Latest Updates
-
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്?
30 വര്‍ഷത്തിനു ശേഷം ചൊവ്വയും ശുക്രനും ശനിയും അടുത്ത്; ഈ 3 രാശിക്കാരുടെ ഭാഗ്യം തിളങ്ങും
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശി മാറുകയും മറ്റ് ഗ്രഹങ്ങളുമായി ചേര്‍ന്ന് ശുഭ, അശുഭയോഗങ്ങള്‍ സൃഷ്ടിക്കകയും ചെയ്യുന്നു. ഈ യോഗങ്ങളുടെ ഫലം മനുഷ്യജീവിതത്തിലും ഭൂമിയിലും ദൃശ്യമാകുന്നു. ജ്യോതിഷപ്രകാരം, ഈ സമയം മാര്‍ച്ച് 15ന് കുംഭ രാശിയില്‍ ശനി, ചൊവ്വ, ശുക്രന് എന്നിവയുടെ സംയോജനം ഉണ്ടാകുന്നു. ഇപ്പോള്‍ കര്‍മ്മഫലദാതാവായ ശനിദേവന് കുംഭം രാശിയിലാണ് സഞ്ചരിക്കുന്നത്.
കൂടാതെ മാര്‍ച്ച് മാസത്തില്‍ ശുക്രനും ചൊവ്വയും കൂടി കുംഭ രാശിയില്‍ പ്രവേശിക്കും. അതുമൂലം കുംഭത്തില്‍ ത്രിഗ്രഹിയോഗം രൂപപ്പെടും. ഈ ഗ്രഹങ്ങളുടെ സംയോജനത്തിന്റെ ഫലം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളില്‍ ദൃശ്യമാകും. എന്നാല്‍ ഈ സമയത്ത് ഭാഗ്യം തിളങ്ങാന്‍ പോകുന്ന 3 രാശികളുണ്ട്. ഈ രാശിക്കാരുടെ സമ്പത്തില്‍ വര്‍ദ്ധനവും ജീവിതത്തില്‍ അഭിവൃദ്ധിയും ഉണ്ടായേക്കാം. ചൊവ്വയും ശുക്രനും ശനിദേവനും കുംഭത്തില്‍ വരുന്നതോടെ ഭാഗ്യം തെളിയുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കുംഭം
ശനി, ചൊവ്വ, ശുക്രന് എന്നിവയുടെ സംയോജനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ സയോഗം സംഭവിക്കാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ഈ കാലയളവില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ മുഴുവന്‍ ഫലങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. ഈ കാലയളവില്‍ ഓരോ ഘട്ടത്തിലും നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. അവിവാഹിതര്‍ക്ക് പുതിയ വിവാഹാലോചനകള്‍ വന്നേക്കാം.
മേടം
ശനി, ചൊവ്വ, ശുക്രന് എന്നിവയുടെ സംയോജനം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. കാരണം ഈ സംയോഗം നിങ്ങളുടെ രാശിയില്‍ നിന്നുള്ള വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥാനത്താണ് സംഭവിക്കുന്നത്. ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും. ഈ സമയത്ത് നിങ്ങള്‍ക്ക് നിക്ഷേപത്തില്‍ നിന്ന് പ്രയോജനം ലഭിക്കും. കൂടാതെ, ഈ കാലയളവില്‍ നിങ്ങള്‍ നല്ലൊരു തുക ലാഭിക്കാനാകും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് നിക്ഷേപത്തിലൂടെ നല്ല നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഓഹരി വിപണിയിലും വാതുവെപ്പിലും ലോട്ടറിയിലും നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ചെയ്യാന്‍ സമയം നല്ലതാണ്. പുതിയ ജോലികള്‍ തുടങ്ങുന്നതിന് അനുകൂല സമയമാണ് ഇത്.
ഇടവം
ശനി, ചൊവ്വ, ശുക്രന് എന്നിവയുടെ സംയോജനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയിലെ കര്‍മ്മ ഭവനത്തിലാണ് ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നത്. തൊഴില്‍രഹിതര്‍ക്ക് ഈ സമയത്ത് പുതിയ ജോലികള്‍ ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ജോലിസ്ഥലത്ത് അവരുടെ സഹപ്രവര്‍ത്തകരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. സാമ്പത്തികമായി ഈ സംക്രമണം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. പൂര്‍വ്വിക സ്വത്തില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം നല്ല നിലയിലായിരിക്കും. ബിസിനസുകാര്‍ക്ക് ഈ സമയത്ത് നല്ല സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ കഴിയും.
തുലാം
തുലാം രാശിയുടെ അധിപനായ ശുക്രന് കുംഭ രാശിയില്‍ വന്ന് സുഹൃത്തായ ശനിയുമായി സംയോജിക്കും. ഇതോടെ തുലാം രാശിക്കാര്‍ക്ക് അവരുടെ പുരോഗതിക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കും. ജോലിയില്‍ ഈ രാശിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. നിങ്ങളുടെ ശമ്പളം വര്‍ദ്ധിക്കും. തുലാം രാശിക്കാര്‍ക്ക് പുതിയ വസ്തുവോ വാഹനമോ വാങ്ങാന്‍ അവസരമുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാകും. ഈ സമയത്ത് നിങ്ങള്ഡക്ക് പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങള്‍ക്ക് ചില നിക്ഷേങ്ങളും നടത്താനാകും. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
