Just In
- 38 min ago
നെറ്റിയിലും ചെവിഭാഗത്തും മുടി കൊഴിയുന്നോ, ഒറ്റമൂലികള്‍ ഇതാ
- 2 hrs ago
നടുവേദന പെട്ടെന്ന് മാറ്റും നടുവിന് ഉറപ്പ് നല്‍കും യോഗാസനങ്ങള്‍
- 3 hrs ago
Trigrahi Yog : ഗുരുപൂര്‍ണിമയില്‍ ത്രിഗ്രഹി യോഗം മഹാഭാഗ്യം നല്‍കും മൂന്ന് രാശിക്കാര്‍
- 5 hrs ago
ആമസോണില്‍ ഓഫര്‍ സെയില്‍; ആഢംബര വാച്ചുകള്‍ വന്‍ വിലക്കിഴിവില്‍
Don't Miss
- Automobiles
ഒന്നു നോക്കിയാൽ സ്പ്ലെൻഡർ, വീണ്ടും നോക്കിയാൽ ഇവി; അതാണ് ADMS Boxer ഇലക്ട്രിക്
- Movies
ഒപ്പം അഭിനയിച്ചവര്‍ പ്രശസ്തിയുടെ കൊടുമുടിയില്‍; നോട്ട്ബുക്കിലെ ശ്രീദേവിയെ സിനിമാലോകം മറന്നോ?
- News
സജി ചെറിയാൻ ചിന്തിച്ച് സംസാരിക്കണം, മന്ത്രിക്ക് കുറച്ചുകൂടി ഉത്തരവാദിത്തമുണ്ട്; ശശി തരൂര്‍
- Technology
ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ സാംസങ് ഗാലക്സി എം13, ഗാലക്സി എം13 5ജി എന്നിവ വരുന്നു
- Finance
വിപണിയില്‍ ആവേശക്കുതിപ്പ്; സെന്‍സെക്സില്‍ 617 പോയിന്റ് മുന്നേറ്റം; നിഫ്റ്റി വീണ്ടും 16,000-ല്‍
- Sports
IND vs WI: സഞ്ജു ഏകദിന ടീമില്‍! ധവാന് ക്യാപ്റ്റന്‍- ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു
- Travel
മഴക്കാലയാത്രകള്‍ക്ക് സുരക്ഷിതം ഈ ഇടങ്ങള്‍...റാണിപുരം മുതല്‍ വര്‍ക്കല വരെ..
മീനം : അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ നക്ഷത്രഫലം
മാര്‍ച്ച് 15ന് സൂര്യന് കുംഭം രാശിയില്‍ നിന്ന് പുറപ്പെട്ട് മീനരാശിയില്‍ പ്രവേശിക്കും. സൂര്യന് ഏത് രാശിയില്‍ പ്രവേശിക്കുന്നുവോ ആ ദിവസം സംക്രാന്തി എന്നറിയപ്പെടുന്നു, അതിനാല്‍ സൂര്യന് മീനരാശിയില്‍ പ്രവേശിക്കുമ്പോള്‍ അത് മീന സംക്രാന്തി എന്നറിയപ്പെടും. ജ്യോതിഷത്തില്‍, സൂര്യന് ഒമ്പത് ഗ്രഹങ്ങളുടെ രാജാവും ആത്മാവിന്റെ കാരക ഗ്രഹവുമാണെന്ന് പറയപ്പെടുന്നു.
Most
read:
ശത്രുക്കളില്‍
നിന്നും
ദുരാത്മാക്കളില്‍
നിന്നും
മുക്തിനേടാന്‍
ഭൈരവ
ചാലിസ
മീന മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ജീവിതത്തില്‍ വരുന്ന നേട്ടങ്ങളും കോട്ടങ്ങളും എന്തെന്ന് അറിയാന്‍ താല്പര്യമുണ്ടോ? മീന മാസത്തില്‍ 27 നക്ഷത്രങ്ങള്‍ക്കും എന്തൊക്കെ ഗുണദോഷ ഫലങ്ങള്‍ കൈവരുന്നു എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് ഈ സമയം ധനാഗമം പ്രതീക്ഷിക്കാം. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. അപ്രതീക്ഷിത ഇടങ്ങളില്‍ നിന്ന് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. എന്നാല്‍ ചില പ്രതീക്ഷകള്‍ മുടങ്ങുന്നത് നിങ്ങളെ വിഷമിപ്പിക്കും. ദൂര യാത്രകള്‍ ചെയ്യേണ്ടതായി വരും. മാനസിക വിഷമങ്ങള്‍, അനാരോഗ്യം, സന്തോഷക്കുറവ് എന്നിവ നിങ്ങളെ അലട്ടും. ശത്രുക്കളുടെ ഉപദ്രവം കരുതിയിരിക്കുക. സംസാരം ശ്രദ്ധിക്കുക. ചില ബന്ധുക്കളില്‍ നിന്ന് സഹകരണവും സഹായങ്ങളും ലഭിക്കും.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാര്‍ക്ക് ഈ സമയം ചില നല്ല കാര്യങ്ങള്‍ സാധിക്കും. മനസുഖം വര്‍ദ്ധിക്കും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ നിങ്ങള്‍ സന്തോഷിക്കും. ജോലിപരമായി സമയം നല്ലതല്ല. അര്‍ഹിക്കുന്ന പ്രതിഫലം കിട്ടാത്തതില്‍ നിങ്ങള്‍ വിഷമിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ സാദ്ധ്യത വര്‍ദ്ധിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിക്കയറ്റം ലഭിക്കും. വരുമാനം വര്‍ദ്ധിക്കും. സ്ത്രീകള്‍ കാരണം കലഹത്തിന് സാധ്യതയുണ്ട്. ശത്രുക്കള്‍, രോഗങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഈ സമയം നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക. സുഹൃത്തുക്കളില്‍ നിന്നും ബന്ധുജനങ്ങളില് നിന്നും നേട്ടം ലഭിക്കും.
Most
read:ധനികനാകാണോ?
ഈ
മന്ത്രം
ചൊല്ലൂ

