Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
Mangal Gochar 2022 : ചൊവ്വയുടെ രാശിമാറ്റം; ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഭാഗ്യകാലം
ജ്യോതിഷത്തില്‍, ചൊവ്വ ഗ്രഹത്തെ ശുഭകരമായ ഗ്രഹമായി കണക്കാക്കുന്നു. ജ്യോതിഷ പ്രകാരം ചൊവ്വ ഓഗസ്റ്റ് 10ന് ബുധനാഴ്ച രാത്രി 09:43ന് ഇടവം രാശിയില്‍ പ്രവേശിക്കും. ശുക്രന്റെ രാശിയായ ഇടവത്തില്‍ ചൊവ്വയുടെ പ്രവേശനം രാഹുവുമായുള്ള ബന്ധം അവസാനിപ്പിക്കും. ഇതുമൂലം ചില രാശിക്കാര്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ ലഭിക്കും.
ഭൂമി, റിയല്‍ എസ്റ്റേറ്റ്, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ചൊവ്വയുടെ സംക്രമണം ഗുണം ചെയ്യും. ചൊവ്വയുടെ അനുഗ്രഹം ലഭിക്കുന്ന രാശിക്കാരുടെ ജീവിതം ഐശ്വര്യപ്രദമാകുമെന്ന് പറയപ്പെടുന്നു. അത്തരക്കാരുടെ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. ഇടവം രാശിയിലെ ചൊവ്വയുടെ സംക്രമണം കാരണം നേട്ടം ലഭിക്കുന്ന ചില രാശിക്കാര്‍ ഇവരാണ്.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമത്തില്‍ നിന്ന് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് തര്‍ക്കങ്ങളില്‍ നിന്ന് മുക്തി നേടാം. ശത്രുക്കളെ കീഴടക്കാനാകും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. നിക്ഷേപത്തിന് സമയം അനുകൂലമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമായിരിക്കും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്് വിജയം നേടാന്‍ കഴിയും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ കൂടുതല്‍ ലാഭം ഉണ്ടാക്കും.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ജോലി രംഗത്ത് പുരോഗതി ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പഴയ കടത്തില്‍ നിന്ന് മുക്തി നേടാനാകും. വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. ജോലിയില്‍ നിങ്ങള്‍ അംഗീകാരങ്ങള്‍ ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് വിജയം കൈവരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമത്തിന്റെ സ്വാധീനത്താല്‍ എല്ലാ ജോലികളിലും വിജയം ലഭിക്കും. ഈ കാലയളവില്‍ സാമ്പത്തിക പുരോഗതിക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ശക്തിയും ധൈര്യവും വര്‍ദ്ധിക്കും. ഈ സമയത്ത് കുടുംബത്തില്‍ സന്തോഷം ഉണ്ടാകും. നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്.

തുലാം
ഇടവം രാശിയിലെ ചൊവ്വയുടെ സംക്രമണം നിങ്ങള്‍ക്ക് പെട്ടെന്ന് ധനലാഭം നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. സാമ്പത്തിക പുരോഗതിക്കും സാധ്യതയുണ്ട്.

ധനു
ജ്യോതിഷ പ്രകാരം ധനു രാശിക്കാര്‍ക്ക് ഈ സമയം വളരെ വിശേഷമായിരിക്കും. ഏറ്റെടുക്കുന്ന ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ധനു രാശിക്കാരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് മികച്ച പ്രകടനം നടത്താന്‍ കഴിയും. ഭാവിയില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരാളെ കണ്ടുമുട്ടാന്‍ കഴിയും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം ശുഭസൂചനകള്‍ നല്‍കും. ദമ്പതികളുടെ പ്രണയ ജീവിതം വളരെ മികച്ചതായിരിക്കും. ബന്ധങ്ങള്‍ മികച്ചതാകും. പുതിയ കാറോ വീടോ വാങ്ങണമെന്ന് ഏറെ നാളായി ചിന്തിച്ചിരുന്നവര്‍ക്ക് ഈ കാലയളവില്‍ അവരുടെ ആഗ്രഹം സഫലമാകും. സാമ്പത്തികം മികച്ചതായിരിക്കും.



Click it and Unblock the Notifications