Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Meena Sankranti 2022: മീന സംക്രാന്തി നാളില്‍ ആഗ്രഹപൂര്‍ത്തീകരണത്തിന് ചെയ്യേണ്ടത് ഇത്
ഹിന്ദുമതത്തില്‍ സംക്രാന്തിക്ക് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. സൂര്യന് മറ്റൊരു രാശിയില്‍ പ്രവേശിക്കുന്നതിനെ സംക്രാന്തി എന്ന പേരിലാണ് അറിയപ്പെടുന്നത്. മാര്‍ച്ച് 15ന് സൂര്യന് മീനരാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. ജ്യോതിഷ പ്രകാരം, സൂര്യന് 12 രാശികളില് പ്രവേശിക്കുന്നു, ഈ ശ്രേണി മേടം മുതല്‍ ആരംഭിച്ച് മീനം രാശിയില്‍ അവസാനിക്കുന്നു.
സൂര്യന്റെ മീനം സംക്രാന്തിയുടെ പുണ്യകാലം ഇന്ന് രാവിലെ സൂര്യോദയം മുതല്‍ ആരംഭിക്കും. സംക്രാന്തി സമയത്ത് പുണ്യനദികളില്‍ ഭക്തര്‍ സ്നാനം ചെയ്യുന്നു. ഈ ദിവസം ദാനം ചെയ്യേണ്ടതിന്റെ പ്രാധാന്യവും പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2022ലെ മീന സംക്രാന്തി തീയതി, സമയം, പൂജാ ചടങ്ങുകള്‍, ചരിത്രം, പ്രാധാന്യം എന്നിവയെക്കുറിച്ച് ഈ ലേഖനത്തില്‍ വായിച്ചറിയാം.

മീന സംക്രാന്തി 2022: തീയതി, സമയം
ഈ വര്‍ഷം 2022ല്‍ ഫാല്ഗുണിലെ ശുക്ലപക്ഷ പ്രതിപാദ തിഥിയായ മാര്‍ച്ച് 15ന് മീന സംക്രാന്തി ആഘോഷിക്കും. മീന സംക്രാന്തി പുണ്യകാലം രാവിലെ 05:46 മുതല്‍ 11:46 വരെ, ദൈര്‍ഘ്യം 06 മണിക്കൂര്‍ 00 മിനിറ്റ്. മീന സംക്രാന്തി മഹാ പുണ്യകാലം രാവിലെ 05:46 മുതല്‍ 07:46 വരെ, ദൈര്‍ഘ്യം - 02 മണിക്കൂര്‍.

മീന സംക്രാന്തി 2022: പൂജാ ചടങ്ങുകള്‍
സൂര്യന്റെ അനുഗ്രഹം ലഭിക്കാന്‍, ഭക്തര്‍ മീന സംക്രാന്തി നാളില്‍ രാവിലെ പുണ്യസ്നാനം ചെയ്യുന്നു. തങ്ങളുടെ മുന്‍കാല പാപങ്ങളില്‍ നിന്ന് മുക്തി നേടാനും ഇതിലൂടെ സാധിക്കുന്നു. സൂര്യദേവന് അര്‍ഘ്യം അര്‍പ്പിച്ചുകഴിഞ്ഞാല്‍ സാത്വിക ഭക്ഷണം മാത്രമേ കഴിക്കാവൂ. ഉള്ളി, വെളുത്തുള്ളി എന്നിവയുള്ള ഭക്ഷണവും നോണ്‍-വെജ് ഭക്ഷണവും മദ്യവും മറ്റും കഴിക്കുന്നത് നിഷിധമാണ്.

