For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേടമാസം നക്ഷത്രഫലം: ഈ നാളുകാര്‍ക്ക് വിജയം അനുകൂലമാകുന്ന കാലം

|

മലയാള പുതുവര്‍ഷമാണ് മേടം. മേടം ഒന്നിന് മലയാളികള്‍ വിഷു ആഘോഷിച്ച് പുതിയൊരു കാലഘട്ടത്തിലേക്ക് കടക്കുന്നു. സൂര്യന്‍ മേടം രാശിയിലേക്ക് കടക്കുന്ന നാള്‍ പലതരത്തിലും ജ്യോതിഷപരമായി പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയിലുടനീളം വിവിധ സംസ്‌കാരങ്ങളില്‍ വ്യത്യസ്ത രീതികളില്‍ സൂര്യന്റെ ഈ മാറ്റം ആഘോഷിക്കുന്നു. മേട മാസത്തില്‍ 27 നക്ഷത്രക്കാര്‍ക്കും ഫലങ്ങള്‍ എങ്ങനെ എന്നറിയാന്‍ ലേഖനം വായിക്കൂ.

Most read: വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read: വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

മേടക്കൂറുകാര്‍ക്ക് ഈ സമയം സാമ്പത്തിക നില മെച്ചപ്പെടും. സുഖാനുഭവങ്ങള്‍ വര്‍ദ്ധിക്കും. ആത്മീയകാര്യങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. സമൂഹത്തില്‍ അംഗീകാരവും പ്രശസ്തിയും ലഭിക്കും. സ്ഥാനപ്രാപ്തി, ബഹുമാനം എന്നിവ ഈ സമയം പ്രതീക്ഷിക്കാം. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. ദാമ്പത്യജീവിതം മെച്ചപ്പെടും. അവിവാഹിതര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ വന്നുചേരും. കുടുംബസ്വത്ത് വിഷയങ്ങളില്‍ തീരുമാനമാകും. വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കാനാകും. ശത്രുക്കളെ കരുതിയിരിക്കുക. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം സാധ്യമാണ്. യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കുക. അപകട സാധ്യത കൂടുതലാണ്.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

മേലുദ്യോഗസ്ഥരില്‍ നിന്ന് സഹായങ്ങളും ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം. സഹാേദരങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുക. ഉന്നതവിദ്യാഭ്യാസത്തിന് വിദേശത്തേക്ക് ശ്രമിക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കാനാകും. വിദേശത്തുള്ളവര്‍ക്ക് സമയം നല്ലതാണ്. ഈ കാലയളവില്‍ ഇടവക്കൂറുകാര്‍ക്ക് ദാമ്പത്യജീവിതം മെച്ചപ്പെടും. വസ്ത്രലാഭം, ഭക്ഷണസുഖം, ശത്രുജയം തുടങ്ങിയവ നേടാനാകും. ബന്ധുക്കളുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. സംസാരം നിയന്ത്രിക്കുക. എതിരാളികളെ പരാജയപ്പെടുത്താനാകും. പുതിയ സംരംഭങ്ങള്‍ക്ക് പദ്ധതിയിടാം. ബിസിനസ്സ് മെച്ചപ്പെടും. ഭൂമിയില്‍ നിന്നുള്ള ആദായം വര്‍ധിക്കും.

Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യമുക്കാല്‍)

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യമുക്കാല്‍)

ദാമ്പത്യ ജീവിതം മെച്ചപ്പെടും. ചില മംഗളകര്‍മ്മങ്ങളില്‍ പങ്കുചേരാനാകും. ഈ കാലയളവില്‍ നിങ്ങളുടെ മനസുഖവും ഊര്‍ജ്ജവു വര്‍ദ്ധിക്കും. ഇതിന്റെ ഗുണങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകും. വ്യാപാരത്തില്‍ വിജയം നേടാനാകും. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും സാധിക്കും. മേലുദ്യോഗസ്ഥരില്‍ നിന്ന് സഹകരണങ്ങള്‍ പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ നിന്ന് വിജയം നേടാനാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ജോലിയില്‍ സ്ഥലം മാറ്റമോ സ്ഥാനക്കയറ്റമോ പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹകരണമുണ്ടാകും. ശത്രുക്കളെ കരുതിയിരിക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന പാദം, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന പാദം, പൂയം, ആയില്യം)

