Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ദുഷ്ടശക്തികളെ തൂത്തെറിയും, ജീവിതവിജയം; കാലഭൈവര പ്രീതി നേടിത്തരും കാലാഷ്ടമി ആരാധന
എല്ലാ മാസവും കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് കാലാഷ്ടമി ആഘോഷിക്കുന്നത്. ആഷാഢ മാസത്തിലെ കാലാഷ്ടമി വരുന്നത് ജൂണ് 10 ശനിയാഴ്ചയാണ്. കാലാഷ്ടമി വ്രത ദിനത്തില് ഭക്തര് കാലഭൈരവനെ ആരാധിക്കുന്നു. ഈ ദിവസം ക്ഷേത്രങ്ങളില് പ്രത്യേക പൂജകള് സംഘടിപ്പിക്കാറുണ്ട്, അതില് കാലഭൈരവനെ ശിവന്റെ രൂപത്തില് ആവാഹിക്കുന്നു.
കാലഭൈരവനെ ആരാധിക്കുന്നത് ഭക്തരുടെ എല്ലാത്തരം തെറ്റുകളും പാപങ്ങളും കഷ്ടപ്പാടുകളും അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. കാലഭൈരവനെ ആരാധിക്കുന്നതിലൂടെ വീട്ടില് നെഗറ്റീവ് ശക്തികള് വസിക്കില്ല. മന്ത്രവാദം, പ്രേതബാധ തുടങ്ങിയ ഭയങ്ങളും നിങ്ങളില് ഉണ്ടാകില്ല. നിങ്ങളുടെ ആത്മവിശ്വാസവും വര്ദ്ധിക്കുന്നു. കാലാഷ്ടമിയുടെ ശുഭമുഹൂര്ത്തവും ആരാധനാ രീതിയും ഇവിടെ നിങ്ങള്ക്ക് വായിച്ചറിയാം.

കാലാഷ്ടമി ജൂണ് 2023
ആഷാഢ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി ജൂണ് 10 ഉച്ചയ്ക്ക് 02:01 ന് ആരംഭിക്കുന്നു. ഈ തീയതി അടുത്ത ദിവസം ജൂണ് 11 ന് ഉച്ചയ്ക്ക് 12.05 ന് അവസാനിക്കും. കാലാഷ്ടമി വ്രത ദിനത്തില് കാലഭൈരവനെ രാത്രി ആരാധിക്കുന്നു, അതിനാല് ഈ മാസത്തെ കാലാഷ്ടമി ജൂണ് 10 ശനിയാഴ്ച ആഘോഷിക്കും.
കാലാഷ്ടമി പൂജാരീതി
കാലാഷ്ടമി വ്രത നാളില് ബ്രാഹ്മ മുഹൂര്ത്തത്തില് അതിരാവിലെ എഴുന്നേറ്റ് കുളിക്കണം. തുടര്ന്ന് പൂജാമുറിയില് കാലഭൈരവന്റെ ചിത്രം വയ്ക്കുക. ഭോലേനാഥ്, പാര്വതി, ഗണപതി എന്നിവരുടെ ചിത്രങ്ങളും സ്ഥാപിക്കുക. ഇതിനുശേഷം, എല്ലാ നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് ആരാധിക്കുക.
പൂജാവേളയില് വിളക്ക് കത്തിച്ച്, ആരതി നടത്തി, ദൈവത്തിന് പ്രസാദം സമര്പ്പിക്കുക. കാലഭൈരവനെ ധ്യാനിക്കുമ്പോള്, ഗംഗാജലം കയ്യില് എടുത്ത് ഉപവാസ പ്രതിജ്ഞയെടുക്കുക. പാല്, തൈര്, ചന്ദനത്തിരി, വിളക്ക്, പഴങ്ങള്, പൂക്കള്, പഞ്ചാമൃതം മുതലായവ കാലഭൈരവന് സമര്പ്പിക്കുക. ആരാധനയില് കാലഭൈരവന് ഉലുവയും കടുകെണ്ണയും സമര്പ്പിക്കണം.

കാലഭൈരവ മന്ത്രങ്ങള്
ഓം കാലഭൈരവായ നമഃ
ഓം ഭയഹരണം ച ഭൈരവ
ഓം ഹ്രീ ബാം ബടുകായ ആപത്ധരണയ കുരുകുരു ബടുകായ ഹ്രീ
ഓം ഭ്രാം കാലഭൈരവായ ഫൃത്.
കാലാഷ്ടമി വ്രതത്തിന്റെ പ്രാധാന്യം
കാലഭൈരവനെ ശിവന്റെ ഏറ്റവും ഉഗ്രരൂപമായി കണക്കാക്കുന്നു. ഭൈരവന് എന്നാല് ഭയത്തെ തോല്പ്പിക്കുകയും ലോകത്തെ സംരക്ഷിക്കുകയും ചെയ്യുന്നവന് എന്നാണ് അര്ത്ഥമാക്കുന്നത്. കാലാഷ്ടമി നാളില് വ്രതമനുഷ്ഠിക്കുന്നതിലൂടെയും കാലഭൈരവനെ ആരാധിക്കുന്നതിലൂടെയും എല്ലാവിധ ഭയങ്ങളില് നിന്നും മോചനം ലഭിക്കുമെന്ന് പറയപ്പെടുന്നു. ഇതോടൊപ്പം ഭഗവാന് ഭൈരവന്റെ കൃപയാല് ശത്രുക്കളില് നിന്നും നിങ്ങള്ക്ക് മുക്തി ലഭിക്കുന്നു.
കാലഭൈരവനെ പ്രീതിപ്പെടുത്താന്
* കാലഭൈരവനെ പ്രീതിപ്പെടുത്താന്, കാലാഷ്ടമി നാളില് ഭൈരവന്റെ വിഗ്രഹത്തിന് മുന്നില് കടുകെണ്ണ വിളക്ക് തെളിയിക്കുക.
* കാലാഷ്ടമി ദിനത്തില് ഒരു പാവപ്പെട്ട യാചകന് വസ്ത്രം ദാനം ചെയ്യുന്നത് വളരെ പുണ്യകരമായി കണക്കാക്കപ്പെടുന്നു.
* ഈ ദിവസം ശ്രീ കാലഭൈരവാസ്തകം പാരായണം ചെയ്യുക, 21 കൂവള ഇലയില് ചന്ദനം കൊണ്ട് 'ഓം നമഃ ശിവായ' എഴുതി ശിവലിംഗത്തിന് സമര്പ്പിക്കുക.
* കാലാഷ്ടമി ദിനത്തില് നായ്ക്കള്ക്ക് ഭക്ഷണം നല്കുന്നത് പുണ്യപ്രവൃത്തിയായി കണക്കാക്കപ്പെടുന്നു. കാരണം ഭൈരവന്റെ വാഹനമായാണ് കറുത്ത നായയെ കണക്കാക്കുന്നത്.
* കാലാഷ്ടമി നാളില് നായ്ക്കള്ക്ക് പാലും തൈരും മധുരപലഹാരങ്ങളും നല്കുക.

