Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
ബ്രഹ്മലോകവാസം നേടിത്തരും സംക്രാന്തി ആരാധന; മീന സംക്രാന്തിയുടെ പ്രാധാന്യം
ഹിന്ദുമതത്തില്‍ സൂര്യനെ ഒരു ദൈവമായി ആരാധിക്കുന്നു. സൂര്യദേവന്റെ അനുഗ്രഹം നേടുന്നതിന് സംക്രാന്തി തിയ്യതി വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. സൂര്യന് ഒരു രാശി വിട്ട് മറ്റൊരു രാശിയില്‍ പ്രവേശിക്കുന്നതിനെ സംക്രാന്തി എന്ന് വിളിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംക്രാന്തി ദിനം ഒരു ഉത്സവമായി ആഘോഷിക്കുന്നു. ഈ ദിവസം പുണ്യ നദികളില്‍ കുളിക്കുന്നതും സൂര്യന് അര്‍ഘ്യം അര്‍പിക്കുന്നതും പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുന്നതും അര്‍ഘ്യം വിശേഷാല്‍ ഫലദായകമായി കണക്കാക്കപ്പെടുന്നു.
പൂര്‍വ്വികരുടെ ആത്മശാന്തിക്കായി സംക്രാന്തി ദിനത്തില്‍ തര്‍പ്പണം അര്‍പ്പിക്കുന്ന പതിവുമുണ്ട്. ഇതിലൂടെ കുടുംബത്തിലും വരും തലമുറകള്‍ക്കും ഐശ്വര്യം കൈവരുന്നു. ഓരോ സംക്രാന്തിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഇപ്പോള്‍ മാര്‍ച്ച് മാസത്തില്‍ മീന സംക്രാന്തി വരികയാണ്. മീന സംക്രാന്തിയുടെ ശുഭമുഹൂര്‍ത്തവും പൂജാവിധിയും പ്രാധാന്യവും അറിയാന്‍ ലേഖനം വായിക്കൂ.

മീനം സംക്രാന്തി 2024
പഞ്ചാംഗം അനുസരിച്ച്, 2024 മാര്‍ച്ച് 14 വ്യാഴാഴ്ച സൂര്യദേവന് മീനരാശിയില്‍ പ്രവേശിക്കും. ഈ ദിവസം പുണ്യസ്നാനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചെയ്യുന്നത് ഫലദായകമാണ്. മീനം സംക്രാന്തി ദിനത്തില്‍ ഉച്ചയ്ക്ക് 12:46 മുതല്‍ വൈകിട്ട് 6:29 വരെയാണ് ശുഭമുഹൂര്‍ത്തം. ഉച്ചയ്ക്ക് 12:46 മുതല്‍ 2:46 വരെയായിരിക്കും മഹാപുണ്യകാലം. മീനം സംക്രാന്തിയുടെ മുഹൂര്‍ത്തം ഉച്ചയ്ക്ക് 12:46 ന് ആയിരിക്കും.
മീന സംക്രാന്തിയിലെ ശുഭയോഗം
വൈധൃതി യോഗം രൂപപ്പെടുന്ന ഫാല്‍ഗുന മാസത്തിലെ ശുക്ല പക്ഷത്തിലെ പഞ്ചമി തിഥിയിലാണ് മീന സംക്രാന്തി ദിനം വരുന്നത്. ഭരണി നക്ഷത്രത്തില്‍ സൂര്യദേവന് പുതിയ രാശിയിലേക്ക് മാറും. ഈ ദിവസം വ്യാഴാഴ്ചയായിരിക്കും. ഈ യോഗസമയത്ത്, എല്ലാ ആഗ്രഹങ്ങളും ആരാധനയിലൂടെ പൂര്‍ത്തീകരിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.