ആചാരങ്ങള്‍ക്ക് ശുഭകാലം
ഈ ശുഭദിനത്തില്‍, സൂര്യന് ഒരു ഘട്ടത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് രാത്രിയെ ചെറുതും പകലിനെ ദൈര്ഘ്യമേറിയതുമാക്കുന്നു. പിരിമുറുക്കമുള്ള മനസ്സിനെ ശാന്തമാക്കാന്‍, ആളുകള്‍ അവരുടെ മനസ്സിനെയും ആത്മാവിനെയും സംരക്ഷിക്കുന്നതിനായി സൂര്യ മന്ത്രം ജപിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നു. ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനോ മതപരമായ ചില പ്രവൃത്തികള്‍ ചെയ്യുന്നതിനോ, സംക്രാന്തി മുഹൂര്‍ത്തത്തിലെ സമയം ശുഭമോ മംഗളമോ ആയി കണക്കാക്കുന്നു. കൂടാതെ, ദാനത്തിനോ ജീവകാരുണ്യ പ്രവര്‍ത്തനത്തിനോ സംക്രാന്തി മുതലുള്ള കാലഘട്ടം എല്ലാവര്ക്കും അനുകൂലമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം, ഭൂമി ദാനം ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.

മീന സംക്രാന്തി 2022: ചരിത്രവും പ്രാധാന്യവും
മീന സംക്രാന്തി ഒരു പുതിയ മാസത്തിന്റെ പിറവിയാണ്. ഇത് സൗര കലണ്ടറിന്റെ അവസാന മാസത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. വര്‍ഷം മുഴുവനും 12 സംക്രാന്തികള്‍ ആഘോഷിക്കുന്നു. ഇവയെ അയന സംക്രാന്തി, വിഷുവ സംക്രാന്തി, വിഷ്ണുപാദ സംക്രാന്തി, ഷഡ്ഷിമുഖി സംക്രാന്തി എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. എന്നിരുന്നാലും, സൂര്യന്റെ സംക്രമണം കാരണം, മീന സംക്രാന്തിക്ക് ഹിന്ദു വിശ്വാസം പ്രകാരം അതുല്യമായ പ്രാധാന്യമുണ്ട്. ദക്ഷിണേന്ത്യയില്‍, ഈ ദിവസം മീന സംക്രമണം എന്നും അറിയപ്പെടുന്നു. ആഗ്രഹപൂര്‍ത്തീകരണത്തിന് ഈ കാലം ഏറ്റവും ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

സൂര്യദേവനെ ഇപ്രകാരം ആരാധിക്കുക
മീന സംക്രാന്തി ദിനത്തില്‍ ഗംഗ പോലുള്ള പുണ്യ നദിയില്‍ കുളിക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്തെങ്കിലും കാരണത്താല്‍ നിങ്ങള്‍ക്ക് നദികളില്‍ കുളിക്കാന്‍ കഴിയില്ലെങ്കില്‍, വീട്ടില്‍ കുളിക്കുന്ന വെള്ളത്തില്‍ കുറച്ച് ഗംഗാജലം ചേര്‍ത്ത് കുളിക്കുക. ഈ ദിവസം സൂര്യനെ ആരാധിക്കുക. ഈ ദിവസം, ചെമ്പ് പാത്രത്തില്‍ വെള്ളം നിറച്ച് ഉദയ സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുക. സൂര്യഭഗവാന് അര്‍ഘ്യം അര്‍പ്പിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു. ഇതോടൊപ്പം നെഗറ്റീവ് എനര്‍ജിയില്‍ നിന്നും നിങ്ങള്‍ക്ക് മുക്തിയും ലഭിക്കും. മീന സംക്രാന്തി ദിനത്തില്‍, സൂര്യ ഭഗവാന്റെ മന്ത്രങ്ങള്‍ ജപിക്കുകയും ആദിത്യ ഹൃദയ സ്തോത്രം വായിക്കുകയും ചെയ്യുക. ദാനധര്‍മ്മത്തിന്റെ പ്രത്യേക പ്രാധാന്യം സംക്രാന്തി കാലത്ത് പറഞ്ഞിട്ടുണ്ട്. ഈ ദിവസം ആവശ്യക്കാര്‍ക്ക് വസ്ത്രങ്ങള്‍, എള്ള്, ധാന്യങ്ങള്‍ എന്നിവ ദാനം ചെയ്യുക. ഈ ദിവസം പശുവിന് ഭക്ഷണം നല്‍കുന്നതും ശുഭകരമായി കണക്കാക്കപ്പെടുന്നു.



Click it and Unblock the Notifications
