Latest Updates
-
മഴക്കാലത്ത് വീടിന്റെ ഉമ്മറത്തും ബാത്ത്റൂമിലും ഈർപ്പമാണോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
അധ്യാപകദിനത്തിന് മുന്നോടിയായി കുട്ടികളുടെ പഠനമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഏകാഗ്രതയും വിജയവും ഉറപ്പ്! -
ജന്മാഷ്ടമി നാളിൽ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തുപ്രകാരം ഐശ്വര്യം നിറയ്ക്കാൻ ഈ ലളിതമായ വഴികൾ! -
മഴയും ഇടിമിന്നലും: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ബട്ടർ ചിക്കനും നല്ലി നിഹാരിയും പ്രഭാതഭക്ഷണം! ഡയറ്റില്ലാതെ താരാ സുതാരിയ ഫിറ്റ്നസ് നിലനിർത്തുന്നത് എങ്ങനെ? -
ബുധൻ ഉത്തര ഫാൽഗുനിയിലേക്ക്: ഈ സമയത്ത് പേപ്പർ വർക്കുകൾക്ക് വൻ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
2026 സെപ്റ്റംബർ 3: ചന്ദ്രൻ ഇടവം രാശിയിലേക്ക്; ഈ ശുഭമുഹൂർത്തങ്ങളിൽ പണമിടപാടുകൾ നടത്തിയാൽ നേട്ടം ഇരട്ടി! -
സെപ്റ്റംബർ 3: കേരളത്തിൽ അപൂർവ്വ രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
രവി-സർവാർത്ഥ സിദ്ധി യോഗം: ഇന്ന് പുലർച്ചെ ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ വേഗത്തിൽ നടക്കും! -
സെപ്റ്റംബർ 3 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ ഭാഗ്യനിറവും ഭാഗ്യാങ്കവും അറിയാം
മീന ഭരണി 2023: ഈ വിധം ദേവിയെ ആരാധിക്കൂ: സര്വ്വദോഷങ്ങളകലും: ആശംസകളും സന്ദേശങ്ങളും
മാര്‍ച്ച് 25 ശനിയാഴ്ചയാണ് ഈ വര്‍ഷത്തെ മീനഭരണി ആഘോഷങ്ങള്‍ നടക്കുന്നത്. കൈവല്യദായിനിയായ അമ്മയുടെ അനുഗ്രഹത്തിന് വേണ്ടി നമുക്ക് ഈ ദിനം ദേവിയെ ആരാധിക്കാവുന്നതാണ്. ഈ ദിനത്തിലെ ദേവിയോടുള്ള നമ്മുടെ ആരാധനയും സ്നേഹവും സര്‍വ്വദുരിത ദോഷങ്ങളില്‍ നിന്നും നമ്മളെ കരകയറ്റുന്നു. കേരളത്തിലെ ഒട്ടേറേ ദേവി ക്ഷേത്രങ്ങളില്‍ ഈ ദിനത്തില്‍ വിശേഷാല്‍ ഉത്സവവും പൂജകളും നടത്തുന്ന ഒരു ദിനം കൂടിയാണ് മീനഭരണി ദിനം. ഭരണി നക്ഷത്രത്തില്‍ വരുന്ന ഈ ആഘോഷം വളരെ കേമമായി തന്നെ പല ക്ഷേത്രങ്ങളും ആചരിച്ച് വരുന്നു. ഭരണി നക്ഷത്രം പൊതുവേ ഭദ്രകാളി ദേവിയെ ആരാധനക്ക് വളരെ പ്രീതികരമായ ഒരു ദിനം തന്നെയാണ് മീനഭരണി ദിനം.

