Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
മീനമാസം സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും (അശ്വതി- രേവതി) മാര്‍ച്ച് 14 മുതല്‍ നല്ലകാലം
നക്ഷത്രഫലവും ജ്യോതിഷവും പലരും വളരെയധികം താല്‍പ്പര്യത്തോടെ കാണുന്ന ഒന്നാണ്. ഓരോ മാസത്തേയും ജ്യോതിഷ സംബന്ധമായ ഫലങ്ങളും അതിന്റെ ഫലമായുണ്ടാവുന്ന അനുകൂല പ്രതികൂല മാറ്റങ്ങളും എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നതാണ്. ഓരോ രാശിക്കാരിലും ഓരോ നക്ഷത്രക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ ഭൂമിയിലെ ഓരോ ജീവജാലത്തേയും സ്വാധീനിക്കുന്നുണ്ട്.
മലയാള മാസങ്ങളില്‍ എട്ടാമത്തെ മാസമാണ് മീനം. ഈ വര്‍ഷം 2024 മാര്‍ച്ച് 14 മുതല്‍ എപ്രില്‍ 13 വരെയുള്ള 31 ദിവസങ്ങളാണ് മീനമാസത്തില്‍ വരുന്നത്. ഈ വരുന്ന 31 ദിവസങ്ങളിലും നിങ്ങള്‍ക്ക് ഉണ്ടാവുന്ന അനുകൂല പ്രതികൂല മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് മീനമാസത്തില്‍ ഉണ്ടാവുന്നത്. പലപ്പോഴും ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും ചെയ്ത് തീര്‍ക്കാന്‍ സാധിക്കണം എന്നില്ല. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഉണ്ടാവുന്നു. അംഗീകാരം ലഭിക്കുകയും ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവുന്നു.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഭൂമിയില്‍ ആദായം ലഭിക്കുന്നതോടൊപ്പം തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പറ്റിക്കപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. നിക്ഷേപിക്കുമ്പോള്‍ കണ്ടറിഞ്ഞ ചെയ്യണം, അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ജീവിതത്തില്‍ മുന്നേറുന്നതിനുള്ള സുവര്‍ണാവസരം ഉണ്ടാവും.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും തടസ്സങ്ങളെല്ലാം തന്നെ ജീവിതത്തില്‍ നിന്ന് മാറിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്. ശത്രുക്കള്‍ പോലും മിത്രങ്ങളായി മാറുന്നു. വിവാദങ്ങളോടൊപ്പം തന്നെ മത്സരങ്ങളില്‍ വിജയിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. മക്കളുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നു. ചെറിയ രീതിയിലുള്ള തടസ്സങ്ങള്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുമെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് സാധിക്കും.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. പലപ്പോഴും ബുധന്റെ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. കുടുംബത്തിലെ അനുകൂല സാഹചര്യം നിങ്ങള്‍ക്ക് മനസമാധാനം നല്കുന്നു. കര്‍മ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിത പങ്കാളിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യത.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏറ്റെടുത്ത ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവാതെ വുന്നു. പരീക്ഷകളില്‍ വിജയിക്കുന്നതിന് അതികഠിനമായി പരിശ്രമിക്കേണ്ടി വരുന്നു. ആത്മനിയന്ത്രണം ഏത് കാര്യത്തിലും അത്യാവശ്യമാണ്. പ്രതീക്ഷിക്കാത്ത സമയത്തുണ്ടാവുന്ന സ്ഥലം മാറ്റം നിങ്ങളെ പ്രയാസത്തിലാക്കുന്നു. ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ അതും അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എല്ലാ കാര്യങ്ങളിലും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട മാസമാണ് വരുന്നത്. കലാരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രത കുറയുന്നതിനുള്ള സാധ്യതയുണ്ട്.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. എങ്കിലും പ്രായോഗികമായ ചില കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. ജാഗ്രതയോടെ വേണം എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുകയും അത് പലപ്പോഴും വിവാഹ മോചനത്തിലേക്ക് എത്തുകയും ചെയ്യുന്നു. പുതിയ സംരംഭങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു മാസമാണ് മീനമാസം. വിജയത്തിന് നിങ്ങള്‍ പ്രതീക്ഷിക്കാത്ത തിളക്കം വന്ന് ചേരുന്നു. കുടുംബ ജീവിതത്തില്‍ ചെറിയ രീതിയില്‍ പരീക്ഷണങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസിന്റെ കാര്യത്തില്‍ മികച്ച നേട്ടവും സാമ്പത്തിക മാറ്റങ്ങളും ഉണ്ടാവുന്നു. യാത്രകള്‍ നിരവധി നടത്തേണ്ടതുണ്ട്.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എല്ലാ മേഖലയിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്. കലാപരമായ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. ജീവിത നിലവാരം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും നിങ്ങളിലുണ്ട്. ജോലിയില്‍ വരുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സ്ഥാനക്കയറ്റം ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും ശ്രദ്ധ വേണം.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പരസ്പരം ചേരാത്ത കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിലൂടെ അത് നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. കൃഷിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സംവാദങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും മീനമാസം അല്പം പ്രയാസം നേരിടേണ്ടി വരുന്നു. ജീവിതത്തില്‍ യോഗ്യതയുള്ള കാര്യങ്ങളില്‍ പോലും പലപ്പോഴും പ്രയാസം നേരിടുന്ന അവസ്ഥയുണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എല്ലാ തടസ്സങ്ങളും മാറുകയും സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. നിബന്ധനകള്‍ അനുസരിച്ച് പെരുമാറുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താം. സാമ്പത്തികനില ശക്തമായി തന്നെ തുടരും.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വീട് പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ മാസവും നിങ്ങളില്‍ നിറയുന്ന പോസിറ്റീവ് ഊര്‍ജ്ജം ഈ മാസവും നിലനില്ക്കുന്നു. ചിലവുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആയിരിക്കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. പ്രതീക്ഷിക്കാത്ത വ്യക്തികളില്‍ നിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നു. ഏത് കാര്യത്തിലും അവസരോചിതമായ ഇടപെടലുകള്‍ ഉണ്ടാവുന്നു.



Click it and Unblock the Notifications