മീനമാസ സമ്പൂര്‍ണഫലം: 27 നാളിനും (അശ്വതി- രേവതി) മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 14 വരെ

പുതിയ മലയാള മാസത്തിന് തുടക്കം കുറിക്കുന്ന സമയമാണ്. വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മീനമാസത്തിന് തുടക്കമാവും. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 14 വരെയാണ് മീനമാസം. ഈ മാസത്തില്‍ നിരവധി ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇത് ഏതൊക്കെ രാശിക്കാര്‍ക്ക് അല്ലെങ്കില്‍ നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നുള്ളത് പലപ്പോഴും പലര്‍ക്കും അറിയാന്‍ ആഗ്രഹമുള്ള കാര്യമാണ്.

Birth Stars

മീന മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണ ഫലത്തെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളിലൂടെയാണ് നാം കടന്നു പോവുന്നത്, എന്തൊക്കെയാണ് അനുകൂല പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് മീനമാസത്തില്‍ ഗുണഫലങ്ങള്‍ ഉണ്ടായിരിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളും വന്നു ചേരും മേലുദ്യോഗസ്ഥരുടേയും സഹപ്രവര്‍ത്തകരുടേയും അനുകൂലമനോഭാവം നിങ്ങള്‍ക്ക് ഔദ്യോഗിക രംഗത്ത് മുതല്‍ക്കൂട്ടാവും. ജോലിക്കയറ്റവും സ്ഥാനമാനങ്ങളും നിങ്ങളെ തേടി വരുന്നു. ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. ബിസിനസില്‍ അപ്രതീക്ഷിത മാറ്റവും നേട്ടവും ഉണ്ടാവുന്നു. സാമ്പത്തികമായി മികച്ച സമയമാണ്.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്ക് മീനമാസത്തില്‍ ഗുണദോഷ സമ്മിശ്രഫലങ്ങളാണ് ഉണ്ടാവുന്നത്. ആരോഗ്യത്തിന്റെകാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ജീവിത ശൈലി സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. മരുന്നുകള്‍ മുടങ്ങാതെ കഴിക്കുന്നതിന് ശ്രദ്ധിക്കണം. വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്താനസൗഭാഗ്യം ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ദൂര യാത്രകള്‍ നടത്തേണ്ടതായി വരുന്നു. എന്നാല്‍ ബിസിനസ് പോലുള്ളവക്ക് വേണ്ടി എടുത്ത് ചാടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും പെട്ടെന്ന് തീരുമാനിക്കരുത്. വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും അനുകൂല സമയമാണ്. പരീക്ഷകളില്‍ വിജയം കൈവരിക്കുന്നതിന് സാധിക്കുന്നു.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ഗുണദോഷ സമ്മിശ്രഫലമാണ് മീന മാസം നല്‍കുന്നത്. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പണം കൂടുതല്‍ ചിലവഴിക്കുന്നതിനുള്ള യോഗം ഉണ്ട്. എല്ലാ മേഖലകളിലും ശത്രുതാ മനോഭാവത്തില്‍ പെരുമാറുന്നവര്‍ ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നു. എന്നാല്‍ നിങ്ങളുടെ ഈശ്വരകടാക്ഷം വളരെ കൂടുതലായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും അതിലൂടെ നിലനിര്‍ത്താന്‍ സാധിക്കുന്നു. പത്രപ്രവര്‍ത്തന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ദൂരയാത്രകള്‍ നടത്തേണ്ടതായി വരുന്നു. സാമ്പത്തിക നിയന്ത്രണം വരുത്തുന്നതിന് ശ്രദ്ധിക്കണം.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് മീനമാസത്തില്‍ പൊതുവേ ഗുണഫലങ്ങള്‍ കൂടുതലായി വരുന്നു. ജോലിയില്‍ നിന്നും മികച്ച സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്നു. പുതിയ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. എങ്കിലും അല്‍പം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സഹപ്രവര്‍ത്തകരോടും ഉന്നത ഉദ്യോഗസ്ഥരോടും നല്ല രീതിയില്‍ പെരുമാറുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തികമായി വര്‍ദ്ധനവ് ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പ്രവര്‍ത്തനമേഖലയെ പരിപോഷിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിദേശ യാത്രക്കുള്ള യോഗം കാണുന്നു. യാത്രകളില്‍ ചിലവ് നിയന്ത്രണം അത്യാവശ്യമാണ്.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ക്ക് മീനമാസം പൊതുവേ ഗുണദോഷ സമ്മിശ്രഫലങ്ങള്‍ നല്‍കുന്നു. ജോലിയുടെ കാര്യത്തില്‍ മികച്ച അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടി വരുന്നു. എങ്കിലും എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും സ്വന്തം പ്രവര്‍ത്തികള്‍ കൊണ്ട് തന്നെ ദോഷഫലങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അനാവശ്യമായ വാക്കു തര്‍ക്കങ്ങളില്‍ ഇടപെടരുത്. കുടുംബത്തില്‍ അല്‍പം ശ്രദ്ധയോടെ ഇടപെടുന്നതിന് ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളിലും വിജയം കണ്ടെത്തുന്നതിന് പരിശ്രമിക്കേണ്ടി വരും. ആഢംബര വസ്തുക്കള്‍ സമ്മാനമായി ലഭിക്കുന്നു. സാമ്പത്തികം സമ്മിശ്രഫലം നല്‍കുന്നു.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഗുണദോഷ സമ്മിശ്രഫലമാണ് മീനമാസത്തില്‍ ഉണ്ടാവുന്നു. സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി അനുകൂലമായ സമയമാണ് എന്നതാണ് സത്യം. ഭൂമി ഇടപാടുകള്‍ നടത്തുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. വാഹനം ഓടിക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അപകടമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് നടത്തുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അമിത ദേഷ്യം പൂര്‍ണമായും ഒഴിവാക്കണം.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലം ലഭിക്കുന്നു. എല്ലാ വിധത്തിലും അനുകൂല മാറ്റങ്ങള്‍ പ്രതീക്ഷിക്കരുത്. പലപ്പോഴും ചില രേഖകളും നിര്‍ദ്ദേശങ്ങളും അനുസരിക്കേണ്ടതായി വരുന്നു. സഹപ്രവര്‍ത്തകരുടെ സഹകരണം നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഇതിലൂടെ ഉണ്ടാവുന്നു. സര്‍ക്കാരില്‍ നിന്ന് നിങ്ങളെ തേടി അംഗീകാരങ്ങള്‍ വരുന്നുണ്ട്. പല വിധത്തിലുള്ള ആനുകൂല്യങ്ങള്‍ നിങ്ങളെ തേടി വരുന്നു. ബിസിനസില്‍ മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നു.