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഉത്തരവാദിത്തമുള്ള പദവികളില്‍ വന്നുച്ചേരും. ജീവിത പുരോഗതിക്ക് വേണ്ടി കഠിനമായി പരിശ്രമിക്കും. ജോലിയിയില്‍ ചില അപ്രതീക്ഷിതമായ തടസങ്ങള്‍ നേരിടും. ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും. വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകും.
അപവാദങ്ങള്‍ കാര്യമാക്കാതെ നിങ്ങള്‍ മുന്നേറും. കുടുംബത്തില്‍ സന്തോഷം, മനസുഖം എന്നിവ ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹ ആലോചനകള്‍ വരാം. വിദേശ യാത്ര സാധ്യമാകും.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ സമയം സാമ്പത്തിക നേട്ടമുണ്ടാകും. വ്യാപാരത്തില്‍ ലാഭം പ്രതീക്ഷിക്കാം. സുഖാനുഭവങ്ങള്‍ വര്‍ദ്ധിക്കും. ചില മാനസിക വിഷമങ്ങള്‍ നിങ്ങളെ അലട്ടും. അപവാദ പ്രചാരണങ്ങളുടെ ഇരയായേക്കാം. ഈ സമയം നിങ്ങളുടെ ആത്മീയ താല്പര്യങ്ങള് വര്‍ദ്ധിക്കും. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഉദരരോഗങ്ങള്‍ അലട്ടിയേക്കാം. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കണം. ശത്രുക്കളുടെ ഉപദ്രവം കരുതിയിരിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഏറ്റെടുക്കുന്ന ചുമതലകളില്‍ വിജയം ലഭിക്കും. സന്തോഷം, സംതൃപ്തി എന്നിവ കൈവരും. കാരുണ്യ രംഗത്തും സാമൂഹിക സംഘടനകളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. കോടതി വ്യവഹാരങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. അടുത്ത ചില സുഹൃത്തുകള്‍, പരിചയക്കാര് എന്നിവരില്‍ നിന്ന് നേട്ടം പ്രതീക്ഷിക്കാം. ഉദരരോഗം, നേത്രരോഗം, യാത്രാക്ലേശം, അകാരണമായ ഭയം എന്നിവ നിങ്ങളെ ഈ സമയം അലട്ടിയേക്കാം. സാമ്പത്തിക നഷ്ടം നികത്താന്‍ പരിശ്രമിക്കും. സന്താനങ്ങളുടെ ജീവിതത്തില്‍ പുരോഗതിയും സന്തോഷവുമുണ്ടാകും. എതിരാളികളെ കരുതിയിരിക്കുക.
Most
read:ഈ
സ്വപ്നം
കണ്ടാല്‍
പണനഷ്ടം
ഫലം;
കരുതിയിരിക്കുക

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ സമയം സാമ്പത്തികമായി നല്ലതായിരിക്കില്ല. എതിര്‍പ്പുകള്‍ ശക്തമാകും. ആശങ്കകളും ഉത്കണ്ഠയും വര്‍ദ്ധിക്കും. ഉദര സംബന്ധമായ അസുഖം കരുതിയിരിക്കണം. ഏറ്റെടുത്ത ചില ദൗത്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കാന്‍ സാധിക്കും. സന്താനങ്ങളുടെ ഭാഗത്തുനിന്ന് സന്തോഷം വരും. അവിവാഹിതര്‍ക്ക് വിവാഹ യോഗമുണ്ട്. നിങ്ങളുടെ പങ്കാളിയെ കണ്ടെത്താനാകും. ഭാഗ്യാനുഭവങ്ങള്‍ വര്‍ദ്ധിക്കും. ധനലാഭം പ്രതീക്ഷിക്കാം.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ സമയം സാമ്പത്തിക സ്ഥിതി ശക്തമാകും. വരുമാനം വര്‍ദ്ധിക്കും. ആരോഗ്യം നന്നായിരിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം വരിക്കും. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ശക്തമാകും. കുടുംബകലഹത്തിന് സാദ്ധ്യതയുണ്ട്. അകന്നുനില്ക്കുന്നവര് അടുക്കും. എന്നാല്‍ ചില ശത്രുക്കളെയും നിങ്ങള്‍ സമ്പാദിക്കും. ശരീരികമായ പ്രശ്നങ്ങളെ കരുതിയിരിക്കുക. മോശം കൂട്ടുകെട്ടുകളില്‍ നിന്നും അകന്നുനില്ക്കു. രോഗക്ലേശം, മനക്ലേശം, കാര്യതടസം എന്നിവ സംഭവിക്കാം. ബന്ധുക്കളുടെ ഭാഗത്തുനിന്ന് സഹായം കൈവരും.
Most
read:ഭാഗ്യം
തേടിവരും,
തീര്‍ച്ച;
വീട്ടില്‍
ഇതൊക്കെ
സൂക്ഷിക്കൂ

