Latest Updates
-
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം -
സലൂണിൽ പോകുമ്പോൾ ഈ അശ്രദ്ധ വേണ്ട, ഹെപ്പറ്റൈറ്റിസ് വരാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗോവയിലെ മഴക്കാല യാത്ര: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഗുരു ആദിത്യ യോഗം: ഈ ബുധനാഴ്ച ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
ജൂലൈ 26: ഇന്ദ്രയോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ ശുഭമുഹൂർത്തത്തിൽ പുതിയ കാര്യങ്ങൾ തുടങ്ങാം! -
2026 ജൂലൈ 26: കരിയറിലും സാമ്പത്തിക നേട്ടത്തിലും തിളങ്ങാൻ ഈ 5 രാശിക്കാർക്ക് ഭാഗ്യം! -
ജൂലൈ 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനിറങ്ങളും അറിയാം -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഭാഗ്യദിനം, ഗ്രഹനിലയും മുഹൂർത്തവും അറിയാം -
ഡെങ്കിപ്പനി ഭീഷണി: കൊതുക് നശീകരണ ക്രീമുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
മഴക്കാല യാത്രകളിൽ ചർമ്മം നശിക്കുമോ? 600 രൂപയിൽ താഴെ ഈ കിറ്റ് കരുതിയാൽ രക്ഷപ്പെടാം!
30 വര്‍ഷത്തിന് ശേഷം ശനിമാറ്റം: അമാവാസി ദിനത്തില്‍ തലവരതെളിയുന്ന 5 രാശിക്കാര്‍
ഇന്ന് ശനി അമാവാസി, മൗനി അമാവാസിയും ഈ ദിനത്തില്‍ തന്നെയാണ് വരുന്നത്. ഈ ദിനത്തിന് അല്പം പ്രത്യേകതകള്‍ അതുകൊണ്ട് തന്നെ കൂടുതലാണ്. ശനി കുംഭത്തില്‍ മുപ്പത് വര്‍ഷത്തിന് ശേഷം സംക്രമിച്ച സമയം കൂടിയാണ്. ജനുവരി 21 ആയ ഇന്ന് നിങ്ങള്‍ക്ക് ശനി ചില സൗഭാഗ്യങ്ങള്‍ കൂടി നല്‍കുന്നുണ്ട്. ഹിന്ദു വിശ്വാസപ്രകാരം ഓരോ ആഴ്ചയും ഓരോ ദേവതക്ക് വേണ്ടി സമര്‍പ്പിച്ചിട്ടുള്ളതാണ്. ശനിദേവന് വേണ്ടിയുള്ള ദിനം എന്ന് പറയുന്നത് ശനിയാഴ്ചയാണ്. ഈ ദിനത്തില്‍ തന്നെ അമാവാസിയും വരുന്നത് ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറക്കുന്നു.

ഈ വര്‍ഷത്തെ മൗനി അമാവാസിയും ശനിയാഴ്ച ആയതിനാല്‍ അതിന്റെ സ്വാധീനം പലരുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ശനി ഇപ്പോള്‍ കുംഭ രാശിയിലാണ് എന്ന് പറഞ്ഞുവല്ലോ. ശനിയാഴ്ച മൗനി അമാവാസിയായതിനാല്‍ ഇതിനെ ശനൈശ്ചിരി അമാവാസി എന്നും വിളിക്കുന്നു. ഇന്നത്തെ ദിവസം ശനിദേവനെ പ്രീതിപ്പെടുത്തിയാല്‍ അത് നിങ്ങള്ക് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. 30 വര്‍ഷത്തിന് ശേഷം ഖപ്പര്യോഗവും ഈ ദിനത്തില്‍ സംഭവിക്കുന്നു. മകരം രാശിയില്‍ സൂര്യനും ശുക്രനും കൂടിച്ചേര്‍ന്നതാണ് ഈ ഖപ്പര്യോഗം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിദേവന്റെ അനുഗ്രഹം ലഭിക്കുന്നത് എന്ന് നമുക്ക് വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. മാത്രമല്ല ഏത് മത്സരങ്ങളിലും ഇവര്‍ക്ക് വിജയിക്കുന്നതിന് സാധിക്കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിനും ജീവിത വിജയം നേടുന്നതിനും അനുയോജ്യമാണ് ഈ ദിനം എന്നതാണ് സത്യം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നതോടൊപ്പം തന്നെ പ്രണയിക്കുന്നവര്‍ക്ക് അനുകൂല ഫലങ്ങളും ഉണ്ടാവുന്നുണ്ട്. സാമ്പത്തിക നേട്ടം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഒരിക്കലും നിങ്ങള്‍ക്ക് ജീവിതത്തില്‍ മോശം ചിന്തിക്കേണ്ടി വരുന്നപ ഒരു സമയമല്ല എന്നതും ഏറ്റവും വലിയ പ്രത്യേകതയാണ്.

ഇടവം രാശി
ഇടവം രാശിക്കാരേയും ശനി അമാവാസിയില്‍ അല്പം കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു രാശിയായാണ് കണക്കാക്കുന്നത്. ജീവിതത്തില്‍ സന്തോഷവും അതിലേറെ സമാധാനവും നിലനില്‍ക്കുന്ന ഒരു സമയമായിരിക്കും. സാമ്പത്തികമായി വളരെ അനുകൂല മാറ്റം നിങ്ങള്‍ക്കുണ്ടാവുന്നു. ചിലവുകള്‍ കുറയുന്നത് വഴി ജീവിതത്തില്‍ നിങ്ങള്‍ക്ക് സേവ് ചെയ്യുന്നതിനും സാധിക്കുന്നു. പങ്കാളിയോടൊപ്പം അനുയോജ്യമായ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കുന്നു. വിദേശത്ത് പോകുന്നതിന് താല്‍പ്പര്യം ഉള്ളവര്‍ക്ക് അനുയോജ്യമായ ഫലം ലഭിക്കുന്ന ഒരു സമയമാണ് അമാവാസി ദിനം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമായിരിക്കും മൗനി അമാവാസി ദിനം. ഈ ദിനത്തില്‍ നിങ്ങള്‍ക്ക് ചെറിയ യാത്രകള്‍ നടത്തേണ്ടതായി വരുന്നു. ജോലിയില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഈ മാറ്റങ്ങള്‍ എല്ലാം തന്നെ അനുകൂല മാറ്റങ്ങള്‍ ആയിരിക്കും എന്നതാണ് സത്യം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. നിങ്ങളുടെ പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ നിന്ന് പല കാര്യങ്ങള്‍ക്കും പൂര്‍ണ പിന്തുണ ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഇവര്‍ക്ക് പല കാര്യങ്ങളിലും വിജയിക്കാന്‍ സാധിക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ജോലിയില്‍ പ്രതീക്ഷിക്കാത്ത ഉയരത്തില്‍ നിങ്ങള്‍ക്ക് എത്തുന്നതിന് സാധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഒരു മാറ്റത്തിലേക്കാണ് നിങ്ങള്‍ എത്തുന്നത്. അത് പലപ്പോഴും നിങ്ങളില്‍ ജീവിത വിജയം കൊണ്ട് വരുന്നു. ജോലിയില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുകയും കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയം തന്നെയാണ് ഇത്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് മൗനി അമാവാസിയും ശനിയും ചേരുന്ന അപൂര്‍വ്വ യോഗം കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ അംഗീകരിക്കുകയും അതിന് വില കൊടുക്കുകയും ചെയ്യുന്ന സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് പ്രണയത്തില്‍ അനുകൂല സാഹചര്യം ഉണ്ടായിരിക്കും. അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പെട്ടെന്ന് ധന ലാഭം ലഭിക്കുകയും വിവിധ കോണില്‍ നിന്ന് സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും നിങ്ങള്‍ക്ക് പരിഹരിക്കുന്നതിന് സാധിക്കുന്നു.
ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications