May 2023 Horoscope: മേയ് (1-മുതല്‍ 31) മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും ഗ്രഹണമുള്‍പ്പടെ സമ്പൂര്‍ണഗുണദോ

പുതുവര്‍ഷത്തിലെ അഞ്ചാമത്തെ മാസത്തിലേക്കാണ് നാം ചുവട് വെക്കുന്നത്. മെയ് മാസത്തിന് തുടക്കം കുറിക്കുന്നതോടെ ഈ വര്‍ഷത്തെ ഏറെക്കുറെ പകുതി വര്‍ഷത്തിലേക്കാണ് നാം എത്തിയിരിക്കുന്നത്. എന്നാല്‍ ഓരോ സമയം ചെല്ലുന്തോറും അല്ലെങ്കില്‍ ഓരോ മാസം പിന്നിടുമ്പോഴും നാം ശ്രദ്ധിക്കേണ്ടതും ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും കൃത്യമായി നടക്കുന്നുണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ ഇതിന്റെ സ്വാധീനവും നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.

12 രാശിക്കാരില്‍ മെയ് മാസം അനുകൂല പ്രതികൂല ഫലങ്ങള്‍ ധാരാളം ലഭിക്കുന്നവരുണ്ടായിരിക്കാം. അതില്‍ ഏതൊക്കെ രാശിക്കാരാണ് നിങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നും ഏതൊക്കെ രാശിക്കാരില്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ചും നമ്മള്‍ മനസ്സിലാക്കണം. 12 രാശിക്കാരുടേയും മേയ് മാസത്തിലെ സമ്പൂര്‍ണ ഫലം എന്തൊക്കെയാണെന്നും നമുക്ക് നോക്കാവുന്നതാണ്.

Monthly horoscope

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഈ മാസം കാത്തിരിക്കുന്നത്. കാരണം വ്യാഴവും രാഹുവും ഇവര്‍ക്ക് അശ്വതി നക്ഷത്രത്തില്‍ കാണുന്നു. ഈ രണ്ട് ഗ്രഹങ്ങളും വിപരീത ദിശയിലേക്കാണ് സഞ്ചരിക്കുന്നത്. ഈ സമയം നിങ്ങളില്‍ അനുകൂല പ്രതികൂല ഫലങ്ങള്‍ ഒരുപോലെ വരുന്നു. പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കുടുംബത്തിന് പല വിധത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ തിരക്കുള്ളത് ജീവിതത്തെ പ്രശ്‌നത്തിലാക്കുന്നു. പൊതുവേ അല്‍പം നേട്ടവും അതുപോലെ തന്നെ പ്രശ്‌നങ്ങളും ഉണ്ടായിരിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശുഭവും അശുഭവുമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ കൃത്യമായി അനുകൂല സമയമോ പ്രതികൂല സമയമയോ പറയാന്‍ സാധിക്കുകയില്ല. എന്നാല്‍ ചില മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. എന്നാല്‍ പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുന്നതിന് അനുകൂല സമയമായിരിക്കില്ല. എന്ന് മാത്രമല്ല കുടുംബത്തില്‍ ചെറിയ തോതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങള്‍ തന്നെയാണ് മെയ് മാസം നല്‍കുന്നത്. കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. എന്നാല്‍ അതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും എന്നതില്‍ സംശയം വേണ്ട. തൊഴിലില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഏറ്റെടുക്കുന്ന ജോലികള്‍ ഭംഗിയായി പൂര്‍ത്തീകരിക്കും. എന്നാല്‍ പുതിയ കരാറുകളില്‍ ഒപ്പ് വെക്കുന്നതിന് മുന്‍പ് രണ്ട് വട്ടം ആലോചിക്കണം. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികം മികച്ചതായിരിക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും അനാവശ്യ ചെലവുകളും യാത്രകളും വേണ്ടി വരുന്നു. മാനസിക സമ്മര്‍ദ്ദം നിങ്ങളുടെ താളം തെറ്റിക്കുന്നു. സാങ്കേതികമായി ചെയ്യുന്ന കാര്യങ്ങളില്‍ പലപ്പോഴും തെറ്റുകള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് പഠനാവശ്യങ്ങള്‍ക്ക് വേണ്ടി പോവുന്നതിന് അനുകൂല സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. കലാരംഗത്ത് നിങ്ങളെ തേടി നിരവധി അംഗീകാരങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല.

horoscope

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാനസിക പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കുന്ന മാസമാണ് മെയ് മാസം. ഇത് കൂടാതെ പണത്തിന്റെ കാര്യത്തിലും ഇവര്‍ അല്‍പം ശ്രദ്ധിക്കണം. നഷ്ടപ്പെട്ട് പോയ അധികാരം തിരികെ ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. ജീവിതത്തില്‍ അനുകൂലഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ്. മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. അധികാരലബ്ധിയും ജോലിയില്‍ സ്ഥാനക്കയറ്റവും ഉണ്ടാവുന്നു. മക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തിക ലാഭം ലഭിക്കുന്നു. എന്നാല്‍ മാസത്തിന്റെ പകുതി കഴിയുമ്പോഴേക്ക് ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരും. കോടതി കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമാ വിധിയുണ്ടാവുന്നു. പണമിടപാടുകള്‍ സൂക്ഷിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങളാണ് ഈ മാസം ലഭിക്കുന്നത്. പരീക്ഷകളില്‍ ആഗ്രഹിച്ച പോലെ വിജയം ലഭിക്കുന്നു. ഉപരിപഠനത്തിന് വേണ്ടി വിദേശത്ത് പോവുന്നതിനും അതിലൂടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സാധിക്കുന്നു. പൊതുവേ നിങ്ങളെ തേടി അനുകൂല ഫലങ്ങള്‍ കൂടുതല്‍ വരുന്ന ഒരു മാസമാണ് മെയ് മാസം. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ഉണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുമതി ലഭിക്കുന്നത് വൈകുന്നു.

വൃശ്ചികം രാശി
രോഗാവസ്ഥകള്‍ വൃശ്ചികം രാശിക്കാരെ മെയ് മാസത്തില്‍ വിടാതെ പിടികൂടുന്നു. പലപ്പോഴും സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ അതിസൂക്ഷ്മം വേണം. അല്ലാത്ത പക്ഷം നഷ്ടങ്ങള്‍ സംഭവിക്കാം. ബിസിനസ് ആരംഭിക്കുന്നത് ഒരു നല്ല തുടക്കം നല്‍കുന്നു. സുഹൃത്തുക്കളും ബന്ധുക്കളും നിങ്ങളോടൊപ്പം ഉണ്ടാവുന്നു. ജീവിത ശൈലി രോഗങ്ങള്‍ വര്ദ്ധിക്കുന്നതിനും അതുകൊണ്ട് തന്നെ അതീവ ശ്രദ്ധ ചെലുത്തേണ്ടതും അത്യാവശ്യമാണ്. ചിലവ് വര്‍ദ്ധിക്കുന്നത് കൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

astrology

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഏത് കാര്യത്തിലും ലക്ഷ്യബോധം ഉണ്ടായിരിക്കും. മത്സരത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വിജയം നിങ്ങളെ തേടി എത്തുന്നു. പൊതുവേ അനുകൂല ഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന ഒരു മാസമാണ് എന്ന് ഉറപ്പിച്ച് പറയാവുന്നതാണ്. മാസത്തിന്റെ രണ്ടാം പകുതി മുതല്‍ പക്ഷേ അല്‍പം ശ്രദ്ധിക്കണം. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലം മാറ്റം ലഭിക്കാം. ഇത് നിങ്ങളില്‍ അനുകൂല ഫലങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂല മാറ്റമുണ്ടാവുന്നു. ആരോഗ്യം ശ്രദദ്ധിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ കൂടി നില്‍ക്കുന്ന ഒരു സമയമാണ് മേയ് മാസം. ഈ മാസത്തില്‍ നിങ്ങളുടെ അധ്വാനത്തിന് അനുസരിച്ചുള്ള ഫലം നിങ്ങളെ തേടി എത്തുന്നു. ധനസ്ഥിതി മികച്ചതായിരിക്കും. കര്‍മ്മമേഖലയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. രോഗികള്‍ക്ക് രോഗാവസ്ഥയില്‍ നിന്ന് മോചനം ലഭിക്കുന്നു. വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കണം. വീട് പണി പൂര്‍ത്തീരിക്കുന്നതിനോ പുനരാരംഭിക്കുന്നതിനോ സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ ഒരു മാസം എന്നാണ് മെയ് മാസത്തെ പറയാന്‍ സാധിക്കുന്നത്. കര്‍മ്മരംഗത്തെ പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് വളരെയധികം ശോഭിക്കാന്‍ സാധിക്കുന്നു. എന്നാല്‍ എല്ലാ കാര്യങ്ങലലിും ഒരു കരുതല്‍ അത്യാവശ്യമായി വേണ്ടതും നല്ലതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചൊവ്വ ജന്മരാശിയിലേക്ക് നീങ്ങുന്നതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ നല്‍കുന്നു മെയ് മാസം. ജോലിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഏത് പ്രശ്‌നത്തേയും നിസ്സാരമായി കൈകാര്യം ചെയ്യുന്നതിനും അതിലൂടെ പരിഹാരം കാണുന്നതിനും സാധിക്കുന്നു. ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. മെയ് 10-ന് ശേഷം ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ അധികരിച്ച് നില്‍ക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ദേഷ്യം അല്‍പം നിയന്ത്രിക്കണം.

Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, April 27, 2023, 12:15 [IST]
X
Desktop Bottom Promotion