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു മാസമാണ്. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. പ്രമേഹ രോഗികള്‍ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. ദൂര യാത്ര നടത്തുന്നതിനും അത് വഴി സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. അമിത ദേഷ്യത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസ് വ്യാപാര സംരംഭങ്ങളില്‍ നിന്നും വരുമാന വര്‍ദ്ധനവ് ഉണ്ടാവുന്നു.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ അനുകൂല മാറ്റം ഉണ്ടാവുന്നു. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും പുതിയ ജോലിയിലൂടെ ലഭിക്കുന്നു. നിലവിലുള്ള ജോലിയില്‍ അഭിപ്രായ ഭിന്നതകള്‍ക്കുള്ള സാധ്യതയുണ്ടെങ്കിലും ആത്മനിയന്ത്രണം പാലിക്കേണ്ടത് അനിവാര്യമാണ്. അനാവശ്യമായ സംസാരം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ജോലിയെ ബാധിക്കുന്നു. കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം തേടി വരുന്നു. സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.

മകം

മകം

മകം നക്ഷത്രക്കാര്‍ക്ക് മീനമാസം പൊതുവേ ഗുണദോഷ സമ്മിശ്രഫലങ്ങള്‍ നല്‍കുന്നു. ജോലിരംഗത്ത് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിക്കയറ്റവും സ്ഥലം മാറ്റവും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിക്കുള്ള അവസരങ്ങള്‍ എല്ലാം തന്നെ ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. നിലവിലുള്ള സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ കടം കൊടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം, സാമ്പത്തിക കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. പലപ്പോഴും തടസ്സങ്ങള്‍ നിങ്ങളെ തേടി വരുന്നുണ്ട്. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല.

പൂരം

പൂരം

പൂരം നക്ഷത്രക്കാര്‍ക്ക് മീനമാസം ഗുണദോഷ സമ്മിശ്രമായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് വിവാഹയോഗം ഉണ്ടാവുന്നു. അനുകൂലമായ പല തീരുമാനങ്ങളും നിങ്ങള്‍ക്ക് എടുക്കേണ്ടി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വിശ്വാസികളായവര്‍ക്ക് ജാതക പരിശോധന നടത്തുന്നതിന് താല്‍പ്പര്യം കൂടുതലായിരിക്കും. ഭൂമി വാങ്ങുന്നതിനും ഭൂമി വില്‍ക്കുന്നതിനുള്ള യോഗം കാണുന്നു. എന്നാല്‍ ഈ സമയം അല്‍പം ശ്രദ്ധ വേണം. സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ പ്രശ്‌നം ഉണ്ടാവുന്നു. നഷ്ടങ്ങള്‍ മടി കാരണം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. ജോലിയില്‍ വരുമാന വര്‍ദ്ധനവും നേട്ടങ്ങളും ഉണ്ടാവുന്നു. ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതിനായി പരിശ്രമിക്കേണ്ടതാണ്. സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഭൂമിയില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ധനലാഭം നിങ്ങള്‍ക്ക് പല കോണില്‍ നിന്നും തേടി വരുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തിലും അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. ഉദര സംബന്ധമായ രോഗങ്ങള്‍ നിസ്സാരമാക്കരുത്. ജീവിത ശൈലി രോഗങ്ങളും ശ്രദ്ധ വേണം.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് പൊതുവേ ഈ മാസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. കര്‍മ്മരംഗത്ത് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സ്‌നേഹത്തോടെ എല്ലാവരോടും ഇടപെടുന്നതിന് സാധിക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ദ്ധനവും അനുകൂല സമയവും ഉണ്ടാവുന്നു. എല്ലാ പ്രവര്‍ത്തികളിലും അച്ചടക്കം പാലിക്കുന്നതിന് ശ്രദ്ധിക്കണം. സമൂഹത്തിലായാലും പ്രവൃത്തികള്‍ ദോഷകരമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. പല കാര്യങ്ങള്‍ കൊണ്ടും ദൂരയാത്രകള്‍ നടത്തേണ്ടതായി വരുന്നു. പല യാത്രകളും ലക്ഷ്യം കാണുന്നതായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. യാത്രക്കിടയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കണം.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം, കുടുംബത്തില്‍ ബാധ്യതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളും നിങ്ങള്‍ക്ക് പ്രതികൂലമായി മാറുന്നു. യാത്രകള്‍ പലപ്പോഴും നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കി മാത്രമേ തീരുമാനം എടുക്കാവൂ. പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കാതെ പോവുന്നു. പല കോണില്‍ നിന്നും നിങ്ങള്‍ക്ക് സഹായ സഹകരണങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്ന സമയം കൂടിയാണ് എന്നതാണ് സത്യം.

