ കാര്യക്ഷമമായി നിറവേറ്റും. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കും. എതിരാളികളുടെ മേല്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. വായ്പയെടുക്കാനാകും. മംഗള കര്‍മ്മങ്ങളുടെ ഭാഗമാകും. വിവാഹം പോലുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനാകും. പുനര്‍വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഈ സമയം നിങ്ങളുടെ ലൗകികസുഖാനുഭവങ്ങള്‍ വര്‍ദ്ധിക്കും. തൊഴില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിയും. യാത്രകള്‍ സാധ്യമാണ്.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറുകാര്‍ക്ക് ഈ സമയം ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. വായ്പ എടുക്കേണ്ടതായി വരും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ജീവിതവിജയത്തിനായി നിങ്ങള്‍ പ്രയത്‌നിക്കും. കഠിനമായ ചില തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് എടുക്കേണ്ടിവരാം. സാമൂഹ്യ സേവന രംഗത്ത് പ്രശസ്തി വളരും. അനാവശ്യ ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക. സര്‍ക്കാര്‍ കാര്യങ്ങളില്‍ കാലതാമസമുണ്ടാകും. ജോലിസ്ഥലത്ത് ചില അസ്വസ്ഥതകള്‍ നേരിടേണ്ടിവരും. മനസമാധാനം പ്രശ്‌നമാകും.

Most read:2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്Most read:2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

ജോലിക്കാര്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. മേലധികാരികളുടെ പ്രശംസ നേടും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവും അംഗീകാരവും ലഭിക്കും. നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും സഹായത്തിനായി മുന്നോട്ടുവരും. ശത്രുദോഷം ശക്തമാണ്. അതിനാല്‍ എതിരാളികളെ കരുതിയിരിക്കേണ്ടതുണ്ട്. ഉത്കണ്ഠയും അശങ്കയും നിങ്ങളുടെ മനസിനെ കീഴടക്കാതിരിക്കാന്‍ ശ്രമിക്കുക. കുടുംബ ബന്ധത്തില്‍ ചില അസ്വസ്ഥതകള്‍ ശക്തമാകും. കുട്ടികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ അവസരങ്ങള്‍ ലഭിക്കും. ചില നല്ല കാര്യങ്ങളുടെ ഭാഗമാകാനാകും.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

ഈ സമയം നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടും. വിവിധ വഴികളിലൂടെ പണം വരും. വീടിന്റെ അന്തരീക്ഷം ശാന്തകരമാകും. മംഗളകാര്യങ്ങള്‍ നടത്താന്‍ അവസരങ്ങളുണ്ടാകും. പുതിയ സുഹൃത്തുക്കളെയും ബന്ധുക്കളെയും ലഭിക്കും. നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റും. കഠിനാദ്ധ്വാനത്തിന്റെ നല്ല ഫലങ്ങള്‍ ലഭിക്കും. ഇക്കാലയളവില്‍ ചില യാത്രകളും നടത്താനാകും. പരീക്ഷളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമുണ്ടാക്കാനാകും. മാനസിക സമാധാനം ലഭിക്കും. ഓഹരികളില്‍ നിന്ന് നേട്ടമുണ്ടാകും. നിങ്ങളുടെ വഴിയിലെ എല്ലാ കാര്യങ്ങളിലും വിജയിക്കാനാകും.

Most read:'A' യില്‍ പേര് തുടങ്ങുന്നവരാണോ? 2021ല്‍ നിങ്ങളുടെ ഫലം ഇതാണ്Most read:'A' യില്‍ പേര് തുടങ്ങുന്നവരാണോ? 2021ല്‍ നിങ്ങളുടെ ഫലം ഇതാണ്

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ജോലിയില്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാനാകും. എങ്കിലും നിങ്ങളുടെ അസൂയാലുക്കളെ കരുതിയിരിക്കേണ്ടതായുണ്ട്. വരുമാനം വര്‍ദ്ധിക്കും. വീടിനായി പണം ചെലവഴിക്കേണ്ടിവരാം. ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്കും ചെറിയ രോഗങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. സഹാേദരങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. വ്യാപാരികള്‍ക്ക് നേട്ടം കൈവരിക്കും. ബിസിനസ് യാത്രകള്‍ പ്രയോജനപ്പെടും. ദാമ്പത്യജീവിതത്തില്‍ സന്തോഷം വളരും. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കേണ്ടതായുണ്ട്. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

