Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
ചൊവ്വ-ശുക്രയുതി : മെയ് 2 മുതല്‍ മൂന്ന് രാശിക്കാരില്‍ തലവര തെളിയും സൗഭാഗ്യയോഗങ്ങളും
ചൊവ്വയെ പൊതുവേ മോശം ഫലം നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാല്‍ ചൊവ്വയുടെ സ്ഥാനം ജാതകത്തില്‍ ശക്തമാവുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല ഫലങ്ങളും നല്കുന്നു. ചൊവ്വയും ശുക്രനും ചേരുന്നതിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. മംഗള ശുക്ര യുതി 2023-ന്റെ ഫലമായി പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നവരുണ്ട്. മെയ് 2-നാണ് മിഥുനം രാശിയില്‍ ചൊവ്വയും ശുക്രനും ചേരുന്നത്.
സന്തോഷവും സമ്പത്തും നീണ്ട് നില്‍ക്കുന്നതിന് നിങ്ങളെ അനുഗ്രഹിക്കുന്നതിന് ചൊവ്വ-ശുക്രയുതി സഹായിക്കുന്നു. ബുധന്റെ രാശിയില്‍ സംഭവിക്കുന്ന സംക്രമണം നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇത് കൂടാത മിഥുനം രാശിയില്‍ ചൊവ്വയുടെ സാന്നിധ്യവും നിലനില്‍ക്കുന്നതിനാല്‍ അത് നിങ്ങള്‍ക്ക് ഗുണഫലങ്ങള്‍ നല്കുന്നു. ഗ്രഹങ്ങളുടെ അധിപനാണ് ചൊവ്വ അതുകൊണ്ട് തന്നെ ശുക്രനുമായി നിലനില്‍ക്കുന്ന സംഖ്യത്തിന്റെ ഫലമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്.

മംഗള ശുക്രയുതി സംഭവിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മെയ്. 10-മുതല്‍ ശുക്രന് കര്‍ക്കിടകം രാശിയിലേക്ക് മാറുന്നു. ഈ സമയങ്ങളില്‍ എട്ട് ദിവസം ശുക്രനും ചൊവ്വയും സംയോജിക്കുന്നു. ഈ ഒരാഴ്ചയില്‍ 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സമ്പത്തും സന്തോഷവും നിങ്ങള്‍ക്ക് ഈ സമയം മികച്ച ഫലങ്ങള്‍ നല്കുന്നു. ഇതില്‍ തന്നെ ഏതൊക്കെ രാശിക്കാര്‍ക്ക് ചൊവ്വ-ശുക്രന് ചേരുന്നത് കൊണ്ട് ഗുണം ലഭിക്കുമെന്ന് അറിയുക.
ചൊവ്വയും ശുക്രനും
ചൊവ്വയും ശുക്രനും ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ നല്കുന്ന രണ്ട് ഗ്രഹങ്ങളാണ്. ആത്മവിശ്വാസത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതിനിധിയായാണ് ചൊവ്വയെ കണക്കാക്കുന്നത്. ശുക്രനാവട്ടെ ആത്മാഭിമാനത്തിന്റേയും ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ രണ്ട് ഗ്രഹസംഗമങ്ങളും നിങ്ങളില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ വരെ കൊണ്ട് വരുന്നു. എല്ലാ ആഗ്രഹങ്ങളും നിങ്ങള്‍ക്ക് നിറവേറ്റപ്പെടുന്നതിന് ഈ ഗ്രഹസംഗമം സാക്ഷിയാവുന്നു.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശുക്രനും ചൊവ്വയും മൂന്നാം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഈ അവസ്ഥയില്‍ അതിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിന് സാധിക്കുന്നു. കൂടാതെ സുഹൃത്തുക്കളും കുടുംബങ്ങളും പിന്തുണയോടെ നിങ്ങളോടൊപ്പം നില്ക്കുന്നു. കൈ വെക്കുന്ന എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കുന്നതിന് സാധിക്കുന്നു. കൂടാതെ പരസ്പര സ്നേഹം വര്‍ദ്ധിക്കുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു. മത്സരപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുന്നു. ജോലിയിലും ബിസിനസിലും അവസരങ്ങള്‍ നിരവധിയുണ്ടാവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചൊവ്വ-ശുക്ര സംഗമം രണ്ടാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഈ സമയം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിലനില്ക്കുന്നു. പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. ജോലിയില്‍ മികച്ച മാറ്റവും പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. കുടുംബത്തിനോടൊപ്പം സമയം നല്ല രീതിയില്‍ ചിലവഴിക്കുന്നതിന് ഉള്ള സാധ്യതയുണ്ട്.

കന്നി രാശി
കന്നി രാശിയില്‍ ശുക്രന് പത്താം ഭാവത്തിലും ചൊവ്വ എട്ടാം ഭാവത്തിലും ആണ് ഈ സമയം സ്ഥിതി ചെയ്യുന്നത്. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ജോലിയോടൊപ്പം തന്നെ ബിസിനസിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇതെല്ലാം അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. മുടങ്ങിക്കിടന്ന ജോലികള്‍ എല്ലാം പുനരാരംഭിക്കുന്നതിന് സാധിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നത് കൊണ്ട് തന്നെ അത് ജീവിതത്തില്‍ നിങ്ങള്‍ വിജയത്തിലെത്തുന്നു. ബിസിനസില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിത ലാഭം ലഭിക്കുന്നു.



Click it and Unblock the Notifications
