Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
മേടമാസം രാജയോഗമാണ് ഈ നക്ഷത്രക്കാര്‍ക്ക്: വിധിപോലും മാറി നില്ക്കും
മേടമാസത്തിന് തുടക്കമായി, വിഷുപ്പുലരിയില്‍ എല്ലാവര്ക്കും ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറച്ച് ഈ ദിനം നാമെല്ലാവരും ആഘോഷിച്ചു. മേടപ്പുലരിയില്‍ പല വിധത്തിലുള്ള ജ്യോതിഷ മാറ്റങ്ങളും രാശി മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇതെല്ലാം ചിലരില്‍ അനുകൂല ഫലങ്ങളും ചിലരില്‍ പ്രതികൂല ഫലങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ ഇനി മുതല്‍ ചില നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നു.

രാജയോഗ സമാനമായ ജീവിതം കാത്തിരിക്കുന്ന ചില നക്ഷത്രക്കാരുണ്ട് മേടമാസത്തില്‍ ഇതിലൂടെ നിങ്ങളുടെ ജീവിതം തന്നെ മാറിപ്പോവുന്നു. പല വിധത്തിലുള്ള ഗുണഫലങ്ങള്‍ ആണ് ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് എന്നത് പലപ്പോഴും അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്. രാജയോഗം ഫലമുള്ള നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് മേട മാസം മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. അവസരങ്ങള്‍ പല കോണില്‍ നിന്നും ഇവരെ തേടി എത്തുന്നു. എന്നാല്‍ അത് കൃത്യമായി ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തിലും അപ്രതീക്ഷിത പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതസാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറുന്നതിന് ഇവര്‍ക്ക് സാധിക്കും. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടവും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളിലും ഉയര്‍ച്ചയും നേട്ടവും ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നു. ഒരു തരത്തിലും തോറ്റുപോവേണ്ട അവസ്ഥ ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാവില്ല. മൂലം നക്ഷത്രത്തിന്റെ എല്ലാ നേട്ടങ്ങളിലൂടേയും ഈ നക്ഷത്രക്കാര്‍ കടന്ന് പോവുന്നു.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. കാര്യവിജയവും സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു. ഇത് ജീവിതത്തെ മാറ്റി മറിക്കുന്നു. മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ വരെ നിങ്ങളെ കാത്തിരിക്കുന്നു. പുരോഗതിയുടെകാര്യത്തില് ഒരിക്കലും ഇവര്‍ക്ക് പിന്തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. പല വിധത്തിലുള്ള സമ്മാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.. അംഗീകാരവും പ്രശസ്തിയും നിങ്ങളെ തേടി എത്തുന്നുണ്ട്. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയാണ് എന്നതില്‍ സംശയം വേണ്ട. തൊഴില്‍ രംഗത്തെ ഉയര്‍ച്ച നിങ്ങളെ നേട്ടങ്ങളുടെ കൊടുമുടിയില്‍ എത്തിക്കുന്നു.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാരെ കാത്ത് രാജയോഗസമാനമായ നിരവധി ഫലങ്ങള്‍ ഉണ്ടാവുന്നു. ധനയോഗവും ധനാഗമ സാധ്യതകളും വര്‍ദ്ധിക്കുന്നു. അപ്രതീക്ഷിതമായ ധനഭാഗ്യവും നിങ്ങളെ തേടി എത്തുന്നു. പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസില്‍ അനുകൂലമായ പല ഉയര്‍ച്ചയും ഉണ്ടാവുന്നു. ലാഭകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ നേടുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും അനുയോജ്യ ഫലങ്ങളും നിങ്ങളെ കാത്തിരിക്കുന്നതാണ് ഉത്രാടം നക്ഷത്രക്കാര്‍ക്ക് മേടമാസം നല്‍കുന്നത്. കര്‍മ്മരംഗത്തെ ഉയര്‍ച്ചയില്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും തടസ്സങ്ങള്‍ മാറുന്നു.

തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് കര്‍മ്മരംഗത്ത് നിരവധി നേട്ടങ്ങള്‍ ഉണ്ടാവുന്നു. പല കോണില്‍ നിന്നും ഇവരെ തേടി അംഗീകാരം തേടി എത്തുന്നു. സ്ഥാനമാനങ്ങളും ഉയര്‍ച്ചയും ഇവരെ കാത്തിരിക്കുന്നുണ്ട്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുമെങ്കിലും അതിനെയെല്ലാം അവസാനിപ്പിക്കുന്ന സമയം കൂടിയാണ് മേടമാസം. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. അഭിമാനകരമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. പല ആശയങ്ങളും ഇവരുടെ ജീവിതത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുന്നു. ഇതെല്ലാം പോസിറ്റീവിറ്റി ജീവിതത്തില്‍ നിറക്കുന്നതിന് സാധിക്കുന്നു. ഏത് കാര്യത്തിലും വിജയം കണ്ടെത്തുന്നതിനം സാധിക്കുന്നു.
ഉത്രട്ടാതി
ഗുണഫലങ്ങളുടെ ആകെത്തുകയാണ് ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് മേട മാസം. യുക്തിയോടെ സംസാരിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. പല വിധത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ഇവര്‍ക്ക് പൂര്‍ത്തീകരിക്കുന്നതിനും അതിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനും സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ബന്ധുക്കളില്‍ നിന്ന് പല വിധത്തിലുള്ള സഹായവും നിങ്ങളെ തേടി എത്തുന്നു. ഉപയോഗപ്പെടുത്തുന്ന കാര്യങ്ങള്‍ എല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. എല്ലാ ഗുണഫലങ്ങളും ഒരുമിച്ച് നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കര്‍മ്മരംഗത്തും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു.

പൂരം
പൂരം നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും വന്നു ചേരുന്ന സമയമാണ് മേടമാസം. ബിസിനസിലെ നേട്ടങ്ങള്‍ സാമ്പത്തിക സ്ഥിരത വര്‍ദ്ധിപ്പിക്കുന്നു. ബന്ധുക്കളോടൊപ്പവും കുടുംബത്തിനോടൊപ്പവും കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അംഗീകാരങ്ങളും പ്രശസ്തിയും നിങ്ങളെ തേടി എത്തുന്നു. ചെയ്യുന്ന പല കാര്യങ്ങളും മുന്‍കൂട്ടി തീരുമാനിക്കുന്നതിലൂടെ അത് നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. മുന്‍കരുതല്‍ അതുകൊണ്ട് തന്നെ എല്ലാ കാര്യത്തിലും ഇവര്‍ സ്വീകരിക്കുന്നു. മേടമാസം ഐശ്വര്യവും ഭാഗ്യവും ഈ നക്ഷത്രക്കാര്ക്കൊപ്പം ഉണ്ടാവുന്നു.



Click it and Unblock the Notifications
