Latest Updates
-
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ
മീന ഭരണി 2023: ഇന്ന് ഭദ്രകാളി പ്രീതി വരുത്തേണ്ട നക്ഷത്രക്കാര്‍: ഫലം അത്ഭുതപ്പെടുത്തും
ഇന്ന് മീനഭരണി, അതായത് മാര്‍ച്ച് 25 ശനിയാഴ്ച വരുന്ന ഭരണി നാളില്‍ ആണ് ഭദ്രകാളി പ്രീതി വരുത്തുന്നതിന് വേണ്ടി ഏറ്റവും അത്യുത്തമ ദിനമായി കണക്കാക്കുന്നത്. ഈ ദിനത്തില്‍ ഭദ്രകാളി ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും അകലുകയും നേട്ടങ്ങളിലേക്ക് നിങ്ങളെത്തുകയും ചെയ്യുന്നു. മീന ഭരണി ദിനത്തില്‍ നടത്തുന്ന വഴിപാടുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും പ്രത്യേക ഫലം തന്നെയാണ് ഉള്ളത്. ഈ ദിനത്തില്‍ സവിശേഷ ഫലസിദ്ധിക്കായി നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

മീന ഭരണി ദിനത്തില്‍ ജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാര്‍ ഭദ്രകാളി പ്രീതി വരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ നിങ്ങള്‍ക്ക് തന്നെ നഷ്ടബോധം ഉണ്ടാക്കാം. കാരണം എത്രയൊക്കെ ശ്രമിച്ചിട്ടും നടക്കാത്ത പല കാര്യങ്ങളും ഈ ദിനത്തില്‍ നടക്കും എന്നത് തന്നെയാണ് സത്യം. കാരണം ജീവിതത്തില്‍ ഭദ്രകാളി പ്രീതി നടത്തുന്നതിലൂടെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. പ്രത്യേകിച്ച് മീന ഭരണി ദിനത്തില്‍ നാം കൊളുത്തുന്ന വിളക്ക് മാത്രം മതി ഭദ്രകാളിയെ പ്രീതിപ്പെടുത്തുന്നതിന്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.
ഭരണി

ഭരണി നക്ഷത്രക്കാര്‍ മീനഭരണി ദിനത്തില്‍ ദേവിക്ക് വിളക്ക് കൊളുത്തുന്നത് എന്തുകൊണ്ടും ഐശ്വര്യം നല്‍കുന്നതാണ്. ഇത് മാത്രമല്ല ഈ നക്ഷത്രക്കാര്‍ ഇന്നേ ദിവസം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത് തന്നെ അവര്‍ക്കും വീടിനും വീട്ടുകാര്‍ക്കും എല്ലാം ശുഭഫലങ്ങളും മാറ്റങ്ങളും നല്‍കുന്നതാണ്. ദേവീചൈതന്യം ഇവരോടൊപ്പം എപ്പോഴും ഉണ്ടായിരിക്കും.. വീടുകളില്‍ സന്തോഷവും ഐക്യവും നിറക്കുന്നതിനും ഭരണി നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു. മീനഭരണി ദിനത്തില്‍ ഇവര്‍ ദേവിയെ മാതൃഭാവത്തില്‍ ആരാധിക്കുകയും ചുവന്ന ചെമ്പരത്തി വൈകുന്നേരം വിളക്ക് കൊളുത്തി ദേവിക്ക് സമര്‍പ്പിക്കുന്നതും നല്ലതാണ്. ഇതിലൂടെ ഐശ്വര്യനും സന്തോഷവും നിറയുന്നു.
രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ വളരെയധികം അനുകൂലമാറ്റങ്ങള്‍ വരുന്ന ഒരു ദിനം കൂടിയാണ് മീനഭരണി ദിനം. ഭദ്രകാളി ദേവിയുടെ അനുഗ്രഹം ഇവരോടൊപ്പം എപ്പോഴും ഉണ്ടാവുന്നു. ജീവിതത്തില്‍ വളരെയധികം അഭിവൃദ്ധി ഇവരോടൊപ്പം ഉണ്ടായിരിക്കും. കൂടാതെ കുടുംബത്തിനും വീടിനും വീട്ടുകാര്‍ക്കും സന്തോഷവും സമാധാനവും നല്‍കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇവര്‍ വൈകുന്നേരം പൂജ മുറിയില്‍ ഒരു നെയ് വിളക്ക് ദേവിക്ക് സമര്‍പ്പിക്കാവുന്നതാണ്. ഇത് തെളിയിക്കുന്നതിലൂടെ കുടുംബത്തിന്റെ കഷ്ടകാലവും നീങ്ങുന്നു.
ചിത്തിര

ചിത്തിര നക്ഷത്രക്കാരായ സ്ത്രീകള്‍ വീട്ടില്‍ ഐശ്വര്യം നിറക്കുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. ഇത് വീട്ടിലെ എല്ലാ ദോഷത്തേയും ഇവരിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. എല്ലാ വിധത്തിലുള്ള കഷ്ടപ്പാടുകളും മാറുന്നതിനും ഇവര്‍ മുഖേന മാറുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നവര്‍ക്ക് ദേവി അത് നല്കി അനുഗ്രഹിക്കുന്നു. ജീവിതം വളരെയധികം സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് നല്കുന്ന ദിനം കൂടിയാണ് മീന ഭരണി ദിനം. ഇവര്‍ ദേവിക്ക് വൈകുന്നേരം വിളക്ക് കൊളുത്തുന്നതും ചുവന്ന ചെമ്പരത്തി പൂവ് സമര്‍പ്പിക്കുന്നതും ദേവി ക്ഷേത്ര ദര്‍ശനം ഇന്നേ ദിവസം നടത്തുന്നതും അനുകൂല ഫലങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. അമ്മയുടെ അനുഗ്രഹത്താല്‍ ആഗ്രഹ പൂര്‍ത്തീകരണം ഇവര്‍ക്കുണ്ടാവുന്നു.
അനിഴം

കഷ്ടനഷ്ടങ്ങള്‍ അനിഴം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ഉണ്ടാവുന്നു. എന്നാല്‍ മീനഭരണി ദിനത്തിലെ ഒരു വിളക്ക് തെളിയിക്കുന്നതിലൂടെ ഇവരുടെ ജീവിതം തന്നെ മാറി മറിയുന്നു. എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സമാധാനത്തിനും എല്ലാം ഇവര്‍ക്ക് സാധിക്കുന്നു. കൂടാതെ ലക്ഷ്യപ്രാപ്തിയിലേക്ക് എത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ഭദ്രകാളിയുടെ പ്രീതിയും അനുഗ്രഹവും ഇവരുടെ വിജയത്തിന് പിന്നില്‍ എപ്പോഴും ഉണ്ടാവുന്നു. എന്നാല്‍ ഇന്ന് വൈകുന്നേരം ഇവര്‍ നാരങ്ങ മാല ദേവിക്ക് സമര്‍പ്പിക്കാവുന്നതാണ്. ഇത് കൂടാതെ ശര്‍ക്കരയും ദേവീപ്രീതിക്ക് സമര്‍പ്പിക്കാവുന്നതാണ്. നെയ് വിളക്ക് കൊളുത്തുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം ജീവിതത്തില്‍ ദേവി സൗഭാഗ്യം തന്ന് അനുഗ്രഹിക്കുന്നു.
തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് സൗഭാഗ്യങ്ങളുടെ കാലമാണ് ദേവിയുടെ അനുഗ്രഹത്തിലൂടെ ലഭിക്കുന്നത്. നിരവധി ശുഭഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പല നെഗറ്റീവ് ഈര്ജ്ജത്തേയും ഒഴിവാക്കുന്നതിന് ദേവിയുടെ അനുഗ്രഹത്തിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നു. സമ്പത്സമൃദ്ധിയോടെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അതിനെല്ലാം ദേവി നിങ്ങളെ കനിഞ്ഞനുഗ്രഹിക്കുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മുന്നില്‍ ജീവിതം വളരെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതിനെല്ലാം ദേവിയുടെ അനുഗ്രഹം ഉണ്ടാവുന്നു. ഈ ദിനത്തില്‍ വൈകുന്നേരം ദേവിക്ക് വിളക്ക് കൊളുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.
അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങളെ ദേവി അനുഗ്രഹിക്കുന്നു. മീന ഭരണി ദിനത്തില്‍ മികച്ച മാറ്റങ്ങള്‍ ദേവിയുടെ അനുഗ്രഹത്തിലൂടെ അവിട്ടം നക്ഷത്രക്കാര്‍ക്ക് ലഭിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നു. എല്ലാ വിഷതകളും ഇല്ലാതാവുകയും ജീവിതത്തില്‍ ഐശ്വര്യവും നിറയുകയും ചെയ്യുന്നു. ഈ ദിവത്തില്‍ ദേവിക്ക് ചുവന്ന പട്ട് സമര്‍പ്പിക്കണം. ഇത് എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുകയും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു.



Click it and Unblock the Notifications