ഇക്കാര്യങ്ങള് ചെയ്യരുത്
* കാലാഷ്ടമി നാളില് മദ്യപാനം പാടില്ല. കൂടാതെ, നോണ്-വെജിറ്റേറിയന് ഭക്ഷണവും ഒഴിവാക്കണം.
* ഈ ദിവസം അഹങ്കാരം കാണിക്കരുത്, മുതിര്ന്നവരെ അനാദരിക്കരുത്, സ്ത്രീകളെ അപമാനിക്കരുത്.
* ഈ ദിവസം മൂര്ച്ചയുള്ള വസ്തുക്കള് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
* ഈ ദിവസം ഒരു മൃഗത്തെയും ശല്യപ്പെടുത്തരുത്. ഇത് ചെയ്യുന്നതിലൂടെ കാലഭൈരവന് കോപിക്കുന്നു.
* മാതാപിതാക്കളെയും അധ്യാപകരെയും അപമാനിക്കരുത്.
കാലഭൈരവന് ഇവ അര്പ്പിക്കുക
പുരാണങ്ങള് അനുസരിച്ച്, ശക്തിപീഠങ്ങളുടെ അംഗരക്ഷകനായി കാലഭൈരവനെ കണക്കാക്കുന്നു. അതിനാല്, എല്ലാ ശക്തിപീഠങ്ങള്ക്കും സമീപം തീര്ച്ചയായും ഒരു കാലഭൈരവ ക്ഷേത്രം കാണാം. അരി, ശര്ക്കര, എണ്ണ മുതലായവ കാലഭൈരവന് സമര്പ്പിക്കുന്നു. രോഗം, ദുരിതം, ശത്രുദോഷം എന്നിവ ശമിപ്പിക്കാന് കാലാഷ്ടമി വ്രതം നിങ്ങളെ സഹായിക്കുന്നു. ഈ ദിവസം, കാലഭൈരവന് പ്രിയപ്പെട്ടവയായ നാരങ്ങ, കറുത്ത എള്ള്, ധൂപവര്ഗ്ഗം, കടുകെണ്ണ, ഉഴുന്ന് പരിപ്പ്, പായസം മുതലായവ അര്പ്പിക്കാം.
രാഹുദോഷം നീക്കാന്
രാഹുവിന്റെ ദോഷഫലങ്ങളാല് ബുദ്ധിമുട്ടുന്ന ആളുകള് മാനസിക സമാധാനം, ആരോഗ്യം, സമ്പത്ത്, ഐക്യം, ജീവിതവിജയം എന്നിവയ്ക്കായി കാലഭൈരവനെ ആരാധിക്കുകയും പ്രാര്ത്ഥിക്കുകയും വേണം. ഇതിലൂടെ നിങ്ങള്ക്ക് രാഹുവിനെ പ്രീതിപ്പെടുത്താന് സാധിക്കും. ജീവിതത്തില് തടസ്സങ്ങളോ പ്രതിബന്ധങ്ങളോ നേരിടുന്ന ഭക്തര് കാലഭൈരവ ക്ഷേത്രം സന്ദര്ശിച്ച് ജീവിതത്തിലെ തടസ്സങ്ങള് നീക്കാന് കാലഭൈരവന് മദ്യവും പാലും സമര്പ്പിക്കുക.
ദുഷ്ടശക്തികളെ അകറ്റിനിര്ത്താന്
ദുര്മന്ത്രവാദം, കണ്ണേറ് തുടങ്ങിയ പ്രശ്നങ്ങളില് നിന്ന് മുക്തി നേടാനായി കാലഭൈരവനെ ആരാധിക്കാം. ഭഗവാന് കാലഭൈരവന് ദുഷ്ടശക്തിയെ നശിപ്പിക്കുന്നവനായി അറിയപ്പെടുന്നു. എല്ലാ ഞായറാഴ്ചയും കാലഭൈരവന് മുധരം കലര്ത്തിയ റൊട്ടി അര്പ്പിക്കുകയും കാലഭൈരവ വിഗ്രഹത്തിന് മുന്നില് കടുകെണ്ണ ദീപം കത്തിക്കുകയും ചെയ്യുക.



Click it and Unblock the Notifications