ഭദ്രകാളി പ്രീതിയിലൂടെ എല്ലാ ദുരിത ദോഷങ്ങളും അകറ്റുന്നതിന് നമുക്ക് വളരെയധികം ശ്രേഷ്ഠമായ ദിനമാണ് മീനഭരണി ദിനം. ഈ ദിനത്തിന് ധാരാളം പ്രത്യേകതകള്‍ ഉണ്ട്. ദാരിക നിഗ്രഹത്തിനായി അവതാരമെടുത്ത ദേവിയെ പ്രതിഷ്ഠിച്ചതിലൂടെ അത് സത്ജനങ്ങള്‍ക്ക് അനുഗ്രഹവും സന്തോഷവും നിറയുന്ന തരത്തിലേക്ക് മാറി എന്നാണ് ഐതിഹ്യം.. ഭക്തരെ രോഗദുരിതങ്ങളില് നിന്നും മഹാമാരികളില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടി ദേവിയെ പ്രാര്‍ത്ഥിച്ചാല്‍ മതി എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അതിലുപരി പ്രിയപ്പെട്ടവര്‍ക്ക് മീനഭരണി ദിനത്തില്‍ സന്ദേശങ്ങള്‍ കൈമാറാവുന്നതാണ്.
മീനഭരണി പ്രാധാന്യം

മീനഭരണിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം. മീനമാസത്തിലെ അശ്വതി നാളില്‍ അശ്വതി കാവ് തീണ്ടലിലൂടെയാണ് ഭരണി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഈ ദിനത്തില്‍ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ എല്ലാ തന്നെ വിശേഷാല്‍ പൂജകളും നടത്തുന്നു. എല്ലാ ദേവിക്ഷേത്രങ്ങളിലും ഭരണി നക്ഷത്ര ദിനം വളരെ പ്രധാനപ്പെട്ടതാണ്. ദേവിയുടെ നാമങ്ങള്‍ ഉരുവിടുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നു. ഈ വര്‍ഷത്തെ മീനമാസത്തിലെ ഭരണി നക്ഷത്രം രണ്ട് ദിവസങ്ങളിലാണ് വരുന്നത്. ഭരണി നക്ഷത്രം മാര്‍ച്ച് 24 ഉച്ച മുതല്‍ മാര്‍ച്ച് 25 ഉച്ച വരെയാണ് വരുന്നത്. ഈ ദിനത്തില്‍ ദേവി ആരാധനക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു.
മീനഭരണി ദിനത്തില്‍ അനുഷ്ഠിക്കേണ്ടത്

മീന ഭരണി ദിനത്തില്‍ ദേവി ഭക്തര്‍ വിളക്ക് വെക്കുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് മീനഭരണി ദിനത്തില്‍ ദേവിക്ക് മുന്നില്‍ വിളക്ക് രണ്ട് നേരം തെളിയിക്കുന്നതിന് ശ്രദ്ധിക്കണം. വിളക്ക് കൊളുത്തുന്നതിന് മുന്‍പ് വീടും പരിസരവും വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ദേവിയെ മനസ്സില്‍ ഭക്തിയോടേയും കളങ്കമില്ലാതേയും വിചാരിച്ച് കൊണ്ട് വിളക്ക് തെളിയിക്കാവുന്നതാണ്. ഇതിലൂടെ ദേവിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ അങ്ങോളം ലഭിക്കുന്നതിന് വിളക്ക് തെളിയിക്കുന്നത് സഹായിക്കുന്നു. ദേവി മാഹാത്മ്യം ജപിക്കുന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയവും ഗുണാനുഭവങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു.

വെള്ളിയാഴ്ച നെയ് വിളക്ക് കൊളുത്തുന്നത് അത്യുത്തമമായിട്ടാണ് കണക്കാക്കുന്നത്. രാവിലേയും വൈകുന്നേരവും നെയ് വിളക്ക് കൊളുത്തുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിന് സഹായിക്കുന്നു. മീനഭരണി വ്രതം എടുക്കുന്നതും നല്ലതാണ്. വ്രതമെടുക്കുന്നവര്‍ അടുത്തുള്ള ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നല്‍കുന്നുണ്ട്. കൊടുങ്ങല്ലൂരമ്മയെ ആരാധിക്കുന്ന ക്ഷേത്രങ്ങളില്‍ ഈ ദിനത്തില്‍ ദര്‍ശനം നടത്തുന്നത് നല്ലതാണ്.
ക്ഷേത്രങ്ങളിലെ വഴിപാടുകള്‍

മീനഭരണി ദിനത്തില്‍ ക്ഷേത്രങ്ങളില്‍ ചില പ്രത്യേക വഴിപാടുകള്‍ നടത്താവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ഐശ്വര്യാഭീഷ്ടസിദ്ധി നല്കുന്നു. എല്ലാ കുടുംബാംഗങ്ങളുടേയും തലക്കുഴിഞ്ഞ് നാണയം സമര്‍പ്പിക്കുന്നത് ജീവിതത്തിലെ ദോഷങ്ങളെ ഇല്ലാതാക്കുന്നു. ഇത് കൂടാതെ ക്ഷേത്രത്തില്‍ വിളക്കെണ്ണ ദേവിക്ക് സമര്‍പ്പിക്കാവുന്നതാണ്. പ്രത്യേകിച്ച് ഭരണി ദിനത്തില്‍ ഈ വഴിപാട് സമര്‍പ്പിക്കുന്നത് അതിവിശേഷമാണ്. ഇത് കൂടാതെ വിളക്ക് വഴിപാടായി കഴിക്കുന്നതും നല്ലതാണ്. എല്ലാ ദുരിതഫലങ്ങളും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് ഈ വഴിപാട് സമര്‍പ്പിക്കുന്നത് നല്ലതാണ്. രക്തപുഷ്പാഞ്ജലി സമര്‍പ്പിക്കുന്നതും നല്ലതാണ്. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു.
മീനഭരണി സന്ദേശങ്ങള്‍

പ്രിയപ്പെട്ടവര്‍ക്ക് ഈ ദിനത്തില്‍ മീനഭരണി സന്ദേശങ്ങള്‍ അയക്കാവുന്നതാണ്. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും ദേവിയുടെ അനുഗ്രഹത്തിനും വേണ്ടി ഈ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്കും കുടുംബത്തിനും എല്ലാം ഈ സന്ദേശങ്ങള്‍ കൈമാറാവുന്നതാണ്.
ജീവിതത്തില്‍ എല്ലാ ഐശ്വര്യവും അനുഗ്രഹവും ദേവി നല്കട്ടെ, നിങ്ങള്‍ക്കും കുടുംബത്തിനും മീനഭരണി ആശംസകള്‍
ജീവിത കാലം മുഴുവന്‍ ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി നിങ്ങള്‍ക്ക് മീനഭരണി ദിനത്തില്‍ പ്രാര്‍ത്ഥിക്കാം. എല്ലാവര്ക്കും മീനഭരണി ആശംസകള്‍
ദേവീ ഭക്തിയുടെ നിറവില്‍ എല്ലാവര്ക്കും മീനഭരണി ആശംസകള്‍ നേരുന്നു,
മീനഭരണി ദിനത്തില്‍ ജീവിതത്തില്‍ ഐശ്വര്യവും ഉയര്‍ച്ചയും കൊണ്ട് വരട്ടെ .ഹൃദയം നിറഞ്ഞ മീനഭരണി ആശംസകള്‍
ഈ ദിനത്തില്‍ ദേവിയെ അറിയാനും അനുഗ്രഹീതരാവുന്നതിനും നിങ്ങള്‍ക്ക് സാധിക്കട്ടെ, പ്രിയപ്പെട്ടവര്‍ക്ക് മീനഭരണി ആശംസകള്‍
ദേവി മഹാമായയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ ഉടനീളം നിലനില്ക്കട്ടെ , എല്ലാ പ്രിയപ്പെട്ടവര്‍ക്കും മീനഭരണി ആശംസകള്‍
ദേവിക്ക് പ്രിയപ്പെട്ട ജന്മാഷ്ടമി ദിനത്തില്‍ കൈവല്യദായിനി നിങ്ങളുടെ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കട്ടെ, ഏവര്‍ക്കും മീനഭരണി ആശംസകള്‍
ഈ മീനഭരണി ദിനത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവട്ടെ, ഹൃദയം നിറഞ്ഞ മീനഭരണി ആശംസകള്‍
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