ജീവിതത്തിലെ ചില തെറ്റിദ്ധാരണകള്‍ നീക്കാനാകും. അകന്നുകഴിയുന്ന ദമ്പതികള്‍ക്ക് വീണ്ടും ഒന്നിക്കാന്‍ അവസരം ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ സംസാരം നിയന്ത്രിക്കേണ്ടതായുണ്ട്. വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകും. സാമ്പത്തികമായി ചില തടസങ്ങള്‍ നേരിടേണ്ടിവരാം. വായ്പയെടുക്കേണ്ടി വരും. പങ്കാളിത്ത ബിസിനസ് നടത്തുന്നവര്‍ കരുതിയിരിക്കേണ്ടതുണ്ട്. അശ്രദ്ധ ഒഴിവാക്കുക. സര്‍ക്കാര്‍ ജോലികള്‍ക്ക് പ്രയത്‌നിക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കാനാകും. ഭക്ഷണവും ആരോഗ്യം ശ്രദ്ധിക്കുക.

Most read:രാവിലെ കണി ഇതെങ്കില്‍ ദിവസം ഗതിപിടിക്കില്ലMost read:രാവിലെ കണി ഇതെങ്കില്‍ ദിവസം ഗതിപിടിക്കില്ല

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

വീടിന്റെ സൗകര്യത്തിനായി പണം ചെലവഴിക്കാം. കുടുംബബന്ധങ്ങള്‍ മെച്ചപ്പെടും. ലൗകിക സുഖം വര്‍ദ്ധിക്കും. സാമ്പത്തിക നില മെച്ചപ്പെടും. ജോലിസ്ഥലത്ത് ചില അസ്വസ്ഥതകള്‍ ഉണ്ടാകാം. അലച്ചിലും തടസ്സങ്ങളും നിങ്ങളെ വിഷമിപ്പിക്കും. ആരോഗ്യം ശ്രദ്ധിക്കേണ്ടതായുണ്ട്. കണ്ണ്, തല എന്നിവ സംബന്ധിച്ച് അസുഖങ്ങള്‍ ഉയര്‍ന്നുവരാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ അലസതയും തടസങ്ങളും ഉണ്ടാകാം. മനസ് അസ്വസ്ഥമാകും. ഭൂമിയോ വാഹനമോ വില്‍ക്കാന്‍ പദ്ധതിയിടാം. ചില പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തെളിയും. പൊതുരംഗത്ത് സ്വാധീനം വര്‍ദ്ധിക്കും. പുതിയ ബിസിനസ് ആരംഭിക്കും. യാത്രകള്‍ക്ക് സാധ്യതയുണ്ട്. എതിരാളികളുടെ മേല്‍ വിജയം നേടാനാകും.

മീനക്കൂറ് (പൂരുരൂട്ടാതി അവസാനപാദം, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരൂട്ടാതി അവസാനപാദം, ഉതൃട്ടാതി, രേവതി)

ലൗകിക സൗകര്യം വര്‍ധിക്കും. പൂര്‍ത്തിയാകാത്ത ചില പദ്ധതികള്‍ പൂര്‍ത്തിയാക്കും. അതിന്റെ ഫലമായി നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനാകും. പങ്കാളിത്ത ബിസിനസില്‍ ഐക്യമുണ്ടാകും. സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. മത്സരങ്ങളില്‍ വിജയിക്കാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വിദേശ യാത്രയ്ക്ക് സമയം നല്ലതാണ്. സാമ്പത്തികമായി നിങ്ങള്‍ക്ക് ചില തിരിച്ചടികള്‍ നേരിടേണ്ടിവരാം. ഉന്മേഷക്കുറവ്, ആലസ്യം എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

Most read:5 അല്ലി ഗ്രാമ്പൂ; പണവും ജയവും എന്നും കൂടെMost read:5 അല്ലി ഗ്രാമ്പൂ; പണവും ജയവും എന്നും കൂടെ

English summary

Meenam (Pisces) Monthly Rashiphalam for March 2021

Here are the Meenam (Pisces) Monthly Rashiphalam for March 2021. Take a look.
X
Desktop Bottom Promotion