Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
എന്താണ് രാഹുകാലം? രാഹുകാലം കണക്കാക്കുന്ന വിധം; ഓരോ ദിവസത്തെയും രാഹുകാല സമയം
ഹൈന്ദവ വിശ്വാസങ്ങള്‍ പ്രകാരം, ഒരു ശുഭമുഹൂര്‍ത്തത്തിലാണ് ഏത് ശുഭകാര്യങ്ങളും ആരാധനകളും ആരംഭിക്കുന്നത്. ശുഭ മുഹൂര്‍ത്തത്തില്‍ ചെയ്യുന്ന പ്രവൃത്തികള്‍ തീര്‍ച്ചയായും വിജയിക്കുമെന്നാണ് വിശ്വാസം. നേരെമറിച്ച്, ഒരു പുതിയ പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ് ശുഭമുഹൂര്‍ത്തം അവഗണിച്ചാല്‍, ആ ജോലിയില്‍ നിരവധി തടസങ്ങള്‍ നേരിടേണ്ടി വരുമെന്ന് വിശ്വസിക്കുന്നു. ശുഭകാര്യങ്ങള്‍ക്ക് ശുഭമുഹൂര്‍ത്തങ്ങള്‍ ഉള്ളതുപോലെ, അശുഭകാലമായി കണക്കാക്കപ്പെടുന്ന സമയമവുണ്ട്. രാഹുകാലം എന്നത് അത്തരത്തിലുള്ള അശുഭ സമയമാണ്. രാഹുകാലം സ്ഥലവും തീയതിയും അനുസരിച്ച് വ്യത്യാസപ്പെടുന്നു. സമയ മേഖലകളിലെ വ്യത്യാസമാണ് ഇതിന് കാരണം.
ജ്യോതിശാസ്ത്രത്തില്‍ നിഴല്‍ ഗ്രഹം എന്നാണ് രാഹു അറിയപ്പെടുന്നത്. ഇതിന് ഭൗതിക ശരീരമില്ല. എന്നിട്ടും അത് മനുഷ്യജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നു. ദിവസത്തിലെ ഏറ്റവും അശുഭകരമായ സമയമാണ് രാഹുകാലം. എന്താണ് രാഹുകാലം എന്നും അത് കണക്കാക്കേണ്ടത് എങ്ങനെയെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

രാഹുവും രാഹുകാലവും
ഹിന്ദു പാരമ്പര്യമനുസരിച്ച് രാഹുവിനെ സ്വര്‍ഭാനു എന്ന രാക്ഷസന്റെ തലയായി കണക്കാക്കുന്നു. സൂര്യനെ വിഴുങ്ങി ഗ്രഹണത്തിന് കാരണമായ അസുരനായിരുന്നു സ്വര്‍ഭാനു. സാങ്കല്‍പ്പികമായി രാഹു ഒരു സര്പ്പശരീരത്തിലുള്ള ഒരു മനുഷ്യന്റെ തല മാത്രമാണ്. എട്ട് കുതിരകള്‍ വലിക്കുന്ന ഒരു രഥത്തില്‍ അദ്ദേഹം ഇരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു.

ഒരു ദിവസത്തിലെ 90 മിനിട്ട്
ജ്യോതിഷത്തിലെ ഒമ്പത് ഗ്രഹങ്ങളില്‍ വച്ച് ദോഷകരമായ ഒരു ഗ്രഹമായി രാഹുവിനെ വിശേഷിപ്പിക്കപ്പെടുന്നു. ആഴ്ചയിലെ ഏഴ് ദിവസങ്ങള്‍ ഏഴ് ഗ്രഹങ്ങള്‍ക്ക് സമര്‍പ്പിക്കുമ്പോള്‍, ഓരോന്നിന്റെയും 90 മിനിറ്റ് രാഹുവിനായി സമര്‍പ്പിച്ചിരിക്കുന്നു. ഓരോ ദിവസത്തെയും ഈ 90 മിനിറ്റ് സമയത്തെ രാഹുകാലം എന്ന് വിളിക്കുന്നു.

രാഹുകാലം ശുഭമോ അശുഭകരമോ
ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ രാഹുകാലത്തിന് അതീവ പ്രാധാന്യമാണ് നല്‍കുന്നത്. മുഹൂര്‍ത്തം തീരുമാനിക്കുന്നതിന് മുമ്പ് ആദ്യം പരിഗണിക്കുന്നത് ഇതാണ്. രാഹുകാലത്തില്‍ തുടങ്ങുന്ന പ്രവൃത്തികള്‍ ഒരിക്കലും നല്ല ഫലം നല്‍കില്ലെന്ന് വിശ്വസിക്കുന്നു. രാഹുകാലത്ത് ആളുകള്‍ പുതിയ ജോലികളോ പ്രവൃത്തികളോ തുടങ്ങാറില്ല. വിവാഹാലോചനയോ യാത്രയോ കച്ചവടമോ ഇന്റര്‍വ്യൂവോ ബിസിനസ്സ് ഡീലുകളോ സംരംഭമോ എന്തുമാകട്ടെ, എല്ലായിടത്തും ആളുകള്‍ രാഹുകാലം ഒഴിവാക്കുന്നു.