കര്‍ക്കിടക കൂറുകാര്‍ക്ക് ഈ കാലയളവില്‍ സന്താനങ്ങളില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ ജീവിതസുഖം വര്‍ദ്ധിക്കും. സാഹിത്യ, സാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷം വളരും. ബിസിനസില്‍ അല്‍പം കഷ്ടതകള്‍ നേരിടേണ്ടിവരാം. ജോലിക്കാര്‍ക്ക് മെച്ചപ്പെട്ട സമയമാണ്. മുടങ്ങിക്കിടന്ന പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടാകും. ബന്ധുക്കളില്‍ നിന്ന് സഹകരണം പ്രതീക്ഷിക്കാം. ഈ സമയം നിങ്ങള്‍ക്ക് ലൗകികസൗകര്യം വര്‍ധിക്കും. എതിരാളികള്‍ ശാന്തമായിരിക്കും. വരുമാനം വര്‍ദ്ധിക്കും.

Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം കാല്‍)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം കാല്‍)

ദാമ്പത്യജീവിതം മെച്ചപ്പെടും. അവിവാഹിതര്‍ക്ക് വിവാഹസാദ്ധ്യത വര്‍ധിക്കും. ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിങ്ങളെത്തേടി വന്നേക്കാം. തൊഴില്‍ രംഗത്ത് സമ്മര്‍ദ്ദം വളരും. സാമ്പത്തിക നില മെച്ചപ്പെടും. ഈ സമയം മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കുക. ശത്രുക്കളെ പരാജയപ്പെടുത്താനാകും. നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടക്കാനാകും. മാതാവിന്റെ ആരോഗ്യം വഷളായേക്കാം. മറ്റുള്ളവരെ സഹായിക്കാന്‍ നിങ്ങള്‍ മുന്നോട്ടുവരും. സ്ത്രീകള്‍ കാരണം കലഹം, തര്‍ക്കം അപമാനം എന്നിവ കരുതിയിരിക്കേണ്ടതുണ്ട്.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

സാമ്പത്തികമായി നേട്ടം പ്രതീക്ഷിക്കാം. കാര്യജയം, സന്താനസൗഖ്യം, മന:സന്തോഷം, വസ്ത്രലാഭം എന്നിവയുണ്ടാകും. ജോലിക്കാര്‍ക്ക് നേട്ടം ഉണ്ടാക്കാന്‍ നല്ല സമയമാണ്. സഹപ്രവര്‍ത്തകരില്‍ നിന്ന് സഹകരണം ലഭിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമായേക്കാം. വ്യാപാരികള്‍ക്ക് എതിരാളികള്‍ വര്‍ധിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഭൂമിയോ വീടോ വാഹനമോ വാങ്ങാന്‍ പദ്ധതിയിടാം. നിങ്ങളുടെ ഉത്തരവാദിത്തം വര്‍ധിക്കും. മറ്റുള്ളവരെ സഹായിക്കാനായി നിങ്ങള്‍ മുന്നോട്ടുവരും. ദാമ്പത്യ ജീവിതത്തില്‍ യോജിപ്പില്‍ തുടരും. നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക.

Most read:വീട്ടില്‍ മയില്‍പ്പീലി സൂക്ഷിച്ചാല്‍ ഫലങ്ങള്‍ ഇത്‌Most read:വീട്ടില്‍ മയില്‍പ്പീലി സൂക്ഷിച്ചാല്‍ ഫലങ്ങള്‍ ഇത്‌

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. അപകടങ്ങളെ കരുതിയിരിക്കുക. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക. വീടിനായി പണം ചെലവഴിക്കാനാകും. ജോലിക്ക് വേണ്ടിയുള്ള പരിശ്രമങ്ങള്‍ വിജയിക്കും. ദാമ്പത്യജീവിതത്തില്‍ തര്‍ക്കങ്ങള്‍ വളരാന്‍ അനുവദിക്കരുത്. യാത്രാ ക്ലേശം, മാനസിക അസ്വാസ്ഥ്യം എന്നിവ ഇക്കാലയളവില്‍ സാധ്യമാണ്. സഹപ്രവര്‍ത്തകരില്‍ നിന്ന് സഹായങ്ങള്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ മുന്‍കോപം നിയന്ത്രിക്കുക. ബിസിനസില്‍ നേട്ടമുണ്ടാക്കാനാകും.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വ്യാപാരത്തില്‍ പുരോഗതി ഉണ്ടാകും. മനസമാധാനവും സന്തോഷവും വര്‍ധിക്കും. കുടുംബാംഗങ്ങളുമായി യോജിപ്പില്‍ തുടരും. ജോലിക്കാര്‍ക്ക് മെച്ചപ്പെട്ട ഫലങ്ങള്‍ ലഭിക്കും. ബിസിനസില്‍ പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാം. പുതിയ ജോലികള്‍ക്ക് സമയം ഗുണം ചെയ്യും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത ലഭിക്കും. ദാമ്പത്യജീവിതത്തില്‍ അസ്വസ്ഥത വളറും. സ്ത്രീകള്‍ കാരണം ചില വിഷമങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും.

Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലികള്‍ നിങ്ങള്‍ക്ക് വന്നുചേരും. ജോലിക്കാര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ജോലി സംബന്ധമായി യാത്രയ്ക്ക് സാധ്യതയുണ്ട്. വ്യാപാരികള്‍ക്ക് നേട്ടമുണ്ടാക്കാനാകും. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വളരും. കൂടുതല്‍ ഉറവിടങ്ങളില്‍ നിന്ന് സാമ്പത്തിക മാര്‍ഗങ്ങള്‍ വരും. സാമ്പത്തിക നില ഭദ്രമായി തുടരും. വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മോശമായേക്കാം. ശത്രുക്കളെ കരുതിയിരിക്കുക. ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതകള്‍ കരുതിയിരിക്കുക. അവിവാഹിതര്‍ക്ക് വിവാഹക്കാര്യങ്ങളില്‍ തീരുമാനമായേക്കാം. ഈ സമയം നിങ്ങളുടെ മുടങ്ങിയ ചില ജോലികള്‍ പൂര്‍ത്തിയാക്കും.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

ജോലിയില്‍ നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. കഠിനമായ പ്രവര്‍ത്തികള്‍ പോലും എളുപ്പം പൂര്‍ത്തിയാക്കാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബന്ധുക്കളില്‍ നിന്ന് സഹകരണം പ്രതീക്ഷിക്കാം. വീടിന്റെ അന്തരീക്ഷം മെച്ചപ്പെടും. സന്താനങ്ങളില്‍ നിന്ന് നേട്ടമുണ്ടാകും. ഈശ്വരാനുഗ്രഹം നിങ്ങളുടെ കൂടെയുണ്ടാകും. ജീവിതത്തിലെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെയും നിങ്ങള്‍ അതിജീവിക്കും. കൂടുതല്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. കലാകാരന്മാര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ജോലി സംബന്ധമായി കൂടുതല്‍ യാത്രകള്‍ ചെയ്യേണ്ടിവരാം.

Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

ഈ കാലയളവില്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കും. ബന്ധുക്കളില്‍ നിന്ന് സഹായങ്ങള്‍ പ്രതീക്ഷിക്കാം. പൊതുരംഗത്ത് ഉള്ളവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് ചില വിവാഹാലോചനകള്‍ വന്നേക്കാം. ചില മംഗള കര്‍മ്മങ്ങളില്‍ പങ്കുചേരാനാകും. ശത്രുക്കളെ കരുതിയിരിക്കുക. ചിലര്‍ നിങ്ങളുടെ വിജയങ്ങള്‍ക്ക് തടസമായി നിന്നേക്കാം. സാമ്പത്തികമായി ഉന്നതിയുണ്ടാകും. കുടുംബത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ജോലിക്കാര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ തിളങ്ങാനാകും.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍, ഉതൃട്ടാതി, രേവതി)

ജോലിയില്‍ നേട്ടമുണ്ടാകും. ഓഹരി ഇടപാടില്‍ നേട്ടം പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി ലൗകികസുഖം വര്‍ധിക്കും. ശത്രുക്കളെ കീഴടക്കാനാകും. ബിസിനസ് അഭിവൃദ്ധിപ്പെടും. നഷ്ടപ്പെട്ട ചില വസ്തുക്കള്‍ നിങ്ങള്‍ക്ക് തിരികെ ലഭിക്കും. സാമ്പത്തികമായി വരവ് വര്‍ധിക്കുമെങ്കിലും കൂടുതല്‍ ചെലവും നിങ്ങള്‍ക്ക് വന്നേക്കാം. യാത്രകള്‍ നേട്ടമുണ്ടാക്കും. പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടുന്ന ചില പ്രവൃത്തികള്‍ നിര്‍വഹിക്കും. ശത്രുക്കളുടെ മേല്‍ വിജയം നേടാനാകും. ദൂരയാത്രയ്ക്ക് അവസരം ലഭിക്കും. ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ വരും. ബിസിനസില്‍ ലാഭ അവസരങ്ങള്‍ ഉയര്‍ന്നുവരും.

Most read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ടMost read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

English summary

Medam (Aries) Monthly Rashi phalam for April 2021

Here are the Medam (Aries) Monthly Rashiphalam for April 2021. Take a look.
X
Desktop Bottom Promotion