ഇന്ന് മേടം 1: നാളെ വിഷു- മേടമാസ സമ്പൂര്‍ണ നക്ഷത്രഫലം അറിയാന്‍

ഇന്ന് മേടം ഒന്നാണ്, സാധാരണയായി ഏപ്രില്‍ 14-നാണ് വിഷു ആഘോഷിക്കുന്നത്, എന്നാല്‍ ഈ വര്‍ഷം, മേടം ഒന്നിന് ശേഷം സൂര്യോദയം കഴിഞ്ഞിട്ടാണ് സംക്രമം വരുന്നത്. അതുകൊണ്ടാണ് ഈ വര്‍ഷം മേടം 2-ന് വിഷു വരുന്നത്.

Medam Month 2022

എന്നാല്‍ ഈ മേടമാസത്തില്‍ 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ

മേടക്കൂര്‍:-( അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂര്‍:-( അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യം മികച്ചതായിരിക്കും. വിദേശത്ത് ജോലിക്ക് പോവുന്നവര്‍ക്ക് മികച്ച അവസരമായിരിക്കും. പണം കടം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം. പല കാര്യങ്ങള്‍ക്കും അനുകൂല അവസരങ്ങള്‍ ഉണ്ടായിരിക്കും. വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഔദ്യോഗികപരമായി നിങ്ങളില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. സ്വന്തമായി ജോലി ചെയ്യുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. പല മേഖലകളിലും വിജയം നേടുന്നതിനുള്ള സാധ്യതയുണ്ട്. സത്യസന്ധമായ കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കും.

ഇടവക്കൂര്‍ : (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂര്‍ : (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറില്‍ വരുന്ന രാശിക്കാര്‍ക്ക് മീന മാസം നല്‍കുന്നത് പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച നേട്ടങ്ങള്‍ ആയിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ജോലിയുടെ കാര്യത്തിലും മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. സാമ്പത്തിക നേട്ടത്തിലും മുന്നില്‍ തന്നെയായിരിക്കും. കൃത്യനിര്‍വ്വഹണത്തില്‍ ഇവര്‍ മുന്‍പന്തിയില്‍ ആയിരിക്കും. ആരാധനാലയ സന്ദര്‍ശനം ഇവര്‍ക്ക് ആശ്വാസമാവുന്നുണ്ട്. ഉപരിപഠനത്തിന് ഇവര്‍ക്ക് മികച്ച അവസരങ്ങള്‍ വന്നു ചേരും. അതുകൂടാതെ പരീക്ഷയിലും മറ്റും മികച്ച വിജയം ഇവരെ തേടി എത്തുന്നുണ്ട്. ദുശീലങ്ങള്‍ക്ക് നിങ്ങള്‍ വിരാമമിടുന്നുണ്ട്. കലാകായിക രംഗത്ത് അംഗീകാരം ലഭിക്കുന്നുണ്ട്.

മിഥുനക്കൂര്‍:-(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 )

മിഥുനക്കൂര്‍:-(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 )

പ്രവര്‍ത്തന മേഖലയില്‍ ഉണര്‍വ്വും വിജയവും ഈ രാശിക്കാര്‍ക്ക് ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടം ഉണ്ടാവുന്നുണ്ട് ജീവിതത്തില്‍. മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ജോലികള്‍ കൃത്യമായി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. നിര്‍ബന്ധമായും ചില ചുമതലകള്‍ ഏറ്റെടുക്കുന്നതിന് നിങ്ങള്‍ വഴങ്ങേണ്ടതായി വരുന്നുണ്ട്. വീട് വാങ്ങുന്നതിനും വീടിന്റെ നവീകരണത്തിനും പണം ചിലവാക്കുന്നു. കര്‍മ്മ മേഖലയില്‍ പുരോഗതി ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ പ്രതീക്ഷിക്കുന്ന വിജയം ലഭിക്കുന്നുണ്ട്.