ചോതി

ചോതി

ചോതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് മീനമാസം ഗുണദോഷ സമ്മിശ്രമായിരിക്കും. സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നു. ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും അനുകൂല സമയമാണ്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കേണ്ടതാണ്. പൂര്‍വ്വിക സ്വത്ത് കൈയ്യില്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. അപകടം വളരെയധികം ശ്രദ്ധിക്കണം. വാഹനം ഓടിക്കുമ്പോള്‍ സുരക്ഷാ നടപടികള്‍ ശ്രദ്ധിക്കേണ്ടതാണ്. പല കാര്യങ്ങളിലും വിജയം കാണാന്‍ സാധിക്കുന്നില്ല. ഇതെല്ലാം പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് അനുകൂല സമയമാണ്. എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങള്‍ സമചിത്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. എല്ലാ കാര്യങ്ങളിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സ്വത്ത് സംബന്ധമായ കാര്യങ്ങളിലും അനുകൂല നേട്ടങ്ങള്‍ ഉണ്ടാവുന്നു. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ സൗഭാഗ്യ സമയമാണ് മീനം മാസം.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. ഉദ്യോഗാര്‍ത്ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും അനുകൂല സമയമാണ്. പലപ്പോഴും വീട് വീട്ട് നില്‍ക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്, പല പുണ്യ ക്ഷേത്രങ്ങളും സന്ദര്‍ശിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിശ്വാസികള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധവേണം. ബുദ്ധിമുട്ടേറിയ കാര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യുന്നതിന് സാധിക്കുന്നു.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് മീനമാസം വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മികച്ച സമയത്തിന് വേണ്ടി ശ്രമിക്കണം. സാമ്പത്തിക നഷ്ടം സംഭവിക്കാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. മീനമാസം പൊതുവേ ഇവര്‍ക്ക് ഗുണഫലങ്ങളാണ് കൂടിയിരിക്കുന്നത്. ഈ നക്ഷത്രക്കാരുടെ ആരോഗ്യം മെച്ചപ്പെടുന്നു. ജീവിത ശൈലി രോഗത്തിന് മരുന്ന് കഴിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. എന്നാല്‍ മരുന്നുകള്‍ മുടക്കരുത്. ഉത്തരവാദിത്വമുള്ള ഉന്നത സ്ഥാനത്തേക്ക് ഇവര്‍ എത്തുന്നു. സമൂഹത്തില്‍ അംഗീകാരവും നേട്ടങ്ങളും ഇവരെ തേടി എത്തുന്നു. ഓഹരി വിപണിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു.

മൂലം

മൂലം

മൂലം നക്ഷത്രക്കാര്‍ക്ക് സമ്മിശ്രഫലങ്ങളാണ് ഉണ്ടാവുന്നത്. തൊഴിലില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ ധൈര്യത്തോടെ മുന്നോട്ട് പോവേണ്ട പല സന്ദര്‍ഭങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നില നില്‍ക്കുന്നതിന് സാധിക്കുന്നു. ജീവിത ശൈലി രോഗങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഒരു കാരണവശാലും ആരോഗ്യത്തെ അവഗണിക്കരുത്. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നു. സാമ്പത്തികം മികച്ചതായിരിക്കും. ഒരിക്കലും സന്തോഷത്തിന് തടസ്സം സൃഷട്ിക്കുന്ന കാര്യങ്ങള്‍ സംഭവിക്കുന്നില്ല. ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ക്ക് മീനമാസത്തില്‍ സമ്മിശ്രഫലങ്ങള്‍ ഉണ്ടാവുന്നു. പങ്കാളിത്തത്തില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും കരര്‍മ്മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും സാധിക്കുന്നു. സമൂഹത്തില്‍ നിങ്ങളെ തേടി അനുകൂല നേട്ടങ്ങള്‍ ഉണ്ടാവുന്നു. തൊഴിലില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും. നിരവധി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരാം. ഔദ്യോഗികമായിട്ടുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവാം. ഇതെല്ലാം അനുകൂല നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പൊതുവേ ഗുണദോഷ സമ്മിശ്രമായ ഫലമാണ് പൂരാടം നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നത്.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് നിരവധി മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇതെല്ലാം തന്നെ മീനമാസത്തിലെ ഫലങ്ങളെക്കുറിച്ചാണ് സൂചിപ്പിക്കുന്നതും. ഔദ്യോഗിക രംഗത്ത് നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. എല്ലാ വിധത്തിലും നിങ്ങളെ മികച്ച നേട്ടങ്ങളിലേക്ക് എത്തിക്കുന്ന സമയമാണ് ഉത്രാടം നക്ഷത്രക്കാര്‍ക്ക് മീന മാസം. ഔദ്യോഗിക രംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നു. എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്ന സമയമാണ് ഉത്രാടം നക്ഷത്രക്കാര്‍ക്ക് മീന മാസം.

 തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് പലവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് മീനമാസം. ഔദ്യോഗിക രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. കര്‍മ്മമേഖലയില്‍ ചെറിയ രീതിയിലുള്ള തിരിച്ചടികള്‍ നേരിടേണ്ടി വരുന്നു. എങ്കിലും കാര്യങ്ങളെല്ലാം തന്നെ കൃത്യമായി ചെയ്ത് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് മുന്നോട്ട് പോവേണ്ടതാണ്. വിദ്യാഭ്യാസ രംഗത്ത് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ അംഗീകാരങ്ങള്‍ ലഭിക്കുന്നു. സഹോദരന്‍മാരില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് മീന മാസം. ഓരോ മേഖലയിലും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. എല്ലാ വിധത്തിലും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കര്‍മ്മരംഗത്ത് പുരോഗതിയും ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും തിരിച്ച് പിടിക്കാന്‍ സാധിക്കുന്നു. പലപ്പോഴും അംഗീകാരങ്ങള്‍ തേടി വരുന്ന ഒരു സമയം കൂടിയാണ് അവിട്ടം നക്ഷത്രക്കാര്‍ക്ക് മീനമാസം. സാമ്പത്തികമായി നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് ശാസ്ത്രഞ്ജാനം പ്രയോജനപ്പെടുത്തുന്നതിനും അതിലൂടെ അനൂകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. പൊതുവേ ഗുണഫലങ്ങള്‍ കൂടുതല്‍ പ്രദാനം ചെയ്യുന്ന സമയമാണ് ചതയം നക്ഷത്രക്കാര്‍ക്ക് മീനമാസം. എല്ലാ വിധത്തിലും നിങ്ങളുടെ കഴിവുകള്‍ പൂര്‍ണമായും പുറത്തേക്ക് കൊണ്ട് വരാന്‍ സാധിക്കുന്ന സമയം കൂടിയാണ്. ഏത് കാര്യത്തിനും അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തികമായി മികച്ച സമയമാണ് ചതയം നക്ഷത്രക്കാര്‍ക്ക്. കര്‍മ്മരംഗത്ത് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും ദാമ്പത്യത്തില്‍ ചേര്‍ച്ചയും വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. പരീക്ഷയില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. എല്ലാ കഴിവുകളും അംഗീകരിക്കപ്പെടുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നു. എല്ലാ തരത്തിലും കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ചെലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും പുരോഗതിയും വര്‍ദ്ധിക്കുന്നു. പഠനാവശ്യങ്ങളില്‍ ആഗ്രഹിക്കുന്ന പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ഐക്യവും സമാധാനവും സന്തോഷവും കണ്ടെത്താന്‍ സാധിക്കുന്നു.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്ന ഒരു സമയമാണ് മീന മാസം. എന്നാല്‍ ചില കാര്യങ്ങളില്‍ ഇവര്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. ഒരു കാര്യത്തിലും അശ്രദ്ധ കാണിക്കരുത്. ഇത് പിന്നീട് ഗൂരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വിദേശ യാത്രക്ക് സാധ്യത കാണുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാല്‍ അതില്‍ തീരുമാനം വളരെ ആലോചിച്ച് എടുക്കേണ്ടതാണ്. പഠന കാര്യങ്ങളില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. എല്ലാ തരത്തിലും സന്തോഷവും സമാധാനവും ലഭിക്കുന്നു. എങ്കിലും ചെറിയ തടസ്സങ്ങള്‍ മാസാവസാനത്തേക്ക് മാറി പോവുന്നു.

രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും കാര്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. വിനോദ സഞ്ചാരത്തിലൂടെ മനസ്സിന് സന്തോഷം ലഭിക്കുന്നു. എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ അനുകൂലമായി മാറുന്ന സമയമാണ്. എങ്കിലും ആരോഗ്യ കാര്യത്തില്‍ കാണിക്കുന്ന അശ്രദ്ധ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായി പിന്നീട് മാറാം. എങ്കിലും ശോഭനമായ സമയം ഇവര്‍ക്ക് ഉണ്ടാവുന്നു. സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അനാവശ്യമായി പണം ചിലവാക്കുന്നതില്‍ നിയന്ത്രണം വേണം. അല്ലാത്ത പക്ഷം അത് നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Friday, March 10, 2023, 12:41 [IST]
X
Desktop Bottom Promotion