Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
സൂര്യദേവന് അനുഗ്രഹം ചൊരിയും മീന സംക്രാന്തി; ആരാധനയും ശുഭ മുഹൂര്‍ത്തവും, ഈ 3 രാശിക്ക് സമയം ശുഭകരം
ഒരു പുതിയ മാസത്തിന്റെ പിറവിയാണ് സംക്രാന്തി. വര്‍ഷം മുഴുവനും 12 സംക്രാന്തികള്‍ ആഘോഷിക്കുന്നു. ഇവയെ അയന സംക്രാന്തി, വിഷുവ സംക്രാന്തി, വിഷ്ണുപാദ സംക്രാന്തി, ഷഡ്ഷിമുഖി സംക്രാന്തി എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. മീന സംക്രാന്തിക്ക് ഹിന്ദു വിശ്വാസം പ്രകാരം അതുല്യമായ പ്രാധാന്യമുണ്ട്. ദക്ഷിണേന്ത്യയില്‍, ഈ ദിവസം മീന സംക്രമണം എന്നും അറിയപ്പെടുന്നു. ആഗ്രഹപൂര്‍ത്തീകരണത്തിന് ഈ കാലം ഏറ്റവും ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ദിവസം സൂര്യന് രാശി മാറി കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് പ്രവേശിക്കുന്നു. ഈ ദിവസം സൂര്യന്റെ ആരാധനയ്ക്ക് വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഈ ദിവസം പുണ്യനദിയില്‍ കുളിക്കുകയും ദാനകര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുന്നത് വളരെ പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഇത്തവണത്തെ മീന സംക്രാന്തി വരുന്നത് മാര്‍ച്ച് 15നാണ്. മീന സംക്രാന്തി ദിനത്തില്‍ ഗംഗയിലോ യമുനയിലോ ഏതെങ്കിലും പുണ്യനദിയിലോ കുളിച്ച് സൂര്യനെ ആരാധിച്ചതിന് ശേഷം ദരിദ്രര്‍ക്ക് ദാനം ചെയ്യണമെന്നാണ് വിശ്വാസം. മീന സംക്രാന്തിയുടെ ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും എന്തെന്ന് നമുക്ക് നോക്കാം.

മീന സംക്രാന്തി ശുഭമുഹൂര്‍ത്തം
മാര്‍ച്ച് 15ന് പുലര്‍ച്ചെ 12:16 ന് സൂര്യന് മീനരാശിയിലേക്ക് പ്രവേശിക്കും. അതിനുശേഷം രാവിലെ 6.33 മുതല്‍ 8.30 വരെയുള്ള സമയം ശുഭമുഹൂര്ത്തമായിരിക്കും. ഈ സമയത്ത് ഗംഗയിലോ പുണ്യനദിയിലോ കുളിക്കുന്നതും ദാനം ചെയ്യുന്നതും സൂര്യഭഗവാന്റെ അനുഗ്രഹം നല്കിത്തരും. ഈ ദിവസം ആദിത്യ ഹൃദയ സ്തോത്രം ചൊല്ലിയാല്‍ നിങ്ങളുടെ ശത്രുക്കള്‍ നശിക്കും. നെഗറ്റീവ് എനര്‍ജിയും നീങ്ങും.

മീന സംക്രാന്തി പൂജ
സൂര്യന്റെ അനുഗ്രഹം ലഭിക്കാന്‍, ഭക്തര്‍ മീന സംക്രാന്തി നാളില്‍ രാവിലെ പുണ്യസ്നാനം ചെയ്യുന്നു. തങ്ങളുടെ മുന്‍കാല പാപങ്ങളില്‍ നിന്ന് മുക്തി നേടാനും ഇതിലൂടെ സാധിക്കുന്നു. സൂര്യദേവന് അര്‍ഘ്യം അര്‍പ്പിച്ചുകഴിഞ്ഞാല്‍ സാത്വിക ഭക്ഷണം മാത്രമേ കഴിക്കാവൂ. ഉള്ളി, വെളുത്തുള്ളി എന്നിവയുള്ള ഭക്ഷണവും നോണ്‍-വെജ് ഭക്ഷണവും മദ്യവും മറ്റും കഴിക്കുന്നത് നിഷിധമാണ്.