 കര്‍ക്കടകക്കൂര്‍:- (പുണര്‍തം 1/4, പൂയം, ആയില്യം )

കര്‍ക്കടകക്കൂര്‍:- (പുണര്‍തം 1/4, പൂയം, ആയില്യം )

കര്‍ക്കിടക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് മികച്ച അവസരങ്ങള്‍ തേടി എത്തുന്നുണ്ട്. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. തൊഴിലില്‍ പല വിധത്തിലുള്ള മാറ്റങ്ങള് ജീവിതത്തില്‍ ഉണ്ടാവുന്നു. അത് പോസിറ്റീവ് ആയി മാറ്റുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം. കുടുംബാഗംങ്ങളോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നുണ്ട്. പ്രവര്‍ത്തന മേഖലകളില്‍ പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന പരിഷ്‌കരണം നടത്തുന്നതിന് സാധിക്കുന്നു. ഏത് കാര്യത്തിലും സര്‍വ്വ കാര്യ വിജയം ഉണ്ടാവുന്നുണ്ട്. ഉദ്യോഗത്തില്‍ നിങ്ങളാഗ്രഹിക്കുന്ന സ്ഥാനത്തേക്ക് കയറ്റം കിട്ടുന്നുണ്ട്. വിദേശത്ത് താമസിക്കാന്‍ അനുമതി ലഭിക്കുന്നുണ്ട്.

ചിങ്ങക്കൂര്‍:-(മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂര്‍:-(മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസം അനുകൂലഫലങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടാവുന്നുണ്ട്. പ്രവര്‍ത്തന മേഖലയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റം ഉണ്ടാവുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവുന്നുണ്ട്. പണം പലപ്പോഴും നിക്ഷേപിക്കുന്നതില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കുന്നുണ്ട്. സങ്കീര്‍ണമായ പല കാര്യങ്ങളില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെടുന്നുണ്ട്. ഏത് ഗൗരവതരമായ കാര്യത്തേയും വളരെയധികം മികച്ചതായി അവതരിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നനുണ്ട്. വിദേശ ഉദ്യോഗത്തില്‍ നിന്ന് നിങ്ങള്‍ക്ക് നിരാശ നേരിടേണ്ടി വരുന്നുണ്ട്. ഗൃഹപ്രവേശനത്തിനുള്ള സാധ്യതയുണ്ട്.

കന്നിക്കൂര്‍:-(ഉത്രം 3/4,അത്തം,ചിത്തിര 1/2)

കന്നിക്കൂര്‍:-(ഉത്രം 3/4,അത്തം,ചിത്തിര 1/2)

കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവുന്നുണ്ട്. ഏറെക്കുറേ ഏത് പ്രശ്‌നത്തേയും നിങ്ങള്‍ക്ക് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. കലാകായിക മേഖലയില്‍ പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന നേട്ടം ഉണ്ടാവുന്നുണ്ട്. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ജോലിയില്‍ ചിലപ്പോള്‍ ചെറിയ രീതിയിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. ബോസിനോട് വളരെയധികം ശ്രദ്ധിച്ച് വേണം പെരുമാറുന്നതിനും. എങ്കിലും ജോലിക്ക് പ്രശ്‌നമുണ്ടാവുന്നില്ല. ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നുണ്ട്.

തുലാക്കൂര്‍:-(ചിത്തിര1/2,ചോതി, വിശാഖം3/4)

തുലാക്കൂര്‍:-(ചിത്തിര1/2,ചോതി, വിശാഖം3/4)

ഉന്‍മേഷവും ഉത്സാഹവും വര്‍ദ്ധിക്കുന്ന ഒരു സമയമായിരിക്കും എന്നുള്ളതാണ് മേടമാസത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ഉത്തരവാദിത്വത്തോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കരാറു ജോലിയില്‍ അല്‍പം മാറ്റങ്ങള്‍ വരുന്നതിലൂടെ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കുന്നതിനും അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും സാധിക്കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. വരവനുസരിച്ച് ചിലവഴിക്കുന്നതിന് നിങ്ങള്‍ ശ്രമിക്കേണ്ടതാണ് എന്നതാണ് സത്യം.

വൃശ്ചികക്കൂര്‍:-(വിശാഖം1/4,അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂര്‍:-(വിശാഖം1/4,അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂറിന്റെ കാര്യത്തില്‍ ഇവര്‍ക്ക് വ്യാപാര മേഖലയില്‍ ചെറിയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ടാവുന്നുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം ഇവര്‍ക്ക് മോചനം ലഭിക്കുന്നും ഉണ്ട്. പുതിയ കരാറു ജോലികള്‍ക്ക് നിങ്ങള്‍ നിര്‍ബന്ധിതരാവും. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. മക്കളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. വരുന്ന അവസരങ്ങള്‍ ഒരു കാരണവശാലും പാഴാക്കരുത്. മുടങ്ങിക്കിടക്കുന്ന വഴിപാടുകള്‍ ഓര്‍മ്മിച്ച് ചെയ്യുന്നതിന് ശ്രമിക്കുന്നു. പാരമ്പര്യമായി സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളില്‍ മികച്ച നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നുണ്ട്.