രാഹുകാലം ശുഭമോ അശുഭകരമോ
രാഹുകാലം ഒഴിവാക്കണമെന്ന നിയമം പുതിയ പ്രവൃത്തികള്‍ക്ക് മാത്രമേ ബാധകമാകൂ. എന്നിരുന്നാലും പതിവ് ജോലികള്‍ എല്ലായ്പ്പോഴും അതേ രീതിയില്‍ തുടരാം. രാഹുകാലത്തിന് മുമ്പ് ആരംഭിക്കുന്ന ഏത് കാര്യവും രാഹുകാലത്തിലൂടെ നീളുകയും അത് അവസാനിച്ചതിന് ശേഷവും തുടരുകയും ചെയ്യാം. അതില്‍ പേടിക്കേണ്ടതില്ല. രാഹുകാല സമയത്ത് പുതിയ ജോലികളോ മംഗളകരമായ കാര്യങ്ങളോ ആരംഭിക്കാന്‍ പാടില്ലെന്ന് മാത്രം.

രാഹുകാലം എങ്ങനെ കണക്കാക്കാം
രാഹുകാലം കണക്കാക്കുന്നതിനായി മുന്‍നിശ്ചയിച്ച ഒരു രീതിയുണ്ട്. ആഴ്ചയിലെ വിവിധ ദിവസങ്ങളില്‍ സൂര്യോദയ സമയത്തെ ആശ്രയിച്ച് സമയക്രമം സജ്ജീകരിച്ചിരിക്കുന്നു. ഒരു നിശ്ചിത ദിവസത്തേക്കുള്ള രാഹുകാലത്തിന്റെ സമയം കണക്കാക്കാന്‍ നിങ്ങള്‍ ആ പ്രത്യേക സ്ഥലത്തെ സൂര്യോദയത്തിന്റെ സമയം കണക്കിലെടുക്കേണ്ടതുണ്ട്.

രാഹുകാലം എങ്ങനെ കണക്കാക്കാം
സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും സമയങ്ങള്‍ അടയാളപ്പെടുത്താന്‍ ആ സ്ഥലത്തെ പഞ്ചാംഗം ഉപയോഗിക്കുക. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ദിവസത്തെ 8 തുല്യ ഭാഗങ്ങളായി വിഭജിക്കുക. ഇത്തരത്തില്‍ ദിവസത്തിലെ 12 മണിക്കൂറില്‍ എട്ട് 1.5 മണിക്കൂര്‍ ഭാഗങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. രാവിലെ 6:00- 7:30 (ആദ്യ ഭാഗം), 7:30- 9:00 രാവിലെ (രണ്ടാം ഭാഗം), 9:00 am 10:30 am (മൂന്നാം ഭാഗം), 10:30- 12 :00 pm (നാലാം ഭാഗം), 12:00- 1:30 pm (അഞ്ചാം ഭാഗം), 1:30- 3:00 pm (ആറാം ഭാഗം), 3:00- 4:30 pm (ഏഴാം ഭാഗം), 4:30 - 6:00 pm (എട്ടാം ഭാഗം). രാഹുകാലം ഒരിക്കലും ആദ്യഘട്ടത്തില്‍ വരാത്തതിനാല്‍ ദിവസത്തിന്റെ ആദ്യഭാഗം ഒഴിവാക്കുക.

രാഹുകാലം എങ്ങനെ കണക്കാക്കാം
തിങ്കള്‍, ശനി, വെള്ളി, ബുധന്‍, വ്യാഴം, ചൊവ്വ, ഞായര്‍ എന്നീ പാറ്റേണ്‍ അനുസരിച്ച് ബാക്കിയുള്ള ഏഴ് ദിവസങ്ങള്‍ നിങ്ങള്‍ക്ക് ക്രമീകരിക്കാം. ദിവസത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കണം. ഓരോ ദിവസത്തെയും രാഹുകാലത്തിന്റെ സമയം എളുപ്പത്തില്‍ കണക്കാക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

വിവിധ ദിവസങ്ങളിലെ രാഹുകാല സമയങ്ങള്‍
തിങ്കള്‍ - 7:30 am - 9:00 am
ചൊവ്വാഴ്ച - 3:00 - 4:30 pm.
ബുധനാഴ്ച - 12:00 - 1:30 pm.
വ്യാഴാഴ്ച - 1:30 - 3:00 pm
വെള്ളിയാഴ്ച - 10:30 - 12:00 pm
ശനിയാഴ്ച - 9:00 - 10:30 am
ഞായറാഴ്ച - 4:30 - 6:00 pm.
ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് രാഹുകാലം ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. സൂര്യോദയ സമയത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍ രാഹുകാല സമയം പ്രദേശങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്തമാണ്. രാഹുകാലത്തിന്റെ ദോഷഫലങ്ങളെ പ്രതിരോധിക്കാന്‍ ഈ സമയങ്ങളില്‍ പൂജ നടത്തുന്നത് ഉത്തമമാണ്.



Click it and Unblock the Notifications