Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും? -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം
ചൊവ്വ നീചരാശിയില്‍: 27 നക്ഷത്രക്കാര്‍ക്കും സമ്പൂര്‍ണഫലവും ദോഷ പരിഹാരവും
ചൊവ്വയുടെ രാശി മാറ്റം പലപ്പോഴും വലിയ ചര്‍ച്ചയാവുന്ന ഒന്ന് തന്നെയാണ്. മെയ് 10-ന് അതായത് ഇന്ന് ബുധനാഴ്ച ചൊവ്വ മിഥുനം രാശിയില്‍ നിന്ന് കര്‍ക്കിടകം രാശിയിലേക്ക് മാറുന്നു. ഇതിന്റെ ഫലമായി പല മാറ്റങ്ങളും ഓരോ നക്ഷത്രക്കാരിലും സംഭവിക്കുന്നു. കര്‍ക്കിടകം ചൊവ്വയുടെ നീചരാശിയായാണ് കണക്കാക്കുന്നത്. എന്നാല്‍ നീചരാശിയാവുന്നത് പലപ്പോഴും ഗ്രഹങ്ങളുടെ ബലം കുറക്കുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും ദോഷങ്ങളാണ് വര്‍ദ്ധിപ്പിക്കുക.
ചൊവ്വയെ പൊതുവേ പാപഗ്രഹമായാണ് കകണക്കാക്കുന്നത്. എന്നാല്‍ ഇത് 27 നക്ഷത്രക്കാരേയും എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം. ഓരോ കൂറുകാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. ചൊവ്വയുടെ രാശി മാറ്റത്തില്‍ ഓരോ നക്ഷത്രക്കാരിലും അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. സമ്പൂര്‍ണഫലം അറിയാം.

മേടക്കൂറ് ( അശ്വതി, ഭരണി കാർത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ സുഖഫലങ്ങള്‍ കുറയുന്ന സമയമാണ്. പലപ്പോഴും ആത്മവിശ്വാസത്തെ പോലും ഇത് പ്രതികൂലമായി ബാധിക്കുന്നു. വസ്തുസംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും സഹോദരി സഹോദരന്മാരുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിത്തേക്കാം. പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
ഇടവക്കൂറ് (കാർത്തിക 3/4 രോഹിണി , മകയിരം 1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. രാഷ്ട്രീയ കാര്യങ്ങളില്‍ ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. ബിസിനസില്‍ നിങ്ങള്‍ക്ക് വളരെയധികം സാമ്പത്തിക ലാഭം ലഭിക്കുന്നു. കുടുംബത്തിന്റെ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം. കര്‍ശനമായ തീരുമാനം എടുക്കേണ്ട ഘട്ടങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം.
മിഥുനക്കൂറ് (മകയിരം1/2,തിരുവാതിര,പുണര്‍തം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും രോഗാവസ്ഥകള്‍ നിങ്ങളെ ബാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ വരുമാനം വര്‍ദ്ധിക്കുന്നു. എന്നാല്‍ കരുതലോടെ വേണം ചിലവാക്കുന്നതിന്. മക്കളുടെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ വേണം. അച്ഛന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും പല കാര്യങ്ങളിലും തടസ്സം നേരിടേണ്ടി വരുന്നു.

കര്‍ക്കിടക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചൊവ്വ അവരുടെ ജന്മരാശിയില്‍ തന്നെയാണ് സംക്രമിക്കുന്നത്. ഇത് പലപ്പോഴും മനപ്രയാസം വര്‍ദ്ധിക്കുകയും കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ജാതകത്തില്‍ ചൊവ്വ ശക്തനാണെങ്കില്‍ അത് നിങ്ങള്‍ക്ക് പക്ഷേ ദുരിതഫലങ്ങള്‍ ഉണ്ടാക്കുന്നില്ല. അത് ആശ്വാസം പകരുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം സംഭവിക്കുന്നത്. സാമ്പത്തികമായി വളരെയധികം ചിലവ് വര്‍ദ്ധിക്കുന്ന സമയമാണ്. വസ്തു സംബന്ധിച്ചുണ്ടാവുന്ന പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ശ്രദ്ധയോടെ മുന്നോട്ട് പോവണം. പൊതുവേ പ്രതികൂലഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് ചിങ്ങക്കൂറ്കാര്ക്ക് ചൊവ്വയുടെ സംക്രമണം. എന്നാല്‍ ദോഷങ്ങള്‍ ലഘൂകരിക്കപ്പെടുന്നതിന് വേണ്ടി അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
കന്നിക്കൂറ് (ഉത്രം 3/4,അത്തം, ചിത്തിര1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. യാത്രകള്‍ കൂടുതലായി ചെയ്യേണ്ടി വരുന്നു. വസ്തുസംബന്ധമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. പതിനൊന്നാം ഭാവത്തിലാണ് കന്നിക്കൂറില്‍ ചൊവ്വയുടെ സംക്രമണം നടക്കുന്നത്. സഹോദരന്മാരുടെ പിന്തുണ പല കാര്യങ്ങളിലും ലഭിക്കുന്നു. കര്‍മ്മരംഗത്ത് അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാവുന്നു. പ്രതികൂലമായി പലപ്പോഴും പല സംഗതികളും നേരിടേണ്ടി വരുന്നു.

തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ ചെറിയ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. ഭൂമിയില്‍ നിന്ന് ആദായം കിട്ടുന്നു. കച്ചവടത്തില്‍ സാമ്പത്തിക ലാഭം ഉണ്ടാവുന്നു. കര്‍മ്മരംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. പ്രതികൂലമായ പല കാര്യങ്ങളും നിങ്ങളെ തേടി വരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. പല കാര്യങ്ങളും മനസ്സിന്റെ സന്തോഷത്തിന് വേണ്ടി ചെയ്യേണ്ടതായി വരുന്നു. പ്രതികൂലമായ സാഹചര്യങ്ങള്‍ അനുകൂലമാക്കി മാറ്റുന്നു. മനസ്സിന് സന്തോഷം വരുന്ന കാര്യങ്ങള്‍ ചെയ്യുന്നു.
വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചൊവ്വ പത്താം ഭാവത്തില്‍ ആണ് സംക്രമിക്കുന്നത്. പുതിയ ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. പലപ്പോഴും ജീവിതത്തില്‍ ചെറിയ ചില കാര്യങ്ങളില്‍ പരാജയം ഏറ്റ് വാങ്ങേണ്ടി വരുന്നു. ഭൂമിയില്‍ നിന്ന് ആദായം ലഭിക്കുന്നു. നിങ്ങളുടെ ശ്രമങ്ങള്‍ ലക്ഷ്യം കാണുന്നു. പ്രതികൂലഫലങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മനസന്തോഷത്തിന് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നു.
ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല സാമ്പത്തികമായി അത്ര നല്ല സമയമായിരിക്കില്ല എന്നതാണ് സത്യം. കരാറുകളില്‍ ഒപ്പിടുന്നതിന് മുന്‍പ് അല്പം ശ്രദ്ധിക്കണം. കാരണം അത് നിങ്ങള്‍ക്ക് തന്നെ തലവേദന ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിന് അനുകൂല സമയമല്ല. പരീക്ഷകളില്‍ വിജയം കണ്ടെത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ വിജയിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ കരുതല്‍ അത്യാവശ്യമാണ്. ആത്മവിശ്വാസം നഷ്ടപ്പെടാം.
മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
മകരക്കൂറില്‍ വരുന്നവര്‍ക്ക് പലപ്പോഴും വൈകാരികമായ പല കാര്യങ്ങളും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. പ്രതികൂല സാഹചര്യങ്ങള്‍ പലതും നിങ്ങളെ തേടി വരുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കണം എന്നില്ല. പ്രതികൂലാവസ്ഥകളില്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ഭാഗ്യഫലങ്ങള്‍ പലതും മങ്ങുന്നു. ജീവിതം അസ്വസ്ഥതകളുടേത് ആയി മാറുന്നതിനുള്ള സാധ്യ കാണുന്നു. ജോലിയില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരാം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4 )
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. എങ്കിലും ദോഷഫലങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു എന്നതും ഓര്‍ക്കേണ്ടതാണ്. ജീവിതം സന്തോഷത്തിന്റേതായി മാറുമെങ്കിലും ശ്രദ്ധയോടെ വേണം ഓരോ കാര്യങ്ങളും ചെയ്യുന്നതിന്. അശ്രദ്ധ വരുത്തി വെക്കുന്നതിലൂടെ അത് നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ചെയ്യുന്ന എല്ലാ കാര്യവും ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ അതിലും അബദ്ധം സംഭവിക്കാം.
മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി )
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിടീന്റെ പണി ആരംഭിച്ചിട്ടുണ്ടെങ്കില്‍ അത് നീണ്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. പരീക്ഷകളില്‍ വിജയം നേടിയെടുക്കുന്നതിന് സാധിക്കുന്നു. ആയുധം ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അഗ്നി ഉപയോഗവും ശ്രദ്ധിച്ച് വേണം. കരാറുകള്‍ ഒപ്പിടുന്നതിന് മുന്‍പ് ശ്രദ്ധിക്കണം. ബിസിനസ് തുടങ്ങുന്നതിന് അനുകൂല സമയമായിരിക്കില്ല. ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റാന്‍ നിങ്ങള്‍ തന്നെ പരിശ്രമിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