ധനുക്കൂര്‍: (മൂലം,പൂരാടം, ഉത്രാടം 1/4)

ധനുക്കൂര്‍: (മൂലം,പൂരാടം, ഉത്രാടം 1/4)

ധനു രാശിക്കാര്‍ക്ക് ഈ മേട മാസം എന്നത് എന്തൊക്കെയാണ് ഫലങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും സ്വസ്ഥതയും സമാധാനക്കുറവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഉദ്ദേശിച്ച സ്ഥാനക്കയറ്റം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. വ്യാപാരത്തില്‍ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാവുന്നുണ്ട്. സല്‍ക്കര്‍മ്മങ്ങള്‍ക്ക് വേണ്ടി പണം ധാരാളം ചിലവഴിക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. തൊഴിലില്‍ ചെയ്യുന്ന ആത്മാര്‍ത്ഥത ഇവരുടെ ജീവിതത്തില്‍ ഉടനീളം ഉണ്ടാവുന്നുണ്ട്. ഒരിക്കലും ജീവിതത്തില്‍ തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല ഈ മാസം മൂന്ന് നക്ഷത്രക്കാര്‍ക്ക്.

മകരക്കൂര്‍:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)

മകരക്കൂര്‍:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)

മകരക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ക്ക് ഉദ്ദേശിച്ച വിഷയത്തില്‍ പഠനത്തിന് ചേരുന്നതിന് സാധിക്കുന്നുണ്ട്. ഉദ്യോഗത്തില്‍ മാറ്റം ഉണ്ടാവുന്നുണ്ട്. നിങ്ങളില്‍ ഉദ്ദേശിക്കുന്ന സമയത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. തൊഴിവസരങ്ങള്‍ ഇവരെ തേടി എത്തുന്നുണ്ട്. വ്യാപാരത്തില്‍ പുരോഗതി ഉണ്ടാവുന്നുണ്ടെങ്കിലും സാമ്പത്തിക നേട്ടങ്ങള്‍ പലപ്പോഴും പ്രതിസന്ധിയില്‍ ഉണ്ടാവുന്നുണ്ട്. കലാകായിക രംഗത്ത് അംഗീകാരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. പുതിയ കരാറുകളില്‍ ഒപ്പ് വെക്കുന്ന സമയമായിരിക്കും.

കുംഭക്കൂര്‍:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂര്‍:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)

ഏറ്റെടുത്ത കാര്യങ്ങള്‍ നിങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നു. എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ അതിനെ പറഞ്ഞ് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. സ്വന്തം സംരംഭങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രതിസന്ധികളില്‍ തളരാതെ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. വീടിന്റെ പണിക്ക് വേണ്ടി പണം ചിലവഴിക്കുന്നതിന് യോഗം കാണുന്നുണ്ട്. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. വസ്തുതര്‍ക്കമായി മുന്നോട്ട് പോവുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ ജോലി സ്ഥിരമാക്കുന്നതിനുള്ള സാധ്യതയുണ്ട്.

മീനക്കൂര്‍:-(പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി)

മീനക്കൂര്‍:-(പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി)

വ്യക്തിപരമായി അഭിപ്രായം പറയുന്നത് ഇവര്‍ സൂക്ഷിച്ച് വേണം. കാരണം അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. പലപ്പോഴും ശത്രുക്കളെ ഉണ്ടാക്കുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ സംസാരിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഏത് മേഖലകളിലും വിജയം നേടാന്‍ സാധിക്കുന്നുണ്ട്. നിങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ അംഗീകാരം ലഭിക്കുന്നുണ്ട്. പുതിയ ആശയങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നുണ്ട്. ഉപരിപഠനത്തിന് നിങ്ങളെ തേടി നിരവധി അവസരങ്ങള്‍ വരുന്നു.

X
Desktop Bottom Promotion