സൂര്യദേവനെ ആരാധിക്കാന്‍
മീന സംക്രാന്തി ദിനത്തില്‍ ഗംഗ പോലുള്ള പുണ്യ നദിയില്‍ കുളിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. എന്തെങ്കിലും കാരണത്താല്‍ നിങ്ങള്‍ക്ക് നദികളില്‍ കുളിക്കാന്‍ കഴിയില്ലെങ്കില്‍, വീട്ടില്‍ കുളിക്കുന്ന വെള്ളത്തില്‍ കുറച്ച് ഗംഗാജലം ചേര്‍ത്ത് കുളിക്കുക, സൂര്യനെ ആരാധിക്കുക. ഈ ദിവസം, ചെമ്പ് പാത്രത്തില്‍ വെള്ളം നിറച്ച് ഉദയ സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുക. സൂര്യഭഗവാന് അര്‍ഘ്യം അര്‍പ്പിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു. ഇതോടൊപ്പം നെഗറ്റീവ് എനര്‍ജിയില്‍ നിന്നും നിങ്ങള്‍ക്ക് മുക്തിയും ലഭിക്കും. മീന സംക്രാന്തി ദിനത്തില്‍, സൂര്യ ഭഗവാന്റെ മന്ത്രങ്ങള്‍ ജപിക്കുകയും ആദിത്യ ഹൃദയ സ്തോത്രം വായിക്കുകയും ചെയ്യുക. സംക്രാന്തിയിലെ ദാനധര്‍മ്മത്തിന്റെ പ്രത്യേക പ്രാധാന്യം ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈ ദിവസം ആവശ്യക്കാര്‍ക്ക് വസ്ത്രങ്ങള്‍, എള്ള്, ധാന്യങ്ങള്‍ എന്നിവ ദാനം ചെയ്യുക. ഈ ദിവസം പശുവിന് ഭക്ഷണം നല്‍കുന്നതും ശുഭകരമായി കണക്കാക്കപ്പെടുന്നു.

ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍
ഇടവം
ഇടവം രാശിക്കാര്‍ക്ക് സൂര്യന് മീനരാശിയില്‍ സഞ്ചരിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതിന്റെ ഫലത്താല്‍ ഇഠവം രാശിക്കാരുടെ വരുമാനം വര്‍ദ്ധിക്കും.നേരത്തെ നടത്തിയ നിക്ഷേപങ്ങളില്‍ നിന്ന് ഇപ്പോള്‍ പ്രയോജനം ലഭിക്കും. ഓഹരി വിപണിയിലോ വാതുവെപ്പിലോ നിക്ഷേപിക്കുന്ന പണം നേട്ടങ്ങളോടെ തിരികെ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തമായി തുടരും.

മിഥുനം
മീന സംക്രാന്തിയുടെ ശുഭഫലം മിഥുനം രാശിയിലും കാണാം. ഈ കാലയളവില്‍, ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിക്കാര്‍ക്ക് ജോലിയില്‍ വിജയം കൈവരിക്കാന്‍ കഴിയും. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. വരുമാനം വര്‍ധിക്കാനുള്ള സാധ്യതയുമുണ്ട്.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്കും മീന സംക്രാന്തി ശുഭഫലം നല്‍കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാകും. വിദേശപഠനം സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികളുടെ സ്വപ്നം പൂവണിയും. ഈ കാലയളവില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ജോലിയോ ബിസിനസ് സംബന്ധമായോ യാത്രകള്‍ സാധ്യമാണ്.



Click it and Unblock the Notifications