Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ഭാഗ്യം മിന്നിത്തിളങ്ങും, ചൊവ്വയുടെ ശക്തിയാല്‍ രുചക രാജയോഗം, ഈ 3 രാശിക്ക് നല്ലകാലം
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിചിഹ്നങ്ങള്‍ മാറുകയും ശുഭകരമായ യോഗങ്ങളും രാജയോഗവും സൃഷ്ടിക്കുകയും ചെയ്യുന്നു, ഇത് മനുഷ്യജീവിതത്തെയും രാജ്യത്തെയും ലോകത്തെയും പലതരത്തില്‍ ബാധിക്കുന്നു. ഗ്രഹങ്ങളുടെ രാജകുമാരനായ ചൊവ്വ ഫെബ്രുവരിയുടെ തുടക്കത്തില്‍ അതിന്റെ ഉന്നത രാശിയായ മകരത്തില്‍ പ്രവേശിക്കും. ഇവിടെ രുചക രാജ്യയോഗം സൃഷ്ടിക്കും. ജ്യോതിഷ പ്രകാരം ജാതകത്തില്‍ ഈ രാജയോഗം ഉള്ള വ്യക്തി ഒരു രാജാവിനെപ്പോലെ ജീവിക്കുകയും എല്ലാ ഭൗതിക സുഖങ്ങള്‍ നേടുകയും ചെയ്യുന്നു.
ഇത്തരക്കാര്‍ക്ക് ധാരാളം ഭൂമിയും സ്വത്തുക്കളും കൈവരുന്നു. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലുമുള്ള ആളുകളില്‍ ദൃശ്യമാകും. എന്നാല്‍ ഈ സമയത്ത് ഭാഗ്യം മിന്നിത്തിളങ്ങുന്ന 3 രാശികളുണ്ട്. രുചക രാജയോഗത്താല്‍ ഭാഗ്യം ഉദിക്കുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
രുചക രാജയോഗം നിങ്ങള്‍ക്ക് പ്രയോജനപ്രദമായേക്കാം. കാരണം നിങ്ങളുടെ രാശിയുടെ അധിപന് ചൊവ്വയാണ്. അതേസമയം ചൊവ്വ നിങ്ങളുടെ രാശിയില്‍ നിന്ന് കര്‍മ്മ ഭവനം സന്ദര്‍ശിക്കാന്‍ പോകുന്നു. അതിനാല്‍ തൊഴില്‍ തേടുന്നവര്‍ക്ക് ഈ സമയം നല്ല വാര്‍ത്തകള്‍ ലഭിക്കും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഈ സമയം അവരുടെ ലക്ഷ്യങ്ങളിലേക്ക് നടന്നടുക്കാനാകും. ബിസിനസുകാര്‍ക്ക് ഈ സമയത്ത് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സ് വികസിച്ചേക്കാം.
ധനു
രുചക രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിഞ്ഞേക്കാം. കാരണം ചൊവ്വ നിങ്ങളുടെ രാശിയിലൂടെ പണത്തിന്റെയും സംസാരത്തിന്റെയും ഗൃഹത്തിലേക്ക് നീങ്ങും. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിതമായ ധനലാഭം ലഭിച്ചേക്കാം. ചൊവ്വ കാരണം മറ്റ് ആളുകള്‍ നിങ്ങളുടെ ചിന്തകളെയും വാക്കുകളെയും വിലമതിക്കും, ആളുകളുമായുള്ള നിങ്ങളുടെ ആശയവിനിമയവും വളരെ ഫലപ്രദമായിരിക്കും. നിങ്ങളുടെ സംസാരവും ശ്രദ്ധേയമാകും. ഈ സമയത്ത് ബിസിനസുകാര്‍ക്ക് പണം ലഭിക്കും. നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപന് ചൊവ്വയാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഈ സമയത്ത് പണം ലാഭിക്കുന്നതിലും നിങ്ങള്‍ വിജയിക്കും.
തുലാം
രുചക രാജയോഗം നിങ്ങള്‍ക്ക് പ്രയോജനപ്രദമായേക്കാം. കാരണം ചൊവ്വ നിങ്ങളുടെ രാശിയില്‍ നിന്ന് നാലാം ഭാവത്തില്‍ സംക്രമിക്കാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് വാഹനവും വസ്തുവകകളും സ്വന്തമാക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിരവധി നല്ല മാറ്റങ്ങള്‍ ഉണ്ടാകും, അത് നിങ്ങളുടെ കരിയറിനെ മുന്നോട്ട് കൊണ്ടുപോകും. കൂടാതെ നിങ്ങള്‍ റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ സ്വത്തോ സമ്പത്തോ വര്‍ദ്ധിപ്പിക്കും.
ജ്യോതിഷത്തിലെ ചൊവ്വ
നിങ്ങള്‍ക്ക് ഏത് സാഹചര്യത്തേയും തിരിച്ചടിക്കുന്നതിനും പിടിച്ച് നില്ക്കുന്നതിനും ചൊവ്വ പ്രാപ്തമാക്കുന്നു. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിന് ചൊവ്വ നിങ്ങള്‍ക്ക് സഹായകമാവുന്നു. എല്ലാ തടസ്സങ്ങളേയും ഇല്ലാതാക്കുകയും അതിനെയെല്ലാം മറികടന്ന് മുന്നോട്ട് പോവുകയും ചെയ്യുന്നതിന് ചൊവ്വ നിങ്ങളില്‍ ആഗ്രഹമുണ്ടാക്കുന്നു. എന്തിനേയും പോരാടി തോല്‍പ്പിക്കുന്നതിനും നിങ്ങളുടേതായ തീരുമാനങ്ങള്‍ വിശ്വാസങ്ങള്‍ എന്നിവക്ക് വേണ്ടി നില നില്ക്കുന്നതിനും ചൊവ്വ നിങ്ങളെ സഹായിക്കുന്നുണ്ട്. ആക്രമത്തിന് പ്രത്യാക്രമണം എന്നതാണ് ചൊവ്വയുടെ രീതി.
സ്വകാര്യ ജീവിതത്തില്‍ വരെ ചൊവ്വ നിങ്ങളെ വളരെയധികം സഹായിക്കുന്നു. പങ്കാളിയോടുള്ള പെരുമാറ്റത്തില്‍ വരെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് ജാതകത്തിലെ ശക്തനായ ചൊവ്വ നിങ്ങളെ സഹായിക്കുന്നുണ്ട്. എന്നാല്‍ എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും ചൊവ്വയുടെ സ്ഥാനം ദുര്‍ബലമാവുന്നു. തുലാം രാശിക്കാര്‍ക്ക് പൊതുവേ ചൊവ്വ എന്നത് ദോഷം നല്‍കുന്നതാണ്. ജാതകത്തിലെ ചൊവ്വ ബലവാനല്ലെങ്കില്‍ നിങ്ങള്‍ ധൈര്യമില്ലാത്ത വ്യക്തിയായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications