Latest Updates
-
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ
മീനഭരണി 2023: ദേവി ആരാധന ഇപ്രകാരമെങ്കില് ദുരിതമകറ്റി സര്വ്വൈശ്വര്യം ഫലം
മീനഭരണി ദിനത്തിന് ഇനി വെറും ചുരുങ്ങിയ ദിവസങ്ങള് മാത്രമേ ഉള്ളൂ. ഈ വര്ഷത്തെ മീനഭരണി വരുന്നത് മാര്ച്ച് 25-നാണ്. ദേവി പ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട മാസമാണ് മീന മാസം. കേളത്തില് ഒട്ടു മിക്ക ഭദ്രകാളി ക്ഷേത്രങ്ങളിലും മീനഭരണി ആഘോഷം വളരെ വലിയ ആഘോഷമായാണ് കൊണ്ടാടുന്നത്. അത് മാത്രമല്ല ഈ ദിനത്തില് ദേവിക്ക് നിരവധി വഴിപാടുകളും മറ്റും സമര്പ്പിക്കുകയും ചെയ്യുന്നു. ഒട്ടനവധി ക്ഷേത്രങ്ങളില് ഭരണി ആഘോഷത്തിന്റെ ഫലമായി പല വിധത്തിലുള്ള പ്രത്യേക ചടങ്ങുകളും അരങ്ങേറാറുണ്ട്.

എന്നാല് മീനഭരണി ദിനത്തില് ദേവിയെ ആരാധിക്കുന്നത് നിങ്ങള്ക്ക് വിവിധ തരത്തിലുള്ള മാറ്റങ്ങള് കൊണ്ട് വരുന്നു. മീനമാസം എന്നത് തന്നെ ദേവി പൂജക്കും ദേവി പ്രീതിക്കും അത്യുത്തമമായ മാസങ്ങളാണ്. ഈ മാസം ദേവിയെ ഏത് രൂപത്തില് ആരാധിച്ചാലും പൂര്ണതയും ഫലവും ഉണ്ടാവുന്നു. മീനഭരണി ദിനത്തില് ദേവിയെ ഇനി പറയുന്ന രീതിയില് ആരാധിച്ച് നോക്കൂ. നിങ്ങള്ക്ക് ജീവിതത്തില് സര്വ്വൈശ്വര്യവും സന്തോഷവും നിറയും എന്നതില് സംശയം വേണ്ട. കൂടുതല് അറിയാന് വായിക്കൂ

മീനഭരണി ദിനത്തിലെ പ്രത്യേകത
മീനഭരണി ദിനത്തിലെ പ്രത്യേകതകള് എന്തൊക്കെയെന്ന് നോക്കാം. കൊടുങ്ങല്ലൂര് ഭദ്രകാളി ക്ഷേത്രത്തില് മീനഭരണി ദിനത്തില് ദേവിയെ ദര്ശിക്കുന്നത് അനുഗ്രഹങ്ങള് വര്ദ്ധിപ്പിക്കുന്നു എന്നാണ് പറയുന്നത്. ഈ ദിനത്തില് ക്ഷേത്രത്തില് കോഴിക്കല്ല് മൂടല്, ഭരണിപ്പാട്ട്, തൃച്ചന്ദനച്ചാര്ത്ത്, അശ്വതി കാവ് തീണ്ടല് എന്നിവ നടത്തുന്നു. മാര്ച്ച് 25 ശനിയാഴ്ചയാണ് മീനഭരണി മഹോത്സവം നടക്കുന്നത്. ഈ ദിനത്തില് കേരളത്തിലെ ദേവീ ക്ഷേത്ര ദര്ശനത്തില് ഇനി പറയുന്ന വഴിപാടുകള് നടത്തുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില് ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറക്കുന്നു.

ദേവി ക്ഷേത്ര ദര്ശനം
മീന മാസത്തില് മീനഭരണി ദിനത്തില് ദേവിക്ഷേത്രത്തില് ദര്ശനം നടത്തുന്നതാണ്. ഇത് നിങ്ങള്ക്ക് ഫലപ്രദമായ ഫലങ്ങള് നല്കുന്നതാണ്. ദേവിക്ക് പ്രീതി വര്ദ്ധിപ്പിക്കുന്ന തരത്തിലുള്ള വഴിപാടുകളും മറ്റും ക്ഷേത്രത്തില് നടത്തുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങള്ക്ക് ദുരിതങ്ങള് അകറ്റി സര്വ്വൈശ്വര്യം നിറക്കും എന്നാണ് വിശ്വാസം. ദേവി പ്രീതികരമായ മന്ത്രങ്ങള് ജപിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

മന്ത്രജപം നിര്ബന്ധം
നെയ് വിളക്കിന് മുന്നില് ഇരുന്ന് മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ലളിതാ സഹസ്രനാമം ഉള്പ്പടെയുള്ള മന്ത്രങ്ങള് ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങള്ക്ക് ജീവിത വിജയവും സമാധാനവും സന്തോഷവും കുടുംബത്തില് നിറക്കുന്നതിന് ദേവി അനുഗ്രഹം സഹായിക്കുന്നു. ഇത് കൂടാതെ ശ്രീലളിതാ പഞ്ചവിംശതി നാമാവലിയും ഈ ദിനത്തില് ജപിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ജപിക്കുന്നതിലൂടെ ജീവിതത്തില് അങ്ങോളം ഐശ്വര്യം നിറയുന്നു. ഇത് ജപിക്കുന്ന സമയത്ത് കുങ്കുമം, ഭസ്മം, ചന്ദനം എന്നിവ ചേര്ത്ത് ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ദേവീമാഹാത്മ്യം പാരായണം ചെയ്യുക
ദേവി മാഹാത്മ്യത്തിലെ പതിനൊന്നാം അധ്യാ.ം വായിക്കുന്നത് വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കുന്നത്. സര്വ്വ മംഗള മംഗല്യേ ശിവേ സര്വ്വാര്ത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമോസ്തുതേ: എന്ന മന്ത്രം 36 തവണയോ 108 തവണയോ ജപിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില് മികച്ച മാറ്റങ്ങള് കൊണ്ട് വരുന്നതിന് സഹായിക്കുന്നു. മീനമാസത്തില് മുഴുവന് ഈ നാമം ജപിക്കുന്നത് ജീവിതത്തില് സര്വ്വൈശ്വര്യം നിറക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ കുളിച്ച് ശുദ്ധിയായി ദേവി ക്ഷേത്ര ദര്ശനം നടത്തുന്നതിന് ശ്രദ്ധിക്കണം.

വഴിപാട് നടത്തുന്നത്
വഴിപാട് നടത്തുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ദേവി ക്ഷേത്ര ദര്ശനം നടത്തുന്നതോടൊപ്പം കടും പായസവും ദേവിക്ക് വഴിപാടായി സമര്പ്പിക്കാവുന്നതാണ്. സര്വ്വ ദുരിതശാന്തിക്ക് ഇത് ഉത്തമമാണ് എന്നതാണ് സത്യം. നാരങ്ങാമാല, രക്തപുഷ്പാഞ്ജലി, സഹസ്രനാമ പുഷ്പാഞ്ജലി, നെയ് വിളക്ക് എന്നിവ സമര്പ്പിക്കുന്നതും നല്ലതാണ്. ഇതെല്ലാം ജീവിതത്തില് ഐശ്വര്യവും സന്തോഷവും ജീവിതത്തില് പോസിറ്റീവ് മാറ്റങ്ങളും നല്കുന്നു. ഭദ്രകാളിപ്പത്ത് ഈ ദിനത്തില് രാവിലേയും വൈകിട്ടും ജപിക്കാവുന്നതാണ്. ഇത് കൂടാതെ ഓം ദുര്ഗ്ഗായ നമ: എന്ന ദുര്ഗ്ഗാ മന്ത്രവും ജപിക്കാവുന്നതാണ്. ഇതെല്ലാം മീനഭരണി ദിനത്തില് ജപിക്കുന്നത് ജീവിതത്തില് ഐശ്വര്യവും സന്തോഷവും നിറക്കുന്നു.



Click it and Unblock the Notifications