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് പുതിയ കര്‍മ്മ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കും. ബസിനസില്‍ മികച്ച വിജയവും ലാഭവും സ്വന്തമാക്കും. ജീവിതത്തില്‍ ധാരാളം ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സാമ്പത്തികം ഭദ്രമാകും. കടങ്ങള്‍ വീട്ടാനാകും. ഏറ്റെടുക്കുന്ന എല്ലാ സംരംഭങ്ങളും വിജയിപ്പിക്കും. ഉദര, നേത്രരോഗങ്ങളെ കരുതിയിരിക്കുക. യാത്രാക്ലേശവും ദാമ്പത്യജീവിതത്തില്‍ അഭിപ്രായ ഭിന്നതയും കലഹവും സാധ്യമാണ്. ജോലിക്കാര്‍ക്ക് ചില ഉന്നത പദവികള്‍ വന്നുചേരും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1)
ധനുക്കൂറുകാര്‍ക്ക് ഈ സമയം ഉന്നത സ്ഥാനമാനങ്ങള്‍ കൈവരും. ബിസിനസില്‍ പുരോഗതിക്ക് തടസം നേരിടും. ആരോഗ്യം മോശമാകും. കുടുംബജീവിതത്തില്‍ സന്തോഷക്കുറവ് കാണും. ശത്രുക്കളുമായി വാക്കുതര്ക്കമുണ്ടാകും. അപകീര്‍ത്തിക്ക് സാധ്യതയുണ്ട്. മേലധികാരികളുമായി അഭിപ്രായ ഭിന്നത ശക്തമാകും. സന്താനങ്ങള്‍ കാരണം മനക്ലേശം സാധ്യമാണ്. ദാമ്പത്യജീവിതത്തില്‍ അഭിപ്രായ ഭിന്നതകളുണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹസാദ്ധ്യത വര്‍ദ്ധിക്കും. ഈ സമയം നിങ്ങള്‍ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടും.
Most
read:കൈയിലെ
ഈ
രേഖ
പറയും
നിങ്ങളുടെ
പല
അസുഖവും

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് വരുമാനം വര്‍ദ്ധിക്കും. ബുദ്ധിപൂര്‍വം പുതിയ നിക്ഷേപങ്ങള്‍ നടത്തും. കലാരംഗത്തും സാഹിത്യ പ്രവര്‍ത്തനങ്ങള്‍ വഴിയും നേട്ടമുണ്ടാകും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അവസരം കൈവരും. കരാര്‍ ഇടപാട് മുഖേന സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ജോലി രംഗത്ത് ചില പ്രശ്നങ്ങള്‍ സാധ്യമാണ്. നല്ല കൂട്ടുകെട്ട് നിങ്ങള്‍ക്ക് രീതിയിലും ഗുണം ചെയ്യും. ബന്ധുക്കളുടെ സഹായം ലഭിക്കും.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്ക്ക ഈ സമയം വരുമാനം വര്‍ദ്ധിക്കും. ദാമ്പത്യജീവിതം മെച്ചപ്പെടും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാനാകും. അവിവാഹിതരുടെ വിവാഹം നടക്കും. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തുക. നിങ്ങളുടെ സംസാര ശൈലി വളരും. ശത്രുക്കളില്‍ നിന്നും ഉപദ്രവം കുറയും. ബന്ധുക്കളുടെ ഭാഗത്തുനിന്ന് നേട്ടം ലഭിക്കും. കുടുംബാംഗത്തില്‍ ചിലരുടെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം നിങ്ങള്‍ വിഷമിക്കും.
Most
read:നിങ്ങളുടെ
കൈ
എങ്ങനെ?
നിറം
പറയും
ഭാവിയും
ആരോഗ്യവും

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഭൂമിയോ വീടോ വാങ്ങാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങും. അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് ചില സന്തോഷങ്ങള്‍ സംഭവിക്കും. ധനലാഭം പ്രതീക്ഷിക്കാം. യാത്രാ ക്ലേശവും അപകീര്‍ത്തിയും ശത്രു ശല്യവും കരുതിയിരിക്കുക. കോപവും ക്ഷോഭവും സംസാരവും നിയന്ത്രിക്കണം. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടാതെ നോക്കണം. നേത്രരോഗം വന്നേക്കാം. ബന്ധുക്കളുമായി കലഹങ്ങള്‍ക്ക് സാധ്യതയുണ്ട്.