മീന സംക്രാന്തിയുടെ പ്രാധാന്യം
മീന സംക്രാന്തി ദിനത്തില്‍ ഗംഗയില്‍ കുളിക്കുന്നത് ബ്രഹ്മലോകത്തിലേക്ക് നയിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം സൂര്യഭഗവാനെ ശരിയായ രീതിയില്‍ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ വിജയവും സമൃദ്ധി അനുഗ്രഹങ്ങളും കൈവരുന്നു. ഈ ദിവസം സൂര്യനെ ആരാധിക്കുന്നത് ജാതകത്തിലെ ഗ്രഹദോഷങ്ങളെ ലഘൂകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ജീവകാരുണ്യ പ്രവൃത്തികള്‍ ചെയ്യുന്നതും പുണ്യമായി കണക്കാക്കുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ സൂര്യപൂജയും അര്‍ഘ്യവും അര്‍പ്പിക്കുന്നത് സൂര്യഭഗവാന്റെ അനുഗ്രഹത്താല്‍ ശാരീരിക അസ്വസ്ഥതകളില്‍ നിന്ന് മോചനം നല്കുന്നു.
മീന സംക്രാന്തി പൂജ
സൂര്യന്റെ അനുഗ്രഹം ലഭിക്കാന്‍, ഭക്തര്‍ മീന സംക്രാന്തി നാളില്‍ രാവിലെ പുണ്യസ്നാനം ചെയ്യുന്നു. തങ്ങളുടെ മുന്‍കാല പാപങ്ങളില്‍ നിന്ന് മുക്തി നേടാനും ഇതിലൂടെ സാധിക്കുന്നു. സൂര്യദേവന് അര്‍ഘ്യം അര്‍പ്പിച്ചുകഴിഞ്ഞാല്‍ സാത്വിക ഭക്ഷണം മാത്രമേ കഴിക്കാവൂ. ഉള്ളി, വെളുത്തുള്ളി എന്നിവയുള്ള ഭക്ഷണവും നോണ്‍-വെജ് ഭക്ഷണവും മദ്യവും മറ്റും കഴിക്കുന്നത് നിഷിധമാണ്.
സൂര്യദേവനെ ആരാധിക്കാന്‍
മീന സംക്രാന്തി ദിനത്തില്‍ ഗംഗ പോലുള്ള പുണ്യ നദിയില്‍ കുളിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. എന്തെങ്കിലും കാരണത്താല്‍ നിങ്ങള്‍ക്ക് നദികളില്‍ കുളിക്കാന്‍ കഴിയില്ലെങ്കില്‍, വീട്ടില്‍ കുളിക്കുന്ന വെള്ളത്തില്‍ കുറച്ച് ഗംഗാജലം ചേര്‍ത്ത് കുളിക്കുക, സൂര്യനെ ആരാധിക്കുക. ഈ ദിവസം, ചെമ്പ് പാത്രത്തില്‍ വെള്ളം നിറച്ച് ഉദയ സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുക. സൂര്യഭഗവാന് അര്‍ഘ്യം അര്‍പ്പിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു.
ഇതോടൊപ്പം നെഗറ്റീവ് എനര്‍ജിയില്‍ നിന്നും നിങ്ങള്‍ക്ക് മുക്തിയും ലഭിക്കും. മീന സംക്രാന്തി ദിനത്തില്‍, സൂര്യ ഭഗവാന്റെ മന്ത്രങ്ങള്‍ ജപിക്കുകയും ആദിത്യ ഹൃദയ സ്തോത്രം വായിക്കുകയും ചെയ്യുക. സംക്രാന്തിയിലെ ദാനധര്‍മ്മത്തിന്റെ പ്രത്യേക പ്രാധാന്യം ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈ ദിവസം ആവശ്യക്കാര്‍ക്ക് വസ്ത്രങ്ങള്‍, എള്ള്, ധാന്യങ്ങള്‍ എന്നിവ ദാനം ചെയ്യുക. ഈ ദിവസം പശുവിന് ഭക്ഷണം നല്‍കുന്നതും ശുഭകരമായി കണക്കാക്കപ്പെടുന്നു.



Click it and Unblock the Notifications